Tuesday, November 19, 2013

മണ്ഡലം ചിറപ്പ് മഹോത്സവം 2013

പുതപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രം തലവടി

മണ്ഡലം ചിറപ്പ് മഹോത്സവം 2013
""""""""""""""""""""""""""""""""""""""""""""



 നവംബര്‍ 16 മുതല്‍ ഡിസംബര്‍ 26 വരെ
(1189 വ്യശ്ചികം1 മുതല്‍ ധനു 11 വരെ)
മാലയിട്ട്, കറുപ്പുടുത്ത് മലകയറാന്‍ ഒരുങ്ങിനില്‍ക്കുകയാണ് നാട്. അടുത്ത പുലരി വൃശ്ചികത്തിന്റേതാണ്ഇനി എല്ലായിടതും ശരണം വിളികൾ മാത്രം മണ്ഡല കാലം ആരംഭിക്കുന്നു
സ്വാമിയേ ശരണം അയ്യപ്പാ,,,,,,,,,,,,,,,,,,,,, സ്വാമിയേ ശരണം അയ്യപ്പാ,,,,,,,,,,,
വ്രത നിഷ്ടയുടൈ 41 നാളുകൾ ,,,
സ്വാമീ ശരണം ശരണമെന്‍റയ്യപ്പാ
സ്വാമിയല്ലതൊരു ശരണമില്ലയ്യപ്പാ
ഹരിഹര സുതനേ ശരണം പൊന്നയ്യപ്പാ
അവിടുന്നല്ലാതൊരു ശരണമില്ലയ്യപ്പാ.....
രാവിലെ എഴുന്നേറ്റ് ഏതെങ്കിലും തീര്‍ത്ഥത്തില്‍ കുളിച്ചു കറുത്ത വസ്ത്രം ധരിച്ച് വടക്കോട്ട് അഭിമുഖമായിനിന്ന് 'ഓം ശ്രീധര്‍മ്മശാസ്താരം പ്രണമാമി' എന്ന് ഭഗവാന്‍ ശ്രീധര്‍മ്മശാസ്താവിനെ ധ്യാനിച്ച് മൂന്നുപ്രാവശ്യം ഉരുവിട്ട ശേഷം, പൂജാരി അല്ലെങ്കില്‍ ഗുരുസ്വാമി പൂജിച്ച മാല മന്ത്രം ധ്യാനിച്ച് കഴുത്തിലണിയണം
ശബരിമലയ്ക്ക് പോകുന്ന ദിവസം കഴിയുംവിധം അന്നദാനം, ഭജന, പടുക്ക ഇവ എല്ലാം നടത്തണം. സ്വന്തമായി കെട്ടുനിറയ്ക്കരുത്. മുല്ലപ്പന്തലില്‍ ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, ഇങ്ങനെ മൂന്ന് പ്രതിഷ്ഠയുണ്ടായിരിക്കണം. ഗുരുസ്വാമിയുടെ നിര്‍ദ്ദേശപ്രകാരം മുന്‍കെട്ടില്‍ നെയ്യ്, തേങ്ങ, കര്‍പ്പൂരം കാണിക്ക, മലര്‍, കദളിപ്പഴം, കല്‍ക്കണ്ടം, മുന്തിരിങ്ങ, വെറ്റ, പാക്ക്, പടിക്കല്‍ അടിക്കുവാനുള്ള നാളികേരം, മഞ്ഞള്‍പ്പൊടി, തേന്‍, പനിനീര്, ശര്‍ക്കര ഉണ്ട, വറപൊടി, ഉണക്കലരി, കുരുമുളക് ഇവയും പിന്‍കെട്ടില്‍ ഭക്തനാവശ്യമായവയും, നിലവിളക്ക്, എരുമേലി ഗണപതിക്കുള്ള തേങ്ങ, മാളികപ്പുറത്ത് ഉരുട്ടുവാനുള്ള തേങ്ങ ഇവയും നിറയ്ക്കണം. എരുമേലിയില്‍ പോകാത്ത ഭക്തര്‍ പമ്പയില്‍ ആ വഴിപാട് നടത്താം. മുദ്ര ധരിക്കുന്ന ആള്‍ ഭഗവാന് തുല്യന്‍. 'തത്ത്വമസി'. വേദമഹാകാവ്യങ്ങളില്‍ ഇതിന് അര്‍ത്ഥം, 'അത് നീയാകുന്നു' എന്നാണ്. ഗുരുസ്വാമിയുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ ശിരസാവഹിച്ച് യാത്രയാവാം. പമ്പാഗണപതിയേയും സമസ്ത ദേവീദേവന്മാരെയും വണങ്ങി ഭഗവാന്റെ ഭൂതഗണങ്ങളോടും അനുവാദം വാങ്ങി വനയാത്ര തുടങ്ങണം. പമ്പയില്‍ പന്തളത്ത് രാജാവിനെ യും കാണണം. ശബരിപീഠത്തില്‍ കര്‍പ്പൂരം കത്തിക്കണം. കന്നിക്കാര്‍ അപ്പാച്ചിക്കുഴിയില്‍ അരിയുണ്ട എറിയണം. ശരംകുത്തിയില്‍ ശരം നിക്ഷേപിക്കണം. സന്നിധാനത്ത് ചെന്ന് ഭഗവല്‍ ദര്‍ശനം കിട്ടുന്ന മാത്രയില്‍ ഭക്തനും ഭഗവാനും ഒന്നാകുന്നു. സ്വാമിയേ ശരണമയ്യപ്പാ...!
***** ശബരിമലയാത്രയും മാലധാരണവും ****

