Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Monday, August 22, 2016

പിറന്നാൾആഘോഷം

ഒരു വ്യക്തി ജനിച്ച ദിവസത്തിന്റെ വാർഷികം ആഘോഷിക്കുന്ന ദിവസമാണ് പിറന്നാൾ. പിറന്നാൾ പല രീതിയിൽ ആഘോഷിക്കുന്നു. സമ്മാനം നൽകുന്നതും ആളുകൾ ഒത്തുകൂടുന്നതുമെല്ലാം പിറന്നാളാഘോഷത്തിലെ പരമ്പരാഗത രീതികളാണ്. ഒരു വ്യക്തിക്ക് എത്ര പ്രായമായെന്ന് അറിയിക്കുന്നതിനായാണ് പിറന്നാൾ ആഘോഷിക്കുന്നത്
ആട്ടപ്പിറന്നാളിന്‌ സവിശേഷമായ പ്രധാന്യവും കല്‍പ്പിക്കേണ്ടതുണ്ട്‌. പതിവായി ജന്മനക്ഷത്രം തോറും വിധിപ്രകാരമുള്ള അനുഷ്ഠനങ്ങള്‍
നടത്തികൊണ്ടുപോയാല്‍ അത്‌ ഗ്രഹപ്പിഴകള്‍ ബാധിക്കാതിരിക്കാനുള്ള ഏറ്റവും നല്ല കര്‍മ്മം തന്നെയാണ്‌. സാമാന്യമായി ഗണപതിഹോമം, ഭവഗതിസേവ എന്നിവ ജന്മനാള്‍തോറും നടത്തുന്നതുകൊണ്ടുതന്നെ. പ്രത്യേകവും കഠിനവുമായ ഏതെങ്കിലും ദശകാലദോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതിനു പരിഹാരമായ കര്‍മ്മങ്ങളും ഗണപതിഹോമം, ഭഗവതിസേവ എന്നിവയോടൊപ്പം നടത്താം. ദശാനാഥനായ ഗ്രഹത്തിനുള്ള പൂജകൂടി ജന്മനാള്‍തോറും നടത്തുന്നതും ഉത്തമം തന്നെ.

ജന്മനക്ഷത്രദിവസം അതികാലത്തുണരുക, പ്രഭാതസ്നാനം സ്വാത്ത്വിക ജീവിതരീതി, അംഹിസ, വ്രതശുദ്ധി തുങ്ങിയവ ശീലിക്കേണ്ടതാണ്‌. എണ്ണതേച്ചുകുളി, ക്ഷൗരം, മൈഥുനം, ശ്രാദ്ധം, ചികില്‍സ, യാത്രാരംഭം, വിവാഹം, ശസ്ത്രക്രിയ, ഉപനയനം, സീമന്തം, വാഹനാരോഹണം, പ്രേതക്രിയകള്‍, സാഹസകര്‍മ്മങ്ങള്‍, യുദ്ധം, മാംസ മദ്യാദിസേവ, ഔഷധസേവ തുടങ്ങിയവയൊന്നും ജന്മനക്ഷത്രദിവസം പാടില്ല എന്നാണ്‌ വിധി. ക്ഷേത്രദര്‍ശനം, പുണ്യകര്‍മ്മങ്ങള്‍, പൂജാദികാര്യങ്ങള്‍, പുതുവസ്ത്രാഭരണാദി ധാരണം, പുത്തരിയൂണ്‌, തുടങ്ങിയവ ജന്മനക്ഷത്രത്തില അനുവദിക്കപ്പെട്ടിട്ടുണ്ട്‌. ജന്മനക്ഷത്രദിവസം തോറും വ്രതശുദ്ധിയോടെയും സ്വാത്ത്വിക ജീവിതരീതിയോടെയും കഴിയുന്നതാണ്‌ ഉത്തമം. ആണ്ടുപിറന്നാളിന്‌ സവിശേഷപ്രധാന്യത്തോടെ ഗണതിഹോമം, ഭവഗതിസേവ, പിറന്നാള്‍ ഹോമം, വിഷ്ണുപൂജ തുടങ്ങിയവ നടത്തുന്നത്‌ ദോഷശാന്തിക്കും ആയുരാരോഗ്യസൗഖ്യത്തിനും ഉത്തമമാണ്‌.

ആണ്ടുപിറന്നാളിന്‌ ദാനം ഒരു പ്രധാനകര്‍മ്മമാണ്‌. അതില്‍ അന്നദാനം തന്നെ ഏറ്റവും വിശിഷ്ടം. അര്‍ഹതയുള്ളവര്‍ക്കേ ദാനം കൊടുക്കാവൂ എന്നുണ്ട്‌. എന്നാല്‍ അന്നദാനമാകട്ടെ സകല മനുഷ്യര്‍ക്കും, പക്ഷിമൃഗാദികള്‍ക്കും നല്‍കാം. ദശാനാഥന്‌ വിധിച്ചിട്ടുള്ള വസ്തുക്കള്‍, വസ്ത്രം തുടങ്ങിയവയും ഈ ദിവസം വിധിപ്രകാരം ദാനം ചെയ്യുന്നത്‌ ഉത്തമമാണ്‌. ദശാനാഥന്റെ ആഴ്ചദിവസവും ജന്മനക്ഷത്രദിവസവും ചേര്‍ന്നുവരുന്ന ദിവസത്തിന്‌ അനുഷ്ഠാനപരമായി കൂടുതല്‍ പ്രധാന്യമുണ്ട്‌. ഉദാഹരണത്തിന്‌ ശനിദശാകാലത്ത്‌ ഒരു വ്യക്തിയുടെ പിറന്നാള്‍ ശനിയാഴ്ച വന്നാല്‍ ആ ദിവസം അനുഷ്ഠിക്കുന്ന ഗ്രഹശാന്തികര്‍മ്മങ്ങള്‍ക്ക്‌ കൂടുതല്‍ ഫലദാനശേഷിയുണ്ടായിരിക്കും. ജന്മനക്ഷത്രദിവസം നക്ഷത്രത്തിന്റെ മൃഗം, പക്ഷി എന്നിവയ്ക്ക്‌ ആഹാരം കൊടുക്കുന്നതും വൃക്ഷം നട്ട്‌ വളര്‍ത്തുകയും പലിപാലിക്കുകയും ചെയ്യുന്നതും ഐശ്വര്യവും ആയുസ്സും കൈവരുന്നതിന്‌ ഫലപ്രദം. ഈ ദിവസം നക്ഷത്രാധിപനെ ഭജിക്കുന്നതും ഉത്തമമാണ്‌. പിറന്നാള്‍ ദിനത്തില്‍ കേക്കുമുറിക്കുക, മെഴുകുതിരി ഊതിക്കെടുത്തുക തുടങ്ങിയ നിരര്‍ത്ഥക അനുഷ്ഠാനങ്ങള്‍ക്കുപകരം ജപം, പൂജ തുടങ്ങിയവ അനുഷ്ഠിക്കുന്നതാണ്‌.

Tuesday, November 17, 2015

മണ്ഡലവ്രതം

Puthuparamb Temple Thalavady എന്നയാളുടെ ചിത്രം.മണ്ഡലവ്രതം
'പക്ഷത്രയ' വ്രതമാണ്‌ ശബരിമലയാത്രയ്‌ക്കുവേണ്ടത്‌. പക്ഷം എന്നാല്‍ പതിനാലു ദിവസം. പക്ഷത്രയമെന്നാല്‍ 42 ദിവസം. 41 ദിവസം വ്രതവും 42-ാമതു ദിവസം ദര്‍ശനവും. വ്രതാരംഭത്തിനും ഒരു വാരം മുമ്പേ വ്രതാനുഷ്‌ഠാനത്തിനായി ശരീരത്തിനെയും മനസ്സിനെയും പരിപക്വമാക്കണം. വ്രതാരംഭദിനത്തില്‍ മാലധരിക്കണം. ഇതിന്‌ മാല എന്നതിനേക്കാള്‍ അയ്യപ്പമുദ്ര, വനമുദ്ര എന്നു പറയുന്നതാണ്‌ ശരി. 54 അല്ലെങ്കില്‍ 108 മണിയുളള മാലയും അതില്‍ അയ്യപ്പരൂപവും (ലോക്കറ്റ്‌) ചേര്‍ന്നാല്‍ അയ്യപ്പമുദ്രയായി. എരുക്കിന്റെ മാലയ്‌ക്ക് നൂറു കൃശ്‌ചറ ഫലം (പ്രയാസപ്പെട്ട്‌ നേടേണ്ട ഫലം) ഉണ്ടത്രെ! ശംഖുമാലയ്‌ക്ക് ആയിരം, പവിഴമാലയ്‌ക്ക് ആറായിരം, സ്‌ഫടികമാലയ്‌ക്ക് പതിനായിരവും മുത്തുമാലയ്‌ക്ക് ഒരുലക്ഷവും തുളസിമാലയ്‌ക്ക് പത്തുലക്ഷവും താമരക്കായകൊണ്ടുളള മാലയ്‌ക്ക് ഒരുകോടിയും ദര്‍ഭച്ചുവട്‌ കൊണ്ടുളള മാലയ്‌ക്ക് പത്തുകോടിയും കൃശ്‌ചറഫലമുണ്ടെന്നാണ്‌ വിവക്ഷ. രുദ്രാക്ഷമാലയുടെ ഫലം മുനിമാര്‍ക്കുപോലും പറയാനാവില്ലത്രെ!
മാലധാരണം
മാല ധരിക്കുന്നതിന്‌ ഏതു ദിവസവും അനുയോജ്യമാണെങ്കിലും ശനിയാഴ്‌ചയും ഉത്രവും അതിവിശേഷമാണ്‌. ക്ഷേത്രത്തില്‍ പൂജിച്ചമാല ഗുരുവിന്‌ ദക്ഷിണ നല്‍കി നമസ്‌ക്കരിച്ചുവാങ്ങി ധരിക്കണം.
മാലയിടുമ്പോള്‍ ഇനിപ്പറയുന്നമന്ത്രം ചൊല്ലണം
ജ്‌ഞാനമുദ്രാം ശാസ്‌തൃമുദ്രാം ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമസത്യേന മുദ്രാം പാതുസദാപിമേ
ഗുരുദക്ഷിണയാപൂര്‍വ്വം തസ്യാനുഗ്രഹകാരിണേ
ശരണാഗതമുദ്രാഖ്യം ത്വന്മുദ്രാം ധാരയാമ്യഹം
ചിന്മുദ്രാം ഖേചരിമുദ്രാം ഭദ്രമുദ്രാം നമാമ്യഹം
ശബര്യാചല മുദ്രായൈഃ നമസ്‌തുഭ്യം നമോനമഃ
ഈ മന്ത്രം ഗുരു ചൊല്ലിത്തന്നു ചൊല്ലണം എന്നതാണ്‌ വിധി.
മാലയിട്ടു കഴിഞ്ഞുളള ആചാരവിധി
മാലയിട്ടാല്‍ ഭക്‌തന്‍ ദിവസവും പ്രഭാതസന്ധ്യയ്‌ക്കും സായംസന്ധ്യയ്‌ക്കും ശരണം വിളിക്കണം. ബ്രഹ്‌മചര്യവ്രതം അനുഷ്‌ഠിക്കണം. ശുദ്ധാന്നം ഭക്ഷിക്കണം. മിതമായും ഹിതമായും സത്യമായും സംസാരിക്കണം. എല്ലാ പ്രവൃത്തികളും ദൈവവിശ്വാസത്തോടും കൃത്യനിഷ്‌ഠയോടും കൂടി ചെയ്യണം. കാണുന്ന സകലജീവികളും ഭഗവാനാണെന്ന്‌ സങ്കല്‍പ്പിച്ച്‌ ആരാധിക്കണം, ബഹുമാനിക്കണം. അയ്യപ്പന്മാരുടെ ഏതു സംഘത്തിലും കൂടാം, ആഴി, പടുക്കപൂജ എന്നിവയില്‍ പങ്കെടുക്കാം. യഥാശക്‌തി അന്നദാനം നടത്താം.
ശരണം വിളി
ആത്മശോധനയ്‌ക്കുളള പ്രാണായാമത്തില്‍ അധിഷ്‌ഠിതമാണ്‌ ശരണംവിളി. മനുഷ്യശ്വാസം 12 അംഗുലം നീളത്തില്‍ സ്വാമിയേ... എന്ന നീളത്തില്‍ ശരണം വിളിച്ച്‌ 9 അംഗുലം നീളത്തില്‍ ശരണമയ്യപ്പായെന്ന്‌ ഉളളിലേക്ക്‌ ശ്വാസമെടുക്കണം.
ഈ ശരണംവിളി ഉളളിലടിഞ്ഞുകൂടിയ കാമക്രോധ ലോഭമോഹമദമാത്സര്യങ്ങള്‍, അന്തഃപിശാചുക്കള്‍, രോഗബീജങ്ങള്‍, എന്നിവയെ അകറ്റി ഭക്‌തനെ അരോഗദൃഢഗാത്രനും മലകയറ്റത്തിന്‌ പ്രാപ്‌തനുമാക്കിത്തീര്‍ക്കുന്നു. ഇപ്രകാരം 108 ശരണം വിളിക്കണമെന്നതാണ്‌ വിധി.
108 ശരണം വിളിച്ചു കഴിഞ്ഞാല്‍ ഹരിഹരസുതനയ്യനയ്യപ്പസ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ എന്നു വിളിച്ചുനിര്‍ത്തുക. ശരണംവിളി ഹൃദയംകൊണ്ട്‌ വേണം എന്നതാണ്‌
ആചാര്യവിധി.വ്രതം അവസാനിപ്പിക്കുമ്പോള്‍
ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വ്രതം അവസാനിപ്പിക്കണം. മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.
ദര്‍ശനം കഴിഞ്ഞുവരുന്ന തീര്‍ഥാടകന്‍, വിളക്ക് കണ്ടേ വീട്ടില്‍തിരിച്ചുകയറാവൂ എന്നാണ് പ്രമാണം. അതായത് അയ്യപ്പദര്‍ശനത്തിന് പോയ ആള്‍ തിരിച്ചു വീട്ടിലെത്തുന്നത് സന്ധ്യയോടെയേ ആകാവൂ. അയ്യപ്പന്‍ തിരിച്ചെത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ പൂമുഖത്ത് നിലവിളക്ക് കൊളുത്തിവച്ച്് ശരണം വിളിയോടെ എതിരേല്ക്കണം. പൂജാമുറിയില്‍ കെട്ട് താങ്ങിയാല്‍ ശരീരശുദ്ധിവരുത്തി വീണ്ടും ശരണം വിളിക്കണം.
മാലയൂരുന്നതിന് മന്ത്രമുണ്ട്. അത് ഇതാണ്-
'അപൂര്‍വ്വ മചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃമുദ്രാത്വകാദേവ
ദേഹിമേ വ്രത മോചനം'
ഈ മന്ത്രം ജപിച്ച്, ശരണം വിളിയോടെ
തേങ്ങയുടച്ച് വ്രതമോചനം വരുത്തണം.
ശബരീശന് വഴിപാടുകള്‍
ഭക്തന്റെ നിലയ്ക്കനുസരിച്ച് അയ്യപ്പഭഗവാന് പലതരം വഴിപാടുകള്‍ നടത്താം. കേവലം ചടങ്ങായല്ല, ഭക്തിപുരസ്സരമാകണം വഴിപാടുകള്‍ നടത്തേണ്ടത്. ഭക്തന്‍ തനിക്കോ മറ്റുള്ളവര്‍ക്കോ ഉപയോഗ്യമല്ലാത്തതും നിഷിദ്ധമായിട്ടുള്ളതുമായ സാധനങ്ങള്‍ വഴിപാട് അര്‍പ്പിക്കാന്‍ പാടില്ല.
പായസനിവേദ്യം, ത്രിമധുരം, വെള്ളനിവേദ്യം, പഞ്ചാമൃതം, അപ്പം, ഇളനീര്‍, താംബൂലം, നെയ്യഭിഷേകം, നെയ്‌വിളക്ക്, കര്‍പ്പൂരദീപം, പുഷ്പാഞ്ജലി, ചന്ദനം ചാര്‍ത്തല്‍, പനിനീര്‍ അഭിഷേകം തുടങ്ങിയവ പ്രധാന വഴിപാടുകളാണ്.
ലോഹപ്രതിമകള്‍, പട്ട്, നാണയം, രത്‌നം തുടങ്ങിയവ കാണിക്കയായി സമര്‍പ്പിക്കാം. രത്‌നഹാരം, കനകഹാരം, പുഷ്പഹാരം എന്നിവ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും ശയനപ്രദക്ഷിണം നടത്തുന്നതും പ്രധാന വഴിപാടുകള്‍തന്നെ. സ്തുതിഗീതാലാപനവും വെടിവഴിപാടും അയ്യന് പ്രിയങ്കരങ്ങളാണ്.

