Sunday, July 19, 2015

വിഗ്രഹഘോഷയാത്ര2015

ദേവി ശരണം അമ്മേ ശരണം

പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രം തലവടി

ശ്രീമദ്‌ ഭാഗവത സപ്താഹയജ്ഞം
2015ജൂലൈ 19 മുതല്‍ 26വരെ 
വിഗ്രഹഘോഷയാത്ര
ജൂലൈ 19 ഞായറ്ച് പകല്‍ 2 മണി ക്ക് 
 കോടമ്പനടി  കളത്തിൽ  ഭവ നത്തിൽനിന്ന്  ആരം ഭിക്കുന്നു 
 വിഗ്രഹഘോഷയാത്രവഴിപാട്  സമർപ്പണം ;നിഹാ മോൾ ഉത്തമൻ  കളത്തിൽ .
എല്ലാവരെയും കുടും മ്പസമേതം  പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ ക്ഷണിച്ചു കൊള്ളുന്നു  
 
യജ്ഞശാലയില്‍ നടത്തുന്ന വിശേഷ പൂജ അയ അഹസ്സ് -ഉദയം മുതല്‍ അസ്തമയം വരെ കുടുംബ ഐശ്വര്യത്തിനും ധനധാന്യാദി വര്‍ദ്ധനവിനും ദോഷനിവാരണത്തിനുമായി യജ്ഞശാലയില്‍ നടത്തുന്ന വിശേഷ വഴിപാട് .എല്ലാ ഭക്തജനങ്ങള്‍ക്കും എല്ലാ യജ്ഞദിവസവും പങ്കാളിയാകാവുന്നതാന്ന് സംപൂര്‍ണ്ണ  അഹസ്സ്(Rs .1001), അര്‍ദ്ധ അഹസ്സ് (Rs.501) ,പാദ അഹസ്സ്(Rs 251), എന്നി വിഭാഗങ്ങളില്‍ ചെയ്യാവുന്നതാന്ന്.മുന്‍കു

ട്ടി ബുക്ക് ചെയ്യുക .എല്ലാവരുടെയും പങ്കാളിത്തം   ഉണ്ടാകന്‍  അദ്യര്‍ത്ഥികുന്നു  













ഭക്തജനങ്ങളെ...
പുണ്യ പുരാതനമായ പുതപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തിലെ 35 -മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 1 9 -07-2015 (119 0 കര്‍ക്കിടകം 3 ) ഞായറ്ച് ആരംഭിക്കുന്നതാണ്. ഭക്തിനിര്‍ഭരമായ വിപുലമായ പൂജഹോമാദി കര്‍മ്മങ്ങളാലും വിശേഷാല്‍ വഴിപാടുകളോടും കൂടി പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഭാഗവത പാരായണം പൂജാദികര്‍മ്മങ്ങള്‍,സമുഹസദ്യ,അ
ഹസ്സ്പൂജ മഹാഗണപതിഹോമം,ഉണ്ണിഊട്ട് ,സര്‍വ്വൈശ്വര്യപൂജ, യജ്ഞശാലയില്‍ നടത്തുന്ന വിശേഷാല്‍ പൂജ,അര്‍ച്ചന, ഹോമം ആദിയായ വഴിപാടുകള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ 0 5 -07-2015 നു മുന്‍പായി ആഫിസില്‍ പണമടച്ച് രസീത് വാങ്ങേണ്ടതാണെന്ന്‍ അറിയിച്ചുകൊള്ളുന്നു.യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
****സെക്രട്ടറി*** സുജീന്ദ്രബാബു 9446323744 ****Office 0477-2215460
അറിയപ്പ്- അഹസ്സ്പൂജ---കുടുംബ ഐശ്വര്യത്തിനും ധനധാന്യാദി വര്‍ദ്ധനവിനും ദോഷനിവാരണത്തിനുമായി യജ്ഞശാലയില്‍ നടത്തുന്ന വിശേഷാല്‍ വഴിപാടാണ് എല്ലാ ഭക്തജനങ്ങള്‍ക്കും എല്ലാദിവസവും പങ്കാളിയാകാവുന്നതാണ്. സംപൂര്‍ണ്ണ അഹസ്സ്പൂജ-Rs.1001.00, അര്‍ദ്ധ അഹസ്സ്പൂജ Rs.501.00 , പാദ അഹസ്സ്പൂജ Rs.251.00 എന്നീ വിഭാഗങ്ങളില്‍ ചെയ്യാവുന്നതാണ്. യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
For Booking -> Phone: Office 0477-2215460, Clerk -.9847724217, Secretary 9446323744



 

  Related Post:



PUTHUPPARAMP SREE BHAGAVATHY TEMPLE-Office Bearers 2011-2013

PUTHUPPARAMP TEMPLE LOCATION

PUTHUPPARAMP TEMPLE -KUMBABHARANI FESTIVAL 2012

PUTHUPPARAMP TEMPL

ശ്രീമദ്‌ ഭാഗവത സപ്താഹയജ്ഞം 2014

Friday, July 17, 2015

PUTHUPPARAMP SREE BHAGAVATHY TEMPLE THALAVADY: രാമായണ മാസാചാരണം

PUTHUPPARAMP SREE BHAGAVATHY TEMPLE THALAVADY: രാമായണ മാസാചാരണം: രാമായണ മാസാചാരണം   ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ ശ്രീരാമ! ര...

