Showing posts with label ഉത്സവം. Show all posts
Showing posts with label ഉത്സവം. Show all posts

Friday, March 04, 2016

കുംഭഭരണിമഹോത്സവം2016



                                                ദേവി ശരണം   അമ്മേ ശരണം
പുതുപ്പറമ്പ് ശ്രീഭഗവതി  ക്ഷേത്രം തലവടി    കുംഭഭരണി
മഹോത്സവം 2016
2016 മാര്‍ച്ച്‌ 7 മുതല്‍ 13 വരെ
(1191 കുംഭം23 മുതല്‍കുംഭം29 വരെ )
 ആചാരദേശവലത്ത്; മാര്‍ ച്ച്‌ 1 മുതല്‍ 5 വരെ

പുതുപ്പറമ്പിലമ്മയ്ക്ക് പൊങ്കാല--മാര്‍ ച്ച്‌  7   രാവിലെ --9.30 ന്
കലശാഭിഷേകം --------     മാര്‍ ച്ച്‌ 7 രാവിലെ --11 ന്
തൃക്കൊടിയേറ്റ് ;   മാര്‍ ച്ച്‌ 7 വൈകിട്ട് ദിപാരാധക്കുശേഷം
ദേശതാലപ്പൊലി       മാര്‍ ച്ച്‌ 11  വൈകിട്ട്
പള്ളിവേട്ട          മാര്‍ ച്ച്‌ 12  രാത്രി
 പകല്‍പൂരം        മാര്‍ ച്ച്‌13  പകല്‍ 2 മുതല്‍ 6 വരെ
ആറാട്ട് ;            മാര്‍ ച്ച്‌13   രാത്രി
സമൂഹസദ്യ  മാര്‍ച്ച്‌ ,7 ,8, 9 ,11 ,12,13  തിയതികളില്‍
കുങ്കുമാഭിക്ഷേകംമാര്‍ച്ച്‌ ,7 ,8, 9,10,11,12,13തിയതികളില്‍  
 പൂമൂടല്‍  മാര്‍ച്ച്‌ ,7 ,8, 9 ,10 ,11 ,12,13 തിയതികളില്‍ 

.
. 
 
















ഒന്നാംഉഝവം
2015 ഏപ്രില്‍10  ( 1190 മീനം 27) വെള്ളിയാഴ്ച്ച
------------------------------------------
പ്രതിഷ്ഠാവാർഷികം 
--------------------------------------------
വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
         വെളുപ്പിന് 5.30 ന് :  മഹാഗണപതി ഹോമം
   രാവിലെ 6 .00മുതല്‍വൈകിട്ട് 6.00 വരെ;അഖണ്ഡനാമജപം

അവതരണം :സ്വാമി ഭജനസമിതി,നെടുമ്പ്രം

                                    രാവിലെ 7.00ന് :ഉഷപൂജ  
                                            7.30 ന് :പ്രഭാതഭേരി
                                                 10.30 ന്.: ഉച്ചപൂജ കലശാഭിശേകം    
  1.00 ന് : സമൂഹസദ്യ
                                  വൈകിട്ട് 6.00 ന്:ദീപാരാധന   
                                                     7.30ന്:അത്താഴ പൂജ
*****************************************
      രണ്ടാംഉഝവം
2015 ഏപ്രില്‍ 11 (1190 മീനം 28 )ശനിയാഴ്ച്ച
----------------------------
               വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
                         5.30 ന് : മഹാഗണപതി ഹോമം
  


                                        7.00ന് :ഉഷപൂ‍ജ
                                     7.30 ന് :പ്രഭാതഭേരി
                                 


                              
          വൈകിട്ട് 6.30ന് : ദീപാരാധന,
                     7.30ന് : അത്താഴ പൂജ
              


************************************************
മൂന്നാംഉഝവം
2015 ഏപ്രില്‍ 12 (1190 മീനം 29) ഞായറാഴ്ച്ച
---------------------------------------------------------
   വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
             5.30 ന്: മഹാഗണപതി ഹോമം
  
