Monday, December 29, 2014

വേദങ്ങളും പുരാണങ്ങളും

വേദങ്ങളും പുരാണങ്ങളും


സനാതന ധര്‍മ്മികള്‍, അഥവാ ഹൈന്ദവര്‍ക്ക്‌ മുപ്പത്തിമുക്കോടി ദേവതകളുണ്ടെന്നും ഓരോ ദേവതകളും വിരൂപികളും അസംഗതാകാരയുക്തരുമാണെന്ന്‌ പലരും പരിഹാസരൂപേണ പറഞ്ഞുപോരുന്നുണ്ട്‌. മറ്റൊരു കൂട്ടര്‍ പുരാണങ്ങളിലെ ആലങ്കാരിക ഭാഷാശൈലി കണ്ട്‌ ഈ ദേവതകളെ അക്രമികളായും ദുരാചാരികളായും എല്ലാറ്റിനുമപ്പുറത്ത്‌ ആര്യന്‍ വംശാധിപത്യത്തിന്റെ സേനാഭടന്മാരായും സങ്കല്‍പിച്ചു. എന്തുകൊണ്ടാണ്‌ സത്ത ഉള്‍ക്കെള്ളാന്‍ നമുക്ക്‌ കഴിയാതെ പോയതെന്ന്‌ നാം ചിന്തിക്കണം.
വേദം ഈശ്വരീയ വാണിയാണ്‌. ആ ഈശ്വരീയ വാണിക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ നാസ്തികരായി കരുണമെന്ന്‌ മനു പറയുന്നുണ്ട്‌. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ വിഗ്രഹാരാധകരെ നാസ്തികരെന്ന്‌ പറയേണ്ടിവരും. കാരണം ‘ന തസ്യപ്രതിമാ അസ്തി’ എന്ന യജുര്‍വേദ പ്രസ്താവനയെ നഗ്നമായി ലംഘിക്കുന്നവരാണ്‌ ഇവര്‍.
ഇവിടെ സംഗതമായ ചോദ്യം ഈ വിഗ്രഹാരാധനയ്ക്ക്‌ വിഷയമായ ദേവതകള്‍ എന്താണ്‌? ഈ രൂപകല്‍പനയ്ക്കും പുരാണപ്രസിദ്ധമായ കഥകള്‍ക്കും സനാതനമായ വേദവുമായി ബന്ധമുണ്ടോ?
വേദങ്ങള്‍ സാധാരണക്കാരന്‌ പ്രായേണ അപ്രാപ്യവും അസ്പൃശ്യവുമാ മാറിയ ഒരു കാലഘട്ടം മുതലാണ്‌ വിഗ്രഹാരാധന പോലുള്ള ചൂഷണങ്ങള്‍ ഉണ്ടായത്‌. എല്ലാവര്‍ക്കും പഠിക്കാനുള്ളതാണ്‌ വേദം. വേദമന്ത്രങ്ങളുടെ അര്‍ത്ഥം സുതരാം വ്യക്തമാകാന്‍ ശിക്ഷ, കല്‍പം, വ്യാകരണം നിരുക്തം, ഛന്ദസ്സ്‌, ജ്യോതിഷം എന്നീ ആറ്‌ അംഗങ്ങളും സാഖ്യം, യോഗം, വൈശേഷികം, ന്യായം, മീമാംസ, വേദാന്തം എന്നീ ആറ്‌ ഉപാംഗങ്ങളും പഠിക്കണം. 
സൃഷ്ടിയുടെ ആദ്യത്തില്‍ ഋഷിമാരുടെ ഋക്ക്‌, യജുസ്സ്‌, സാമം, അഥര്‍വ്വം എന്നീ വേദങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. അവരാകട്ടെ ഇത്‌ ബ്രഹ്മാഋഷിയെ പഠിപ്പിച്ചു. ആ ഋഷിപരമ്പരയിലൂടെ ഇന്നും വേദം നിലനില്‍ക്കുന്നു. എന്നാല്‍ മനുഷ്യന്റെ കൂടപ്പിറപ്പായ അഹങ്കാരവും അലംഭാവവും നിമിത്തം ആദികാലത്ത്‌ വെള്ളം എന്നുച്ചരിച്ചാല്‍ മലയാളിക്ക്‌ അര്‍ത്ഥം മനസ്സിലാകുന്നതുപോലെ ഓരോ വൈദിക സംജ്ഞയും അന്നത്തെ മനുഷ്യര്‍ക്ക്‌ മനസ്സിലാകാതെയായി. അതില്‍ പിന്നീട്‌ ന്രത്തെ പറഞ്ഞ ആറ്‌ അംഗങ്ങളും ആറ്‌ ഉപാംഗങ്ങളും പഠിച്ചേ വേദാര്‍ത്ഥം മനസ്സിലാകൂവെന്ന്‌ വന്നു. അവ പഠിക്കാതെ വേദാര്‍ത്ഥമെഴുതിയാല്‍ അനര്‍ത്ഥമാകും ഫലം.