സ്കന്ദഷഷ്ടി വൃതം

സ്കന്ദഷഷ്ടി വൃതം

സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മഹാരോഗങ്ങള്‍ കൊണ്ട് ദുരിതം
അനുഭവിക്കുന്നവര്‍ക്കും ഷഷ്ഠി വ്രതമെടുത്താല്‍ രോഗ ശാന്തിയുണ്ടാവും. 
സന്താനലാഭം, സന്തതികളുടെ ശ്രേയസ്,  രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്‍റെ പൊതുവായ ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്ഉത്തമമാണ്. 

തലേദിവസം ഒരുനേരമേ ഭക്ഷണം പാടുള്ളൂ. ഷഷ്ഠിദിവസം ഉപവാസമാണ് ഉത്തമം. ആരോഗ്യപരമായി സാധിക്കാത്തവര്‍ക്ക് ഉച്ചപൂജയുടെ നിവേദ്യം ക്ഷേത്ര ത്തില്‍ നിന്നു വാങ്ങി കഴിക്കാം. സുബ്രഹ്മണ്യസ്വാമിയുടെ പ്രാര്‍ത്ഥന ചൊല്ലു കയും സ്കന്ദ പുരാണം പാരായണം ചെയ്യുകയും വേണം. 

ഷഷ്ഠിദിവസങ്ങളില്‍ മാത്രമായും ഷഷ്ഠി പൂര്‍ത്തിയാകുന്ന പോലെ ആറുദിവസം  തുടര്‍ച്ചയായും ഈ വൃതമെടുക്കാം. സ്കന്ദ ഷഷ്ടി സാധാരണയായി ഇപ്രകാരം അനുഷ്ടിക്കുന്നു. തുലാം മാസത്തിലെ ഷഷ്ടി ആണ് സ്കന്ദ ഷഷ്ടി. ഭഗവാന്‍ സുബ്രഹ്മണ്യന്‍ ശൂര പദ്മാസുരനെ നിഹ്രഹിച്ചത് സ്കന്ദ ഷഷ്ടി ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പൂര്‍ണ്ണ വിശ്വാസത്തോടെ ഭക്തിപൂര്‍വ്വം അനുഷ്ടിക്കേണ്ട വ്രതമാണ് ഷഷ്ഠി വ്രതം. 

സ്കന്ദ ഷഷ്ടി അനുഷ്ടാനത്തില്‍ ആറു ദിവസത്തെ അനുഷ്ഠാനം അനിവാര്യമാണ് . ആദ്യത്തെ 5 ദിവസങ്ങളില്‍ രാവിലെ മുതല്‍ ദേഹശുദ്ധി വരുത്തിയ ശേഷം മന ശുദ്ധിയോടെ ഭഗവത് നാമങ്ങള്‍ ഉരുവിട്ട് ആഹാരക്രമങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം വരുത്തി കഴിയുക വ്രത നിഷ്ഠയുടെ ഭാഗമാണ്.  വ്രതദിവസവും തലേദിവസവും പകലുറക്കം അരുത്. ഒരുനേരം അരി ആഹാരവും മറ്റു സമയങ്ങളില്‍ ലഘു ഭക്ഷണവും ആകാം . ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ ആറാം ദിവസം രാവിലെ മുരുകക്ഷേത്രത്തില്‍ എത്തുകയും വൈകുന്നേരം വരെ പൂജകളിലും മറ്റും പങ്കെടുത്ത ശേഷം ഷഷ്ഠി വ്രത അനുഷ്ഠാനം അവസാനിപ്പിക്കേണ്ടതാണ് . ദേവന്‍റെ അനുഗ്രഹത്തിന് ഷഷ്ഠി വ്രതം വളരെ പ്രധാനപ്പെട്ട അനുഷ്ഠാനമാണ് . സര്‍പ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ മുരുകനെ സ്വരൂപത്തില്‍ തന്നെ വീണ്ടും കിട്ടുന്നതിനു വേണ്ടി മാതാവായ ശ്രീ പാര്‍വ്വതി ദേവി 108 ഷഷ്ഠി വ്രതമെടുത്ത് പ്രത്യക്ഷപെടുത്തിയതായും താരകാസുര നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ മുരുകനെ യുദ്ധക്കളത്തില്‍ വീണ്ടും എത്തിക്കുവനായി ദേവന്മാര്‍ വ്രതമെടുത്ത്
ഫലസിദ്ധി നേടിയതായും പുരാണത്തില്‍ പ്രതിപാദിക്കുന്നുണ്ട് . പൂര്‍ണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നത്‌ തീര്‍ച്ചയാണ് .

Sunday, June 21, 2015

"യമനിയമങ്ങള്‍"

ഭൂമിയില്‍ ജീവിക്കുന്ന ഓരോ നിമിഷവും നിങ്ങള്‍ ദിവ്യമായ ഒരു സ്ഥലത്ത് എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന് സങ്കല്‍പ്പിക്കൂ. ബൃഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ് ന‍ാം ഈ ഭൂമിയില്‍ ജനിച്ചിട്ടുള്ളത്. ഇക്കാര്യം വിസ്മരിക്കാതിരിക്കുക. എന്തുവന്നാലും ഞാന്‍ പുഞ്ചിരിക്കു, സന്തോഷിക്കുമെന്ന ദൃഢനിശ്ചയത്തോടെ ജീവിക്കുക
 അമ്മേ നാരായണ !!!
ദേവി നാരായണ !!!
ലക്ഷ്മി നാരായണ !!!
ഭദ്രേ നാരായണ !!!


"യമനിയമങ്ങള്‍"
വ്യക്തിത്വ വികസനത്തിനും ജീവിതത്തെ ശക്തി സമ്പുഷ്ടമാക്കുന്നതിനുമുതകുന്ന നിയമങ്ങളാണ് യമനിയമങ്ങള്‍. ഇവ യോഗ അല്ലെങ്കില്‍ ആന്തരിക സംയോജനത്തിലേക്കുള്ള രണ്ടു പടവുകളാണ്.
സമൂഹത്തോടും ചുറ്റുപാടിനോടും ഇണങ്ങിക്കൊണ്ടുള്ള ശാന്തജീവിതത്തിനുതകുന്ന അഞ്ച് നിയമങ്ങളാണ് യമം.

********** അഹിംസ***********
അഹിംസയാണ് ആദ്യത്തെ നിയമം. അഹിംസയെന്നാല്‍ പ്രപഞ്ചവുമായുള്ള ഐക്യമാണ്. പ്രപഞ്ചത്തെ തന്റെതന്നെ അംശമായി കാണുമ്പോള്‍ അതിനെയെങ്ങനെ ഹിംസിക്കാന്‍ കഴിയും? നിങ്ങള്‍ക്ക് നിങ്ങളെ ഉപദ്രവിക്കാന്‍ കഴിയില്ല; അതുപോലെ പ്രപഞ്ചത്തെയും. അഹിംസ യോഗയുടെ പ്രായോഗികതലമാണ്. മറ്റുള്ളവരെ ഉപദ്രവിക്കാതെ എല്ല‍ാം ഒന്നായി കാണുക.
*********** സത്യം***********
രണ്ടാമത്തെ നിയമമാണ് സത്യം. നിങ്ങള്‍ക്ക് നിങ്ങളോട് നുണ പറയാന്‍ കഴിയുമോ? നിങ്ങള്‍ രുദ്രാക്ഷം കോര്‍ക്കുന്നുണ്ടെങ്കില്‍ അത് കോര്‍ക്കുന്നില്ലെന്ന് പറയാന്‍ കഴിയുമോ? അത് ചെയ്യുന്നുണ്ടെന്ന് സ്വയം അറിയുന്നു. കയ്യില്‍ ചോക്കലേറ്റ് വച്ചുകൊണ്ട് അതില്ലെന്ന് പറയാന്‍ കഴിയുമോ? കയ്യില്‍ ചോക്കലേറ്റ് ഉണ്ട് എന്നുള്ളത് സത്യമാണ്.

മൂന്നാമത്തേത് ആസ്തേയം. നിങ്ങള്‍ക്കില്ലാത്ത ഒന്നിനെച്ചൊല്ലിയുള്ള നഷ്ടബോധമില്ലാതിരിക്കുക. ഇപ്പോഴുള്ള പരിസ്ഥിതി മറ്റൊരുതരത്തില്‍ ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാതിരിക്കുക. ‘അയാളെപ്പോലെ എനിക്കും മനോഹരമായ ശബ്ദമുണ്ടായിരുന്നെങ്കില്‍’, ‘അയാളെപ്പോലെ എനിക്കും പാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍’ - ഇങ്ങനെയുള്ള ചിന്തകള്‍ ഇല്ലാതിരിക്കലാണ് ആസ്തേയം. ആസ്തേയമെന്നാല്‍ മറ്റുള്ളവരുമായി അവനവനെ തുലനം ചെയ്യാതിരിക്കലാണ്. മറ്റുള്ളവര്‍ക്കുള്ളത് എനിക്കുണ്ടാകട്ടേയെന്ന് ആഗ്രഹിക്കാതിരിക്കലാണ്. ’സ്തേയം എന്നാല്‍ ’കാണല്‍ എന്നും ’ആസ്തേയം എന്നാല്‍ ’കാണാതിരിക്കല്‍ എന്നുമാണ് അര്‍ഥം.

  *******ബ്രഹ്മചര്യം.******
നാലാമത്തെ നിയമമായ ബ്രഹ്മചര്യമെന്നാല്‍ ’ചെറിയതിനോടുള്ള ആഗ്രഹമില്ലായ്മയാണ്. ബാഹ്യമായ നാമരൂപങ്ങളില്‍ കുടുങ്ങാതെ അതിനപ്പുറത്തുള്ള അനന്തതയെ ആഗ്രഹിക്കുക. ’ബ്രഹ്മമെന്നാല്‍ ’വലുത് എന്നാണര്‍ഥം. ‘ഞാനിതാണ്, ഞാന്‍ ചെറുതാണ്, ഞാന്‍ പുരുഷനാണ്, ഞാന്‍ സ്ത്രീയാണ്’ തുടങ്ങിയ ഇടുങ്ങിയ സ്വത്വബോധത്തില്‍ കുടുങ്ങാതെ അവയ്ക്കതീതമാകലാണ് ബ്രഹ്മചര്യം.
 ********അപരിഗ്രഹം******
അഞ്ചാമത്തെ നിയമം അപരിഗ്രഹമാണ്. അതായത് മറ്റുള്ളവര്‍ തരുന്നതിനെ സ്വീകരിക്കാതിരിക്കുക. അന്യരില്‍ നിന്നുള്ള ശകാരവാക്കുകള്‍ക്ക് അഭിനന്ദനത്തേക്കാള്‍ നമ്മള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നെന്നത് ആശ്ചര്യം തന്നെയാണ്. മറ്റുള്ളവര്‍ നമ്മെ മനഃപൂര്‍വം അപമാനിക്കുന്നില്ല, പക്ഷേ അവരുടെ വാക്കുകളെ മുറുകെപ്പിടിച്ച് അതില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നു. അവര്‍ ചെളി നിങ്ങളുടെ നേരേയല്ല എറിയുന്നത്, പുറത്തേക്കു കളയുകയാണ്. പക്ഷേ, നിങ്ങളതിനെ ബലമായി പിടിച്ച് മാറോടു ചേര്‍ത്തുവയ്ക്കുന്നു. മറ്റുള്ളവര്‍ ചെളിവാരിയെറിയുമ്പോള്‍ നിങ്ങളെന്തിനാണ് അതിനെ സ്വീകരിക്കുന്നത്? നിങ്ങള്‍ക്കു നേരേയുള്ള ശകാരങ്ങളെപ്പോലും സ്വീകരിക്കാതിരിക്കൂ. അഭിനന്ദനങ്ങള്‍ നമ്മെ അലട്ടുന്നില്ല. ശകാരങ്ങളും നിഷേധങ്ങളും നമ്മെ സ്വാധീനിക്കുന്നു. ഇവയെ സ്വീകരിക്കാതിരിക്കുന്നതാണ് അപരിഗ്രഹം.

ആന്തരികമായ വളര്‍ച്ചയുള്ളതാണ് നിയമങ്ങള്‍.
ആദ്യത്തെ നിയമമാണ് ശൌചം അല്ലെങ്കില്‍ ശുചിത്വം. ശരീരശുദ്ധി, വൃത്തിയായ വസ്ത്രം ധരിക്കല്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു.
രണ്ടാമത്തേത് സന്തോഷം അnലങ്കില്‍ സംതൃപ്തിയാണ്. നമുക്ക് സ്വയം സംതൃപ്തരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോകത്തിലെ ഒരു വസ്തുവിനും നമുക്ക് സംതൃപ്തി നല്‍കാന്‍ കഴിയുകയില്ല.
മൂന്നാമത്തെ നിയമമാണ് തപസ്. പ്രതികൂല സാഹചര്യങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുന്നതാണ് തപസ്. പ്രതികൂലമായതിനെ പൂര്‍ണമനസ്സോടെ സ്വീകരിക്കുമ്പോള്‍ ശരീരവും മനസ്സും ശക്തിയാര്‍ജിക്കുന്നു.
നാലാമത്തേത് സ്വാധ്യായമാണ്. മനസ്സിനെ അറിയുക, ചിന്തകളെ, ഭാവങ്ങളെ നിരീക്ഷിക്കുക. സ്വാധ്യായമെന്നാല്‍ അവനവനെ അറിയലാണ്.
അഞ്ചാമത്തെ നിയമം ഈശ്വരപ്രണിധാനമാണ്. അതായത് ദൈവത്തോടുള്ള അനന്യമായ സ്നേഹം, പൂര്‍ണ സമര്‍പ്പണം. നിസ്സഹായത അനുഭവപ്പെടുമ്പോള്‍ ’ഈശ്വരാ, എന്റെ ചിന്തകളെയും ഭാവങ്ങളെയും നിസ്സഹായതയെയും അങ്ങ് സ്വീകരിക്കൂ’ എന്ന് അപേക്ഷിക്കുന്നതാണത്.
യമനിയമങ്ങളിലൂടെ നമ്മള്‍ ശക്തിയാര്‍ജിക്കുന്നു, പൂര്‍ണതയിലേക്കെത്തുന്നു. ആന്തരികശുദ്ധി ബാഹ്യമായ ശുദ്ധിയെയും സൂചിപ്പിക്കുന്നു. ആന്തരിക ശുദ്ധിക്കുള്ള രണ്ട് ഉപാധികളാണ് സ്നേഹവും അതുകൊണ്ടെന്താണ് എന്നുള്ളതും. ഇവയിലൂടെ നിത്യമായ പുഞ്ചിരിയെ നിലനിര്‍ത്താന്‍ കഴിയും. ഭൂമിയില്‍ ജീവിക്കുന്ന ഓരോ നിമിഷവും നിങ്ങള്‍ ദിവ്യമായ ഒരു സ്ഥലത്ത് എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന് സങ്കല്‍പ്പിക്കൂ. ബൃഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ് ന‍ാം ഈ ഭൂമിയില്‍ ജനിച്ചിട്ടുള്ളത്. ഇക്കാര്യം വിസ്മരിക്കാതിരിക്കുക. എന്തുവന്നാലും ഞാന്‍ പുഞ്ചിരിക്കു, സന്തോഷിക്കുമെന്ന ദൃഢനിശ്ചയത്തോടെ ജീവിക്കുക
അമ്മെ ശരണം !!!!!
ദേവി ശരണം !!!!!

