Sunday, March 10, 2013

മഹാശിവരാത്രി ആശoസകള്‍......

ഭാരതത്തിന്റെ മാത്രമായ ഒരുത്സവമാണ്‌ ശിവരാത്രി...കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശിദിനത്തിലാ
ണ് ശിവരാത്രി... ദേവാധിദേവനും മഹേശ്വരനും വിശ്വനാഥനും പാപനാശകനും മഹാകാലനും ആയ ശിവചൈതന്യത്തിന്റെ പൊരുള്‍ തേടിയുള്ള ഒരു യാത്രക്ക് ഉത്തമമായ ഒരു സമയമാണ് ശിവരാത്രി ദിനം...ആയിരം ഏകാദശികള്‍ക്ക് തുല്യമായി അരശിവരാത്രിയെ കണക്കാക്കുന്നതിലൂടെ തന്നെ മഹാശിവരാത്രിയുടെ മഹത്വം വ്യക്തമാണ്...

മനുഷ്യവംശം അഞ്ജാനത്തിന്റെ , ആസക്തികളുടെ ,അരാജകത്തിന്റെ മഹാനിദ്രയിലമര്‍ന്ന ഈ കാലഘട്ടത്തില്‍ നമയുടെ കേടാവിളക്കുമായിട്ടാണ് ശിവരാത്രി കടന്നുവരാറുള്ളത് ...വൃതശുദ്ധിയുടെ നിറകുടമായതുകൊണ്ടാണ് മറ്റു ഉത്സവങ്ങളില്‍ നിന്നും ശിവരാത്രി വ്യത്യസ്തമായി തോന്നുന്നത്
...
 
ശിവരാത്രി

സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം
തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.

പൂര്‍വികരുടെ ബലി പൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം. ശിവരാത്രിയുടെ തലേനാള്‍ രാവിലെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തണം. വീട്ടുമുറ്റത്ത് ചാണകം മെഴുകി വൃത്തിയാക്കിയ സ്ഥലത്ത് നിലവിളക്ക് കൊളുത്തിവയ്ക്കുക. അതിനു മുമ്പില്‍ ഒരു നാക്കില വയ്ക്കുക. പൂവ് , അക്ഷതം (നെല്ലും ഉണക്കലരിയും), ചന്ദനം എന്നിവ കൈയില്‍ തൊഴുതുപിടിച്ച് ഓം പിതൃഭ്യോ നമ: എന്ന് എട്ട് പ്രാവശ്യം ജപിച്ച് ഇലയില്‍ സമര്‍പ്പിക്കണം. ഇത് ഏഴ് തവണ ആവര്‍ത്തിക്കുക. പിന്നെ വിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത് മൂന്ന് പ്രാവശ്യം നമസ്കരിച്ച് ഇലയും അക്ഷതവും ഒഴുക്കുള്ള ജലാശയത്തില്‍ കളയുക. പിന്നീടേ അന്ന പാനീയങ്ങള്‍ പാടുള്ളു. ഉച്ചയ്ക്ക് മുമ്പായി ഓം നീലകണ്ഠായ നമ: എന്ന് 212 പ്രാവശ്യം ജപിക്കുക. നാലു മണിയാവുമ്പോള്‍ കുളിച്ച് ഓം ശശി ശേഖരായ നമ: എന്ന് 336 തവണ ജപിക്കുക. ഓം ശംഭുവേ നമ: എന്ന് 212 പ്രാവശ്യവും ജപിക്കുക. ഇത് രണ്ടും വടക്കോട്ട് നോക്കി സൂര്യസ്തമയത്തിനു മുമ്പ് ജപിക്കണം.
സന്ധ്യ കഴിഞ്ഞാല്‍ ഓം പാര്‍വ്വതി പ്രിയായേ ത്രൈലോക്യ നാഥായ ഹംഹം നമ:ശിവായ ഹ്രീം ശിവായൈ നമ: എന്ന് 108 പ്രാവശ്യവും ജപിക്കുക. പടിഞ്ഞാറോട്ട് തിരിഞ്ഞു വേണം ജപം. പിന്നീട് പഞ്ചാക്ഷര മന്ത്രം ജപിച്ച് ശരീരത്തില്‍ ഭസ്മം ധരിക്കുക. പിറ്റേ ദിവസം ശിവരാത്രി ദിവസം ഉപവാസമായി ശിവരാത്രി വ്രതം അനുഷ്ഠിക്കുക. പിറ്റേന്ന് വിളക്കു വച്ച് ആദ്യ ദിവസത്തേതു പോലെ പ്രാര്‍ത്ഥിക്കുക. വ്രത പുണ്യം സമര്‍പ്പയാമി എന്ന് ജപിച്ച് പൂക്കള്‍ സമര്‍പ്പിക്കുക. പാല്‍ മൂന്ന് തവണ ഇലയിലേക്കൊഴിക്കുക. പിന്നെ ഇലയെടുത്ത് ഒഴുക്കുള്ള ജലാശയത്തിലേക്ക് കളയുക.