വേദപ്രയുക്തമായ ദേവാതാ നാമങ്ങളും പുരാണകഥകളും തമ്മില്‍ എന്തെങ്കിലും ബന്ധം എവിടെയെങ്കിലുമുണ്ടോ? അതോ പുരാണ കഥാകാരന്മാരുടെ അതിഭാവുകത്വം നിറഞ്ഞ നാട്യവേഷമാണോ ദേവതകള്‍? വേദങ്ങളിലെ ദേവതകള്‍ക്ക്‌ പുരാണകഥാകാരന്മാര്‍ നല്‍കിയ രൂപഭാവങ്ങള്‍ എന്തര്‍ത്ഥത്തിലാണ്‌?
ഉദാഹരണമായി ഗണിപതിയെ എടുക്കാം. പൗരാണിക ഗണപതിയുടെ രൂപമെന്തായിരുന്നു. ശിവനും പാര്‍വതിയും ആനയുടെ രൂപമെടുത്ത്‌ വനത്തില്‍ ക്രീഡിക്കുമ്പോഴാണ്‌ ഗണപതിയുണ്ടായതെന്ന്‌ ഒരു കഥയുണ്ട്‌. പാര്‍വതിയുടെ സ്നാനാവസരത്തില്‍ എണ്ണയും മെഴുക്കും ഉരുണ്ടുകൂടിയാണ്‌ ഗണപതിയുണ്ടായതെന്ന്‌ മറ്റൊരു കഥയും നിലവിലുണ്ട്‌. ഗണപതിയുടെ ആകാരവും സവിശേഷതകളും കൂടി പ്രാധാന്യത്തോടെ മനസ്സിലാക്കേണ്ടതുണ്ട്‌.
വിനായകന്‍, വിഘ്നരാജന്‍, ഗജാനന്‍, ഏകദന്തന്‍, ഹേംബരന്‍, ആഖുരഥന്‍, ലംബോധരന്‍ എന്നിവയുടെ പര്യായമാണെന്ന്‌ അമരകോശം പറയുന്നു. എന്നാല്‍ ശബ്ദ കല്‍പദ്രുമകാരന്റെ അഭിപ്രായത്തില്‍ സിന്ദൂരാഭം, ത്രിനേത്രം, രക്തവസ്ത്രാങ്ഗരാഗം എന്നിങ്ങനെ ഗണപതിയെ വിശേഷിപ്പിക്കുന്നുണ്ട്‌. സിന്ദൂരത്തിന്റെ ശോഭയുള്ള നിറമെന്നും മൂന്ന്‌ കണ്ണ്‌ എന്നും ചെന്നിറമുള്ള വസ്ത്രം ധരിച്ച മനോഹരന്‍ എന്നൊക്കെയാണ്‌ ഇതിന്റെ അര്‍ത്ഥം. എല്ലാറ്റിലുമുപരി സുബ്രഹ്മണ്യന്റെ സഹോദരനുമാണ്‌ ഗണപതി.