             7.00ന് :ഉഷപൂ‍ജ


        വൈകിട്ട് 6.30: ദീപാരാധന‍
                  7.30: അത്താഴ പൂജ
             
8.00 ന് :ഗാനമേള

             

  അവതരണം: വൈഹരി  ഒര്കസ്ട്ര  ആലപുഴ 

************************************************
നാലാംഉഝവം
2015 ഏപ്രില്‍ 13 ( 1190 മീനം 30 ) തിങ്കള്‍
  വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
            5.10 ന് : നിര്‍മ്മാല്യദര്‍ശനം
           5.30 ന് :മഹാഗണപതി ഹോമം
           7.00ന് :ഉഷപൂ‍ജ
           8.00മുതല്‍:പുതുപ്പറമ്പിലമ്മയ്ക്ക് നിറപറ
          10.00ന് :ഉച്ചപൂജ
     10.30 മുതല്‍ :ഭാഗവത പരായണം  
1.00 ന് : സമൂഹസദ്യ
വൈകിട്ട് 5.00 മുതല്‍ :കൊടിവഴിപാട് വരവ്
          6.30 ന് :ദീപാരാധന‍
            7.30ന്: അത്താഴ പൂജ
           7.30മുതല്‍ : താലപ്പൊലി വരവ്
രാത്രി 9.00 മുതല്‍ :കൊലംതുള്ളല്‍
**********************
അഞ്ചാംഉഝവം
2015ഏപ്രില്‍ 14 (1190മീനം 31))ചൊവ്വാഴ്ച
--------------------------------------------------------------
  വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
            5.10 ന് :നിര്‍മ്മാല്യദര്‍ശനം
            5.30 ന് :മഹാഗണപതി ഹോമം
             7.00ന് :ഉഷപൂ‍ജ
             8.00ന്:പുതുപ്പറമ്പിലമ്മയ്ക്ക് നിറപറ
             10.30 ന്.: ഉച്ചപൂജ,
                          കലശാഭിശേകം
          കുങ്കുമാഭിക്ഷേകം
       10.30 മുതല്‍ :ഭാഗവത പരായണം
1.00 ന് : സമൂഹസദ്യ
  വൈകിട്ട് 5.00 ന് :കൊടിവഴി പാട് വരവ്
              6.30 ന്: ദീപാരാധന‍         


7.00 ന് :ന്യത്തന്യത്ത്യങ്ങള്‍
         

അവതരണം:ശ്രീഭഭ്രാകലാനിലയം പരേത്തോട് ,തലവടി
   7.30ന് : അത്താഴ പൂജ
              7.30 ന്: താലപ്പൊലി വരവ്
    രാത്രി 9.00 മുതല്‍ :കൊലംതുള്ളല്‍ 

*******************************************
ആറാംഉഝവം
2015 ഏപ്രില്‍ 15(1190 മേടം1  )ബുധൻ
-------------------------------------------------------------------------------------

വെളുപ്പിന് 4.30ന് -പള്ളിയുണര്‍ത്തല്‍
5.00 ന് - നിര്‍മ്മാല്യദര്‍ശനം
                  കണികാണിക്കൽ  
5.30 ന്- മഹാഗണപതി ഹോമം
7.00ന് .ഉഷപൂ‍ജ
6.30ന്പുതുപ്പറമ്പിലമ്മയുടെ വിഷുകൈനീട്ടം 
10.30 ന്.: ഉച്ചപൂജ 
                               കലശാഭിശേകം 
           കുങ്കുമാഭിക്ഷേകം
  10.30 മുതല്‍ :ഭാഗവത പരായണം

  വൈകിട്ട് 5.00 ന്: കരത്താലം( കൊടംബനാടി  യിൽ നിന്ന്)
 വൈകിട്ട് 5.00 ന് :കൊടിവഴി പാട് വരവ്




              6.30 ന്: ദീപാരാധന‍,പൂമുടൽ 
              7.30ന് : അത്താഴ പൂജ
              7.30 ന്: താലപ്പൊലി വരവ്
            