ശിവലിംഗപൂജ

ശിവലിംഗപൂജ ചെയ്യാന്‍ ഏറ്റവും പറ്റിയ ദിവസം ശിവരാത്രിയാണ്. ഇഷ്ട സിദ്ധിയാണ് ശിവരാത്രി ദിവസത്തെ ശിവലിംഗപൂജ കൊണ്ടുള്ള ഫലം. അങ്ങനെ സാധിക്കാത്തവര്‍ക്ക് ഓരോ മാസവും അമാവാസി നാളില്‍ ലിംഗപൂജ നടത്താവുന്നതാണ്. ദാരിദ്ര്യ ശാന്തി, വിദ്യാവിജയം, ശത്രുദോഷം അകറ്റല്‍, ദാമ്പത്യവിജയം, തൊഴില്‍ അഭിവൃദ്ധി, പ്രേമ സാഫല്യം എന്നിവയ്ക്കും മുജ്ജന്‍‌മങ്ങളിലെ പാപം ഇല്ലാതാക്കാനും ശിവലിംഗ പൂജ നല്ലതാണ്. എല്ലാ പാപങ്ങളെയും അത് നശിപ്പിക്കുന്നു. ഇഷ്ടകാര്യം സാധിക്കനമെങ്കില്‍ പനിനീരില്‍ ഭസ്മം കുഴച്ച് ശിവലിംഗം ഉണ്ടാക്കണം. ഇതില്‍ കൂവളത്തിന്‍റെ ഇലകൊണ്ട് അതിരുദ്ര മന്ത്രാവലി ജപിച്ച് അര്‍ച്ചന നടത്തണം. രാവിലെ മേചക വസ്ത്രം (കറുപ്പ്) ധരിച്ചു വേണം ശിവലിംഗ പൂജ നടത്താന്‍. മന്ത്രാവലി എട്ട് തവണയാണ് അര്‍ച്ചനയ്ക്ക് ഉപയോഗിക്കേണ്ടത്. ഇതിനു ശേഷം ഏഴു തവണ ശിവലിംഗത്തെ വലം വച്ച് ഏഴ് തവണ നമസ്കരിക്കണം. പിന്നെ കൂവളത്തില രണ്ട് കൈകളിലും എടുത്ത് ശിവചൈതന്യം ഉധ്വാസയാമി എന്ന് ഉച്ചരിച്ച് ശിവലിംഗത്തില്‍ മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് അവ മണത്ത ശേഷം കളയുക. ശിവലിംഗം ഉണ്ടാക്കാന്‍ ഉപയോഗിച്ച ഭസ്മം സൂക്ഷിച്ചുവച്ച് നിത്യവും ധരിക്കുന്നത് നല്ലതാണ്. ശിവലിംഗ പൂജയ്ക്ക് നെയ് വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. സത്യദോഷ ശാന്തിക്ക് മണ്ണ് കുഴച്ചും ദാരിദ്ര്യ മോചനത്തിന് ഭസ്മം കുഴച്ചും ശിവലിംഗ പൂജ നടത്താം. വിദ്യാ വിജയത്തിന് ചന്ദനവും പനിനീരും ചേര്‍ത്താണ് ലിംഗം ഉണ്ടാക്കേണ്ടത്. പ്രഭാതത്തില്‍ വെളുത്ത വസ്ത്രം ധരിച്ച് നടത്തുന്ന ഈ പൂജയ്ക്ക് മുല്ലപ്പൂവാണ് ഉപയോഗിക്കേണ്ടത്. പ്രേമം, ദാമ്പത്യം എന്നിവയ്ക്ക് വേണ്ടി മഞ്ഞള്‍പ്പൊടി, പനിനീര്‍ എന്നിവ ചേര്‍ത്ത് ശിവലിംഗം ഉണ്ടാക്കണം. ചുവന്ന വസ്ത്രം ധരിച്ച് രാത്രി അര്‍ച്ചന നടത്തണം.

