പാർവതി പരമേശ്വരന്മാരുടെ ഓമനപുത്രനായ ഗണേശ്വരന്റെ ജന്മദിനമാണ് .
സെപ്റ്റംബർ 5 തിങ്കളാഴ്ചയാണ് ഈ പ്രാവശ്യത്തെ ചതുർഥി. ഗണേശനെ ആരാധിക്കാൻ
ഇതിലും നല്ലൊരു ദിവസം വേറെയില്ലെന്നു പറയാം.
ഗണപതി എന്ന സങ്കല്പം തന്നെ
വളരെ വിശാലമായ തലത്തില്‍ ഉള്ളതാണ് . എല്ലാവരും വിശ്വസിക്കുന്നത് ഗണപതി ശിവ
-പാര്‍വതി മാരുടെ പുത്രന്‍ എന്നാണ്. എന്നാല്‍ മഹാഗണപതി വേറെയുണ്ട് . മഹാ
-ഗണേശ -നിര്‍ഭിന്ന വിഘ്നയന്ത്ര പ്രഹര്‍ഷിതായെ നമ" എന്ന് ലളിതാ
സഹസ്രനാമത്തില്‍ പറഞ്ഞിരിക്കുന്ന മഹാഗണേശന്‍ ശിവ പുത്രനല്ല.
ബ്രഹ്മാണ്ട പുരാണത്തിലെ ലളിതോപാഖ്യാനത്തില്‍ ഭാണ്ടാസുരനെ കൊല്ലാന്‍ ദേവി
അവന്‍റെ സൈന്യത്തെ തകര്‍ക്കുന്നതിന് ഗണപതിയെ അയയ്ക്കുന്നു . അന്ന് ശിവ
-പാര്‍വതിമാര്‍ കണ്ടുമുട്ടിയിട്ടെയില്ല . പിന്നെ ആരാണ് ഗണപതി ? നാനൂറ്റി
മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം ഉള്‍ക്കൊള്ളുന്ന മഹാദേവന്‍ ആണ് ഗണപതി .
ചുരുക്കത്തില്‍ ഗണപതി എന്നത് പ്രപഞ്ച സങ്കല്പം ആണ് . തലയ്ക്ക് ചേരാത്ത
ഉടലും ,ഉടലിനു ചേരാത്ത വയറും ,വയറിനു ചേരാത്ത കാലും ,,ശരീരത്തിന് ചേരാത്ത
വാഹനവും എല്ലാം ഗണപതിയുടെ മാത്രം പ്രത്യേകതയാണ് . പരസ്പ്പരം ചേരാത്ത അനേകം
വസ്തുക്കളുടെ കൂട്ടമാണ് പ്രപഞ്ചം . അത് തന്നെ ഗണപതി .ദേവ -മനുഷ്യ -മൃഗ
-പക്ഷി -വൃക്ഷ -ഗണ ങ്ങളുടെ പതി അഥവാ നാഥന്‍ എന്ന അര്‍ത്ഥമാണ് ഗണപതി എന്ന
വാക്കുകൊണ്ട് ഉദേശിക്കുന്നത് . വിനായക ചതുര്‍ഥി ഭാരതം ഒട്ടാകെ
ആഘോഷിക്കുന്നു . ബ്രഹ്മവൈവര്‍ത്ത പുരാണം ,ഗണേശപുരാണം എന്നിവയില്‍ ഇത്
പറയുകയും ചെയ്യുന്നു . ഈ ദിവസം ചന്ദ്രനെ കാണരുത് എന്നാണ് സങ്കല്പം.
ഒരിക്കല്‍ പിറന്നാള്‍ ദിവസം വയര്‍ നിറയെ മോദകം കഴിച്ചിട്ട്
എഴുനേല്‍ക്കുമ്പോള്‍ വീഴാന്‍ ഇടയായ ഗണപതി ഭഗവാനെ ചന്ദ്രന്‍ കളിയാക്കി
എന്നും ..അന്നുമുതല്‍ ഈ ദിവസം ചന്ദ്രനെ കാണുന്നവര്‍ക്ക് മാനഹാനി
ഉണ്ടാകുമെന്ന് ഭഗവാന്‍ ശപിച്ചു എന്നും പുരാണം പറയുന്നു . ഭഗവാന്‍
ശ്രീകൃഷ്ണന്‍ പോലും ഈ ദിവസം ചന്ദ്രനെ കണ്ടത്തിന്‍റെഫലമാണ് സ്യമന്തകം
മോഷ്ട്ടിച്ചു എന്ന പേരുദോഷം ഉണ്ടാകാന്‍ കാരണം എന്ന് പുരാണത്തില്‍ പറയുന്നു .
ഗണപതി പൂജയും ഹോമവും നടത്തി അതിനു പരിഹാരം കൃഷ്ണന്‍ കണ്ടു എന്നുമുണ്ട് .
വടക്കേ ഇന്ത്യയില്‍ ആണ് ഈ ദിനം വിപുലമായി ആഘോഷിക്കുന്നത് . സിദ്ധി വിനായക
പൂജ ,ദാനം ,സദ്യ ,കലാപരിപാടികള്‍ ,വിഗ്രഹ നിമഞ്ജനം ഇങ്ങനെ വലിയ ആഘോഷങ്ങള്‍
നമുക്കറിയാം . എന്തായാലും വിനായകനെ സ്തുതിക്കുക എന്നത് പ്രപഞ്ചത്തെ
സ്തുതിക്കുക എന്നത് തന്നെയാണ് .
No comments:
Post a Comment