Saturday, April 18, 2015

ഭദ്രകാളി

ഭദ്രകാളി

ഭാരതത്തിലെ ഈശ്വര സങ്കല്പങ്ങളിലെ മാനുഷീകരണം വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. സങ്കല്പങ്ങളിലെ കഥകൾ യാഥാർത്ഥ്യമാണെന്നുള്ള വിശ്വാസം അടിയുറച്ചുപോയിട്ടുണ്ട്. അത് തിരുത്താനോ ശരിയെന്തെന്ന് മനസ്സിലാക്കാനോ അജ്ഞാനതിമിരം ബാധിച്ച സമൂഹം തയ്യാറാകുന്നില്ല. മനുഷ്യന്റെ തലയറുത്ത് മാലയിട്ട കാളീസങ്കല്പത്തെക്കുറിച്ച് ചില വിവരങ്ങൾ പങ്കുവെക്കുന്നു.
ദുർഗ്ഗാദേവിയുടെ രൌദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു.
കാളി സമയത്തിന്റെ ദേവികൂടിയാണ്.
ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.
കാളിയെ ഇത്രയും ഭീകരിയാക്കിയ ചിത്രകാരൻ ഓരോ അംഗങ്ങൾക്കും പ്രതീകാത്മകമായി കൊടുത്തിരിക്കുന്ന വ്യാഖ്യാനം അറിയാൻ ശ്രമിക്കാതെ കാളിയെ അധഃകൃതരുടെ മൂർത്തിയാണെന്നും; അതുമല്ല, സവർണ്ണരായ പരിവാരങ്ങളുടെ ഇഷ്ടമൂർത്തിയെന്നും വാദമുണ്ട്.
കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൌനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്.
ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല. നിങ്ങൾക്ക് ഒരാളോട് വെറുപ്പു തോന്നുന്നുവെങ്കില്, അത് ആ വ്യക്തിയുടെ ശരീരത്തോടല്ല; ദുഷ്ചിന്തകളുള്ള ശിരസ്സിനോടായിരിയ്ക്കും. ഒരുവന് പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് പരിമിതമാണ്. ലോകം പരിമിതമായ അറിവിൽ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും ഈ പരിമിതമായ അറിവാണ് നൽകുന്നത്. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് - ആന്തരികമായ ജ്ഞാനം - പഞ്ചേന്ദ്രിയങ്ങളിലൂടെ നേടാൻ സാധ്യമല്ല. ‘തല മുറിക്കപ്പടുക’ എന്നതിന്റെ അർത്ഥം അഹങ്കാരത്തെ ഇല്ലാതാക്കി ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, ധ്യാനാവസ്ഥയിൽ എത്തിച്ചേരുക എന്നാണ്. ആ ജ്ഞാനത്തിലൂടെയാണ് ലോകത്തെ അറിയേണ്ടത്.
ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.
മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.
ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രിപൂജയിൽ, ആദ്യത്തെ മൂന്ന് ദിവസം മഹാകാളിയെയും, അടുത്ത മുന്നു ദിവസം ലക്ഷ്മിയെയും, അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയും പൂജിക്കുന്നു. പത്താമത്തെ ദിവസം ഹോമാഗ്നിയിൽ നമ്മുടെ അഹങ്കാരത്തെ ദഹിപ്പിച്ച് ഞാനെന്നഭാവത്തെ മറികടന്നാൽ അഭയ-വരദാ‍യിനിയായ അമ്മ എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കും.

Wednesday, April 15, 2015

വിഷുക്കണി


കണി വയ്ക്കുന്നതെങ്ങനെ

കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. വെള്ളോട്ടുരുളിയിലോ താലത്തിലോ ആണ് കണിവയ്ക്കുക. സ്വര്‍ണ്ണ നിറത്തിലുള്ള കണിവെള്ളരിക്കയും സൗവര്‍ണ്ണ ശോഭയുമുള്ള കണിക്കൊന്നയുമാണ് പ്രധാന ഇനങ്ങള്‍.

തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്
നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, ഗ്രന്ഥം, സ്വര്‍ണ്ണാഭരണം, നാണയം, ധാന്യം, മാങ്ങ, ചക്ക, പൂക്കള്‍, ഫലങ്ങള്‍, അഷ്ടമംഗല്യത്തട്ട്, പുതുവസ്ത്രം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. തെക്കന്‍ നാടുകളില്‍ കണിക്ക് ശ്രീകൃഷ്ണ വിഗ്രഹം പ്രധാനമാണ്. എന്നാല്‍ വടക്ക് ശ്രീഭഗവതിയെ സങ്കല്‍പിച്ചാണ് ഉരുളിയില്‍ വാല്‍ക്കണ്ണാടി വയ്ക്കുന്നത്. ഉരുളി പ്രപഞ്ചത്തിന്‍റെ പ്രതീകമാണെന്നും അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കല്‍പം. കണിക്കൊന്ന പൂക്കള്‍ കാലപുരുഷന്‍റെ കിരീടമാണ്. കണിവെള്ളരി മുഖം, വിളക്ക് തിരികള്‍ കണ്ണുകള്‍, വാല്‍ക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകള്‍ എന്നിങ്ങനെ പോകുന്നു ആ സങ്കല്‍പം.

പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു. വിഷുക്കൈനീട്ടമാകട്ടെ ധനലക്ഷ്മിയെ ആദരിക്കലാണ്.കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. എന്നിവയാണ് കണികാണാന്‍ വയ്ക്കുക. ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.

കണികാണേണ്ടതെങ്ങനെ

കണിയെന്നാല്‍ കാഴ്ച. വിഷുക്കണിയെന്നാല്‍ വിഷു ദിനത്തിലെ പുതുവത്സരത്തിലെ ആദ്യത്തെ കാഴ്ച. ഉണര്‍ന്നെണീറ്റ് കണ്ണു തുറക്കുമ്പോള്‍ കാണുന്നതാണ് ആദ്യത്തെ കണി. ആ കണി കാണുന്നത് ആദ്യം വീട്ടമ്മയായിരിക്കും. വീട്ടിലെ മുത്തശ്ശിയോ അമ്മയോ മൂത്ത സഹോദരിയോ ഒക്കെ. തലേന്ന് രാത്രി കണി സാധനങ്ങള്‍ ഒരുക്കിവച്ച് വിളക്കില്‍ എണ്ണയൊഴിച്ച് പാകപ്പെടുത്തി വച്ച് അതിനടുത്താവും അവര്‍ കിടന്നുറങ്ങുക. കൈയെത്തുന്നിടത്ത് തീപ്പെട്ടിയും ഉണ്ടാകും.

ഉറക്കമുണര്‍ന്നാലുടന്‍ വിളക്കിന്‍റെ തിരി കണ്ടുപിടിച്ച് കണ്ണടച്ച് വിളക്കു കൊളുത്തുന്നു. തീപകരുന്നതിനോടൊപ്പം ദിവ്യമായ കണിയും അവര്‍ കാണുന്നു. പിന്നെ വീട്ടിലെ ഓരോരുത്തരെയായി വിളിച്ചുണര്‍ത്തി കണ്ണു പൊത്തി കണിയുടെ മുന്‍പില്‍ കൊണ്ടു നിര്‍ത്തുന്നു. കൈകള്‍ മാറ്റുമ്പോള്‍ കണ്ണു തുറക്കാം. വിളക്കിന്‍റെ സ്വര്‍ണ്ണ വെളിച്ചത്തില്‍ കണിവെള്ളരിക്കയും വാല്‍ക്കണ്ണാടിയും സ്വര്‍ണ്ണവും നാണ്യങ്ങളുമെല്ലാം വെട്ടിത്തിളങ്ങുന്ന നിര്‍വൃതിദായകമായ കാഴ്ച. കുടുംബാംഗങ്ങളെല്ലാവരും ഈ കാഴ്ച കണ്ടു കഴിഞ്ഞാല്‍ പിന്നെ അസുഖമായി കിടക്കുന്നവരുണ്ടെങ്കില്‍ അവരുടെ അടുത്തേക്ക് കണി ഉരുളി കൊണ്ടുചെന്ന് കാണിക്കും. പശുക്കളുള്ള വീട്ടില്‍ അവയേയും കണി ഉരുളി കാണിക്കും

വിഷുക്കൈനീട്ടം

കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്ന്അത് . വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുനത്. പ്രായമായവർ പ്രായത്തിൽ കുറവുളവ്ർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.

വിഭവങ്ങൾ

മുൻ കാലങ്ങളിൽ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം വെട്ടുന്നതോടെയാണ്. വിഷുവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ, വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടൽ, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും. വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. കേരളത്തിലെ ചില ഭാഗങ്ങളിൽ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. രാവിലെ പ്രാതലിന് ചിലയിടങ്ങളിൽ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്‌. നാളികേരപ്പാലിൽ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്‌. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശർക്കര പാനിയോ, മത്തനും, പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇത് കഴിക്കുക. തൃശ്ശൂരിലെ വിഷുവിന് വിഷുക്കട്ട നിർബന്ധമാണ്. ഉച്ചക്ക്‌ വിഭവസമൃദ്ധമായ സദ്യ. സദ്യയിൽ മാമ്പഴപുളിശ്ശേരി നിർബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയിൽ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളിൽ ചക്കയും മാങ്ങയും നിറഞ്ഞു നിൽക്കുന്ന കാലമായതുകൊണ്ടാവാമിത്‌.., തലേനാൾ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വർഷത്തെ വരവേൽക്കുയും ആണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളിൽ പടക്കം പൊട്ടിച്ചു തുടങ്ങുകയായി. ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പ് തുടങ്ങിയ നിറപ്പകിട്ടാർന്നതുമായ വിഷുപ്പടക്കങ്ങൾ കത്തിക്കുന്നത് കേരളത്തിൽ പതിവാണ്. ഇത് വിഷുനാളിലും കാലത്ത് കണികണ്ടശേഷവും വൈകീട്ടും തുടരുന്നു.

എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു വിഷു ആശംസിക്കുന്നു..
.

വിഷു സമഭാവനയുടെ ദിനം

വിഷു സമഭാവനയുടെ ദിനം
*************************
കൈകളിലൂടെ ഹൃദയങ്ങള്‍ പരസ്പരം തൊടുന്ന വിഷു കൈനീട്ടം.
രാവും പകലും തുല്യമാകുന്ന വിഷു സംക്രാന്തി സമഭാവനയുടെ സന്ദേശം കൂടിയാണ്.
ഏപ്രില്‍ 15 - വിഷു, ഏതൊരു മലയാളിയുടെ മനസ്സിലും ശുഭ കാമനയുടെ സുന്ദരഭാവങ്ങള്‍ തൊട്ടുണര്‍ത്തുന്ന ദിനം. പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് ആദ്യം കാണുന്ന കാഴ്ച അനുസരിച്ചായിരിക്കും അന്നത്തെ ഫലം എന്നു വിശ്വസിക്കുന്നവര്‍ ഈ ശാസ്ത്രയുഗത്തിലും ധാരാളമുണ്ട്. അതെ, ഇത് പ്രതീക്ഷകളുടെ ദിനം. വരാനിരിക്കുന്ന നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളുടെ


പൊന്‍കണി. പാവപ്പെട്ടവനു കണ്‍നിറയെ സ്വര്‍ണ്ണം കാണാന്‍ പൂത്തുലുഞ്ഞ കൊന്നമരങ്ങള്‍. മനസ്സില്‍ പൂത്ത സ്നേഹകൊന്നകള്‍ കണികണ്ടുണരുന്ന വിഷുപുലരി. മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും, കൃഷിയിറക്കിന്‍റെ പ്രതീക്ഷയും ഒരുപോലെ നിറുഞ്ഞ ഉത്സവമാണ് വിഷു, ഐശ്വര്യത്തിന്‍റെ-സമ്പല്‍സമൃദ്ധിയുടെ-പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യന്‍-പുതിയ പ്രദക്ഷിണ വഴിയിലേക്ക്-നടന്നു നീങ്ങുന്നു. വസന്തകാലത്തിന്‍റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടികൊണ്ട് വിദൂരതയില്‍നിന്നും പറന്നെത്തുന്ന വിഷുപക്ഷികള്‍. നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം കണികണുന്നത് ഐശ്വര്യദായകം മാത്രമല്ല, കണ്ണിനും, കരളിനും കുളിരുപകരുന്നതുമാണ്. കുലകുലയായി വിരിഞ്ഞ് തൂങ്ങി കിടക്കുന്ന സ്വര്‍ണ്ണപൂക്കള്‍.

ഉര്‍വ്വരതയുമായി ബന്ധപ്പെട്ട ഈ വിശേഷദിനം പ്രകൃതീശ്വരീ പൂജയ്ക്കുള്ള ദിവസം കൂടിയാണ്. കാര്‍ഷിക വിഭവങ്ങളും, കണിക്കൊന്നപൂക്കളും ഈ വിശേഷദിനത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. വിശ്വാസികള്‍ക്കു വിഷുഫലം സുഖദുഃഖങ്ങളുടെ സൂചനയാണ്. കര്‍ഷകര്‍ക്കാകട്ടെ, വരാനിരിക്കുന്ന സമൃദ്ധിയുടെ നാന്ദിയും കുറിക്കുന്ന ദിനം. ജീവിതചൂടില്‍ ഉരുകിയൊലിക്കുമ്പോഴും സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു
വറുതികളും, കൊടുതികളും ചവിട്ടിമെതിച്ച മണ്ണിലേക്കും, മനസ്സിലേക്കുമാണ് നാം മലയാളികളുടെ ആഘോഷങ്ങളെത്തുന്നത്. പ്രതീക്ഷയുടെ പൂത്താലവും, ഓര്‍മ്മകളുടെ താലപ്പൊലിയുമായി. പിന്നിടുന്ന സംവത്സരങ്ങളുടെ നെറുകയില്‍ അവ ചന്ദനകുളിരാകുന്നു. തീര്‍ത്ഥ ജല സ്പര്‍ശമാകുന്നു. അനന്തമായ പിതൃപരമ്പരയില്‍ നിന്നും കൈവന്ന കൈവല്യസ്മരണകള്‍. മലയാളികളുടെ മനസ്സ് സമ്പന്നമാകുന്നത് ആഘോഷങ്ങളുടെ സമൃദ്ധിയിലാണ്. മണ്ണിനെയും, വിണ്ണിനെയും മനുഷ്യമനസ്സില്‍ കോര്‍ത്തിടുന്ന അനുഭൂതികളിലാണ്. അങ്ങനെ പ്രകൃതിയുടെ പിറന്നാളുകള്‍ പോലെ ഓണവും, വിഷുവും നാം ആഘോഷിക്കുന്നു. ശകവര്‍ഷത്തിന്‍റെയും, തമിഴ് വര്‍ഷത്തിന്‍റെയും, പുതുവര്‍ഷാരംഭം കൂടിയാണ് വിഷു. സൂര്യന്‍ ഭൂമദ്ധ്യരേഖയില്‍ വരുന്നതിനാല്‍ പകലും, രാവും തുല്യമായ ദിനമാണിത്. നിറദീപങ്ങളുടെ നടുവില്‍ ഉരുളിയില്‍ അരി, കൊന്നപ്പൂവ്, വെള്ളരിക്ക, നാളികേരം, അഷ്ടമംഗല്യം എന്നിവ നിറച്ച് ഒരുക്കിവയ്ക്കുന്നു. വിഷുദിവസം രാവിലെ ഫലമൂലാദികളും, കണികൊന്നയും കണികണ്ടുണരുന്ന നാം, മലയാളികള്‍ മനതാരില്‍ വരാനിരിക്കുന്ന ദിനങ്ങളുടെ സുഖസുഷ്പ്തിയില്‍ ലയിക്കുന്നു. രാവിലെ കണി കണ്ടു കഴിഞ്ഞാല്‍ ഒരു വീട്ടിലെ മുതിര്‍ന്നയാള്‍ - കാരണവര്‍ മറ്റുള്ളവര്‍ക്ക് വിഷു കൈനീട്ടവും, പുടവയും വീണ്ടും കിട്ടുവാനും മറ്റുമായും നാം വിഷുദിനമാഘോഷിക്കുന്നു.കൈകളിലൂടെ ഹൃദയങ്ങള്‍ പരസ്പരം തൊടുന്ന വിഷു കൈനീട്ടം. കണിപ്പാത്രത്തിലെ പൂക്കളിലും, ഫലത്തിലും നാം ഒരാണ്ടിന്‍റെമുഖപ്രസാദം ദര്‍ശിക്കുന്നു. വിഷുദിനത്തിന്‍റെ കരസ്പര്‍ശമേറ്റ് അങ്ങനെ അനശ്വരമായിത്തീര്‍ന്ന എത്രയെത്ര പുണ്യങ്ങള്‍. സൂര്യന്‍ മീനരാശിയില്‍ നിന്നു മാറുന്ന ദിനമാണ് വിഷു. രാവും പകലും തുല്യമാകുന്ന വിഷു സംക്രാന്തി സമഭാവനയുടെ സന്ദേശം കൂടിയാണ്. ജീവിതച്ചൂടില്‍ ഉരുകിയൊലിക്കുമ്പോള്‍ സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു. പീഢാനുഭവങ്ങളുടെ മീനച്ചൂട് മനസ്സില്‍ കൊന്നപ്പൂക്കളായി വിരിയുന്നു. അറിവുറയ്ക്കാത്ത ബാല്യം മുതല്‍ ജീവിതാന്ത്യംവരെ വിഷു നമ്മോടൊപ്പമുണ്ട്. പൊന്നും, പൂവും കൊണ്ട് പ്രകൃതിയെഴുതുന്ന മധുര ഗീതം പോലെ.ഇനിയും മരിക്കാത്ത ഭൂമിയില്‍ വരും വിഷുവിനൊരുനല്‍ക്കണി കാണാന്‍ കണിക്കൊന്നയില്‍ ഒരു പൂവെങ്കിലും....., നമുക്കു കാത്തിരിക്കാം.... പ്രാര്‍ത്ഥനയോടെ. 

