Showing posts with label മണ്ഡലം ചിറപ്പ് മഹോത്സവം. Show all posts
Showing posts with label മണ്ഡലം ചിറപ്പ് മഹോത്സവം. Show all posts

Tuesday, November 17, 2015

മണ്ഡലവ്രതം

Puthuparamb Temple Thalavady എന്നയാളുടെ ചിത്രം.മണ്ഡലവ്രതം
'പക്ഷത്രയ' വ്രതമാണ്‌ ശബരിമലയാത്രയ്‌ക്കുവേണ്ടത്‌. പക്ഷം എന്നാല്‍ പതിനാലു ദിവസം. പക്ഷത്രയമെന്നാല്‍ 42 ദിവസം. 41 ദിവസം വ്രതവും 42-ാമതു ദിവസം ദര്‍ശനവും. വ്രതാരംഭത്തിനും ഒരു വാരം മുമ്പേ വ്രതാനുഷ്‌ഠാനത്തിനായി ശരീരത്തിനെയും മനസ്സിനെയും പരിപക്വമാക്കണം. വ്രതാരംഭദിനത്തില്‍ മാലധരിക്കണം. ഇതിന്‌ മാല എന്നതിനേക്കാള്‍ അയ്യപ്പമുദ്ര, വനമുദ്ര എന്നു പറയുന്നതാണ്‌ ശരി. 54 അല്ലെങ്കില്‍ 108 മണിയുളള മാലയും അതില്‍ അയ്യപ്പരൂപവും (ലോക്കറ്റ്‌) ചേര്‍ന്നാല്‍ അയ്യപ്പമുദ്രയായി. എരുക്കിന്റെ മാലയ്‌ക്ക് നൂറു കൃശ്‌ചറ ഫലം (പ്രയാസപ്പെട്ട്‌ നേടേണ്ട ഫലം) ഉണ്ടത്രെ! ശംഖുമാലയ്‌ക്ക് ആയിരം, പവിഴമാലയ്‌ക്ക് ആറായിരം, സ്‌ഫടികമാലയ്‌ക്ക് പതിനായിരവും മുത്തുമാലയ്‌ക്ക് ഒരുലക്ഷവും തുളസിമാലയ്‌ക്ക് പത്തുലക്ഷവും താമരക്കായകൊണ്ടുളള മാലയ്‌ക്ക് ഒരുകോടിയും ദര്‍ഭച്ചുവട്‌ കൊണ്ടുളള മാലയ്‌ക്ക് പത്തുകോടിയും കൃശ്‌ചറഫലമുണ്ടെന്നാണ്‌ വിവക്ഷ. രുദ്രാക്ഷമാലയുടെ ഫലം മുനിമാര്‍ക്കുപോലും പറയാനാവില്ലത്രെ!
മാലധാരണം
മാല ധരിക്കുന്നതിന്‌ ഏതു ദിവസവും അനുയോജ്യമാണെങ്കിലും ശനിയാഴ്‌ചയും ഉത്രവും അതിവിശേഷമാണ്‌. ക്ഷേത്രത്തില്‍ പൂജിച്ചമാല ഗുരുവിന്‌ ദക്ഷിണ നല്‍കി നമസ്‌ക്കരിച്ചുവാങ്ങി ധരിക്കണം.
മാലയിടുമ്പോള്‍ ഇനിപ്പറയുന്നമന്ത്രം ചൊല്ലണം
ജ്‌ഞാനമുദ്രാം ശാസ്‌തൃമുദ്രാം ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമസത്യേന മുദ്രാം പാതുസദാപിമേ
ഗുരുദക്ഷിണയാപൂര്‍വ്വം തസ്യാനുഗ്രഹകാരിണേ
ശരണാഗതമുദ്രാഖ്യം ത്വന്മുദ്രാം ധാരയാമ്യഹം
ചിന്മുദ്രാം ഖേചരിമുദ്രാം ഭദ്രമുദ്രാം നമാമ്യഹം
ശബര്യാചല മുദ്രായൈഃ നമസ്‌തുഭ്യം നമോനമഃ
ഈ മന്ത്രം ഗുരു ചൊല്ലിത്തന്നു ചൊല്ലണം എന്നതാണ്‌ വിധി.
മാലയിട്ടു കഴിഞ്ഞുളള ആചാരവിധി
മാലയിട്ടാല്‍ ഭക്‌തന്‍ ദിവസവും പ്രഭാതസന്ധ്യയ്‌ക്കും സായംസന്ധ്യയ്‌ക്കും ശരണം വിളിക്കണം. ബ്രഹ്‌മചര്യവ്രതം അനുഷ്‌ഠിക്കണം. ശുദ്ധാന്നം ഭക്ഷിക്കണം. മിതമായും ഹിതമായും സത്യമായും സംസാരിക്കണം. എല്ലാ പ്രവൃത്തികളും ദൈവവിശ്വാസത്തോടും കൃത്യനിഷ്‌ഠയോടും കൂടി ചെയ്യണം. കാണുന്ന സകലജീവികളും ഭഗവാനാണെന്ന്‌ സങ്കല്‍പ്പിച്ച്‌ ആരാധിക്കണം, ബഹുമാനിക്കണം. അയ്യപ്പന്മാരുടെ ഏതു സംഘത്തിലും കൂടാം, ആഴി, പടുക്കപൂജ എന്നിവയില്‍ പങ്കെടുക്കാം. യഥാശക്‌തി അന്നദാനം നടത്താം.
ശരണം വിളി
ആത്മശോധനയ്‌ക്കുളള പ്രാണായാമത്തില്‍ അധിഷ്‌ഠിതമാണ്‌ ശരണംവിളി. മനുഷ്യശ്വാസം 12 അംഗുലം നീളത്തില്‍ സ്വാമിയേ... എന്ന നീളത്തില്‍ ശരണം വിളിച്ച്‌ 9 അംഗുലം നീളത്തില്‍ ശരണമയ്യപ്പായെന്ന്‌ ഉളളിലേക്ക്‌ ശ്വാസമെടുക്കണം.