ഋഗ്വേദം രണ്ടാം മണ്ഡലത്തില്‍ ബൃഹസ്പതി കവിയും ഗണപതിയുമാണെന്ന്‌ പറയുന്നുണ്ട്‌. വിദ്യയുടെയും ബുദ്ധിയുടെയും ദേവനായി ഗണപതിയെ കണ്ടുവരുന്നു. വേദവാണിയുടെ അധിപതിയെന്നാണ്‌ ബ്രഹ്മസ്പതിയുടെ അര്‍ത്ഥം. ഋഗ്വേദത്തില്‍ പറയുന്ന ബ്രഹ്മണസ്പതിയുടെ ബൃഹസ്പദിയും പര്യായങ്ങളാണ്‌. ഗണപതി കവിമാരില്‍ ഏറ്റവും ശ്രേഷ്ഠവാനാണെന്ന്‌ ഋഗ്വേദത്തില്‍ പറയുന്നു.
‘ഗണപതേ ഗണേഷു ത്വാമാഹുര്‍ വിപ്രമതം കവീനാമ്‌’

ഇത്രയും പറഞ്ഞതില്‍ നിന്ന്‌ ഒന്ന്‌ വ്യക്തമാണ്‌. വേദവാണിയുടെ അധിപതി പരമപിതാവായ ഈശ്വരനാണെന്ന്‌ ആര്‍ഷമതം. വേദം മാതാവാണെന്ന്‌ വേദവാണിയുണ്ട്‌.

‘സ്തുതാമായാവരദാവേദമാതാ’ എന്ന അഥര്‍വ്വവേദമന്ത്രം ഓര്‍ക്കുക. ഇവിടെ ആര്‍ഷമതവും വേദവാണിയും ഒത്തുചേരുമ്പോള്‍ ഉണ്ടാകുന്ന അക്ഷരമാണ്‌ പ്രണവം. ഓംകാരവും ഇതുതന്നെ. ഈ ഓങ്കാരത്തെ ബീജാക്ഷരമെന്നും അക്ഷരബീജമെന്നും വിളിക്കുന്നു. ഈ അക്ഷരത്തെ സൂചിപ്പിക്കുന്നതുകൂടിയാണ്‌ ഗണേശവിഗ്രഹം. ഗണേശവിഗ്രഹത്തിനും ഓംകാരത്തിനും തമ്മിലുള്ള സാദൃശ്യമാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.
സത്തായ ഒന്നിനെ പല പേരുകളിട്ട്‌ വിളിക്കുന്ന സമ്പ്രദായം വൈദികമാണ്‌. ‘ഏകം സദ്വിപ്രാ ബഹുധാ വദന്തി’ ബ്രഹ്മണസ്പതിയും, ബൃഹസ്പദിയും, ഗണേശനും എല്ലാം ഒരേ ഈശ്വരന്റെ പര്യായങ്ങളാണെന്ന്‌ ഇത്രയും പറഞ്ഞതില്‍ നിന്ന്‌ വ്യക്തമാണല്ലോ

ജപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായിരുന്ന്‌ ഇഷ്ടദേവതയെ ധ്യാനിച്ചശേഷമാണ്‌ ജപം ആരംഭിക്കേണ്ടത്‌. അതിന്‌ ആ ദേവതയുടെ ധ്യാനമന്ത്രങ്ങള്‍ ഉപയോഗിക്കാം.എപ്പോഴും ഉണര്‍വ്വോടെയും ശ്രദ്ധയോടെയും വേണം ജപിക്കേണ്ടത്‌. തുടക്കത്തില്‍ ശ്രദ്ധയോടെ ജപമാരംഭിച്ചാലും കുറച്ചുകഴിയുമ്പോള്‍ മനസ്സ്‌ പിടിയില്‍നിന്നും വഴുതി അലഞ്ഞുതിരിയാന്‍ തുടങ്ങും. ചിലര്‍ക്ക്‌ നിദ്രവരും. ഇവയെല്ലാം ഒഴിവാക്കി ജപസമയത്ത്‌ തികഞ്ഞ ഉണര്‍വും ശ്രദ്ധയും പാലിക്കേണ്ടതാണ്‌. ഉറക്കം വരുന്നു എന്നു തോന്നിയാല്‍ എഴുന്നേറ്റ്‌ അല്‍പം നടക്കുകയോ ശുദ്ധജലം മുഖത്തുതളിക്കുകയോ ചെയ്തശേഷം വീണ്ടും ജപം തുടരാം. നിത്യവും 108 ഓ 1008 ഓ തവണയെങ്കിലും ജപം നടത്തേണ്ടതാണ്‌. എണ്ണം കൂടുന്നതനുസരിച്ച്‌ ഫലപ്രാപ്തിയും വേഗത്തില്‍ കൈവരും. രുദ്രാക്ഷം, തുളസി തുടങ്ങിയവയിലേതെങ്കിലും കൊണ്ടു നിര്‍മ്മിച്ച 108 മണികളുള്ള മാലയാണ്‌ മന്ത്രജപത്തിന്റെ സംഖ്യ കണക്കാക്കുന്നതിന്‌ ഉപയോഗിക്കുന്നത്‌. ഓരോ തവണ മന്ത്രം ജപിക്കുമ്പോഴും മാലയിലെ ഓരോ മണിയും നട വിരലും തള്ളവിരലുമുപയോഗിച്ച്‌ തിരിക്കണം. ചൂണ്ടുവിരല്‍ അകന്നുനില്‍ക്കേണ്ടതാണ്‌. 108-ാ‍ം മതു തവണ മന്ത്രം ജപിക്കുമ്പോള്‍ മാലയിലെ മേരുമണിയില്‍ എത്തിയിരിക്കും. വീണ്ടും, മേരുമണി കവച്ചുകടക്കാതെ 109-ാ‍ം മന്ത്രം മുതല്‍ മണികള്‍ തിരിച്ച്‌ എണ്ണേണ്ടതാണ്‌.നിത്യവും പുലര്‍ച്ചെ 4ന്‌ ജപം ആരംഭിക്കുന്നതിനുമുമ്പ്‌ സ്നാനം ചെയ്യേണ്ടതാണ്‌. അതിനു ബുദ്ധിമുട്ടുള്ളവര്‍ കയ്യും കാലും മുഖവും കഴുകിയശേഷം ജപം ആരംഭിക്കാവുന്നതാണ്‌.ഇഷ്ടദേവതയുടെ ചിത്രം മുമ്പില്‍ സ്ഥാപിച്ച്‌ അതിനു മുമ്പില്‍ ദീപം തെളിയിച്ച്‌ അവിടെയിരുന്നു ജപിക്കുന്നത്‌ ഉത്തമം.അതിവേഗത്തിലോ വളരെ സാവധാനത്തിലോ ജപിക്കരുത്‌. യാന്ത്രികമായ ജപത്തിന്റെ പതിന്‍മടങ്ങു ഫലം ഭക്തിവിശ്വാസങ്ങളോടെ ജപിച്ചാല്‍ കൈവരും. ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ചശേഷം വേണം ജപം അവസാനിപ്പിക്കേണ്ടതും.ജപകാലത്ത്‌ മനസ്സ്‌ മാലിന്യമുക്തമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. അതിന്‌ സാത്ത്വികമായ ഒരു ജീവിതരീതി അനുവര്‍ത്തിക്കുന്നത്‌ ഉത്തമം.