Monday, December 29, 2014

വേദങ്ങളും പുരാണങ്ങളും

വേദങ്ങളും പുരാണങ്ങളും


സനാതന ധര്‍മ്മികള്‍, അഥവാ ഹൈന്ദവര്‍ക്ക്‌ മുപ്പത്തിമുക്കോടി ദേവതകളുണ്ടെന്നും ഓരോ ദേവതകളും വിരൂപികളും അസംഗതാകാരയുക്തരുമാണെന്ന്‌ പലരും പരിഹാസരൂപേണ പറഞ്ഞുപോരുന്നുണ്ട്‌. മറ്റൊരു കൂട്ടര്‍ പുരാണങ്ങളിലെ ആലങ്കാരിക ഭാഷാശൈലി കണ്ട്‌ ഈ ദേവതകളെ അക്രമികളായും ദുരാചാരികളായും എല്ലാറ്റിനുമപ്പുറത്ത്‌ ആര്യന്‍ വംശാധിപത്യത്തിന്റെ സേനാഭടന്മാരായും സങ്കല്‍പിച്ചു. എന്തുകൊണ്ടാണ്‌ സത്ത ഉള്‍ക്കെള്ളാന്‍ നമുക്ക്‌ കഴിയാതെ പോയതെന്ന്‌ നാം ചിന്തിക്കണം.
വേദം ഈശ്വരീയ വാണിയാണ്‌. ആ ഈശ്വരീയ വാണിക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ നാസ്തികരായി കരുണമെന്ന്‌ മനു പറയുന്നുണ്ട്‌. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ വിഗ്രഹാരാധകരെ നാസ്തികരെന്ന്‌ പറയേണ്ടിവരും. കാരണം ‘ന തസ്യപ്രതിമാ അസ്തി’ എന്ന യജുര്‍വേദ പ്രസ്താവനയെ നഗ്നമായി ലംഘിക്കുന്നവരാണ്‌ ഇവര്‍.
ഇവിടെ സംഗതമായ ചോദ്യം ഈ വിഗ്രഹാരാധനയ്ക്ക്‌ വിഷയമായ ദേവതകള്‍ എന്താണ്‌? ഈ രൂപകല്‍പനയ്ക്കും പുരാണപ്രസിദ്ധമായ കഥകള്‍ക്കും സനാതനമായ വേദവുമായി ബന്ധമുണ്ടോ?
വേദങ്ങള്‍ സാധാരണക്കാരന്‌ പ്രായേണ അപ്രാപ്യവും അസ്പൃശ്യവുമാ മാറിയ ഒരു കാലഘട്ടം മുതലാണ്‌ വിഗ്രഹാരാധന പോലുള്ള ചൂഷണങ്ങള്‍ ഉണ്ടായത്‌. എല്ലാവര്‍ക്കും പഠിക്കാനുള്ളതാണ്‌ വേദം. വേദമന്ത്രങ്ങളുടെ അര്‍ത്ഥം സുതരാം വ്യക്തമാകാന്‍ ശിക്ഷ, കല്‍പം, വ്യാകരണം നിരുക്തം, ഛന്ദസ്സ്‌, ജ്യോതിഷം എന്നീ ആറ്‌ അംഗങ്ങളും സാഖ്യം, യോഗം, വൈശേഷികം, ന്യായം, മീമാംസ, വേദാന്തം എന്നീ ആറ്‌ ഉപാംഗങ്ങളും പഠിക്കണം. 
സൃഷ്ടിയുടെ ആദ്യത്തില്‍ ഋഷിമാരുടെ ഋക്ക്‌, യജുസ്സ്‌, സാമം, അഥര്‍വ്വം എന്നീ വേദങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. അവരാകട്ടെ ഇത്‌ ബ്രഹ്മാഋഷിയെ പഠിപ്പിച്ചു. ആ ഋഷിപരമ്പരയിലൂടെ ഇന്നും വേദം നിലനില്‍ക്കുന്നു. എന്നാല്‍ മനുഷ്യന്റെ കൂടപ്പിറപ്പായ അഹങ്കാരവും അലംഭാവവും നിമിത്തം ആദികാലത്ത്‌ വെള്ളം എന്നുച്ചരിച്ചാല്‍ മലയാളിക്ക്‌ അര്‍ത്ഥം മനസ്സിലാകുന്നതുപോലെ ഓരോ വൈദിക സംജ്ഞയും അന്നത്തെ മനുഷ്യര്‍ക്ക്‌ മനസ്സിലാകാതെയായി. അതില്‍ പിന്നീട്‌ ന്രത്തെ പറഞ്ഞ ആറ്‌ അംഗങ്ങളും ആറ്‌ ഉപാംഗങ്ങളും പഠിച്ചേ വേദാര്‍ത്ഥം മനസ്സിലാകൂവെന്ന്‌ വന്നു. അവ പഠിക്കാതെ വേദാര്‍ത്ഥമെഴുതിയാല്‍ അനര്‍ത്ഥമാകും ഫലം.

വേദപ്രയുക്തമായ ദേവാതാ നാമങ്ങളും പുരാണകഥകളും തമ്മില്‍ എന്തെങ്കിലും ബന്ധം എവിടെയെങ്കിലുമുണ്ടോ? അതോ പുരാണ കഥാകാരന്മാരുടെ അതിഭാവുകത്വം നിറഞ്ഞ നാട്യവേഷമാണോ ദേവതകള്‍? വേദങ്ങളിലെ ദേവതകള്‍ക്ക്‌ പുരാണകഥാകാരന്മാര്‍ നല്‍കിയ രൂപഭാവങ്ങള്‍ എന്തര്‍ത്ഥത്തിലാണ്‌?
ഉദാഹരണമായി ഗണിപതിയെ എടുക്കാം. പൗരാണിക ഗണപതിയുടെ രൂപമെന്തായിരുന്നു. ശിവനും പാര്‍വതിയും ആനയുടെ രൂപമെടുത്ത്‌ വനത്തില്‍ ക്രീഡിക്കുമ്പോഴാണ്‌ ഗണപതിയുണ്ടായതെന്ന്‌ ഒരു കഥയുണ്ട്‌. പാര്‍വതിയുടെ സ്നാനാവസരത്തില്‍ എണ്ണയും മെഴുക്കും ഉരുണ്ടുകൂടിയാണ്‌ ഗണപതിയുണ്ടായതെന്ന്‌ മറ്റൊരു കഥയും നിലവിലുണ്ട്‌. ഗണപതിയുടെ ആകാരവും സവിശേഷതകളും കൂടി പ്രാധാന്യത്തോടെ മനസ്സിലാക്കേണ്ടതുണ്ട്‌.
വിനായകന്‍, വിഘ്നരാജന്‍, ഗജാനന്‍, ഏകദന്തന്‍, ഹേംബരന്‍, ആഖുരഥന്‍, ലംബോധരന്‍ എന്നിവയുടെ പര്യായമാണെന്ന്‌ അമരകോശം പറയുന്നു. എന്നാല്‍ ശബ്ദ കല്‍പദ്രുമകാരന്റെ അഭിപ്രായത്തില്‍ സിന്ദൂരാഭം, ത്രിനേത്രം, രക്തവസ്ത്രാങ്ഗരാഗം എന്നിങ്ങനെ ഗണപതിയെ വിശേഷിപ്പിക്കുന്നുണ്ട്‌. സിന്ദൂരത്തിന്റെ ശോഭയുള്ള നിറമെന്നും മൂന്ന്‌ കണ്ണ്‌ എന്നും ചെന്നിറമുള്ള വസ്ത്രം ധരിച്ച മനോഹരന്‍ എന്നൊക്കെയാണ്‌ ഇതിന്റെ അര്‍ത്ഥം. എല്ലാറ്റിലുമുപരി സുബ്രഹ്മണ്യന്റെ സഹോദരനുമാണ്‌ ഗണപതി.

ഋഗ്വേദം രണ്ടാം മണ്ഡലത്തില്‍ ബൃഹസ്പതി കവിയും ഗണപതിയുമാണെന്ന്‌ പറയുന്നുണ്ട്‌. വിദ്യയുടെയും ബുദ്ധിയുടെയും ദേവനായി ഗണപതിയെ കണ്ടുവരുന്നു. വേദവാണിയുടെ അധിപതിയെന്നാണ്‌ ബ്രഹ്മസ്പതിയുടെ അര്‍ത്ഥം. ഋഗ്വേദത്തില്‍ പറയുന്ന ബ്രഹ്മണസ്പതിയുടെ ബൃഹസ്പദിയും പര്യായങ്ങളാണ്‌. ഗണപതി കവിമാരില്‍ ഏറ്റവും ശ്രേഷ്ഠവാനാണെന്ന്‌ ഋഗ്വേദത്തില്‍ പറയുന്നു.
‘ഗണപതേ ഗണേഷു ത്വാമാഹുര്‍ വിപ്രമതം കവീനാമ്‌’

ഇത്രയും പറഞ്ഞതില്‍ നിന്ന്‌ ഒന്ന്‌ വ്യക്തമാണ്‌. വേദവാണിയുടെ അധിപതി പരമപിതാവായ ഈശ്വരനാണെന്ന്‌ ആര്‍ഷമതം. വേദം മാതാവാണെന്ന്‌ വേദവാണിയുണ്ട്‌.

‘സ്തുതാമായാവരദാവേദമാതാ’ എന്ന അഥര്‍വ്വവേദമന്ത്രം ഓര്‍ക്കുക. ഇവിടെ ആര്‍ഷമതവും വേദവാണിയും ഒത്തുചേരുമ്പോള്‍ ഉണ്ടാകുന്ന അക്ഷരമാണ്‌ പ്രണവം. ഓംകാരവും ഇതുതന്നെ. ഈ ഓങ്കാരത്തെ ബീജാക്ഷരമെന്നും അക്ഷരബീജമെന്നും വിളിക്കുന്നു. ഈ അക്ഷരത്തെ സൂചിപ്പിക്കുന്നതുകൂടിയാണ്‌ ഗണേശവിഗ്രഹം. ഗണേശവിഗ്രഹത്തിനും ഓംകാരത്തിനും തമ്മിലുള്ള സാദൃശ്യമാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.
സത്തായ ഒന്നിനെ പല പേരുകളിട്ട്‌ വിളിക്കുന്ന സമ്പ്രദായം വൈദികമാണ്‌. ‘ഏകം സദ്വിപ്രാ ബഹുധാ വദന്തി’ ബ്രഹ്മണസ്പതിയും, ബൃഹസ്പദിയും, ഗണേശനും എല്ലാം ഒരേ ഈശ്വരന്റെ പര്യായങ്ങളാണെന്ന്‌ ഇത്രയും പറഞ്ഞതില്‍ നിന്ന്‌ വ്യക്തമാണല്ലോ

ജപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായിരുന്ന്‌ ഇഷ്ടദേവതയെ ധ്യാനിച്ചശേഷമാണ്‌ ജപം ആരംഭിക്കേണ്ടത്‌. അതിന്‌ ആ ദേവതയുടെ ധ്യാനമന്ത്രങ്ങള്‍ ഉപയോഗിക്കാം.എപ്പോഴും ഉണര്‍വ്വോടെയും ശ്രദ്ധയോടെയും വേണം ജപിക്കേണ്ടത്‌. തുടക്കത്തില്‍ ശ്രദ്ധയോടെ ജപമാരംഭിച്ചാലും കുറച്ചുകഴിയുമ്പോള്‍ മനസ്സ്‌ പിടിയില്‍നിന്നും വഴുതി അലഞ്ഞുതിരിയാന്‍ തുടങ്ങും. ചിലര്‍ക്ക്‌ നിദ്രവരും. ഇവയെല്ലാം ഒഴിവാക്കി ജപസമയത്ത്‌ തികഞ്ഞ ഉണര്‍വും ശ്രദ്ധയും പാലിക്കേണ്ടതാണ്‌. ഉറക്കം വരുന്നു എന്നു തോന്നിയാല്‍ എഴുന്നേറ്റ്‌ അല്‍പം നടക്കുകയോ ശുദ്ധജലം മുഖത്തുതളിക്കുകയോ ചെയ്തശേഷം വീണ്ടും ജപം തുടരാം. നിത്യവും 108 ഓ 1008 ഓ തവണയെങ്കിലും ജപം നടത്തേണ്ടതാണ്‌. എണ്ണം കൂടുന്നതനുസരിച്ച്‌ ഫലപ്രാപ്തിയും വേഗത്തില്‍ കൈവരും. രുദ്രാക്ഷം, തുളസി തുടങ്ങിയവയിലേതെങ്കിലും കൊണ്ടു നിര്‍മ്മിച്ച 108 മണികളുള്ള മാലയാണ്‌ മന്ത്രജപത്തിന്റെ സംഖ്യ കണക്കാക്കുന്നതിന്‌ ഉപയോഗിക്കുന്നത്‌. ഓരോ തവണ മന്ത്രം ജപിക്കുമ്പോഴും മാലയിലെ ഓരോ മണിയും നട വിരലും തള്ളവിരലുമുപയോഗിച്ച്‌ തിരിക്കണം. ചൂണ്ടുവിരല്‍ അകന്നുനില്‍ക്കേണ്ടതാണ്‌. 108-ാ‍ം മതു തവണ മന്ത്രം ജപിക്കുമ്പോള്‍ മാലയിലെ മേരുമണിയില്‍ എത്തിയിരിക്കും. വീണ്ടും, മേരുമണി കവച്ചുകടക്കാതെ 109-ാ‍ം മന്ത്രം മുതല്‍ മണികള്‍ തിരിച്ച്‌ എണ്ണേണ്ടതാണ്‌.നിത്യവും പുലര്‍ച്ചെ 4ന്‌ ജപം ആരംഭിക്കുന്നതിനുമുമ്പ്‌ സ്നാനം ചെയ്യേണ്ടതാണ്‌. അതിനു ബുദ്ധിമുട്ടുള്ളവര്‍ കയ്യും കാലും മുഖവും കഴുകിയശേഷം ജപം ആരംഭിക്കാവുന്നതാണ്‌.ഇഷ്ടദേവതയുടെ ചിത്രം മുമ്പില്‍ സ്ഥാപിച്ച്‌ അതിനു മുമ്പില്‍ ദീപം തെളിയിച്ച്‌ അവിടെയിരുന്നു ജപിക്കുന്നത്‌ ഉത്തമം.അതിവേഗത്തിലോ വളരെ സാവധാനത്തിലോ ജപിക്കരുത്‌. യാന്ത്രികമായ ജപത്തിന്റെ പതിന്‍മടങ്ങു ഫലം ഭക്തിവിശ്വാസങ്ങളോടെ ജപിച്ചാല്‍ കൈവരും. ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ചശേഷം വേണം ജപം അവസാനിപ്പിക്കേണ്ടതും.ജപകാലത്ത്‌ മനസ്സ്‌ മാലിന്യമുക്തമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. അതിന്‌ സാത്ത്വികമായ ഒരു ജീവിതരീതി അനുവര്‍ത്തിക്കുന്നത്‌ ഉത്തമം.

ആചാര്യപിന്‍ബലം അനിവാര്യം

ആചാര്യപിന്‍ബലം അനിവാര്യം



എന്തുകിട്ടും എന്നതിനേക്കാളുമുപരി ചെയ്തില്ലെങ്കില്‍ എന്ത്‌ നഷ്ടപ്പെടും എന്ന്‌ പഠിപ്പിക്കുക. ലോകത്തിന്‌ മുഴുവന്‍ വെളിച്ചം കാണിച്ചിട്ടുള്ള ഒരു സംസ്കൃതിയുടെ പിന്‍മുറക്കാരാണ്‌ നമ്മള്‍. ഭാരത സംസ്കാരം ഭാരതം എന്നൊക്കെ പറയുമ്പോള്‍ ആനന്ദിക്കുന്ന പ്രകാശത്തില്‍ ആനന്ദിക്കുന്ന ഒരു സംസ്കൃതിയാണ്‌. ഈ രാഷ്ട്രവും ഈ സംസ്കൃതിയും നിലനിന്നത്‌ സമൂഹത്തിന്റെ ആചാരശുദ്ധികൊണ്ടും ശാസ്ത്രനിഷ്ഠകൊണ്ടുമൊക്കെയാണ്‌. ഇവിടെ സമൂഹത്തിന്റെ ശാസ്ത്രനിഷ്ഠ എന്നുപറയുമ്പോള്‍ സമൂഹം മൊത്തത്തില്‍ ശാസ്ത്രബോധമുള്ളവരായിരുന്നു എന്നു പറഞ്ഞതിന്‌ അര്‍ത്ഥമില്ല. പക്ഷേ, ആചാര്യശുദ്ധിയുണ്ടായിരുന്നു. ശാസ്ത്രത്തെ അറിഞ്ഞ ആചാര്യന്മാര്‍ അവര്‍ ബോധിപ്പിക്കുന്നതിനനുസരിച്ച്‌ ആചരണം ചെയ്ത്‌ പുലര്‍ത്തുന്ന ഒരു സമൂഹം നിലനിന്നതായിരുന്നു ഭാരതത്തിന്റെ ആ ഭാരതത്വത്തിന്‌ ഹേതു. അതാണ്‌ വാസ്തവത്തില്‍ നമ്മുടെ സംസ്കാരം നിലനിര്‍ത്തിയത്‌. അപ്പോള്‍ അതില്‍ പ്രധാനമായിട്ടുള്ളതായ ഈ ആചരണങ്ങളില്‍ ഓരോന്നും എത്ര ചെറുതാണെന്ന്‌ നമുക്ക്‌ ബാഹ്യദൃഷ്ടിയില്‍ തോന്നിക്കോട്ടെ. ഈ സമാജത്തെ നിലനിര്‍ത്തുന്നതിന്‌ അതിന്റേതായ പങ്ക്‌ അത്‌ വഹിച്ചിട്ടുണ്ട്‌. അതൊന്നും ചെയ്യാതെ നമ്മള്‍ പോകുന്ന സമയത്ത്‌ ‘ചെയ്തില്ലെങ്കില്‍ എന്താ’ എന്നുള്ള നിലയ്ക്ക്‌ ചെയ്യാതിരുന്നാല്‍ നമ്മുടെ സാമാജിക വ്യവസ്ഥയും ധര്‍മത്തിന്റെ വ്യവസ്ഥയുമെല്ലാം കുത്തഴിഞ്ഞ്‌ ഒന്നുമില്ലാതെ ശിഥിലമായിപ്പോകും. അപ്പോള്‍ ചെയ്തുള്ള ഗുണമല്ല ചിന്തിക്കേണ്ടത്‌. നിത്യകര്‍മങ്ങള്‍ അങ്ങനെയാണ്‌. ചെയ്തില്ലെങ്കിലുള്ള ദോഷമാണ്‌ ചിന്തിക്കേണ്ടത്‌. ഇവിടെ മൊത്തം വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നത്‌ ഇത്തരം ആചരണങ്ങളാണ്‌. നമ്മുടെ വളര്‍ന്നുവരുന്ന മക്കള്‍ സംസ്കാരത്തോടുകൂടി വളര്‍ന്നുവരണം. അവര്‍ക്ക്‌ ചില ആചാര്യന്മാരുടെ പിന്‍ബലം ഉണ്ടായിരിക്കണം.