ശ്രീ പരമേശ്വരന് ശിവരാത്രിദിനം ചെയ്യേണ്ട പ്രധാന വഴിപാടുകളില്‍ ചിലതാണ്

  മഹാരുദ്രാഭിഷേകം ,ലക്ഷാര്‍ച്ചന,യാമപൂജ ,ദമ്പതിപൂജ തുടങ്ങിയവ... ആദ്ധ്യാത്മികഭൌതിക രോഗ ദുരിതങ്ങളുടെ മോചനത്തിനും ജാതകവശാലുണ്ടാകുന്ന കാലദോഷത്തിനും മറ്റും പരിഹാരമായാണ് മഹാരുദ്രാഭിഷേകം നടത്താറുള്ളത്..... പുഷ്പംകൊണ്ട് ദേവനെ പൂജിച്ച് മന്ത്രാദികളാല്‍ ലക്ഷാര്‍ച്ചന നടത്തിയാല്‍ അഭീഷ്ടസിദ്ധിയുണ്ടാകും...കുടുംബത്തിനും പുത്രകളത്രാധികള്‍ക്കും ക്ഷേമത്തിനും സമൃദ്ധിക്കും ജന്മദുരിതം അകറ്റി മനശാന്തി നേടി ഐക്യത്തോടെ ജീവിതം സമ്പൂര്‍ണ്ണമാക്കുവാന്‍ ഭക്ത്യാദരപൂര്‍വ്വം ചെയ്യുന്ന ഒരു കര്‍മ്മമാണ്‌ ദമ്പതിപൂജ..വിവാഹസങ്കല്‍പ്പത്തില്‍ "ഏക വിംശതികുലോദാരണായ " എന്നാ മന്ത്രത്തില്‍ ഇവര്‍ ഇരുപത്തൊന്നു ജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരാകട്ടെ എന്നാണു സങ്കല്പം...ദമ്പതിപൂജയ്ക്ക് ഏറ്റവും ശ്രേഷ്ടമായ സ്ഥലം ശ്രീപരമേശ്വരന്‍ പാര്‍വ്വതി സമേധം കുടികൊള്ളുന്ന ക്ഷേത്രമാണ്....ദമ്പതികള്‍ പുതുവസ്ത്രം ധരിക്കുന്നത് ഉത്തമമാണ് ....

Monday, March 04, 2013

ഷഷ്ഠിവ്രതം

ഷഷ്ഠിവ്രതം

സുബ്രഹ്മണ്യപ്രീതി , സന്താനങ്ങളുടെ ശ്രേയസ്സ്, സര്‍പ്പദോഷശാന്തി, ത്വക് രോഗശമനം, ഇഷ്ടമംഗല്യസിദ്ധി, ഉദ്ദിഷ്ടകാര്യസാദ്ധ്യം, കുജഗ്രഹശാന്തി തുടങ്ങിയ ഫലങ്ങളാണ് ഷഷ്ഠിവ്രതത്തിന് പറഞ്ഞിരിക്കുന്നത്.

സൂര്യോദയം മുതല്‍ ആറുനാഴിക ഷഷ്ഠിയുള്ള ദിവസമാണ് വ്രതമനുഷ്ഠിക്കേണ്ടത്.പ്രഭാതസ്നാനശേഷം സുബ്രഹ്മണ്യക്ഷേത്രദര്‍ശനവും നാമജപവും സുബ്രഹ്മണ്യകഥാകഥനവും കഥാശ്രവണവുമായി കഴിയണം. ഒരു നേരം മാത്രം ഭക്ഷണം. ക്ഷേത്രത്തില്‍നിന്ന് നേദ്യം പ്രസാദമായി വാങ്ങി കഴിക്കുന്നത് വിശിഷ്ടം. സുബ്രഹ്മണ്യപൂജ, പഞ്ചാമൃതം, പനിനീര്‍ മുതലായവയാണ് വഴിപാടുകള്‍.