Thursday, July 16, 2015

ചുറ്റമ്പല ത്തി നുള്ളിൽ കല്ലുകൾ നിരത്തുന്നതിനു ഉദാരമായ് സംഭാവന നല്‍കുക

ചുറ്റമ്പല ത്തി നുള്ളിൽ  കല്ലുകൾ നിരത്തുന്നതിനു
ഉദാരമായ് സംഭാവന നല്‍കുക
“”””””””””””””””””””””””””””””’’’’’’’’’’’’’’’’’’’’’’’’’’’’’’”


പുന്ന്യ പുരാതനമായ പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിന്‍റെ ചുറ്റമ്പല
ത്തി നുള്ളിൽ  കല്ലുകൾ നിരത്തുന്നതിനു  ശ്രീ  ലതിഷ് , സോമനിലയം,  നെടുപു റം (കളങ്ങര  ആലും മുട്ടിൽ  സോമന്റെ  മകൻ ) അൻപതി നായിരം  രൂപ  നൽകി ....മു ന്നു ലക്ഷത്തി പരം  രൂപ  ചെലവു  വരുന്ന  പണികൾക്ക് 
  ഇതര  ഭക്തരിൽ  നിന്നു  സഹായം  പ്രതിക്ഷിക്കുന്നു 
. ആയതിലേക്ക് ക്ഷേത്രഭരണസമിതി സംഭാവനകള്‍ സ്വികരിച്ചു തുടങ്ങി. യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു .എല്ലാ ക്ഷേത്രവിശ്വാസികളും അവരവരുടെ കഴിവിനനുസരിച്ചു സംഭാവനകള്‍ നല്‍കണമെന്ന്‍ ദേവിനാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
സെക്രട്ടറി. വി.പി.സുജീന്രബാബു.9446323744.ആഫീസ്0477-2215460 Clerk -.9847724217

ദീപാരാധന

ദീപാരാധന

       പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങാണ് ദീപാരാധന. ദീപാരാധനയെന്നാല്‍ ദീപങ്ങള്‍കൊണ്ടുള്ള ആരാധനയാണ്. താന്ത്രികമായും മാന്ത്രികമായും വൈദീകകര്‍മ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവല്‍പാദത്തിലേയ്ക്ക് അര്‍പ്പിക്കുകയാണ് ദീപാരാധനയുടെ മുഖ്യലക്ഷ്യം. ദീപാരാധന എന്നതുകൊണ്ട്‌ സാധാരണ അര്‍ത്ഥമാക്കുന്നത് സന്ധ്യാവേളയില്‍ നടത്തുന്ന ദീപാരാധനയാണ്. ദീപാരാധനയ്ക്കു സാധാരണയായി തട്ടുവിളക്ക്, പര്‍വ്വതവിളക്ക്, നാഗപത്തി വിളക്ക്, ഏകാങ്ക വിളക്ക് എന്നിങ്ങനെ വിവിധ വിളക്കുകള്‍ ഉപയോഗിച്ച് ഭഗവാനെ ഉഴിയുന്നു. അവസാനം കല്‍പ്പൂരദീപം കാട്ടി പൂവുഴിഞ്ഞ് ദേവപാദത്തില്‍ സമര്‍പ്പിക്കുന്നു. ഈ ചടങ്ങാണ് ദീപാരാധന. ദീപാരാധന തന്നെ പലവിധത്തിലുണ്ട്. അലങ്കാര ദീപാരാധന, പന്തീരടി ദീപാരാധന ഉച്ചപൂജാ ദീപാരാധന, സന്ധ്യാദീപാരാധന, അത്താഴപൂജ ദീപാരാധന എന്നിങ്ങനെ ദീപാരാധനയ്ക്കു വിവിധ പേര്‍ നല്‍കിയിരിക്കുന്നു. ഓരോ ദീപാരാധനയുടെയും സവിശേഷതകള്‍ താഴെ കൊടുക്കുന്നു. 