    രാത്രി 9.00 മുതല്‍ :കൊലംതുള്ളല്‍

   
 ആറാം ഉത്സവം        ഫെബ്രുവരി 23 തിങ്കൾ

കൊല്ലം  ഐശ്വര്യയുടെനാടകം ഫെബ്രുവരി 23 രാത്രി 9 ന് 




 അഞ്ചാം ഉത്സവം  ഫെബ്രുവരി 22 ഞായർ  
ആലപ്പി  ചില ങ്ക ന്യത്തകലാ വേദി  യുടെ
നിർത്തന്യത്ത്യൾ ഫെബ്രുവരി22 രാത്രി7.30 ന് 
 

 



Saturday, November 29, 2014

ആറാട്ട്‌



ആറാട്ട്‌

പരമസമാധിയില്‍ ലയിച്ച ദേവന്‍ അമൃതവര്‍ഷണം നടത്തുന്ന സന്ദര്‍ഭത്തെയാണ്‌ ആറാട്ട്‌ എന്നുപറയുന്നുത്‌. പരമാനന്ദാവസ്ഥയിലാണല്ലോ യോഗശാസ്ത്ര പ്രകാരം അമൃതപ്രവാഹം നടക്കുന്നത്‌. മൂലാധാരത്തില്‍ മൂന്നരചുറ്റായിരിക്കുന്ന കുണ്ഡലിനീ ശക്തി ഉണര്‍ന്ന്‌ ഷഡാധാരങ്ങളെ ഭേദിച്ച്‌ ശിവസാന്നിദ്ധ്യമായ സഹസ്രാരപത്മത്തില്‍ ചെന്ന്‌ ശിവന്‍ ശിവനില്‍ലയിക്കുമ്പോഴാണ്‌ പരമാനന്ദാവസ്ഥയെന്ന്‌ പറയുന്നത്‌. ആ സന്ദര്‍ഭത്തിലാണ്‌ ദിവ്യമായ അമൃതപ്രവാഹം നടക്കുന്നത്‌. ഈ അവസ്ഥയുടെ പ്രതീകമായിട്ടാണ്‌ ദേവനെ ജലാശയത്തിലേക്ക്‌ എഴുന്നെള്ളിച്ച്‌ ദിവ്യസ്നാനത്തിനായി സജ്ജമാക്കുന്നത്‌. ആറാട്ട്‌ നടക്കുമ്പോള്‍ ജലാശയം അമൃതപൂര്‍ണ്ണമാകുന്നു. ഈ സമയത്ത്‌ ദേവനോടൊപ്പം ഭക്തജനങ്ങളും ജലാശയത്തിലിറങ്ങി മുങ്ങിനിവര്‍ന്ന്‌ അമൃതാവസ്ഥ അനുഭൂതി പ്രദമാക്കണം. ദേവന്റെ ആറാട്ട്‌ സമയത്ത്‌ ജലാശയത്തില്‍ ആകാശഗംഗയുടെ സാന്നിധ്യമുണ്ടാകുമെന്ന്‌ വിശ്വസിക്കുന്നു.
ആറാട്ടിന്റെ ആദ്യ ചടങ്ങ്‌ യാത്രാഹോമമാണ്‌
. അന്വാധാനം (ഹോമാഗ്നി തയ്യാറാക്കിയശേഷം അതില്‍ വിറകിടുക) മുതല്‍ ഇധ്മം വരെ ചെയ്ത്‌ ഹോമം നടത്തി പ്രസന്ന പൂജ ചെയ്ത്‌ ആറാട്ട്ബലി തൂകേണ്ട ഹവിസ്സിനെ പൂജിക്കേണ്ടതാണ്‌. തുടര്‍ന്ന്‌ ഉഷഃപൂജ, നിത്യബലി തുടങ്ങിയവ പൂര്‍ത്തീകരിച്ചശേഷം ഉച്ചപൂജയ്ക്ക്‌ പീഠം പൂജിച്ച്‌ ആവാഹിച്ച്‌ സ്നാനം വരെ ഉപചാരങ്ങള്‍ ചെയ്ത്‌ അരി, ചെറുപയര്‍, ഉഴുന്ന്‌, യവം, സ്വര്‍ണ്ണം, മഞ്ഞള്‍, അഷ്ടഗന്ധം തുടങ്ങിയ പൊടിച്ച്‌ അവയെ ബിംബത്തില്‍ മുഴുവനായും തേയ്ക്കേണ്ടതാണ്‌. പിന്നെ നീരാഞ്ജനം ചെയ്ത്‌ ബലിബിംബത്തെ ദേവാഭിമുഖമാക്കി ഒരു പലകയില്‍ വച്ച്‌ അഭിഷേകം നടത്തണം. തുടര്‍ന്ന്‌ ഭൂതസംഹാരം, ശോഷണാദികള്‍ എന്നിവ നടത്തി വ്യാപകാംഗത്തിന്‌ ശേഷം പീഠം പൂജിച്ച്‌ മൂലബിംബത്തില്‍ നിന്ന്‌ പൂര്‍ണ്ണപുഷ്പാഞ്ജലി ചെയ്ത്‌ ദേവനെ തീര്‍ത്ഥയാത്രയ്ക്ക്‌ ക്ഷണിക്കേണ്ടതാണ്‌.
തുടര്‍ന്ന്‌ മൂലബിംബത്തില്‍ നിന്ന്‌ ചൈതന്യാംശത്തെ ആവാഹിച്ച്‌ ഉത്സവബിംബത്തിലാക്കി പാണികൊട്ടി വാഹനമന്ത്രവും ഉത്തിഷ്ഠമന്ത്രവും ചൊല്ലി പരികര്‍മ്മികളുടെ കൈയില്‍ തന്ത്രി ഉത്സവബിംബത്തെ നല്‍കുന്നു.