ആചാര്യപിന്‍ബലം അനിവാര്യം

ആചാര്യപിന്‍ബലം അനിവാര്യം



എന്തുകിട്ടും എന്നതിനേക്കാളുമുപരി ചെയ്തില്ലെങ്കില്‍ എന്ത്‌ നഷ്ടപ്പെടും എന്ന്‌ പഠിപ്പിക്കുക. ലോകത്തിന്‌ മുഴുവന്‍ വെളിച്ചം കാണിച്ചിട്ടുള്ള ഒരു സംസ്കൃതിയുടെ പിന്‍മുറക്കാരാണ്‌ നമ്മള്‍. ഭാരത സംസ്കാരം ഭാരതം എന്നൊക്കെ പറയുമ്പോള്‍ ആനന്ദിക്കുന്ന പ്രകാശത്തില്‍ ആനന്ദിക്കുന്ന ഒരു സംസ്കൃതിയാണ്‌. ഈ രാഷ്ട്രവും ഈ സംസ്കൃതിയും നിലനിന്നത്‌ സമൂഹത്തിന്റെ ആചാരശുദ്ധികൊണ്ടും ശാസ്ത്രനിഷ്ഠകൊണ്ടുമൊക്കെയാണ്‌. ഇവിടെ സമൂഹത്തിന്റെ ശാസ്ത്രനിഷ്ഠ എന്നുപറയുമ്പോള്‍ സമൂഹം മൊത്തത്തില്‍ ശാസ്ത്രബോധമുള്ളവരായിരുന്നു എന്നു പറഞ്ഞതിന്‌ അര്‍ത്ഥമില്ല. പക്ഷേ, ആചാര്യശുദ്ധിയുണ്ടായിരുന്നു. ശാസ്ത്രത്തെ അറിഞ്ഞ ആചാര്യന്മാര്‍ അവര്‍ ബോധിപ്പിക്കുന്നതിനനുസരിച്ച്‌ ആചരണം ചെയ്ത്‌ പുലര്‍ത്തുന്ന ഒരു സമൂഹം നിലനിന്നതായിരുന്നു ഭാരതത്തിന്റെ ആ ഭാരതത്വത്തിന്‌ ഹേതു. അതാണ്‌ വാസ്തവത്തില്‍ നമ്മുടെ സംസ്കാരം നിലനിര്‍ത്തിയത്‌. അപ്പോള്‍ അതില്‍ പ്രധാനമായിട്ടുള്ളതായ ഈ ആചരണങ്ങളില്‍ ഓരോന്നും എത്ര ചെറുതാണെന്ന്‌ നമുക്ക്‌ ബാഹ്യദൃഷ്ടിയില്‍ തോന്നിക്കോട്ടെ. ഈ സമാജത്തെ നിലനിര്‍ത്തുന്നതിന്‌ അതിന്റേതായ പങ്ക്‌ അത്‌ വഹിച്ചിട്ടുണ്ട്‌. അതൊന്നും ചെയ്യാതെ നമ്മള്‍ പോകുന്ന സമയത്ത്‌ ‘ചെയ്തില്ലെങ്കില്‍ എന്താ’ എന്നുള്ള നിലയ്ക്ക്‌ ചെയ്യാതിരുന്നാല്‍ നമ്മുടെ സാമാജിക വ്യവസ്ഥയും ധര്‍മത്തിന്റെ വ്യവസ്ഥയുമെല്ലാം കുത്തഴിഞ്ഞ്‌ ഒന്നുമില്ലാതെ ശിഥിലമായിപ്പോകും. അപ്പോള്‍ ചെയ്തുള്ള ഗുണമല്ല ചിന്തിക്കേണ്ടത്‌. നിത്യകര്‍മങ്ങള്‍ അങ്ങനെയാണ്‌. ചെയ്തില്ലെങ്കിലുള്ള ദോഷമാണ്‌ ചിന്തിക്കേണ്ടത്‌. ഇവിടെ മൊത്തം വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നത്‌ ഇത്തരം ആചരണങ്ങളാണ്‌. നമ്മുടെ വളര്‍ന്നുവരുന്ന മക്കള്‍ സംസ്കാരത്തോടുകൂടി വളര്‍ന്നുവരണം. അവര്‍ക്ക്‌ ചില ആചാര്യന്മാരുടെ പിന്‍ബലം ഉണ്ടായിരിക്കണം.