അലങ്കാര ദീപാരാധന :- രാവിലെ അഭിഷേകം നടത്തിയശേഷം ദേവനെ അലങ്കരിച്ച് ത്രിമധുരം നേദിച്ച് പ്രീതിപ്പെടുത്തിയ ശേഷം നടത്തുന്ന ദീപാരാധനയാണിത്‌. ഈ ദീപാരാധന തൊഴുതാല്‍ മുന്‍ജന്മദോഷങ്ങള്‍ ഒക്കെ മാറുമെന്നാണ് വിശ്വാസം.

ഉഷപൂജാ ദീപാരാധന :- ഉഷപൂജയുടെ അന്ത്യത്തില്‍ നടത്തുന്ന ഈ ദീപാരാധന തൊഴുന്നത് വിദ്യാവിജയത്തിനും ഉദ്യോഗലബ്ധിക്കും സഹായിക്കുന്നു.

എതൃത്തപൂജാ ദീപാരാധന :- ക്ഷേത്രങ്ങളിലെ രണ്ടാമത്തെ പൂജയാണ് എതൃത്തപൂജ എന്നറിയപ്പെടുന്നത്. ഇതിന്റെ സമാപനവേളയില്‍ നടത്തുന്ന ദീപാരാധന ദര്‍ശനംകൊണ്ട് രോഗശാന്തിയും ആരോഗ്യസിദ്ധിയും ഉണ്ടാവുന്നു. 

പന്തീരടിപൂജാ ദീപാരാധന :- പന്തീരടിപൂജയ്ക്കൊടുവില്‍ നടത്തുന്ന ഈ ദീപാരാധന ദര്‍ശിച്ചാല്‍ ഐശ്വര്യ  സമൃദ്ധിയും, ദാരിദ്ര്യശാന്തിയും, ധനലബ്ധിയും ഉണ്ടാകുന്നു.

ഉച്ചപൂജാ ദീപാരാധന :- ഉച്ചയ്ക്ക് ദേവങ്കല്‍ അര്‍പ്പിക്കുന്ന ദീപാരാധനയാണ് ഉച്ച ദീപാരാധന. ഈ ദര്‍ശനം സര്‍വ്വ പാപങ്ങളും മാറ്റി നമുക്ക് ഐശ്വര്യം പ്രദാനം ചെയ്യുന്നു. 

സന്ധ്യാ ദീപാരാധന :- സന്ധ്യാനേരത്ത് നടത്തുന്ന ദീപാരാധനയാണിത്‌ ഈ ദീപാരാധന തൊഴുതാല്‍ സര്‍വ്വഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.

അത്താഴപൂജാ ദീപാരാധന :- അത്താഴപൂജ നടത്തികഴിഞ്ഞ് നടത്തുന്ന ദീപാരാധനയാണിത്‌.  ഈ ദീപാരാധന ദര്‍ശനപുണ്യം ദാമ്പത്യസൗഖ്യം പ്രദാനം ചെയ്യുന്നു.

ശുചി കരണ ജോലികൾ


സപ്താ ഹ ത്തി മുന്നോടി യായ്
ശുചി കരണ ജോലികൾ
തൊഴിലു റ പ്പ്  തൊഴിലാളികൾ
വഞ്ചി പുരക്ക്ൽ  സുലേ  ഖയുടെ നേതൃത്തത്തിൽ
 നിശ്വാർത്തസേവനം  ചെയ്യുന്നു

അമ്മയുടെ അനുഗ്രാം നേടുന്നതിന്   നാല്പതോളം സ്രീകൾ പങ്കാളികളാ യി
കഴിഞ്ഞ് ഉത്സ വങ്ങളിൽ ഇവർ ശുചി കരണ ജോലികൾ ചെയ്തി ട്ടുണ്ട്

ശുചി കരണ ജോലികൾ
ക്ഷേത്ര ത്തി നു  മുന്നിലും  പുറകിലും  സ്ഥാപി ച്ചി രിക്കുന്ന   വലിയ ഓട്ടു വിള ക്ക്  കോടമ്പനാടി യിൽ  പ്രവർത്തിക്കുന്ന ഗുരു ദീപം  കുടുംബ യോ ഗ  യുണി റ്റ്  അംഗങ്ങൾ   കണ്‍വീ നർ  ഗിരിജ  ര ഘു ,വിന്റെയും   പ്രമിള സന്തോഷി ന്റെയും  നേതൃത്തത്തിൽ   വ്ര ത്തി യാക്കി .


ശുചി കരണ ജോലികളിൽ പങ്ക്ടുത്ത എല്ലാവര്ക്കും  ക്ഷേത്ര ഭരണ സമിതിയുടെ  നി ശീ മ മായ നന്ദി  അറിയിക്കുന്നു
പുതു പറമ്പി ലമ്മയുടെ  അനുഗ്ര ഹം  എപ്പോയും  ഉണ്ടാകട്ട്

Wednesday, July 15, 2015

രാമായണമാസാചരണം കര്‍ക്കടകമാസത്തിലായത് എന്തുകൊണ്ട്?