പിന്നീട്‌ ശ്രീഭൂതബലി മന്ത്രങ്ങള്‍ ചൊല്ലി ദ്വാസ്ഥന്മാര്‍, ദിക്പാലകന്മാര്‍, വാഹനം, ഗണപതി, ദക്ഷിണാമൂര്‍ത്തി, മാതൃക്കള്‍ തുടങ്ങി നിര്‍മ്മാല്യധാരി വരെ ബലിതൂകിയ ശേഷം സഭാദ്വാസ്ഥന്മാര്‍, വലിയ ബലിക്കല്ല്‌, ധ്വജദേവതകള്‍, വാഹനം (ധ്വജത്തില്‍) എന്നിവര്‍ക്ക്‌ ബലിതൂകി ശ്രീഘ്രബലി നടത്തി ക്ഷേത്രപാല ബലി നടത്തി, കൊടിമരച്ചുവട്ടില്‍ വന്ന്‌ വാഹനത്തിന്‌ പൂജ ചെയത്‌ ബലിതൂകി പ്രസന്നപൂജ ചെയ്തതിന്‌ ശേഷം ധ്വജ ചൈതന്യത്തെ ദേവനില്‍ ഉദ്വസിച്ച്‌ ഉത്സവബിംബത്തെ ആനപ്പുറത്തോ, രഥത്തിലോ, പല്ലക്കിലോ കയറ്റിവച്ച്‌ ഗോപുരദ്വാസഥന്മാര്‍ക്ക്‌ ബലിതൂകി വാദ്യഘോഷങ്ങളുടെയും ജയജയ ശബ്ദഘോഷത്തോടെയും അല്ലെങ്കില്‍ ഗോവിന്ദ നാമജപത്തോടെയും ഭക്തന്മാരുടെ അകമ്പടിയോടെ ആറാട്ട്‌ നടത്തേണ്ട ജലാശയത്തിലേക്ക്‌ ദേവനെ എഴുന്നള്ളിക്കേണ്ടതാണ്‌.