ശുഭ്രവസ്ത്രം

Officials appointed by India’s Supreme Court enter the premises of Sree Padmanabhaswamy temple in Thiruvananthapuramശുഭ്രവസ്ത്രം



 
ഒരിക്കലും കാവിവസ്ത്രം ഗൃഹസ്ഥന്റെ വേഷമല്ല. ഗൃഹസ്ഥന്‍ ശുഭ്ര വസ്ത്രം തന്നെ ധരിക്കണം. അല്ലെങ്കില്‍ വര്‍ണവസ്ത്രം ധരിക്കാം. അതില്‍ യാതൊരു വിരോധവുമില്ല. ചിത്രവസ്ത്രം ധരിക്കാം. പക്ഷേ, കാഷായം ഗൃഹസ്ഥന്റെ ലിംഗമല്ല. കാഷായം സന്ന്യാസിയുടെ ലിംഗമാണ്‌. ഇനി കാഷായം വാനപ്രസ്ഥികള്‍ ഉപയോഗിച്ചാല്‍ അതിന്‌ വിരോധമില്ല. ജീവിതത്തില്‍ മറ്റ്‌ യാതൊരു ഗത്യന്തരവുമില്ലാതെ ഭിക്ഷാടനത്തില്‍ ഏര്‍പ്പെടേണ്ടിവരുന്നവര്‍ക്കും കാഷായ വസ്ത്രം ധരിച്ചാല്‍ വിരോധം പറയാനില്ല. അല്ലാത്തവര്‍ യാതൊരു കാരണവശാലും കാഷായം ധരിക്കരുത്‌. ഇനി വേറൊന്നുകൂടി പറയാനുണ്ട്‌. ഇന്ന്‌ മൊത്തം നമ്മള്‍ ഭാരതത്തില്‍ സഞ്ചരിച്ചാല്‍ കേരളത്തില്‍ മാത്രം സന്ന്യാസിമാരല്ലാത്തവര്‍ കാഷായം ധരിക്കുന്നത്‌ കാണാം. കേരളത്തോട്‌ ചേര്‍ന്ന്‌ കിടക്കുന്ന തൊട്ടടുത്ത സംസ്ഥാനങ്ങളിലും അല്‍പ്പാല്‍പ്പം കണ്ടേക്കാം. മലയാളികള്‍ കൂടുതലുള്ള ഇടങ്ങളിലും കണ്ടേക്കാം. ഭാരതത്തിന്റെ മറ്റിടങ്ങളില്‍ സന്ന്യാസിമാരല്ലാത്തവര്‍ ആരും തന്നെ കാവിവസ്ത്രം ധരിക്കുന്നില്ല.

Friday, November 14, 2014

നല്ല ശീലങ്ങള്‍


·
ചില നല്ല ശീലങ്ങള്‍
ചില നല്ല ശീലങ്ങള്‍

എപ്പോഴും ഈശ്വരചിന്ത മനസ്സില്‍ ഉണ്ടാകണം. നമ്മുടെ എല്ലാ പ്രവൃത്തികളും അദൃശ്യമായ കണ്ണുകള്‍ പിന്തുടരുന്നുണ്ടെന്ന്‌ മനസ്സിലാക്കുക.
1. വെളുപ്പിന്‌ ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ തന്നെ ഉണര്‍ന്നു ശീലിക്കണം.
2. വലതുവശം ചരിഞ്ഞ്‌ എഴുന്നേല്‍ക്കണം.
3. കണി കാണാനായി പ്രധാന ഹാളിലോ, മുറിയിലോ ഇഷ്‌ടദേവതയുടെ ഒരു ചിത്രം തൂക്കിയിടുക. ആ ദിവസം ശുഭമായിത്തീരും.
4. മാതാപിതാക്കള്‍, മുതിര്‍ന്നവര്‍ എന്നിവരെ നമസ്‌ക്കരിച്ചില്ലെങ്കിലും സന്തോഷവും ആദരവുമെങ്കിലും പ്രകടിപ്പിക്കുക.
5. കുളിച്ചു പൂജാമുറിയില്‍ ദീപം തെളിച്ചിട്ടേ സ്‌ത്രീകള്‍ അടുക്കളയില്‍ കയറാവൂ.
6. വീടിന്‌ വെളിയില്‍പ്പോകുമ്പോള്‍ മുതിര്‍ന്നവരോടു യാത്ര ചോദിക്കുക.
7. പരീക്ഷ, ഇന്റര്‍വ്യൂ, പ്രധാനകാര്യങ്ങള്‍ നടത്തുക, പുതിയ കരാറുകള്‍, ഇടപാടുകള്‍ എന്നിവയ്‌ക്കു പുറപ്പെടുക, ഈ സമയം മുതിര്‍ന്നവരുടെ പാദനമസ്‌ക്കാരം ചെയ്‌തോ, തൊഴുതു വണങ്ങിയോ അനുവാദം തേടുക. ഈശ്വരകൃപ വര്‍ദ്ധിക്കും.
8. മുതിര്‍ന്നവരെ പിന്നില്‍നിന്ന്‌ വിളിച്ചുനിര്‍ത്തി അനുമതി തേടരുത്‌. മുന്നില്‍ച്ചെന്ന്‌ കൈകൂപ്പിവേണം അനുഗ്രഹം തേടാന്‍.
9. ഗുരുക്കന്മാര്‍, യോഗിമാര്‍, ജ്‌ഞാനികള്‍ എന്നിവര്‍ക്കു മുന്നില്‍ സാഷ്‌ടാംഗ നമസ്‌ക്കാരം ചെയ്‌തുവേണം അനുഗ്രഹം തേടാന്‍. സ്‌ത്രീകള്‍ക്കും രോഗികള്‍ക്കും ഇതു ബാധകമല്ല.
10. കുളിക്കുമ്പോള്‍ രണ്ടു കൈയിലും വെളളമെടുത്ത്‌ ഇഷ്‌ടദേവനെ ധ്യാനിച്ച്‌ മുകളിലേക്ക്‌ എറിഞ്ഞ്‌ കുളിക്കുക.
11. നിത്യകര്‍മ്മങ്ങള്‍ ഭഗവാന്റെ പൂജയെന്ന്‌ സങ്കല്‌പിച്ച്‌ പൂര്‍ണ്ണ മനസ്സോടെ ചെയ്യുക. ഫലം ആഗ്രഹിക്കരുത്‌.
12. ഭക്ഷണം കഴിക്കുമ്പോള്‍ പ്രാര്‍ത്ഥിച്ചശേഷം അല്‌പം കാക്കക്കോ, മറ്റു ജീവജാലകങ്ങള്‍ക്കോ നല്‍കി ശീലിക്കുക.
13. സാധുക്കളായ ഒരാള്‍ക്കെങ്കിലും അല്‌പം ആഹാരം നിത്യവും നല്‍കി ശീലിക്കുക. അന്നദാനം മഹാദാനം.
14. പുരാണ പുസ്‌തകങ്ങള്‍ പാരായണം ചെയ്യുന്നതും സസ്യജാലങ്ങളെ സ്‌നേഹപൂര്‍വം പരിചരിക്കുന്നതും ഹോബിയാക്കുക.
15. സന്ധ്യാസമയത്ത്‌ വിളക്കു തെളിച്ചു പ്രാര്‍ത്ഥിക്കുക.
16. മിണ്ടാപ്രാണികളെ ദ്രോഹിക്കാതിരിക്കുക.
17. ആരെയും പറഞ്ഞു പറ്റിക്കരുത്‌.
18. ആരെങ്കിലും സഹായം അഭ്യര്‍ത്ഥിച്ചാല്‍ കഴിവതും ചെയ്യുക.
19. നമുക്ക്‌ അര്‍ഹപ്പെടാത്ത ഒരു ധനവും സ്വീകരിക്കരുത്‌.
20. പണം കടം കൊടുക്കുകയോ, വാങ്ങുകയോ ചെയ്യരുത്‌. അത്‌ ശത്രുക്കളെ സൃഷ്‌ടിക്കും.
21. ആശയും അഹങ്കാരവും വെടിഞ്ഞാല്‍ സൗഭാഗ്യം നമ്മെത്തേടിവരും.
22. കഴിയുന്ന ദിവസങ്ങളില്‍ ദേവാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കണം.
23. പാരിതോഷികം/ദാനം കഴിവതും സ്വീകരിക്കാതിരിക്കുക.
24. പ്രായമായ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ഏല്‌പിക്കാതിരിക്കുക. പിതൃശാപത്തില്‍നിന്നും രക്ഷനേടാം.
25. നന്മ ചെയ്‌താല്‍ ശനിദശാകാലവും ഏഴരശ്ശനിക്കാലവും കണ്ടകശ്ശനിക്കാലവും വലിയ ദോഷം കൂടാതെ കടന്നുപോകും. എപ്പോഴും ശനിഭഗവാന്റെ അനുഗ്രഹം ഉണ്ടാകും. എന്തെന്നാല്‍ ശനി സജ്‌ജനരക്ഷകനാണ്‌.
26. എപ്പോഴും ഈശ്വരചിന്ത മനസ്സില്‍ ഉണ്ടാകണം. നമ്മുടെ എല്ലാ പ്രവൃത്തികളും അദൃശ്യമായ കണ്ണുകള്‍ പിന്തുടരുന്നുണ്ടെന്ന്‌ മനസ്സിലാക്കുക.
27. അസൂയ, വാശി, വൈരാഗ്യം, പക, നിന്ദ, ക്രോധം എന്നീ വികാരങ്ങള്‍ മനസ്സില്‍നിന്നും പിഴുതു കളയുക. ദൈവാനുഗ്രഹം ഉണ്ടാകും.
-
എപ്പോഴും ഈശ്വരചിന്ത മനസ്സില്‍ ഉണ്ടാകണം. നമ്മുടെ എല്ലാ പ്രവൃത്തികളും അദൃശ്യമായ കണ്ണുകള്‍ പിന്തുടരുന്നുണ്ടെന്ന്‌ മനസ്സിലാക്കുക.
1. വെളുപ്പിന്‌ ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ തന്നെ ഉണര്‍ന്നു ശീലിക്കണം.
2. വലതുവശം ചരിഞ്ഞ്‌ എഴുന്നേല്‍ക്കണം.
3. കണി കാണാനായി പ്രധാന ഹാളിലോ, മുറിയിലോ ഇഷ്‌ടദേവതയുടെ ഒരു ചിത്രം തൂക്കിയിടുക. ആ ദിവസം ശുഭമായിത്തീരും.
4. മാതാപിതാക്കള്‍, മുതിര്‍ന്നവര്‍ എന്നിവരെ നമസ്‌ക്കരിച്ചില്ലെങ്കിലും സന്തോഷവും ആദരവുമെങ്കിലും പ്രകടിപ്പിക്കുക.
5. കുളിച്ചു പൂജാമുറിയില്‍ ദീപം തെളിച്ചിട്ടേ സ്‌ത്രീകള്‍ അടുക്കളയില്‍ കയറാവൂ.
6. വീടിന്‌ വെളിയില്‍പ്പോകുമ്പോള്‍ മുതിര്‍ന്നവരോടു യാത്ര ചോദിക്കുക.
7. പരീക്ഷ, ഇന്റര്‍വ്യൂ, പ്രധാനകാര്യങ്ങള്‍ നടത്തുക, പുതിയ കരാറുകള്‍, ഇടപാടുകള്‍ എന്നിവയ്‌ക്കു പുറപ്പെടുക, ഈ സമയം മുതിര്‍ന്നവരുടെ പാദനമസ്‌ക്കാരം ചെയ്‌തോ, തൊഴുതു വണങ്ങിയോ അനുവാദം തേടുക. ഈശ്വരകൃപ വര്‍ദ്ധിക്കും.
8. മുതിര്‍ന്നവരെ പിന്നില്‍നിന്ന്‌ വിളിച്ചുനിര്‍ത്തി അനുമതി തേടരുത്‌. മുന്നില്‍ച്ചെന്ന്‌ കൈകൂപ്പിവേണം അനുഗ്രഹം തേടാന്‍.
9. ഗുരുക്കന്മാര്‍, യോഗിമാര്‍, ജ്‌ഞാനികള്‍ എന്നിവര്‍ക്കു മുന്നില്‍ സാഷ്‌ടാംഗ നമസ്‌ക്കാരം ചെയ്‌തുവേണം അനുഗ്രഹം തേടാന്‍. സ്‌ത്രീകള്‍ക്കും രോഗികള്‍ക്കും ഇതു ബാധകമല്ല.
10. കുളിക്കുമ്പോള്‍ രണ്ടു കൈയിലും വെളളമെടുത്ത്‌ ഇഷ്‌ടദേവനെ ധ്യാനിച്ച്‌ മുകളിലേക്ക്‌ എറിഞ്ഞ്‌ കുളിക്കുക.
11. നിത്യകര്‍മ്മങ്ങള്‍ ഭഗവാന്റെ പൂജയെന്ന്‌ സങ്കല്‌പിച്ച്‌ പൂര്‍ണ്ണ മനസ്സോടെ ചെയ്യുക. ഫലം ആഗ്രഹിക്കരുത്‌.
12. ഭക്ഷണം കഴിക്കുമ്പോള്‍ പ്രാര്‍ത്ഥിച്ചശേഷം അല്‌പം കാക്കക്കോ, മറ്റു ജീവജാലകങ്ങള്‍ക്കോ നല്‍കി ശീലിക്കുക.
13. സാധുക്കളായ ഒരാള്‍ക്കെങ്കിലും അല്‌പം ആഹാരം നിത്യവും നല്‍കി ശീലിക്കുക. അന്നദാനം മഹാദാനം.
14. പുരാണ പുസ്‌തകങ്ങള്‍ പാരായണം ചെയ്യുന്നതും സസ്യജാലങ്ങളെ സ്‌നേഹപൂര്‍വം പരിചരിക്കുന്നതും ഹോബിയാക്കുക.
15. സന്ധ്യാസമയത്ത്‌ വിളക്കു തെളിച്ചു പ്രാര്‍ത്ഥിക്കുക.
16. മിണ്ടാപ്രാണികളെ ദ്രോഹിക്കാതിരിക്കുക.
17. ആരെയും പറഞ്ഞു പറ്റിക്കരുത്‌.
18. ആരെങ്കിലും സഹായം അഭ്യര്‍ത്ഥിച്ചാല്‍ കഴിവതും ചെയ്യുക.
19. നമുക്ക്‌ അര്‍ഹപ്പെടാത്ത ഒരു ധനവും സ്വീകരിക്കരുത്‌.
20. പണം കടം കൊടുക്കുകയോ, വാങ്ങുകയോ ചെയ്യരുത്‌. അത്‌ ശത്രുക്കളെ സൃഷ്‌ടിക്കും.
21. ആശയും അഹങ്കാരവും വെടിഞ്ഞാല്‍ സൗഭാഗ്യം നമ്മെത്തേടിവരും.
22. കഴിയുന്ന ദിവസങ്ങളില്‍ ദേവാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കണം.
23. പാരിതോഷികം/ദാനം കഴിവതും സ്വീകരിക്കാതിരിക്കുക.
24. പ്രായമായ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ഏല്‌പിക്കാതിരിക്കുക. പിതൃശാപത്തില്‍നിന്നും രക്ഷനേടാം.
25. നന്മ ചെയ്‌താല്‍ ശനിദശാകാലവും ഏഴരശ്ശനിക്കാലവും കണ്ടകശ്ശനിക്കാലവും വലിയ ദോഷം കൂടാതെ കടന്നുപോകും. എപ്പോഴും ശനിഭഗവാന്റെ അനുഗ്രഹം ഉണ്ടാകും. എന്തെന്നാല്‍ ശനി സജ്‌ജനരക്ഷകനാണ്‌.
26. എപ്പോഴും ഈശ്വരചിന്ത മനസ്സില്‍ ഉണ്ടാകണം. നമ്മുടെ എല്ലാ പ്രവൃത്തികളും അദൃശ്യമായ കണ്ണുകള്‍ പിന്തുടരുന്നുണ്ടെന്ന്‌ മനസ്സിലാക്കുക.
27. അസൂയ, വാശി, വൈരാഗ്യം, പക, നിന്ദ, ക്രോധം എന്നീ വികാരങ്ങള്‍ മനസ്സില്‍നിന്നും പിഴുതു കളയുക. ദൈവാനുഗ്രഹം ഉണ്ടാകും.
-

ക്ഷേത്രത്തില്‍ ആരാധന നടത്തേണ്ടത്

ക്ഷേത്രത്തില്‍ വിധിപ്രകാരം ആരാധന നടത്തേണ്ടത് എങ്ങനെയാണ്.
ക്ഷേത്രത്തില്‍ വിധിപ്രകാരം ആരാധന നടത്തേണ്ടത് എങ്ങനെയാണ്.