ശുഭ്രവസ്ത്രം

Officials appointed by India’s Supreme Court enter the premises of Sree Padmanabhaswamy temple in Thiruvananthapuramശുഭ്രവസ്ത്രം



 
ഒരിക്കലും കാവിവസ്ത്രം ഗൃഹസ്ഥന്റെ വേഷമല്ല. ഗൃഹസ്ഥന്‍ ശുഭ്ര വസ്ത്രം തന്നെ ധരിക്കണം. അല്ലെങ്കില്‍ വര്‍ണവസ്ത്രം ധരിക്കാം. അതില്‍ യാതൊരു വിരോധവുമില്ല. ചിത്രവസ്ത്രം ധരിക്കാം. പക്ഷേ, കാഷായം ഗൃഹസ്ഥന്റെ ലിംഗമല്ല. കാഷായം സന്ന്യാസിയുടെ ലിംഗമാണ്‌. ഇനി കാഷായം വാനപ്രസ്ഥികള്‍ ഉപയോഗിച്ചാല്‍ അതിന്‌ വിരോധമില്ല. ജീവിതത്തില്‍ മറ്റ്‌ യാതൊരു ഗത്യന്തരവുമില്ലാതെ ഭിക്ഷാടനത്തില്‍ ഏര്‍പ്പെടേണ്ടിവരുന്നവര്‍ക്കും കാഷായ വസ്ത്രം ധരിച്ചാല്‍ വിരോധം പറയാനില്ല. അല്ലാത്തവര്‍ യാതൊരു കാരണവശാലും കാഷായം ധരിക്കരുത്‌. ഇനി വേറൊന്നുകൂടി പറയാനുണ്ട്‌. ഇന്ന്‌ മൊത്തം നമ്മള്‍ ഭാരതത്തില്‍ സഞ്ചരിച്ചാല്‍ കേരളത്തില്‍ മാത്രം സന്ന്യാസിമാരല്ലാത്തവര്‍ കാഷായം ധരിക്കുന്നത്‌ കാണാം. കേരളത്തോട്‌ ചേര്‍ന്ന്‌ കിടക്കുന്ന തൊട്ടടുത്ത സംസ്ഥാനങ്ങളിലും അല്‍പ്പാല്‍പ്പം കണ്ടേക്കാം. മലയാളികള്‍ കൂടുതലുള്ള ഇടങ്ങളിലും കണ്ടേക്കാം. ഭാരതത്തിന്റെ മറ്റിടങ്ങളില്‍ സന്ന്യാസിമാരല്ലാത്തവര്‍ ആരും തന്നെ കാവിവസ്ത്രം ധരിക്കുന്നില്ല.

Wednesday, December 24, 2014

കുംഭഭരണിമഹോത്സവം2015


ദേവി ശരണം   അമ്മേ ശരണം
]pXp-¸d-¼v {io `-Kh-Xn t£{Xw X-ehSn




കുംഭഭരണിമഹോത്സവം2015


 




2015ഫെബ്രുവരി 18 മുതല്‍ 24 വരെ  (1190  കുംഭം 16 മുതല്‍ കുംഭം12 വരെ ) പുതുപ്പറമ്പിലമ്മയ്ക്ക് പൊങ്കാല--   ഫെബ്രുവരി 18 രാവിലെ --9.30 ന് 
 ആചാരദേശവലത്ത് --þ;;ഫെബ്രുവരി 12 മുതല്‍ 16 വരെ
കലശാഭിഷേകം --------ഫെബ്രുവരി 18     രാവിലെ --11 ന് 
തൃക്കൊടിയേറ്റ്   þ; ഫെബ്രുവരി 18  വൈകിട്ട്  ദിപാരാധക്കുശേഷം  ദേശതാലപ്പൊലി  þ ഫെബ്രുവരി 2 2 വൈകിട്ട്   പള്ളിവേട്ട  þഫെബ്രുവരി 23     രാത്രി  പകല്‍പൂരം þ ഫെബ്രുവരി 24 പകല്‍  2 മുതല്‍ 6 വരെ
ആറാട്ട്  þ;ഫെബ്രുവരി 24ബുധൻ  രാത്രി 