രാമായണമാസാചരണം രാമായണമഹാഗ്രന്ഥത്തിന്റെ മഹിമയെയാണു കാണിക്കുന്നത്, മാസത്തിന്റെ മഹിമയെ അല്ല. രാമായണത്തെയോ തത്തുല്യമായ ഈശ്വരസങ്കല്പങ്ങളെയോ മാറ്റി നിര്‍ത്തിയാല്‍ കര്‍ക്കടകമാസം ആരോഗ്യകരമായ ഒരു മാസമല്ല. കേരളത്തിലെ പഞ്ഞമാസം കര്‍ക്കടകമാണ്. വിവാഹം, ഗൃഹപ്രവേശം, വിദ്യാരംഭം തുടങ്ങിയുള്ള ശുഭകര്‍മ്മങ്ങള്‍ക്കും കര്‍ക്കടകം തെരഞ്ഞെടുക്കാറില്ല. എന്നിട്ടും രാമായണമാസമായി കര്‍ക്കടകം തെരഞ്ഞെടുത്തതെന്തുകൊണ്ട്?


കാലാവസ്ഥയനുസരിച്ചു ചിന്തിച്ചാല്‍ കര്‍ക്കടകമാസം ദക്ഷിണായനം ആരംഭിക്കുന്ന സമയമാണ്. കാറ്റും, മഴയും, ദാരിദ്ര്യവുംകൊണ്ട് പ്രതികൂലമായ ഒരന്തരീക്ഷമാണപ്പോഴുള്ളത്. പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാവുകയും വര്‍ദ്ധിക്കുകയും ചെയ്യുന്നതിനും ഈ മാസം പ്രേരകമാണ്. കാലാവസ്ഥയില്‍ വരുന്ന പ്രതികൂലമായ മാറ്റമാണതിനു കാരണം. സസ്യജാലങ്ങളിലും, ജന്തുക്കളിലും, മറ്റു ജീവികളിലും, വൃക്ഷങ്ങളിലുമെല്ലാം ഈ മാറ്റം അനുഭവപ്പെടുന്നുണ്ട്. മനുഷ്യശരീരത്തിനും സാരമായ മാറ്റം സംഭവിക്കുന്നു.



ഔഷധസേവയ്ക്കും, പിഴിച്ചില്‍, ഉഴിച്ചില്‍ തുടങ്ങിയ ശരീര ചികിത്സകള്‍ക്കും ഈ സമയമാണ് ആയുര്‍വേദവിധിപ്രകാരം അനുകൂലമായിട്ടുള്ളത്. സൂര്യന്റെ ഗമനാഗമനങ്ങള്‍ ദക്ഷിണായന രേഖയിലേക്കും അവിടെനിന്നും ഭൂമദ്ധ്യരേഖയിലേക്കും ആരംഭിക്കുന്ന ഈ സമയം മനുഷ്യശരീരവുമായി പ്രത്യേക രീതിയില്‍ ബന്ധപ്പെട്ടിട്ടുണ്ട്.


മനുഷ്യശരീരവും പ്രപഞ്ചവുമായി അഭേദ്യമായ ബന്ധമുണ്ട്. രണ്ടു ശരീരങ്ങളും പഞ്ചഭൂതമയങ്ങളാണ്. പ്രപഞ്ചശരീരത്തില്‍ അല്പമായി വരുന്ന മാറ്റങ്ങള്‍ പോലും മനുഷ്യശരീരത്തിലും സമൂഹത്തിലും സാരമായ മാറ്റങ്ങള്‍ വരുത്തുന്നു. പ്രാണനും ശരീരവുമായുള്ള ബന്ധത്തെ നിരൂപിച്ചാണ് ഈ വ്യതിയാനങ്ങള്‍ ദര്‍ശിക്കപ്പെട്ടിരിക്കുന്നത്. കാലപരിചിന്തനം ചെയ്തു നിജപ്പെടുത്തിയ നിയമങ്ങള്‍കൊണ്ട് മനുഷ്യജീവിതത്തെ സുഗമമാക്കുകയാണ് അവര്‍ ചെയ്തിട്ടുള്ളത്. അതിനാവശ്യമായ ഗോളനിരീക്ഷണനിയമങ്ങള്‍ തന്നെ ധാരാളമുണ്ട്.