1. ബലിപീഠം, കൊടിമരം, എനിവയുടെ അടുത്ത് മാത്രമേ സാഷ്ടാംഗ പ്രണാമം പാടുള്ളൂ, മറ്റു സ്ഥലങ്ങളില്‍ വീണു നമസ്കരികരുത്.

2.കിഴകോട്ട്, പടിഞ്ഞാറും അഭിമുഖം ആയിട്ടുള്ള ക്ഷേത്രങ്ങളില്‍ വടക്കോട്ട് അഭിമുഖം ആയിട്ട് വേണം നമസ്കരിക്കാന്‍..

3.ക്ഷേത്രം അടച്ചിരിക്കുമ്പോഴും, ശിവേലി നടത്തുമ്പോഴും, അഭിഷേകം ചെയുംബോഴും, ചുറ്റമ്പലത്തില്‍ പ്രദക്ഷിണം ചെയരുത്.

4.യാതൊരു കാരണവശാലും വിഗ്രഹത്തെ തൊട്ടു വണങ്ങ അരുത്.

5. പ്രസാദം നെറ്റിയില്‍ തൊടുമ്പോള്‍ നിലത്ത് വീഴാതിരിക്കാന്‍ പ്രതെയ്കം ശ്രദ്ധിക്കണം, അതുപോലെ ഭസ്മം തൊടുമ്പോള്‍ 3 വിരലുകളാല്‍ വേണം തൊടാന്‍..

6. ക്ഷേത്ര കുളത്തില്‍ ആദ്യം കാലു വയ്ക്കരുത്, കൈ കൊണ്ട് തൊട്ടു തലയില്‍ വച്ചതിനു ശേഷമേ കാലു കുത്തുവാന്‍ പാടുളൂ.

7. ക്ഷേത്രങ്ങളില്‍ കുശല അനേവ്ഷണം നടുതവാന്‍ പാടുള്ളതല്ല, മറിച്ചു നാമ ജപം മാത്രം. 1. ബലിപീഠം, കൊടിമരം, എനിവയുടെ അടുത്ത് മാത്രമേ സാഷ്ടാംഗ പ്രണാമം പാടുള്ളൂ, മറ്റു സ്ഥലങ്ങളില്‍ വീണു നമസ്കരികരുത്.
2.കിഴകോട്ട്, പടിഞ്ഞാറും അഭിമുഖം ആയിട്ടുള്ള ക്ഷേത്രങ്ങളില്‍ വടക്കോട്ട് അഭിമുഖം ആയിട്ട് വേണം നമസ്കരിക്കാന്‍..
3.ക്ഷേത്രം അടച്ചിരിക്കുമ്പോഴും, ശിവേലി നടത്തുമ്പോഴും, അഭിഷേകം ചെയുംബോഴും, ചുറ്റമ്പലത്തില്‍ പ്രദക്ഷിണം ചെയരുത്.
4.യാതൊരു കാരണവശാലും വിഗ്രഹത്തെ തൊട്ടു വണങ്ങ അരുത്.
5. പ്രസാദം നെറ്റിയില്‍ തൊടുമ്പോള്‍ നിലത്ത് വീഴാതിരിക്കാന്‍ പ്രതെയ്കം ശ്രദ്ധിക്കണം, അതുപോലെ ഭസ്മം തൊടുമ്പോള്‍ 3 വിരലുകളാല്‍ വേണം തൊടാന്‍..
6. ക്ഷേത്ര കുളത്തില്‍ ആദ്യം കാലു വയ്ക്കരുത്, കൈ കൊണ്ട് തൊട്ടു തലയില്‍ വച്ചതിനു ശേഷമേ കാലു കുത്തുവാന്‍ പാടുളൂ.
7. ക്ഷേത്രങ്ങളില്‍ കുശല അനേവ്ഷണം നടുതവാന്‍ പാടുള്ളതല്ല, മറിച്ചു നാമ ജപം മാത്രം.
1

ഇതാണോ ഹിന്ദുവിന്‍റെ ഉത്സവാഘോഷം?

ഇതാണോ ഹിന്ദുവിന്‍റെ ഉത്സവാഘോഷം?
ഇതാണോ ഹിന്ദുവിന്‍റെ ഉത്സവാഘോഷം?

നിത്യപൂജയുള്ള ഒരു ക്ഷേത്രത്തില്‍ വര്‍ഷംതോറും കൊടിയേറ്റ്, ഉത്സവബലി എന്നിവ നടത്തിവരാറുണ്ട്. 
കൊടിയേറ്റ്, കൊടിയിറക്ക് എന്നീ ദിവസങ്ങള്‍ ആ നാട്ടിലെ ജനങ്ങള്‍ പൊതുഅവധിയായി ആചരിച്ച് 
ക്ഷേത്രവുമായി ബന്ധപ്പെട്ടും, ദൂരെയുള്ള ബന്ധുമിത്രാദികളെ ക്ഷണിച്ച് അവര്‍ക്ക് വിശേഷപ്പെട്ട ആഹാരങ്ങളും മറ്റും നല്‍കി ആദരിച്ചുമാണ്‌ നമ്മുടെ പൂര്‍വ്വികര്‍ ഒരു ദേശത്തെ ഉത്സവം ആഘോഷിച്ചിരുന്നത്.

ഇന്ന് മിക്ക ക്ഷേത്രങ്ങളിലെയും ഉത്സവച്ചെലവ് കോടിക്കണക്കിന് രൂപയില്‍ വരെ എത്തിനില്‍ക്കുന്നു. സ്വന്തം ഗ്രാമത്തിലെ ഒരു പാവപ്പെട്ടവന്‍ ചികിത്സാചെലവിന് പിരിവെടുക്കുമ്പോഴാണ്‌ അതേ ദേശത്തിലെ മിക്ക ക്ഷേത്രഭാരവാഹികളും കോടികള്‍ പൊടിച്ച് ക്ഷേത്രത്തില്‍ ഓഫീസ്സ് സമുച്ചയം കെട്ടുന്നതും, ഉത്സവാഘോഷങ്ങള്‍ നടത്തുന്നതും. ഇതാണോ ഹിന്ദുത്വം? ഇതാണോ നാം മറ്റ് മതക്കാരെ പഠിപ്പിക്കുന്നത്?

ക്ഷേത്രങ്ങളിലെ വര്‍ഷാവര്‍ഷമുള്ള ഉത്സവാഘോഷങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ 'സപ്താഹം', 'നവാഹം', ഇതൊന്നുമല്ലെങ്കില്‍ മറ്റൊരു പേരില്‍ വേറൊരു ആഘോഷം കൂടി നടത്തിവരുന്നു. ശ്രീകൃഷ്ണന്‍ ഇല്ലാത്ത ക്ഷേത്രത്തിലെ സപ്താഹവും നമുക്ക് കേള്‍ക്കേണ്ടി വരുന്നുണ്ട്. സപ്താഹം നടത്തുന്ന ക്ഷേത്രാങ്കണത്തില്‍ ശ്രീകൃഷ്ണന്‍റെ അവതാരകഥയുടെ ഒരു ഭാഗമെങ്കിലും കേള്‍ക്കാനായി നിങ്ങള്‍ പോയിട്ടുണ്ടോ? അതോ, നിങ്ങളോ നിങ്ങളുടെ കുടുംബാംഗങ്ങളോ അന്നത്തെ അന്നദാനം കഴിക്കാനായി മാത്രമേ പോയിട്ടുള്ളോ? 

നിങ്ങളുടെ ഹൃദയത്തില്‍ കൈവെച്ച് പറയൂ, ആഴ്ചയില്‍ ഒരുദിവസമെങ്കിലും ദീപാരാധന കാണാനായി കുറച്ച് പുഷ്പങ്ങളും ക്ഷേത്രത്തിലെ ഭണ്ടാരത്തിലേക്ക് രണ്ടുരൂപയുമായി നിങ്ങള്‍ നിങ്ങളുടെ ദേശത്തിലെ ക്ഷേത്രത്തില്‍ ദീപാരാധനയ്ക്ക് മുമ്പായി പോകാറുണ്ടോ? കോടികള്‍ ചെലവാക്കി ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് അവിടെ സ്വന്തം ദേശത്തിലെ ആളുകള്‍ ആഴ്ചയിലൊരു ദിവസമെങ്കിലും ദര്‍ശനം നടത്തിയില്ലെങ്കില്‍, പ്രിയപ്പെട്ട ഹിന്ദു, നിങ്ങള്‍ക്ക് എവിടെയോ അപചയം സംഭവിച്ചിരിക്കുന്നു. 

ലക്ഷങ്ങള്‍ ചെലവാക്കി നിങ്ങളുടെ ദേശത്തെ ഒരു രോഗിയെ ചികിത്സിക്കാന്‍ കഴിയാത്ത നിങ്ങള്‍ എങ്ങനെയാണ് കോടിക്കണക്കിന് രൂപാ ചെലവാക്കി ക്ഷേത്രോല്‍സവം നടത്തുന്നത്? ഒരു വാഹനം വാങ്ങി, നിങ്ങളുടെ നാട്ടുകാരുടെ യാത്രാതടസ്സം മാറ്റാത്ത നിങ്ങള്‍ക്കെങ്ങനെ മണിക്കൂറുകളോളം റോഡ്‌ ബ്ലോക്ക് ചെയ്തുകൊണ്ട് ഉത്സവം ആഘോഷിക്കാന്‍ കഴിയുന്നു? സ്വന്തം ദേശത്തെ ആഘോഷത്തിന് എന്തിനാണ് നാം മറ്റ് ദേശങ്ങളിലേയും നാഷണല്‍ ഹൈവേയിലേയും പാവം യാത്രക്കാരെയും മണിക്കൂറുകളോളം നരകത്തിലാക്കുന്നത്? ഇതാണോ ഹിന്ദുവിന്‍റെ ഉത്സവാഘോഷം?

ഉത്സവാഘോഷങ്ങള്‍ക്ക് കോടികള്‍ ചെലവിടുന്ന നിങ്ങള്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി നിങ്ങളുടെ ഗ്രാമത്തില്‍ ഒരു പൊതു ശ്മശാനം നിര്‍മ്മിച്ചിട്ടുണ്ടോ? അടിയന്തിരഘട്ടങ്ങളില്‍ ഇടപെടുന്നതിനായി ഒരു വാഹനം നിങ്ങള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടോ? സമൂഹത്തിന് നന്മ ചെയ്യാതെ, ആഡംബരപൂര്‍ണ്ണമായ വമ്പന്‍ 'ഓഫീസ്സ് സമുച്ചയം' നിര്‍മ്മിച്ചതുകൊണ്ട് ക്ഷേത്രത്തിന്‍റെ പേരും പ്രശസ്തിയും എങ്ങനെയാണ് ഉയരുന്നത്? 

ശ്രീകോവിലിനേക്കാള്‍ ഉയരത്തിലുള്ള ഓഫീസ്സ് സമുച്ചയവും അതിന്‍റെ ഏറ്റവും മുകളില്‍ ( അതായത്, ശ്രീ കോവിലിനും മേലെ!!! ) ക്ഷേത്രഭരണസമിതിക്കാര്‍ക്കുള്ള കക്കൂസും കുളിമുറിയും, ക്ഷേത്രത്തിന്‍റെ ഈശാനകോണില്‍ ഭക്തര്‍ക്കുള്ള കക്കൂസും നിര്‍മ്മിച്ച് ക്ഷേത്രത്തിന്‍റെ സകലവിധ ചൈതന്യവും തകര്‍ക്കുന്ന എത്രയോ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിഷമത്തോടെയെങ്കിലും, നമുക്ക് കാണാന്‍ കഴിയും... ക്ഷേത്രത്തേക്കാള്‍ ഉയരത്തില്‍ ഓഫീസ്സ് സമുച്ചയമുള്ള എത്രയോ ക്ഷേത്രങ്ങളാണ് നമുക്കുള്ളത്!! 

വൃശ്ചികമാസത്തില്‍ 12 ദിവസം കുടില്‍കെട്ടി ഭജനം പാര്‍ത്തിരുന്നവര്‍ക്ക്, 'സീസണ്‍' അനുസരിച്ച് കൂടുതല്‍ പണം വാങ്ങി വലിയ കെട്ടിടങ്ങളില്‍ താമസിക്കാനുള്ള സൗകര്യവും ചില ക്ഷേത്രങ്ങളില്‍ ചെയ്തിരിക്കുന്നു. ഭജനം പാര്‍ക്കുന്നത് മിക്ക ക്ഷേത്രങ്ങളും ഏറ്റെടുത്തപ്പോള്‍ പഴയ ചില ക്ഷേത്രങ്ങള്‍ വലിയ തുക ചെലവിട്ട് പത്രത്തില്‍ പരസ്യവും നല്‍കിത്തുടങ്ങിയിരിക്കുന്നു. ഭക്തിയെ വാണിജ്യവല്ക്കരിച്ചാല്‍ അത് ദൂരവ്യാപകമായ ദോഷങ്ങളുണ്ടാക്കും.

കന്യാകുമാരി മുതല്‍ മംഗലാപുരം വരെ ലക്ഷക്കണക്കിന്‌ രൂപാ ചെലവിട്ട് ചില ക്ഷേത്രങ്ങളിലെ ഉത്സവത്തിന്‍റെ ആയിരക്കണക്കിന് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു. ഉത്സവം കഴിഞ്ഞ് ഇവയില്‍ എത്രയെണ്ണം നമ്മള്‍ തിരിച്ചെടുക്കുന്നുണ്ട്? പാരിസ്ഥിതിക പ്രശ്നങ്ങളില്‍ നാമും അറിഞ്ഞോ അറിയാതെയോ വീണുപോകുന്നുണ്ട്. പറയൂ, ആരോടാണ് നമ്മുടെയീ മത്സരം? 

കോടിക്കണക്കിന് രൂപ ചെലവില്‍ ഉത്സവം നടത്തുന്ന നമ്മള്‍ ഹിന്ദുക്കള്‍ 14 ജില്ലാ കളക്ടര്‍മാര്‍ക്കും കത്തെഴുതിയാല്‍ അവരുടെ ജില്ലകളില്‍ നിന്നും വിവാഹം നടത്താന്‍ കഴിയാത്ത പാവപ്പെട്ട ഓരോ പെണ്‍കുട്ടിയുടെങ്കിലും വിശദവിവരം നല്‍കില്ലേ? അല്ലെങ്കില്‍ അവശതയനുഭവിക്കുന്ന എത്രയോ പാവപ്പെട്ടവരുടെ വിവരം നിങ്ങള്‍ക്ക് ലഭിക്കും... ഒന്നാം ഉത്സവം മുതല്‍ പത്താം ഉത്സവം വരെ അധികമായി ചെലവാക്കുന്ന തുകകൊണ്ട് അങ്ങനെ എത്ര പെണ്‍കുട്ടികള്‍ക്ക് നല്ലൊരു ജീവിതം നിങ്ങളുടെ ക്ഷേത്രം വഴി ചെയ്തുകൊടുക്കാന്‍ കഴിയും? അല്ലെങ്കില്‍ എത്രയോ ആളുകള്‍ക്ക് ചികിത്സാസഹായം നല്‍കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയും....