ജലാശയത്തിലെത്തിയാല്‍ അവിടെ പ്രത്യേകം സജ്ജമാക്കിയ ആറാട്ട്‌ കടവില്‍ ഉത്സവബിംബത്തെ ഒരു പീഠത്തില്‍ വയ്ക്കേണ്ടതാണ്‌. തന്ത്രി കുളിച്ച ശേഷം ദേഹശുദ്ധ്യാതി ക്രിയകള്‍ ചെയ്ത്‌ പീഠത്തെ പൂജിച്ച്‌ ആവാഹിച്ച്‌ വ്യാപകാംഗാദി ചെയ്ത്‌ ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്‌ ജലാശയത്തില്‍ പുണ്യാഹം തളിച്ച്‌ ഗംഗ, വരുണന്‍, ദേവന്‍ എന്നിവരെ ആവാഹിച്ച്‌ പഞ്ചവാരുന്ന ജപം നടത്തി ബിംബത്തെ എടുത്ത്‌ ആചാര്യന്‍ നാഭിയോളം വെള്ളത്തിലിറങ്ങി നിന്ന്‌ ബിംബവുമായി മൂന്നുതവണ മുങ്ങി ഉയരണം. പിന്നീട്‌ ബിംബത്തില്‍ മഞ്ഞള്‍ പൂശി ബിംബവുമായി അഘമര്‍ഷണസൂക്തം മൂന്നുരു ജപിച്ച്‌ മൂന്നുതവണ വീണ്ടും മുങ്ങി ഉയര്‍ന്ന്‌ പീഠത്തില്‍ എഴുന്നള്ളിച്ച്‌ വയ്ക്കുന്നു. പിന്നെ ആചാര്യന്‍ നൂതന വസ്ത്രത്തെ ധരിച്ച്‌ കാലും കഴുകി ബിംബത്തില്‍ വസ്ത്രാദി ഉപഹാരങ്ങള്‍ നല്‍കി മൂര്‍ത്തി പൂജയും ചെയ്ത്‌ നിവേദ്യം സമര്‍പ്പിച്ച്‌ വൈശ്യഹോമവും നടത്തുന്നു. തുടര്‍ന്ന്‌ ജലത്തില്‍ ബലിതൂകി പ്രസന്നപൂജയും തീര്‍ത്ഥചൈതന്യത്തെ ഉദ്വസിക്കുകയും ചെയ്തതിന്‌ ശേഷം ലയാംഗവും ചെയ്ത്‌ പ്രാര്‍ത്ഥിക്കേണ്ടതാണ്‌.

ആറാട്ട്‌ കടവില്‍ നിന്ന്‌ നീരാജനം നടത്തി ബിംബത്തെ വാഹനത്തില്‍ വച്ച്‌ വേഗത്തില്‍ മതില്‍ക്കെട്ടിനകത്തേക്ക്‌ എഴുന്നെള്ളിച്ച്‌ പ്രദക്ഷിണം വച്ച്‌ വേഗത്തില്‍ മതില്‍കെട്ടിനകത്തേക്ക്‌ എഴുന്നള്ളിച്ച്‌ പ്രദക്ഷിണം വച്ച്‌ ശ്രീകോവിലില്‍ ചെന്ന്‌ ഉത്സവബിംബത്തിലെ ചൈതന്യത്തെ മൂല ബിംബത്തിലേക്ക്‌ ആവാഹിക്കുന്നു.
തുടര്‍ന്ന്‌ കലശാഭിഷേകങ്ങള്‍ നടത്തി പരിവാരങ്ങള്‍ക്ക്‌ അവസ്രാവപ്രോഷണവും ശ്രീഭൂതബലിയും നടത്തുന്നു. ആചാര്യന്‍ പിന്നീട്‌ ആരോഹണം നടത്തിയ ധ്വജത്തെ മന്ത്രപുരസ്സരം അവരോഹണം നടത്തുന്നു. ഇതോടുകൂടി ഉത്സവം സമാപിക്കുന്നു.

Thursday, November 06, 2014

ഉത്സവം എന്നാലെന്ത് ?

ഉത്സവം എന്നാലെന്ത് ? അറിയാമോ ...