ഉത്തരായനം, ദക്ഷിണായനം, കറുത്തവാവ്, വെളുത്തവാവ്, വിഷു, ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം എന്നീപ്രകാരം പ്രപഞ്ചശരീരത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി വ്യക്തിജീവിതത്തിനും സമൂഹത്തിനുമുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങളെ ചര്‍ച്ച ചെയ്ത് അനുകൂലതീരുമാനത്തിലെത്തുകയാണ് ചെയ്തിരിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ എന്നിങ്ങനെയുള്ള തേജോഗോളങ്ങളുടെ പരിക്രമണവുമായി മനുഷ്യജീവിതത്തെ ബന്ധപ്പെടുത്തി പരിശോധിച്ചാണ് ഭാരതീയശാസ്ത്രദര്‍ശനം രൂപപ്പെട്ടത്. മേല്‍പ്പറഞ്ഞ പ്രപഞ്ചസംഭവങ്ങളെ ആസ്പദിച്ചുള്ള മനുഷ്യനിരീക്ഷണവും മനുഷ്യശരീരത്തില്‍ ജീവനുണ്ടാകുന്ന അനുഭവങ്ങളും അതേപേരുകള്‍കൊണ്ടുതന്നെ ക്ലിപത്‌പ്പെടുത്തിയിരിക്കുന്നു.

മധ്യരേഖയെ ആസ്പദമാക്കിയുള്ള ഉത്തരായന ദക്ഷിണായന രേഖകളെപ്പോലെ മനുഷ്യശരീരത്തിലും ചില ക്രമീകരണങ്ങളുണ്ട്. ‘ജാബാലദര്‍ശനോപനിഷത്ത് അനുസരിച്ച് സുഷുമ്‌നാനാഡി ഭൂമധ്യരേഖയും ഇഡാനാഡി ദക്ഷിണായനരേഖയും പിംഗല ഉത്തരായനരേഖയുമാണ്. ദേഹത്തിലുള്ള നാഡീജാലം പോലെ ആകാശ വീഥിയിലും നാഡീജാലമുണ്ട്. ‘മിന്നല്‍ പായുന്നു നാഡീജാലത്തില്‍ക്കൂടി’ എന്ന പ്രയോഗം തന്നെയുണ്ട്. ക്ഷീരപഥങ്ങള്‍ എന്ന പ്രസിദ്ധമായ സഞ്ചാരപഥങ്ങള്‍ തന്നെയാണ് മേല്‍പറഞ്ഞ നാഡീജാലങ്ങള്‍. സൗരയുധത്തിലെ കേന്ദ്രസ്ഥാനീയനായ സൂര്യന്‍ മധ്യരേഖയില്‍ നില്ക്കുന്നതുപോലെ ശരീരത്തിലെ സൂക്ഷ്മനയില്‍ പ്രാണസൂര്യസങ്കല്പമാണുള്ളത്.



ഇഡാനാഡിയെ ചന്ദ്രനാഡിയെന്നും, പിംഗലാനാഡിയെ സൂര്യനാഡിയെന്നും വിളിക്കുന്നു. മനുഷ്യശരീരവും, പ്രപഞ്ചശരീരവും നാഡികള്‍ മുഖേന ഇങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു. ഇവയോടു ബന്ധപ്പെട്ടു നില്ക്കുന്ന മറ്റനേകം നാഡീജാലങ്ങള്‍ മനുഷ്യശരീരത്തിലും പ്രപഞ്ചശരീരത്തിലുമുണ്ട്. ഈ ലേഖനത്തില്‍ അത്രയും വിശദാംശങ്ങള്‍ ആവശ്യമില്ലാത്തതുകൊണ്ട് ഇവിടെ വിവരിക്കുന്നില്ല. ആന്തരിക സൂര്യനായ പ്രാണനും, ബാഹ്യസൂര്യനും ഒരുമിക്കുമ്പോഴാണ് പ്രപഞ്ചരഹസ്യം വെളിവാക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒന്നിനുമാത്രം തനതായി നിലനില്‍പില്ല. സൂര്യനില്ലെങ്കില്‍ ഉത്പന്നങ്ങളും ജീവരാശികളും നിലനില്ക്കുകയില്ലല്ലോ. ജീവനില്ലെങ്കില്‍ സൂര്യന്‍ ഉദിച്ചിട്ടുകാര്യവുമില്ല. അപ്പോള്‍ ജീവനും, സൂര്യനും പൊതുവായ ഒരടിസ്ഥാനസങ്കല്പം വേണ്ടതാണല്ലോ. അതുതന്നെയാണ് ആത്മാവ്, ബ്രഹ്മം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നത്.



നാഡീസംബന്ധിയായി മനുഷ്യശരീരത്തിലുള്ള ചന്ദ്രസൂര്യന്മാരെ വര്‍ണിച്ചിരിക്കുന്നത്, ശ്രദ്ധിക്കുക.