ചിന്തിക്കൂ... അലോസരങ്ങളൊന്നും വരാതെ സമാധാനമായി ചിന്തിക്കൂ... നിങ്ങളുടെ ക്ഷേത്രത്തിന്‍റെ പേരും സംസ്ക്കാരവും പുറംലോകം മുഴുവനും അറിയട്ടെ.... സമൂഹത്തിനുവേണ്ടി കര്‍മ്മം ചെയ്യുന്ന നിങ്ങളും നിങ്ങളുടെ ക്ഷേത്രവുമാകും പിന്നെ, സാധാരണക്കാരന്‍റെ ഹൃദയത്തില്‍. സംശയമില്ല. ഗതാഗതം സ്തംഭിപ്പിച്ചും കോടികള്‍ അനാവശ്യമായി ചെലവാക്കിയും നമ്മള്‍ ഒന്നും നേടുകയില്ല. പൊതുസമൂഹത്തിന് ഹിന്ദു ഒരു വഴികാട്ടിയാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

Anil Velichappadan
www.facebook.com/uthara.astrology
www.utharaastrology.com നിത്യപൂജയുള്ള ഒരു ക്ഷേത്രത്തില്‍ വര്‍ഷംതോറും കൊടിയേറ്റ്, ഉത്സവബലി എന്നിവ നടത്തിവരാറുണ്ട്.
കൊടിയേറ്റ്, കൊടിയിറക്ക് എന്നീ ദിവസങ്ങള്‍ ആ നാട്ടിലെ ജനങ്ങള്‍ പൊതുഅവധിയായി ആചരിച്ച്
ക്ഷേത്രവുമായി ബന്ധപ്പെട്ടും, ദൂരെയുള്ള ബന്ധുമിത്രാദികളെ ക്ഷണിച്ച് അവര്‍ക്ക് വിശേഷപ്പെട്ട ആഹാരങ്ങളും മറ്റും നല്‍കി ആദരിച്ചുമാണ്‌ നമ്മുടെ പൂര്‍വ്വികര്‍ ഒരു ദേശത്തെ ഉത്സവം ആഘോഷിച്ചിരുന്നത്.

ഇന്ന് മിക്ക ക്ഷേത്രങ്ങളിലെയും ഉത്സവച്ചെലവ് കോടിക്കണക്കിന് രൂപയില്‍ വരെ എത്തിനില്‍ക്കുന്നു. സ്വന്തം ഗ്രാമത്തിലെ ഒരു പാവപ്പെട്ടവന്‍ ചികിത്സാചെലവിന് പിരിവെടുക്കുമ്പോഴാണ്‌ അതേ ദേശത്തിലെ മിക്ക ക്ഷേത്രഭാരവാഹികളും കോടികള്‍ പൊടിച്ച് ക്ഷേത്രത്തില്‍ ഓഫീസ്സ് സമുച്ചയം കെട്ടുന്നതും, ഉത്സവാഘോഷങ്ങള്‍ നടത്തുന്നതും. ഇതാണോ ഹിന്ദുത്വം? ഇതാണോ നാം മറ്റ് മതക്കാരെ പഠിപ്പിക്കുന്നത്?
ക്ഷേത്രങ്ങളിലെ വര്‍ഷാവര്‍ഷമുള്ള ഉത്സവാഘോഷങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ 'സപ്താഹം', 'നവാഹം', ഇതൊന്നുമല്ലെങ്കില്‍ മറ്റൊരു പേരില്‍ വേറൊരു ആഘോഷം കൂടി നടത്തിവരുന്നു. ശ്രീകൃഷ്ണന്‍ ഇല്ലാത്ത ക്ഷേത്രത്തിലെ സപ്താഹവും നമുക്ക് കേള്‍ക്കേണ്ടി വരുന്നുണ്ട്. സപ്താഹം നടത്തുന്ന ക്ഷേത്രാങ്കണത്തില്‍ ശ്രീകൃഷ്ണന്‍റെ അവതാരകഥയുടെ ഒരു ഭാഗമെങ്കിലും കേള്‍ക്കാനായി നിങ്ങള്‍ പോയിട്ടുണ്ടോ? അതോ, നിങ്ങളോ നിങ്ങളുടെ കുടുംബാംഗങ്ങളോ അന്നത്തെ അന്നദാനം കഴിക്കാനായി മാത്രമേ പോയിട്ടുള്ളോ?
നിങ്ങളുടെ ഹൃദയത്തില്‍ കൈവെച്ച് പറയൂ, ആഴ്ചയില്‍ ഒരുദിവസമെങ്കിലും ദീപാരാധന കാണാനായി കുറച്ച് പുഷ്പങ്ങളും ക്ഷേത്രത്തിലെ ഭണ്ടാരത്തിലേക്ക് രണ്ടുരൂപയുമായി നിങ്ങള്‍ നിങ്ങളുടെ ദേശത്തിലെ ക്ഷേത്രത്തില്‍ ദീപാരാധനയ്ക്ക് മുമ്പായി പോകാറുണ്ടോ? കോടികള്‍ ചെലവാക്കി ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് അവിടെ സ്വന്തം ദേശത്തിലെ ആളുകള്‍ ആഴ്ചയിലൊരു ദിവസമെങ്കിലും ദര്‍ശനം നടത്തിയില്ലെങ്കില്‍, പ്രിയപ്പെട്ട ഹിന്ദു, നിങ്ങള്‍ക്ക് എവിടെയോ അപചയം സംഭവിച്ചിരിക്കുന്നു.
ലക്ഷങ്ങള്‍ ചെലവാക്കി നിങ്ങളുടെ ദേശത്തെ ഒരു രോഗിയെ ചികിത്സിക്കാന്‍ കഴിയാത്ത നിങ്ങള്‍ എങ്ങനെയാണ് കോടിക്കണക്കിന് രൂപാ ചെലവാക്കി ക്ഷേത്രോല്‍സവം നടത്തുന്നത്? ഒരു വാഹനം വാങ്ങി, നിങ്ങളുടെ നാട്ടുകാരുടെ യാത്രാതടസ്സം മാറ്റാത്ത നിങ്ങള്‍ക്കെങ്ങനെ മണിക്കൂറുകളോളം റോഡ്‌ ബ്ലോക്ക് ചെയ്തുകൊണ്ട് ഉത്സവം ആഘോഷിക്കാന്‍ കഴിയുന്നു? സ്വന്തം ദേശത്തെ ആഘോഷത്തിന് എന്തിനാണ് നാം മറ്റ് ദേശങ്ങളിലേയും നാഷണല്‍ ഹൈവേയിലേയും പാവം യാത്രക്കാരെയും മണിക്കൂറുകളോളം നരകത്തിലാക്കുന്നത്? ഇതാണോ ഹിന്ദുവിന്‍റെ ഉത്സവാഘോഷം?
ഉത്സവാഘോഷങ്ങള്‍ക്ക് കോടികള്‍ ചെലവിടുന്ന നിങ്ങള്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി നിങ്ങളുടെ ഗ്രാമത്തില്‍ ഒരു പൊതു ശ്മശാനം നിര്‍മ്മിച്ചിട്ടുണ്ടോ? അടിയന്തിരഘട്ടങ്ങളില്‍ ഇടപെടുന്നതിനായി ഒരു വാഹനം നിങ്ങള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടോ? സമൂഹത്തിന് നന്മ ചെയ്യാതെ, ആഡംബരപൂര്‍ണ്ണമായ വമ്പന്‍ 'ഓഫീസ്സ് സമുച്ചയം' നിര്‍മ്മിച്ചതുകൊണ്ട് ക്ഷേത്രത്തിന്‍റെ പേരും പ്രശസ്തിയും എങ്ങനെയാണ് ഉയരുന്നത്?
ശ്രീകോവിലിനേക്കാള്‍ ഉയരത്തിലുള്ള ഓഫീസ്സ് സമുച്ചയവും അതിന്‍റെ ഏറ്റവും മുകളില്‍ ( അതായത്, ശ്രീ കോവിലിനും മേലെ!!! ) ക്ഷേത്രഭരണസമിതിക്കാര്‍ക്കുള്ള കക്കൂസും കുളിമുറിയും, ക്ഷേത്രത്തിന്‍റെ ഈശാനകോണില്‍ ഭക്തര്‍ക്കുള്ള കക്കൂസും നിര്‍മ്മിച്ച് ക്ഷേത്രത്തിന്‍റെ സകലവിധ ചൈതന്യവും തകര്‍ക്കുന്ന എത്രയോ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിഷമത്തോടെയെങ്കിലും, നമുക്ക് കാണാന്‍ കഴിയും... ക്ഷേത്രത്തേക്കാള്‍ ഉയരത്തില്‍ ഓഫീസ്സ് സമുച്ചയമുള്ള എത്രയോ ക്ഷേത്രങ്ങളാണ് നമുക്കുള്ളത്!!
വൃശ്ചികമാസത്തില്‍ 12 ദിവസം കുടില്‍കെട്ടി ഭജനം പാര്‍ത്തിരുന്നവര്‍ക്ക്, 'സീസണ്‍' അനുസരിച്ച് കൂടുതല്‍ പണം വാങ്ങി വലിയ കെട്ടിടങ്ങളില്‍ താമസിക്കാനുള്ള സൗകര്യവും ചില ക്ഷേത്രങ്ങളില്‍ ചെയ്തിരിക്കുന്നു. ഭജനം പാര്‍ക്കുന്നത് മിക്ക ക്ഷേത്രങ്ങളും ഏറ്റെടുത്തപ്പോള്‍ പഴയ ചില ക്ഷേത്രങ്ങള്‍ വലിയ തുക ചെലവിട്ട് പത്രത്തില്‍ പരസ്യവും നല്‍കിത്തുടങ്ങിയിരിക്കുന്നു. ഭക്തിയെ വാണിജ്യവല്ക്കരിച്ചാല്‍ അത് ദൂരവ്യാപകമായ ദോഷങ്ങളുണ്ടാക്കും.
കന്യാകുമാരി മുതല്‍ മംഗലാപുരം വരെ ലക്ഷക്കണക്കിന്‌ രൂപാ ചെലവിട്ട് ചില ക്ഷേത്രങ്ങളിലെ ഉത്സവത്തിന്‍റെ ആയിരക്കണക്കിന് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു. ഉത്സവം കഴിഞ്ഞ് ഇവയില്‍ എത്രയെണ്ണം നമ്മള്‍ തിരിച്ചെടുക്കുന്നുണ്ട്? പാരിസ്ഥിതിക പ്രശ്നങ്ങളില്‍ നാമും അറിഞ്ഞോ അറിയാതെയോ വീണുപോകുന്നുണ്ട്. പറയൂ, ആരോടാണ് നമ്മുടെയീ മത്സരം?
കോടിക്കണക്കിന് രൂപ ചെലവില്‍ ഉത്സവം നടത്തുന്ന നമ്മള്‍ ഹിന്ദുക്കള്‍ 14 ജില്ലാ കളക്ടര്‍മാര്‍ക്കും കത്തെഴുതിയാല്‍ അവരുടെ ജില്ലകളില്‍ നിന്നും വിവാഹം നടത്താന്‍ കഴിയാത്ത പാവപ്പെട്ട ഓരോ പെണ്‍കുട്ടിയുടെങ്കിലും വിശദവിവരം നല്‍കില്ലേ? അല്ലെങ്കില്‍ അവശതയനുഭവിക്കുന്ന എത്രയോ പാവപ്പെട്ടവരുടെ വിവരം നിങ്ങള്‍ക്ക് ലഭിക്കും... ഒന്നാം ഉത്സവം മുതല്‍ പത്താം ഉത്സവം വരെ അധികമായി ചെലവാക്കുന്ന തുകകൊണ്ട് അങ്ങനെ എത്ര പെണ്‍കുട്ടികള്‍ക്ക് നല്ലൊരു ജീവിതം നിങ്ങളുടെ ക്ഷേത്രം വഴി ചെയ്തുകൊടുക്കാന്‍ കഴിയും? അല്ലെങ്കില്‍ എത്രയോ ആളുകള്‍ക്ക് ചികിത്സാസഹായം നല്‍കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയും....
ചിന്തിക്കൂ... അലോസരങ്ങളൊന്നും വരാതെ സമാധാനമായി ചിന്തിക്കൂ... നിങ്ങളുടെ ക്ഷേത്രത്തിന്‍റെ പേരും സംസ്ക്കാരവും പുറംലോകം മുഴുവനും അറിയട്ടെ.... സമൂഹത്തിനുവേണ്ടി കര്‍മ്മം ചെയ്യുന്ന നിങ്ങളും നിങ്ങളുടെ ക്ഷേത്രവുമാകും പിന്നെ, സാധാരണക്കാരന്‍റെ ഹൃദയത്തില്‍. സംശയമില്ല. ഗതാഗതം സ്തംഭിപ്പിച്ചും കോടികള്‍ അനാവശ്യമായി ചെലവാക്കിയും നമ്മള്‍ ഒന്നും നേടുകയില്ല. പൊതുസമൂഹത്തിന് ഹിന്ദു ഒരു വഴികാട്ടിയാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
Anil Velichappadan

ക്ഷേത്രാചാര ചടങ്ങുകള്‍

ക്ഷേത്രാചാര ചടങ്ങുകള്‍

Puthuparamb Temple Thalavady എന്നയാളുടെ ഫോട്ടോ. **********************
കേരളത്തിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ അമ്പലങ്ങളെ കുറിച്ചാണ്് ഇവിടെ പ്രതിപാതിക്കുന്നത്.
അമ്പലങ്ങള്‍ ഉണ്ടാക്കുന്നത്.
*************************
അമ്പലങ്ങള്‍ ഉണ്ടാക്കാന്‍ കൈകണക്ക് ശരിയാവണം. എന്നാല്‍ വീടിന് കൈകണക്ക് പ്രാധാന്യം ഇല്ല. തിടപ്പള്ളി, ശ്രീകോവില്‍, മുഖമണ്ഡപം, ബലികല്ല്, ഊട്ടുപുര, കൂത്തമ്പലം, കൊടിമരം, ചുറ്റുമതില്‍ ഇവയെല്ലാം കൂത്തമ്പലത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളാണ്. ഇവയെല്ലാം സ്ഥിതി ചെയ്യുന്നത് ഒരു പ്രത്യേക വാസ്തുവിദ്യയുടെ അടിസ്ഥാനത്തിലാണ്. പ്രത്യേക അളവുകളുടെ അടിസ്ഥാനത്തിലാണിവ നിര്‍മ്മിക്കുന്നത്. ഏറ്റവും മധ്യത്തിലായി നാലമ്പലം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ് തെക്കേ മുറിയില്‍ ഗണപതിയെ പ്രതിഷ്ഠിക്കും. വടക്കുഭാഗത്തായി പ്രസാദ വിതരണം കിഴക്ക് വടക്കായി കലവറ എന്നിവ കൂടി ചേര്‍ന്നതാണ് നാലമ്പലം. മുഖമണ്ഡപം ശ്രീകോവിലിന് മുമ്പിലായി സ്ഥിതി ചെയ്യുന്നു. മുഖമണ്ഡപത്തില്‍ കൊത്തുപണി ശാസ്ത്രമറിയുന്ന തച്ചന്‍ തീരുമാനിക്കും. ദേവനനുസരിച്ചാണ് ശില്പങ്ങള്‍ തായ്യാറാക്കിയിരുന്നത്. അമ്പലത്തിന്റെ മേല്‍ക്കൂര വ്യാസാര്‍ദ്ധത്തില്‍ വേണം കഴുക്കോല്‍ നിര്‍മ്മിക്കാന്‍. എന്നാല്‍ വീടിന് 45 ഡിഗ്രി ചെരിവ് വേണം. അമ്പലങ്ങളുടെ ചുമരുകളുടെ വണ്ണം ചുരുങ്ങിയത് 6 സെ.മീ. മുതല്‍ 54 സെ.മീ. വരെ ആവാം. അതായത് 2 മുതല്‍ 18 വിരല്‍ വരെ.
ക്ഷേത്രാചാര ചടങ്ങുകള്‍
**********************
ക്ഷത്രം മനുഷ്യശരീരത്തിന്റെ തന്നെ പ്രതീകമാണെന്നാണ് വിശ്വാസം. കേരളീയ ക്ഷേത്രങ്ങളിൽ അകത്തെ ബലിവട്ടം, നാലമ്പലം, വിളക്കുമാടം, പുറത്തെ പ്രദക്ഷിണവഴി, പുറം മതിൽ എന്നിങ്ങനെ അഞ്ചു പ്രകാരങ്ങളുണ്ടാവും.