അറിയില്ലെങ്കില്‍ അറിയുക ...
ദേവചൈതന്യം സമ്പുഷ്ടമായി നിലനില്‍ക്കുന്ന ഒരു ക്ഷേത്രത്തില്‍ അശ്രദ്ധ, അറിവില്ലായ്മ, മറ്റുതരത്തിലുള്ള തെറ്റുകുറ്റങ്ങള്‍, പാകപ്പിഴകള്‍ തുടങ്ങിയവയാല്‍ ചൈതന്യലോപം സംഭവിക്കാം. ഇതു പരിഹരിക്കുവാനായി ക്ഷേത്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഒരു ചടങ്ങാണ് തിരുവുത്സവം. ക്ഷേത്രത്തെ ഒരു സാധകനായി സങ്കല്‍പിച്ചാല്‍, ആ സാധകന്‍ നടത്തുന്ന നിത്യമന്ത്രസാധനയാണ് ദേവന്റെ നിത്യപൂജയെന്നു പറയാം. ആ നിത്യ പൂജാവിധാനം വിസ്തരിച്ചു നടത്തുകയാണ് ഉത്സവകാലത്തു ചെയ്യുന്നത്. ശീവേലി ശ്രീഭൂതബലിയായും പിന്നെ ഉത്സവബലിയായും മാറുന്നു. ക്ഷേത്രദേവന്റെ ഗുരുസ്ഥാനം വഹിക്കുന്ന തന്ത്രി തന്നെ ഉത്സവകാലത്തെ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതുമൂലം നഷ്ടപ്പെടുന്ന ദേവചൈതന്യത്തിന് വര്‍ദ്ധനവുണ്ടാകുന്നു.
അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുവിധത്തിലുള്ള ഉത്സവങ്ങളാണുള്ളത്. ശുദ്ധിക്രിയകള്‍ക്കുശേഷം മുളയിട്ട് കൊടിയേറി നടത്തുന്നത് അങ്കുരാദിയും, ശുദ്ധക്രിയകളും മുളയീടല്‍ തുടങ്ങിയവയും കൂടാതെ കൊടിയേറി നടത്തുന്നത് ധ്വജാദിയും, കൊട്ടിപ്പുറപ്പാടും എഴുന്നള്ളത്തുകളുമായി നടത്തുന്നത് പടഹാദിയും. നിത്യനവകമില്ലാത്ത ക്ഷേത്രങ്ങളിലും ഉത്സവകാലത്ത് നവകമുണ്ടായിരിക്കും. അങ്കുരാദി ഉത്സവത്തിന് മൂന്നുനേരം മുളപൂജയുമുണ്ടാകും. അങ്കുരാദിയായാലും ധ്വജാദിയായാലും ശ്രീഭൂതബലിയും വാദ്യമേളങ്ങളോടുകൂടിയ എഴുന്നള്ളത്തും പതിവാണ്. ദേവന്റെ പരിവാരങ്ങള്‍ക്കും പാര്‍ഷദന്‍മാര്‍ക്കും ദാസന്മാര്‍ക്കും ധ്വജശേഖരന്‍മാര്‍ക്കും വിശേഷമന്ത്രങ്ങളോടുകൂടി തൂകുന്ന ബലിയാണ് ശ്രീഭൂതബലി. അതുകൊണ്ടുതന്നെ വളരെ വിസ്തരിച്ച് ജല, ഗന്ധ, പുഷ്പ, ദീപങ്ങളോടെ പ്രതേ്യകമായി പൂജിച്ച ഹവിസ്സുകൊണ്ട് തൂകുമ്പോള്‍ ഉത്സവബലിയാകുന്നു. ഇതു ദര്‍ശനപ്രധാനമായ ഒരു ചടങ്ങാണ്. ക്ഷേത്രമാകുന്ന പ്രപഞ്ചമണ്ഡപത്തില്‍ സംക്രമിച്ചിരിക്കുന്ന ദേവചെതന്യത്തിന് നാമരൂപങ്ങള്‍ നല്‍കി ആരാധിക്കുന്നതാണ് ഉത്സവബലി. രാവിലെയും വൈകിട്ടുംകൂടി ഉത്സവബലി നടത്തുവാന്‍ നിവൃത്തിയില്ലാത്തതിനാലാണ് ഒരുനേരം ഉത്സവബലിയും ഒരുനേരം ശ്രീഭൂതബലിയുമായി നടത്തുന്നത് തിരുവുത്സവകാലത്ത് ക്ഷേത്രമാകുന്ന സാധകന്‍ നടത്തുന്ന തപസ്സായി ഉത്സവബലിയോടുകൂടിയുള്ള പൂജകളെ കണക്കാക്കാം.