‘ഇഡായാം ചന്ദ്രമാ നിത്യം

ചരത്യേവ മഹാമുനേ;

പിംഗലായാം രവിസ്തദ്വവ–

ന്മുനേ, വേദവിദാം വര’



അടുത്തതായി ശരീരത്തിലെ ഉത്തരായന ദക്ഷിണായനങ്ങളെ വിവരിക്കുന്നു.



പിംഗലായമിഡായാം തു

വായോഃ സംക്രമണം തുയത്,

തദുത്തരായനം പ്രോക്തം

മുനേ വേദാന്തവേദിഭിഃ

ഇഡായാം പിംഗലായാം തു

പ്രാണസംക്രമണം മുനേ,

ദക്ഷിണായനമിത്യുക്തം

പിംഗലയാമതി ശ്രുതിഃ



പിംഗലയില്‍ നിന്ന് ഇഡയിലേക്കുള്ള പ്രാണസൂര്യന്റെ സഞ്ചാരഗതിയെ ഉത്തരായനം എന്നു വിളിക്കുന്നു. ഇതിനെടുക്കുന്ന സഞ്ചാരസമയമാണ് അയന സമയം.



ഇഡയില്‍നിന്നും പിംഗലയിലേക്കുളള സഞ്ചാരത്തെ ദക്ഷിണായനം എന്നു വിളിക്കുന്നു. പ്രാണചലനം ഒരു സംവത്സരം ഇങ്ങനെ ശരീരത്തില്‍ പൂര്‍ത്തിയാവുന്നു. പ്രപഞ്ചശരീരത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഇതുമൂലം ശരീരത്തോടു ബന്ധപ്പെട്ട പ്രാണന് ഉണ്ടാകുന്ന പ്രധാനസംസ്‌കാരഗതിയെ രണ്ടായി തിരിച്ചു.



ഭൗതികമെന്നും, ആദ്ധ്യാത്മികമെന്നും, ഇഡയിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രാണസൂര്യന്റെ പേര് അപാനനെന്നും, പിംഗലാനാഡിയിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രാണനെന്നുമാണ്. അതായത്, ദക്ഷിണായനസൂര്യനും, ഉത്തരായന സൂര്യനും അപാനന്‍ അഥവാ ദക്ഷിണായനസൂര്യന്‍ തികച്ചും ശരീരത്തില്‍ സഞ്ചരിച്ച് കര്‍മഭാരം വഹിച്ച് അശുദ്ധിയാര്‍ജിച്ചവനാണ്. അതുകൊണ്ട് കര്‍മബദ്ധനും അഥവാ വിഷയസംബന്ധിയും ആകുന്നു ഇത്. കര്‍ക്കടകമാസാരംഭത്തിലാണ് പ്രപഞ്ചശരീരത്തിലും മനുഷ്യശരീരത്തിലും തുടക്കം കുറിക്കുന്നത്.



പിംഗലയിലൂടെ സഞ്ചരിക്കുന്ന പ്രാണസൂര്യന്‍ സ്വതന്ത്രനും, ശുദ്ധനും, ഈശ്വരാഭിമുഖസംസ്‌കാരമുള്ളവനുമാണ്. ഇങ്ങനെ ബദ്ധവും മുക്തവുമായ രണ്ടു സംസ്‌കാരികാനുഭവങ്ങളില്‍പ്പെട്ട് പ്രാണന്‍ പാപഫലവും പുണ്യഫലവും അനുഭവിക്കുന്നു. ഇതില്‍ പാപഫലാനുഭവം ദക്ഷിണായനസംസ്‌കാരമാണ്. പുണ്യഫലമാകട്ടെ ഉത്തരായന സംസ്‌കാരവും.



നിവര്‍ന്നു നില്ക്കുന്ന ഒരു മനുഷ്യന്റെ ചിത്രം വരച്ചാല്‍ ഉത്തരഭാഗം ശിരസ്സും, ദക്ഷിണഭാഗം ഗുദവും, ജനനേന്ദ്രിയവുമാണ് ഈ രണ്ടു അയനങ്ങളിലും പ്രാണസൂര്യന്‍ പ്രവര്‍ത്തിച്ചാലുള്ള അനുഭവം എടുത്തു പറയേണ്ടതില്ല. ജന്മകോടികള്‍ ആവര്‍ത്തിക്കുന്ന അനുഭവം സംസാര ദുഃഖാനുഭവം കൊണ്ട് ഉണ്ടാകുന്നു. ജീവന്‍ അനന്തകോടി യോനികളില്‍ ജനിച്ച് അധഃപതനംമൂലം ദുഃഖം അനുഭവിക്കാന്‍ ഇടവരുന്നു. പുനര്‍ജന്മത്തിന് അവകാശിയായിത്തീരുന്നു. മരണദുഃഖം ആവര്‍ത്തിക്കുന്നു.