ഉത്സവ വഴിപാട് ബുക്കിംഗ് തുടരുന്നു
വിശേഷാല്‍ വഴിപാടുകള്‍, കലാപരിപടികള്‍ സമുഹസദ്യ എന്നിവ നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ വിവരം ആഫീസില്‍ അറിയിക്കേണ്ടതാന്ന് യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
*സെക്രട്ടറി*** സുജീന്ദ്രബാബു 9
446323744

****Office 0477-2215460


              ഉത്സവ വഴിപാട് നിരക്കുകള്‍
ഉത്സവ പൂജ
7000.00
ഉത്സവ നക്ഷത്രപൂജ
300.00
മഹാഗ ഗണപതി ഹോമം
1000.00
ഭൈരവികോലം
6000.00
കാലംകോലം
9000.00
കൊടി
250.00
താലം
350.00
കലശം
100.00
പൂമുടല്‍ നടവരവ്
1000.00
താലം സാധനവില ഒന്നിന്
40.00
കുങ്കുമ  അഭിഷേകം
1500.00
സേവ വിളക്ക് 
3000.00

=========ക്ഷേത്രചടങ്ങുകള്‍ എല്ലാഉത്സവദിവസവും=======
വെളുപ്പിന് 5.00 ന് : പള്ളിയുണര്‍ത്താല്‍
വെളുപ്പിന് 5.30 ന് : നിര്‍മ്മാല്യദര്‍ശനം
വെളുപ്പിന് 5.45 ന് : ഗണപതി ഹോമം
രാവിലെ 6.30 ന് : മലര്‍നിവേദ്യം
രാവിലെ 7.15ന് :ഉഷപൂജ
രാവിലെ 10.00 :ന്:ഉച്ചപൂജ
വൈകിട്ട് 5.00 ന്: നടതുറപ്പ്
വൈകിട്ട് 6.30 ന്:ദീപാരാധന
വൈകിട്ട് 6.30 മുതല്‍ 8.30 വരെ :ഭജന
വൈകിട്ട് 7.15ന്:അത്താഴപൂജ,

Poster

aaa




aa

Tuesday, December 16, 2014

ചുറ്റമ്പല നിര്‍മ്മാണ ഫണ്ടിലേക്ക് ഉദാരമായ് സംഭാവന നല്‍കുക


ചുറ്റമ്പല നിര്‍മ്മാണ ഫണ്ടിലേക്ക്
ഉദാരമായ് സംഭാവന നല്‍കുക
“”””””””””””””””””””””””””””””’’’’’’’’’’’’’’’’’’’’’’’’’’’’’’”

പുന്ന്യ പുരാതനമായ പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിന്‍റെ ചുറ്റമ്പല നിര്‍മ്മാണ പണികള്‍( കതക് നിര്‍മ്മാ ണം ) പുനരാരംഭിച്ചു. . ശ്രീ. മോഹനൻ .പുത്തെൻ പറമ്പ് , നിരണം , ആണ് പണികള്‍ കോണ്ടാക്റ്റ് പിടിച്ചിരിക്കുന്നത്. എല്ലാപണികളും പുര്‍ത്തികരിക്കുന്നതിന് (Rs.3 8 0 000.00 ) മു ന്നു ലക്ഷത്തിഎൻപതി നായിരം രൂപ സമ്മതിച്ചു രണ്ടു ലക്ഷം രൂപ അഡ്വാന്‍സ്‌ നല്‍കി നാലു മാസകാലാവധിക്കുളില്‍ തീര്‍ത്തു തരുന്ന കരാറില്‍ എര്‍പ്പെട്ടു. ആയതിലേക്ക് ക്ഷേത്രഭരണസമിതി സംഭാവനകള്‍ സ്വികരിച്ചു തുടങ്ങി. യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു .എല്ലാ ക്ഷേത്രവിശ്വാസികളും അവരവരുടെ കഴിവിനനുസരിച്ചു സംഭാവനകള്‍ നല്‍കണമെന്ന്‍ ദേവിനാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
സെക്രട്ടറി. വി.പി.സുജീന്രബാബു.9446323744.ആഫീസ്0477-2215460 Clerk -.9847724217