ദേവചൈതന്യം ക്ഷേത്രമതില്‍ക്കെട്ടില്‍നിന്നും പുറത്തേക്കു പ്രവഹിക്കുന്നത് തിരുവുത്സവകാലത്തു നടക്കുന്ന പള്ളിവേട്ട എന്ന ചടങ്ങോടുകൂടിയാണ്. ദേവന്‍ പുറത്തേക്കെഴുന്നള്ളുമ്പോള്‍ ദേവചൈതന്യം പുറത്തേക്കു പ്രവഹിക്കുന്നു. ഗ്രാമാന്തരീക്ഷത്തില്‍ ഉടലെടുക്കുന്ന മൃഗീയവാസനകളെ തുരത്തുവാന്‍ ഈ മൂലമന്ത്രസപന്ദചൈതന്യത്തിന് കഴിയുകയും ചെയ്യും. ദേവന്‍ വന്യമൃഗങ്ങളെ വേട്ടയാടുന്ന പള്ളിവേട്ട എന്ന ചടങ്ങിന്റെ സാരവും ഇതുതന്നെയാണ്. പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പള്ളിക്കുറുപ്പ് എന്ന ചടങ്ങാണു നടക്കുക. പള്ളിവേട്ട കഴിഞ്ഞ ദേവന്‍ വിശ്രമത്തിനുവേണ്ടി ഉറങ്ങുന്നുവെന്ന് സാധാരണ കരുതുന്ന ചടങ്ങ്, തന്ത്രദൃഷ്ടിയില്‍ ക്ഷേത്രമാകുന്ന യോഗീശ്വരന്റെ സമാധിപദത്തിലെത്തിച്ചേരലാണ്. പള്ളിവേട്ടയോടുകൂടി ഗ്രാമം മുഴുവന്‍ നിറയുന്ന ദേവചൈതന്യം അടുത്തദിവസം താന്ത്രികവിധിപ്രകാരമുള്ള കര്‍മ്മാദികളോടുകൂടി ദേവന്‍ ആറാടുമ്പോള്‍ അതോടൊപ്പം ആറാട്ടു തീര്‍ത്ഥത്തില്‍ര്‍ കുളിക്കുന്ന നാട്ടുകാരിലേക്കും പകരുന്നു. ”സമാധിസ്ഥനായ ദേവന്റെ സഹസ്രാരപത്മത്തില്‍നിന്നും നിര്‍ഗ്ഗളിക്കുന്ന അമൃതത്തില്‍ സര്‍വ്വാംഗം അപ്ലാവനം ചെയ്യുന്ന യോഗവിഭൂതിയാണ് ആറാട്ട്”. ഗ്രാമദേവതയുടെ അനുഗ്രഹം ലഭിക്കുന്നതിനും ഉത്സവകാലത്തു ദേശത്തേക്കു വ്യാപിക്കുന്ന ദേവചൈതന്യത്തിന്റെ അംശം സ്വീകരിക്കുന്നതിനും ഒടുവില്‍ ദേവന്റെ ആറാട്ടോടൊപ്പം അമൃതപ്രവാഹത്തില്‍ സ്‌നാനം ചെയ്തു പുണ്യം നേടുന്നതിനും വേണ്ടിയാണ് കൊടികയറിക്കഴിഞ്ഞാല്‍ ആരും ആ ദേശം വിട്ടുപോകരുത് എന്നു പറയുന്നത്. ആറാട്ടുകഴിഞ്ഞ് തിരിച്ചെത്തി കൊടിയിറക്കുന്നു. അതിനുശേഷം നടക്കുന്ന ആറാട്ടുകലശത്തോടുകൂടി ഉത്സവം സമാപിക്കുന്നു.
കടപ്പാട് - ഡോ. കെ. ബാലകൃഷ്ണവാര്യര്‍(ജന്മഭൂമി )