ജന്മജരാമരണാര്‍ത്ഥമായ മനുഷ്യജീവന്റെയും ദക്ഷിണായന സംസ്‌കാരം ഈ ഫലം തന്നെയാണ് നല്ക്കുന്നത്. കാലാവസ്ഥയും, ശരീരനിലയും വിഷയലോലുപതയ്ക്ക് ജന്തുജാലങ്ങള്‍ക്കുവരെ പ്രേരണ നല്കുന്ന സമയമാണ് ഇതില്‍നിന്ന് ജീവനെ മുക്തനാകേണ്ട ആവശ്യമുണ്ട്. അതിനാവശ്യമായ ഈശ്വരീയമായ അനുഷ്ഠാനവിധികളില്‍ അതിപ്രധാനമായ ഈശ്വരീയമായ അനുഷ്ഠാനവിധികളില്‍ അതിപ്രധാനമായ ഒന്നാണ് രാമായണപാരായണം.



രാമനെ ആദര്‍ശ പുരുഷനായും പരമാത്മാവായും അറിഞ്ഞാചരിക്കുന്നതുകൊണ്ട് മനസ്സിലെ ദക്ഷിണായന സംസ്‌കാരചലനങ്ങള്‍ അഥവാ ഉത്തരായന സാംസ്‌കാരിക ചനലങ്ങളെ സൃഷ്ടിക്കുന്നു. തത്ഫലമായി കര്‍ക്കടകമാസം മുതല്‍ തുടങ്ങുന്ന ദുരിത പൂര്‍ണമായ ദക്ഷിണായനാനുഭവങ്ങള്‍ക്ക് സാരമായ മാറ്റം കൈവരിക്കാന്‍ കഴിയുന്നു ജന്തുജാലങ്ങളിലേക്ക് അധഃപതിച്ച മനുഷ്യന് കാലഭേദങ്ങളിറിഞ്ഞ് ഉത്തമാധികാരിയായി വളരുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നായ രാമായണപാരായണം കര്‍ക്കടകമാസത്തില്‍ ആരംഭിക്കുന്നത് ഇതുകൊണ്ടാണ്. നിത്യപാരായണം ദൃഢവ്രതമാക്കിയവന് കര്‍ക്കടമാസമെന്ന പ്രത്യേക സങ്കല്പത്തിന്റെ ആവശ്യം വരുന്നില്ല. കാരണം അവന്‍ നിത്യേന പ്രസാദാത്മക ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവനാണ്.



ഭൗതികഗോളശാസ്ത്രം ഭൗതികശാസ്ത്രവും ആന്തരിക ഗോളശാസ്ത്രം അധ്യാത്മശാസ്ത്രവുമാണ് ഇവ രണ്ടും പൊരുത്തപ്പെട്ടാണ് പ്രപഞ്ചം എന്ന ബൃഹത്തും മഹത്തുമായ സങ്കല്പം രൂപപ്പെട്ടിരിക്കുന്നത്. ദക്ഷിണായനാരംഭമായ കര്‍ക്കടകത്തിലാരംഭിക്കുന്ന ഈ പരിശ്രമം പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം, കന്നിമാസത്തിലെ നവരാത്രിവ്രതം, തുലാത്തിലെ ദീപാവലി തുടങ്ങിയ അനുഷ്ഠാനങ്ങള്‍, വൃശ്ചികമാസത്തിലെ കാര്‍ത്തിക വ്രതം മണ്ഡലാചരണം, ധനുസ്സിലെ തിരുവാതിര എല്ലാംതന്നെ പ്രപഞ്ചശരീരത്തിലെ തേജോഗോളങ്ങളോടും, ഭൂതങ്ങളോടും, തത്സംബന്ധിയായ ദേവതകളോടും ബന്ധപ്പെട്ടു നില്ക്കുന്ന അനുഷ്ഠാനങ്ങളാണ്.