ശബരിമലയ്ക്ക്‌ പോകുന്നവര്‍ പരശ്ശതം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്‌. പതിനെട്ടാംപടി കയറുന്നതിന്‌ നാല്‍പ്പത്തൊന്നുദിവസത്തെ വ്രതം അത്യാവശമാണ്‌. ഇതിനെ ഒരു മണ്ഡലക്കാലത്തെ വ്രതം എന്നുപറയുന്നു. പള്ളിക്കെട്ടുകൂടാതെ പോകുന്നവര്‍ക്കും പതിനെട്ടാംപടി കയറുന്നില്ലാത്തവര്‍ക്കും ഇത്രയും ദിവസത്തെ വ്രതം വേണമെന്ന്‌ നിര്‍ബന്ധമില്ല. സ്വാമിദര്‍ശനത്തിന്‌ പോകുവാന്‍ ഇച്ഛിക്കുന്നവര്‍ സാധാരണ വൃശ്ചികമാസം ഒന്നാംതീയതി മുതല്‍ മാല ധരിച്ച്‌ വ്രതമാരംഭിക്കുന്നു. ആദ്യംപോകുന്നവരെ കന്നിക്കാര്‍ എന്നാണ്‌ വിളിക്കുന്നത്‌.
മാലയിടുന്നത്‌ ഏതെങ്കിലും ക്ഷേത്രസന്നിധിയില്‍വച്ചായിരുന്നാല്‍ കൊള്ളാം. അവരവര്‍ ഉദ്ദേശിക്കുന്ന പഴമക്കാരില്‍നിന്നോ ഇതരഗുരുജനങ്ങളില്‍ നിന്നോ ക്ഷേത്രങ്ങളില്‍ ദേവസന്നിധിയില്‍വച്ച്‌ പൂജിച്ച്‌ പൂജകനില്‍നിന്നോ മാല സ്വീകരിക്കാവുന്നതാണ്‌. ഭഗവാന്റെ മുദ്ര (മാല) ധരിക്കുന്നതിന്‌ ഏതുദിവസവും കൊള്ളാമെങ്കിലും ശനിയാഴ്ചയോ ഉത്രം നക്ഷത്രമോ ഏറ്റവും ഫലപ്രദമാണ്‌. ആരില്‍ നിന്നും മാല സ്വീകരിക്കുന്ന...ുവോ ഗുരുസങ്കല്‍പ്പത്തോടുകൂടി ആ ആളിന്‌ ദക്ഷിണ നടത്തണം. സ്വാമിയേ ശരണമെന്ന്‌ സങ്കല്‍പ്പിച്ച്‌ സ്വാമി തന്നെ പരമഗുരു എന്നാണ്‌ കരുതേണ്ടത്‌. മാല ധരിക്കുമ്പോള്‍ ‘മനസാ വാചാ കര്‍മണാ ചെയ്തുപോയിട്ടുള്ള സകല പിഴകളും പൊറുത്ത്‌ സ്വാമിയുടെ അനുഗ്രഹമുണ്ടായി മലചവിട്ടിവന്ന്‌ പതിനെട്ടാംപടികയറി തൃപ്പാദം കണ്ടുവന്ദിച്ച്‌ ദര്‍ശനഫലം ലഭിച്ച്‌ സസുഖം എത്താന്‍ അനുവദിക്കണേ’ എന്ന്‌ ധ്യാനിക്കണം. മാല പലതുണ്ടെങ്കിലും, രുദ്രാക്ഷമാല, തുളസിമാല ഇവ ഏറ്റവും വിശേഷമാണെന്നാണ്‌ അഭിപ്രായം.