വെളുത്ത ഷഷ്ഠിയിലാണ് വ്രതം അനുഷ്ഠിക്കേണ്ടത്. കറുത്ത ഷഷ്ഠിയില്‍ വ്രതമില്ല.

കന്നിയിലെ ഹലഷഷ്ഠി (ബലരാമജയന്തി), വൃശ്ചികത്തിലെ ഷഷ്ഠി (സൂര്യഷഷ്ഠി), കുംഭത്തിലെ ശീതളാഷഷ്ഠി എന്നിവയ്ക്ക് വൈശിഷ്ട്യമേറും.

സുബ്രഹ്മണ്യപ്രീതി , സന്താനങ്ങളുടെ ശ്രേയസ്സ്, സര്‍പ്പദോഷശാന്തി, ത്വക് രോഗശമനം, ഇഷ്ടമംഗല്യസിദ്ധി, ഉദ്ദിഷ്ടകാര്യസാദ്ധ്യം, കുജഗ്രഹശാന്തി തുടങ്ങിയ ഫലങ്ങളാണ് ഷഷ്ഠിവ്രതത്തിന് പറഞ്ഞിരിക്കുന്നത്.
സൂര്യോദയം മുതല്‍ ആറുനാഴിക ഷഷ്ഠിയുള്ള ദിവസമാണ് വ്രതമനുഷ്ഠിക്കേണ്ടത്.പ്രഭാതസ്നാനശേഷം സുബ്രഹ്മണ്യക്ഷേത്രദര്‍ശനവും നാമജപവും സുബ്രഹ്മണ്യകഥാകഥനവും കഥാശ്രവണവുമായി കഴിയണം. ഒരു നേരം മാത്രം ഭക്ഷണം. ക്ഷേത്രത്തില്‍നിന്ന് നേദ്യം പ്രസാദമായി വാങ്ങി കഴിക്കുന്നത് വിശിഷ്ടം. സുബ്രഹ്മണ്യപൂജ, പഞ്ചാമൃതം, പനിനീര്‍ മുതലായവയാണ് വഴിപാടുകള്‍.

വെളുത്ത ഷഷ്ഠിയിലാണ് വ്രതം അനുഷ്ഠിക്കേണ്ടത്. കറുത്ത ഷഷ്ഠിയില്‍ വ്രതമില്ല.

കന്നിയിലെ ഹലഷഷ്ഠി (ബലരാമജയന്തി), വൃശ്ചികത്തിലെ ഷഷ്ഠി (സൂര്യഷഷ്ഠി), കുംഭത്തിലെ ശീതളാഷഷ്ഠി എന്നിവയ്ക്ക് വൈശിഷ്ട്യമേറും
.

തിങ്കളാഴ്ചവ്രതം

തിങ്കളാഴ്ചവ്രതം
*****************
ശ്രീപരമേശ്വരനെ പ്രീതിപ്പെടുത്തുന്നതിന് എടുക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം.

ചൈത്രം, വൈശാഖം, ശ്രാവണം, കാര്‍ത്തിക എന്നീ മാസങ്ങളില്‍ ഇതനുഷ്ഠിച്ച് വരുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ ശ്രീപരമേശ്വനേയും പാര്‍വ്വതിയേയും പൂജിേക്കണ്ടതാണ്.

സ്ത്രീകളാണ് തിങ്കളാഴ്ചവ്രതം സാധാരണയായി അനുഷ്ടിക്കാറ്. ഭര്‍ത്താവ്, പുത്രന്‍ ഇവര്‍ മൂലം സൗഖ്യം ലഭിക്കുന്നതിനാണ് തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത്.

ജാതകത്തില്‍ ചന്ദ്രന്റെ ദോഷം പരിഹരിക്കുന്നതിനും വൈധവ്യദോഷപരിഹാരത്തിനും മംഗല്യ സിദ്ധിക്കും തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നു. വ്രതക്കാര്‍ ഒരു ദിവസം ഒരു പ്രാവശ്യം മാത്രമേ ആഹാരം കഴിക്കാന്‍ പാടുള്ളൂ. ശിവപുരാണ പാരായണം നടത്തണം.

ലൈക് ചെയ്യുക

Like · · · Promote · about a minute ago ·