പ്രപഞ്ചശരീരത്തെ ഉപാസിക്കുകയും അതിലെ ദേവതാംശങ്ങളെ പ്രാണസംസ്‌കാരമാക്കി മാറ്റുകയും ചെയ്യുന്ന തികഞ്ഞ ശാസ്ത്രീയ പരിശീലനമാണ് വ്രതാനുഷ്ഠാനങ്ങള്‍ ഇങ്ങനെ കര്‍ക്കടകത്തില്‍ തുടങ്ങി ആറാം മാസമായ മകരത്തിലെത്തുമ്പോള്‍ പൊങ്കലൂണിന്റെ സമയമാവുന്നു. സൂര്യനെ സംബന്ധിക്കുന്ന ഈ വ്രതസങ്കല്പം പ്രാണസൂര്യനെയും പ്രപഞ്ചത്തിലെ ബാഹ്യസൂര്യനെയും നിബന്ധിപ്പിച്ചുള്ളതാണ്. ഇത്രയുംകൊണ്ട് ജീവനുണ്ടാകുന്ന ആധ്യാത്മികമായ വളര്‍ച്ചയും ആനന്ദവുമാണ് ഉത്സവമായി കുംഭം മീനം മാസങ്ങളില്‍ കൊണ്ടാടുന്നത്. ഉത്സവം എന്ന വാക്കിന് ഉയര്‍ത്തുന്നത്, ആധ്യാത്മികമായി വളര്‍ത്തുന്നത് എന്നാണര്‍ത്ഥം. ഗാത്രക്ഷേത്രത്തില്‍ പ്രാണനുണ്ടായ ഈ ഉത്സവം പ്രപഞ്ചഗാത്രത്തിലും സംക്രമിപ്പിക്കുകയും ബന്ധപ്പെടുത്തുകയും ചെയ്യുന്നതാണ് ക്ഷേത്രോത്സവങ്ങള്‍.



കര്‍ക്കടകം മുതലുള്ള ആറുമാസത്തെ അനുഷ്ഠാനങ്ങളിലൂടെ പ്രാണസൂര്യന്‍ പ്രസന്നനാകുന്നതുപോലെ പ്രപഞ്ചസൂര്യനും കുംഭംമീനം മാസങ്ങളില്‍ ശക്തനും പ്രസന്നനുമായിത്തീരുന്നു. ഇവ രണ്ടും സമ്മേളിപ്പിക്കുന്നതിനുള്ള കര്‍മങ്ങളാണ് ഉത്സവകാലത്തുവേണ്ടത്. ഇന്ന് അതിനു തികച്ചും വിപരീതമായ അനുഭവങ്ങളാണ് ഉത്സവം നശിപ്പിക്കുന്ന പ്രക്രിയകളായികാണുന്നത്. സംവത്സരബന്ധിയായ ഈ അനുഷ്ഠാനശാസ്ത്രത്തെ ആക്ഷേപിക്കുന്നവന്റെ അജ്ഞതയും അപകടവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തിക്കും സമൂഹത്തിനുമുള്ള മൂല്യശോഷണം ഇതുമൂലം സംഭവിക്കുന്നു.



ഉത്സവം ആര്‍ക്കാണ് എന്താണ് എന്നറിയാതെയുള്ള വികാരങ്ങളാണ് അതിനു കാരണം ചംക്രമണസ്വഭാവമുള്ള ജീവന്റെ സംസ്‌കാരം സ്ഥിരസ്വഭാവമാര്‍ജ്ജിക്കുന്നതിനുള്ള സംസ്‌കാരവും കലയുമാണ്. ഉത്സവകല പരമാത്മാവിനെ അറിയുന്നതിനുള്ള സൗന്ദര്യാവിഷ്‌ക്കരണമാണ്. വിപരീതഫലങ്ങളുളവാക്കുന്ന യാതൊന്നും കലയല്ല; കൊലയാണ്. ഉത്സവ പരിപാടികളുടെ അര്‍ത്ഥവും ആവശ്യവും പ്രാണന്റെ ഉയര്‍ച്ചയാണെന്നറിഞ്ഞ ആചാര്യന്മാര്‍ അതുകൊണ്ട് അതിനനുയോജ്യമായ കലകളെ ക്ഷേത്രങ്ങളില്‍ ഉത്സവകലയാക്കി ആദരിച്ചത്. ശരീരം തന്നെ ക്ഷേത്രമാണ് എന്ന ഗീതാവചനം ഓര്‍മിക്കുക.



ശരീരം ക്ഷേത്രമാണെന്നറിയാതെ വിഷയവിഷമങ്ങളില്‍പ്പെട്ടുഴലുന്ന പ്രാണനെ മുക്തമാക്കുന്ന കലയാണ് ഉത്സവം. കര്‍ക്കടമാസത്തില്‍ ആരംഭിക്കുന്ന ഉത്സവകല പൂര്‍ത്തിയാകുന്നത് മകരത്തോടെയാണ്. കുംഭം, മീനം മാസങ്ങളില്‍ അതു പ്രപഞ്ചശരീരവുമായി ചേര്‍ന്നു ലയിക്കുന്നതാണ് ക്ഷേത്രോത്സവമായി നാം ആചരിക്കുന്നത്. കര്‍ക്കടകമാസത്തില്‍ രാമായണപാരായണമെന്തിനെന്ന് ഇതുകൊണ്ട് ചിന്തിക്കാവുന്നതാണ്.