Puthuparamb Temple Thalavady എന്നയാളുടെ ഫോട്ടോ. ദേവന്റെ സ്ഥൂലശരീരത്തെയാണ് ക്ഷേത്ര ശിൽപ്പം പ്രതിനിധാനം ചെയ്യുന്നത്. ശ്രീകോവിലിനുള്ളിലുള്ള ദേവ പ്രതിഷ്ഠയും അതിനടിയിലുള്ള ഷഡാധാര പ്രതിഷ്ഠയും ദേവന്റെ സൂക്ഷ്മശരീരത്തെ സൂചിപ്പിക്കുന്നവയാണ്. സാധാരണ ഒരു ക്ഷേത്രത്തിൽ ഉഷപൂജ , ഏതൃത്തപൂജ, പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ചു പൂജകളാണുണ്ടാവുക.
ബ്രാഹ്മമ മുഹൂർത്തത്തിൽ ശംഖനാദത്തോടും വാദ്യഘോഷത്തോടും കൂടി പള്ളിയുണർത്തുമ്പോൾ ക്ഷേത്രത്തിൽ ഒരു ദിനം ആരംഭിക്കുന്നു. കുളിയും പ്രാതഃസന്ധ്യ വന്ദനാദികളും കഴിഞ്ഞ് മേൽശാന്തി തറ്റുടുത്ത്, കാലുകഴുകി ആചമിച്ച്, ജപിച്ചു തളിച്ച്, തിരുനടയിൽ വന്ന് അഭിവാദ്യം ചെയ്തും മണിയടിച്ച് നട തുറക്കുന്നു.
അകത്തു കടന്നാൽ മേൽശാന്തി ആദ്യം വിളക്കു തെളിയിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് തലേദിവസം അണിയിച്ച മാലകളും പൂജിച്ച പുഷങ്ങളും മാറുന്നു. വിഗ്രഹത്തിൽ നിന്നും ഇവ മാറ്റുന്നതിനു മുമ്പു നടത്തുന്ന ദർശനത്തിന് നിർമ്മാല്യ ദർശനം എന്നാണ് പറയുന്നത്. നിർമ്മാല്യ ദർശനം അതിവിശിഷ്ടമായി ഭക്തജനങ്ങൾ കരുതുന്നു.
Puthuparamb Temple Thalavady എന്നയാളുടെ ഫോട്ടോ. നിർമ്മാല്യം മാറ്റിയതിനു ശേഷം എണ്ണയാടി, ഇഞ്ച, വാകപ്പൊടി ഇവകളാൽ ദേവനെ തേച്ചു കുളിപ്പിക്കുന്നു. തീർത്ഥമുണ്ടാക്കി അഭിഷേകാദികളും അലങ്കാരങ്ങളും ചെയ്തു മലർനിവേദ്യം കഴിഞ്ഞാൽ ഉഷഃപൂജ തുടങ്ങുകയായി. ഉഷഃപൂജയും ഏത്യത്തപൂജയും കഴിഞ്ഞാൽ ശീവേലി എന്ന ചടങ്ങു നടക്കുന്നു. ദേവൻറെ പാർഷദൻമാർക്കും ദ്വാസ്ഥന്മാർക്കും പരിവാരങ്ങൾക്കും ധ്വജശേഖരൻമാർക്കും ബലിതൂവുന്ന ഈ ചടങ്ങോടു കൂടി രാവിലത്തെ പൂജകൾ അവസാനിക്കുന്നു.
പിന്നീട് നടത്തുന്ന പൂജയ്ക്കാണ് പന്തീരടി എന്നു പറയുന്നത്. നിത്യനവകവും അഞ്ചു പൂജകളുമുള്ള ക്ഷേത്രങ്ങളിൽ പന്തീരടിക്കാണ് നവകം പൂജിച്ച് അഭിഷേകം ചെയ്യുന്നത്. നവകമെന്നത് ഒരു മന്ത്രമാണ്. ഒൻപത് സംഖ്യയുടെ കൂട്ടമെന്നാണിതിൻറെ അർഥം.
പിന്നെ ഉച്ചപൂജ. അതിനു ശേഷം ഉച്ചശീവേലിയോടു കൂടി മദ്ധ്യാഹ്നം വരെയുള്ള പൂജകൾ സമാപിക്കുന്നു.

Puthuparamb Temple Thalavady എന്നയാളുടെ ഫോട്ടോ. വൈകുന്നേരം അഞ്ചു മണിയോടുകൂടി ആരംഭിക്കുന്ന സായാഹ്ന പൂജകൾ രാത്രി എട്ടുമണിവരെയുണ്ടാകും. പ്രദോഷ ദിവസങ്ങളിൽ സന്ധ്യക്ക് ശിവക്ഷേത്രങ്ങളിൽ പ്രദോഷ പൂജയോടൊപ്പം അഭിഷേകവും പതിവുണ്ട്. മറ്റു ദിവസങ്ങളിൽ സന്ധ്യയ്ക്ക് അഭിഷേകം പതിവില്ല. ദീപാരാധനയ്ക്കു ശേഷം അത്താഴപൂജയും അതു കഴിഞ്ഞാൽ അത്താഴ ശീവേലിയും നടത്തി നട അടയ്ക്കുന്നതോടെ ഒരു ദിവസത്തെ പൂജാക്രമം അവസാനിക്കുന്നു.
മഹായജ്ഞങ്ങൾ
*************
ദേവൻറെ പേരിൽ ആഹുതി അർപ്പിച്ച് അഭിഷ്ട വരങ്ങൾ തേടുന്ന ചടങ്ങാണ് യജ്ഞം. മഹായജ്ഞങ്ങൾ അഞ്ചാണ്. ബ്രഹ്മയജ്ഞം, ദേവയജ്ഞം, ഋ ഷിയജ്ഞം, നരയജ്ഞം, ഭൂതയജ്ഞം.

ഓരോ യജ്ഞത്തിനും ഓരോ ദേവന്മാരെയാണ് സങ്കൽപ്പിക്കുക. ബ്രഹ്മ യജ്ഞത്തിന് മഹേശ്വരനും ,നരയജ്ഞത്തിന് വിഷ്ണുവും ,ഋ ഷി യജ്ഞത്തിന് ബ്രഹ്മാവും, ദേവ യജ്ഞത്തിന് അഗ്‌നിയും ,ഭൂതയജ്ഞത്തിന് വരുണനും ആണ് ദേവന്മാർ.
ബ്രഹ്മ യജ്ഞത്തിൽ ഈശ്വരനും ജീവനും തമ്മിലുള്ള വിനിമയ ബന്ധം അഥവാ ആത്മജ്ഞാനമാണ് കാംക്ഷിക്കുന്നത്.
ദേവ യജ്ഞത്തിൽ ഗുണകർമ്മ സ്വഭാവങ്ങളെ വികസിപ്പിക്കുകയും പവിത്രതയും ഉദാരതയും അഭിവൃദ്ധിപ്പെടുത്തുകയുമാണ് ചെയ്യുക.
കരുണാ പൊരൊക്ഷ്വമായ ജീവിത നയം സ്വീകരിക്കുകയും പിന്നോക്കാവസ്ഥയിലുള്ളവരെ ഉദ്ധരിക്കുകയും ആണ് ഋ ഷി യജ്ഞത്തിൻറെ അർത്ഥം.
മനുഷ്യനിൽ ദേവത്വം വളർത്തുക. വിശ്വമാനവ സൗഖ്യം ലക്ഷ്യമാക്കുക എന്നിവയാണ് നരയജ്ഞം ചെയ്യുന്നത്.
ഭൂത യജ്ഞത്തിൻറെ അർത്ഥം പരിസ്ഥിതി സംരക്ഷണമാണ്. സകല ജീവജാലങ്ങളോടും സദ്ഭാവനയോടും കൂടി പെരുമാറുകയും അവയെ സംരക്ഷിക്കുകയുമാണ് ലക്ഷ്യം.
ഈ യജ്ഞങ്ങളുടെ പേരിലുള്ള അഞ്ച് ആദർശങ്ങൾ മനുഷ്യ ജീവിതത്തെ മഹത്തരമാക്കുന്ന പഞ്ചശീലങ്ങളാണ്. ഈ പഞ്ചശീലങ്ങളെ ജീവിത ചര്യയുടെയും സാമുദായിക വ്യവസ്ഥയുടെയും വിഭിന്ന ഭാഗങ്ങളിലായി തരംതിരിക്കുന്നു.
ശരീര സംരക്ഷണം, മാനസിക ആരോഗ്യം, കുടുംബം, സമുദായം, ധർമ്മം, അദ്ധ്യാത്മികം എന്നിവ കൂടാതെ സാർവഭൗമമായ പഞ്ചശീലങ്ങളുമുണ്ട്.
ഐക്യം, സമത്വം, സംഗബദ്ധത, സഹിഷ്ണുത, ഉദാരനിഷ് ഠ എന്നിവയാണ് സാർവ ഭൗമമായ പഞ്ച ഭൂതങ്ങൾ.

  • V P Sujeendra Babu നിർമ്മാല്യ ദർശനം
    ബ്രാഹ്മമ മുഹൂർത്തത്തിൽ ശംഖനാദത്തോടും വാദ്യഘോഷത്തോടും കൂടി പള്ളിയുണർത്തുമ്പോൾ ക്ഷേത്രത്തിൽ ഒരു ദിനം ആരംഭിക്കുന്നു. കുളിയും പ്രാതഃസന്ധ്യ വന്ദനാദികളും കഴിഞ്ഞ് മേൽശാന്തി തറ്റുടുത്ത്, കാലുകഴുകി ആചമി

ഭക്‌തര്‍ അനുഷ്‌ഠിക്കുന്ന ക്ഷേത്രാചാര ചടങ്ങുകള്‍



Puthuparamb Temple Thalavady എന്നയാളുടെ ഫോട്ടോ.

 

 

ഭക്‌തര്‍ അനുഷ്‌ഠിക്കുന്ന ക്ഷേത്രാചാര ചടങ്ങുകള്‍***

ക്ഷേത്രാചാരങ്ങളിലൂടെ ഭക്‌തര്‍ കാണേണ്ട സുന്ദര ശാസ്‌ത്രമുഖങ്ങള്‍
 ***************************
ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്‌തര്‍ അനുഷ്‌ഠിക്കുന്ന ക്ഷേത്രാചാരങ്ങളിലുള്‍ക്കൊള്ളുന്ന ശാസ്‌ത്രമുഖത്തെ ഒന്നു പരിശോധിക്കാം.
1. കുളിച്ച്‌ ദേഹശുദ്ധിയോടെ ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന്‌ പറയുന്നത്‌- ത്വക്കില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ലവണങ്ങള്‍, കൊഴുപ്പ്‌, ചെളി എന്നിവ ത്വക്കിലേക്കുള്ള ഊര്‍ജ്‌ജസ്വീകരണത്തെ തടസ്സപ്പെടുത്തുന്നതിനാലാണ്‌.
Puthuparamb Temple Thalavady എന്നയാളുടെ ഫോട്ടോ. 2. പുരുഷന്മാര്‍ ഷര്‍ട്ടൂരി ക്ഷേത്രദര്‍ശനം നടത്തണമെന്ന്‌ നിഷ്‌കര്‍ഷിക്കാന്‍ കാരണം- ക്ഷേത്രാന്തരീക്ഷത്തിലെ മന്ത്ര- മണി-നാദം-ശുദ്ധ ഭക്‌തിഗീതങ്ങള്‍- ഇവയുടെ ഊര്‍ജ്‌ജശക്‌തി ശരീരത്തിന്‌ നേരിട്ട്‌ പരമാവധി ലഭിക്കാനാണ്‌. സ്‌ത്രീകള്‍ക്ക്‌ ഇക്കാര്യത്തിലുള്ള അപ്രായോഗികത്വം കണക്കിലെടുത്താല്‍- അവര്‍ ഒന്നോ, രണ്ടോ സ്വര്‍ണ്ണമാല കൂടുതലായി ധരിച്ചാല്‍ ഈ ഊര്‍ജ്‌ജനഷ്‌ടം പരിഹരിക്കാവുന്നതേയുള്ളൂ.
Puthuparamb Temple Thalavady എന്നയാളുടെ ഫോട്ടോ. 3. പാദരക്ഷകള്‍ ക്ഷേത്രാങ്കണത്തില്‍ ഉപയോഗിക്കരുതെന്ന്‌ പറയുന്നത്‌- നഗ്നപാദനായി അല്‌പം പരുക്കന്‍ പ്രതലത്തില്‍ക്കൂടി (ചരല്‍, പൂഴിമണ്ണ്‌) നടക്കുന്ന ഭക്‌തന്‌ ഹൃദ്‌രോഗം, രക്‌തസമ്മര്‍ദ്ദം എന്നിവ ഒഴിവാക്കാന്‍ കഴിയുമെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
4. ക്ഷേത്രപ്രവേശന സമയത്ത്‌ കൈകാല്‍ കഴുകുന്നതിലൂടെ പഞ്ചേന്ദ്രിയങ്ങളായ കണ്ണ്‌, മൂക്ക്‌, ചെവി, നാക്ക്‌, ത്വക്ക്‌ എന്നിവയെ ഊര്‍ജ്‌ജ പ്രസരണശക്‌തി എടുക്കാന്‍ സന്നദ്ധമാക്കുന്നു.
5. മരണം കഴിഞ്ഞ്‌ പുലയുള്ള സമയത്ത്‌ ക്ഷേത്രദര്‍ശനം ഒഴിവാക്കാന്‍ കാരണം- ദുഃഖപൂര്‍ണ്ണമായ മനസ്സോടെ ക്ഷേത്രത്തില്‍നിന്നാല്‍ നമ്മുടെ ഊര്‍ജ്‌ജ 'പ്രഭാവലയ'ശക്‌തിയും ഏകാഗ്രതയും കുറയുന്നു. ശുദ്ധമനസ്സും, ഏകാഗ്രതയും ക്ഷേത്രദര്‍ശനവേളയില്‍ അനിവാര്യമാണ്‌.
Puthuparamb Temple Thalavady എന്നയാളുടെ ഫോട്ടോ. 6. വെടിവഴിപാടുകള്‍: വെടിവയ്‌ക്കുമ്പോള്‍ ഒരു ചെറു പരിധിവരെ അനുനാശത്തിന്‌ ഉതകുമെങ്കിലും തുടരെത്തുടരെയുള്ള വെടിയില്‍ നിന്നുണ്ടാകുന്ന പുക അനാരോഗ്യത്തിലേക്കും ശബ്‌ദമലിനീകരണത്തിലേക്കും നയിക്കും. ക്ഷേത്രാന്തരീക്ഷം ശാന്തിയുടെയും സമാധാനത്തിന്റെയും കേന്ദ്രബിന്ദുവാകണം.
7. ക്ഷേത്രദര്‍ശനത്തിനുള്ള യാത്രാവേളയില്‍ മാനസിക സ്വസ്‌ഥത കെടുത്തുന്ന സംഭാഷണങ്ങള്‍ തീര്‍ത്തും ഒഴിവാക്കണം. 'വാക്‌ശുദ്ധി'ക്ക്‌ പ്രാധാന്യം കൊടുക്കണം.
8. നിര്‍മ്മാല്യപൂജാസമയത്ത്‌ വിഗ്രഹത്തിന്‌ ഊര്‍ജ്‌ജ പ്രസരണം കൂടുതലുള്ളതിനാലാണ്‌ നിര്‍മ്മാല്യം തൊഴുന്നതിന്‌ പ്രാധാന്യം കൈവന്നത്‌.
9. ആര്‍ത്തവകാലത്ത്‌ സ്‌ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന്‌ പറയുന്നത്‌- ഇത്‌ ഒരു സ്‌ത്രീവിരുദ്ധ മനോഭാവമല്ല. മുന്‍കാലങ്ങളില്‍ ആര്‍ത്തവകാലം അശുദ്ധിയുടെ നാളുകളായി കണക്കാക്കി, അവര്‍ക്ക്‌ പ്രത്യേക മുറിയും ശയനരീതിയും നിര്‍ദ്ദേശിച്ചിരുന്നു.
Puthuparamb Temple Thalavady എന്നയാളുടെ ഫോട്ടോ. 10. ആര്‍ത്തവകാലത്ത്‌ സ്‌ത്രീയുടെ ശരീരോഷ്‌മാവ്‌ വ്യത്യാസപ്പെട്ടിരിക്കും. ഈയവസരത്തില്‍ ക്ഷേത്രദര്‍ശനം ചെയ്‌താല്‍ സ്‌ത്രീയുടെ ഊഷ്‌മാവിന്റെ വ്യത്യാസം ദേവശിലയെ (ബിംബത്തെ) ബാധിക്കും. ചൈതന്യവത്തായ ഈശ്വരാംശത്തെ ഇത്‌ ബാധിക്കാതിരിക്കാനാണ്‌ ആ നാളുകളിലെ ക്ഷേത്രദര്‍ശനം ഒഴിവാക്കാന്‍ പറയുന്നത്‌.