കുംഭഭരണിമഹോത്സവം2015

ദേവി ശരണം   അമ്മേ ശരണം
]pXp-¸d-¼v {io `-Kh-Xn t£{Xw X-ehSn




കുംഭഭരണിമഹോത്സവം2015


 




2015ഫെബ്രുവരി 18 മുതല്‍ 24 വരെ  (1190  കുംഭം 16 മുതല്‍ കുംഭം12 വരെ ) പുതുപ്പറമ്പിലമ്മയ്ക്ക് പൊങ്കാല--   ഫെബ്രുവരി 18 രാവിലെ --9.30 ന് 
 ആചാരദേശവലത്ത് --þ;;ഫെബ്രുവരി 12 മുതല്‍ 16 വരെ
കലശാഭിഷേകം --------ഫെബ്രുവരി 18     രാവിലെ --11 ന് 
തൃക്കൊടിയേറ്റ്   þ; ഫെബ്രുവരി 18  വൈകിട്ട്  ദിപാരാധക്കുശേഷം  ദേശതാലപ്പൊലി  þ ഫെബ്രുവരി 2 2 വൈകിട്ട്   പള്ളിവേട്ട  þഫെബ്രുവരി 23     രാത്രി  പകല്‍പൂരം þ ഫെബ്രുവരി 24 പകല്‍  2 മുതല്‍ 6 വരെ
ആറാട്ട്  þ;ഫെബ്രുവരി 24ബുധൻ  രാത്രി 


ഉത്സവ വഴിപാട് ബുക്കിംഗ് തുടരുന്നു
വിശേഷാല്‍ വഴിപാടുകള്‍, കലാപരിപടികള്‍ സമുഹസദ്യ എന്നിവ നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ വിവരം ആഫീസില്‍ അറിയിക്കേണ്ടതാന്ന് യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
*സെക്രട്ടറി*** സുജീന്ദ്രബാബു 9
446323744

****Office 0477-2215460


              ഉത്സവ വഴിപാട് നിരക്കുകള്‍
ഉത്സവ പൂജ
7000.00
ഉത്സവ നക്ഷത്രപൂജ
300.00
മഹാഗ ഗണപതി ഹോമം
1000.00
ഭൈരവികോലം
6000.00
കാലംകോലം
9000.00
കൊടി
250.00
താലം
350.00
കലശം
100.00
പൂമുടല്‍ നടവരവ്
1000.00
താലം സാധനവില ഒന്നിന്
40.00
കുങ്കുമ  അഭിഷേകം
1500.00
സേവ വിളക്ക് 
3000.00

=========ക്ഷേത്രചടങ്ങുകള്‍ എല്ലാഉത്സവദിവസവും=======
വെളുപ്പിന് 5.00 ന് : പള്ളിയുണര്‍ത്താല്‍
വെളുപ്പിന് 5.30 ന് : നിര്‍മ്മാല്യദര്‍ശനം
വെളുപ്പിന് 5.45 ന് : ഗണപതി ഹോമം
രാവിലെ 6.30 ന് : മലര്‍നിവേദ്യം
രാവിലെ 7.15ന് :ഉഷപൂജ
രാവിലെ 10.00 :ന്:ഉച്ചപൂജ
വൈകിട്ട് 5.00 ന്: നടതുറപ്പ്
വൈകിട്ട് 6.30 ന്:ദീപാരാധന
വൈകിട്ട് 6.30 മുതല്‍ 8.30 വരെ :ഭജന
വൈകിട്ട് 7.15ന്:അത്താഴപൂജ,
*****************************************
445555