ശബരിനാഥദര്‍ശനാര്‍ത്ഥം ഏവനൊരുവന്‍ മുദ്ര ധരിക്കുന്നുവോ അന്നുമുതല്‍ അവന്‍ സംശുദ്ധനായിത്തീരുന്നു. അഷ്ടരാഗങ്ങളുടെ ആക്രമണത്തില്‍ നിന്നും അന്നുമുതല്‍ അവന്‍ ഭൂതവൃന്ദങ്ങളാല്‍ സംരക്ഷിക്കപ്പെടുന്നു. ഈ മുദ്ര ധരിക്കുന്നമാത്രില്‍ത്തന്നെ സകല കല്‍മഷങ്ങളും ഞെട്ടിവിറയ്ക്കുന്നു. വ്രതാരംഭദിനംമുതല്‍ താന്‍ യഥാര്‍ത്ഥമായ ഭക്തി കൈക്കൊണ്ട്‌ ഭഗവ ന്നാമ മന്ത്ര ജപാദികളില്‍ നിരതനായി വര്‍ത്തിക്കണം. മന്ത്രാദികള്‍ ഒന്നും അറിവില്ലെങ്കില്‍ “സ്വാമിയേ ശരണമയ്യപ്പാ” എന്ന്‌ ജപിക്കുന്നത്‌ ഏറ്റവും ഉത്തമ മാണ്‌. അയ്യപ്പ സ്വാമിയേ ശരണം വിളിക്കുകയും അദ്ദേഹത്തിന്റെ ദിവ്യരൂപം മനസില്‍ ധ്യാനിക്കുകയും ചെയ്യണം. ഭഗവല്‍സ്തുതിക്കുതന്നെ അഷ്ടോത്തരശതനാമാവലിയോ സഹസ്രനാമങ്ങളോ മറ്റ്‌ സ്തോത്രങ്ങളോ ഉപാസിച്ച്‌ ധര്‍മശാസ്താവിനെ ഭജിക്കണം. ഏതൊന്നായാലും ഭക്തിമാത്രംകൊണ്ട്‌ ദേവപ്രസാദം ആര്‍ജിക്കാവുന്നതാകുന്നു. ഭക്തിജ്ഞാനകര്‍മ്മങ്ങളാണല്ലോ മുക്തിമാര്‍ഗങ്ങളായി ഹൈന്ദവഗ്രന്ഥങ്ങള്‍ ഘോഷിക്കുന്നത്‌. എന്തെല്ലാമനുഷ്ഠിച്ചിരുന്നാല്‍ ഭക്തിക്ക്‌ ലോകം വന്നാല്‍ അത്‌ ശ്രേയോമാര്‍ഗങ്ങളെ തടയുന്നതാണ്‌
** പൊന്നു പതിനെട്ടു പടികള്‍ ***
-------------------- --------------

18 പടികളില്‍ 1-5 വരെ ഇന്ദ്രാദി ദേവകള്‍ 6-13 വരെ രാഗങ...്ങള്‍ 14-16 വരെ ത്രിഗുണങ്ങള്‍ 17 ആദിവിദ്യ 18 സര്‍വ്വവിദ്യ ഇവയെ ദ്യോതിപ്പിക്കുന്നു. എന്നിരിക്കിലും 18 പടികള്‍, 18 മലകളെയും പ്രതിനിധാനം ചെയ്യുന്നു.
1. പൊന്നമ്പലമേട് മല
2. ഗരുഡന്‍മല
3. നാഗമല
4. സുന്ദരമല
5. ചിറ്റമ്പലമല
6. ഖല്‍ഗിമല
7. മാതഗംമല
8. മൈലാട്ടുംമല
9. ശ്രീപാദമല
10. ദേവര്‍മല
11. നിലയ്ക്കല്‍മല
12. തലപ്പാറ മല
13. നീലിമല
14. കരിമല
15. പുതുശ്ശേരി മല
16. കാളകെട്ടിമല
17. ഇഞ്ചിപ്പാറമല
18. ശബരിമല

No comments:

Post a Comment