ഈ ശരണംവിളി ഉളളിലടിഞ്ഞുകൂടിയ കാമക്രോധ ലോഭമോഹമദമാത്സര്യങ്ങള്‍, അന്തഃപിശാചുക്കള്‍, രോഗബീജങ്ങള്‍, എന്നിവയെ അകറ്റി ഭക്‌തനെ അരോഗദൃഢഗാത്രനും മലകയറ്റത്തിന്‌ പ്രാപ്‌തനുമാക്കിത്തീര്‍ക്കുന്നു. ഇപ്രകാരം 108 ശരണം വിളിക്കണമെന്നതാണ്‌ വിധി.
108 ശരണം വിളിച്ചു കഴിഞ്ഞാല്‍ ഹരിഹരസുതനയ്യനയ്യപ്പസ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ എന്നു വിളിച്ചുനിര്‍ത്തുക. ശരണംവിളി ഹൃദയംകൊണ്ട്‌ വേണം എന്നതാണ്‌
ആചാര്യവിധി.വ്രതം അവസാനിപ്പിക്കുമ്പോള്‍
ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വ്രതം അവസാനിപ്പിക്കണം. മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.
ദര്‍ശനം കഴിഞ്ഞുവരുന്ന തീര്‍ഥാടകന്‍, വിളക്ക് കണ്ടേ വീട്ടില്‍തിരിച്ചുകയറാവൂ എന്നാണ് പ്രമാണം. അതായത് അയ്യപ്പദര്‍ശനത്തിന് പോയ ആള്‍ തിരിച്ചു വീട്ടിലെത്തുന്നത് സന്ധ്യയോടെയേ ആകാവൂ. അയ്യപ്പന്‍ തിരിച്ചെത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ പൂമുഖത്ത് നിലവിളക്ക് കൊളുത്തിവച്ച്് ശരണം വിളിയോടെ എതിരേല്ക്കണം. പൂജാമുറിയില്‍ കെട്ട് താങ്ങിയാല്‍ ശരീരശുദ്ധിവരുത്തി വീണ്ടും ശരണം വിളിക്കണം.
മാലയൂരുന്നതിന് മന്ത്രമുണ്ട്. അത് ഇതാണ്-
'അപൂര്‍വ്വ മചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃമുദ്രാത്വകാദേവ
ദേഹിമേ വ്രത മോചനം'
ഈ മന്ത്രം ജപിച്ച്, ശരണം വിളിയോടെ
തേങ്ങയുടച്ച് വ്രതമോചനം വരുത്തണം.
ശബരീശന് വഴിപാടുകള്‍
ഭക്തന്റെ നിലയ്ക്കനുസരിച്ച് അയ്യപ്പഭഗവാന് പലതരം വഴിപാടുകള്‍ നടത്താം. കേവലം ചടങ്ങായല്ല, ഭക്തിപുരസ്സരമാകണം വഴിപാടുകള്‍ നടത്തേണ്ടത്. ഭക്തന്‍ തനിക്കോ മറ്റുള്ളവര്‍ക്കോ ഉപയോഗ്യമല്ലാത്തതും നിഷിദ്ധമായിട്ടുള്ളതുമായ സാധനങ്ങള്‍ വഴിപാട് അര്‍പ്പിക്കാന്‍ പാടില്ല.
പായസനിവേദ്യം, ത്രിമധുരം, വെള്ളനിവേദ്യം, പഞ്ചാമൃതം, അപ്പം, ഇളനീര്‍, താംബൂലം, നെയ്യഭിഷേകം, നെയ്‌വിളക്ക്, കര്‍പ്പൂരദീപം, പുഷ്പാഞ്ജലി, ചന്ദനം ചാര്‍ത്തല്‍, പനിനീര്‍ അഭിഷേകം തുടങ്ങിയവ പ്രധാന വഴിപാടുകളാണ്.
ലോഹപ്രതിമകള്‍, പട്ട്, നാണയം, രത്‌നം തുടങ്ങിയവ കാണിക്കയായി സമര്‍പ്പിക്കാം. രത്‌നഹാരം, കനകഹാരം, പുഷ്പഹാരം എന്നിവ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും ശയനപ്രദക്ഷിണം നടത്തുന്നതും പ്രധാന വഴിപാടുകള്‍തന്നെ. സ്തുതിഗീതാലാപനവും വെടിവഴിപാടും അയ്യന് പ്രിയങ്കരങ്ങളാണ്.

മണ്ഡല വ്രതാനുഷ്ടാനം

മണ്ഡല വ്രതാനുഷ്ടാനം

വൃശ്ചികം ഒന്ന്  മുതല്‍ 41 ദിവസം വരെയാണ്  മണ്ഡലകാലം. 41 ദിവസം വ്രതാനുഷ്ടാനം ശബരിമല ദര്‍ശനത്തിനു നിര്‍ബന്ധമാണ്‌. വൃശ്ചികത്തിന്റെ  ആദ്യ ദിനങ്ങളില്‍ ദര്‍ശനം നടത്തേണ്ടവര്‍ കാലേക്കൂട്ടി വ്രതം ആരംഭിക്കണം.
വ്രത കാലത്ത്  ചില കാര്യങ്ങളില്‍ നിഷ്ഠ ഉണ്ടായിരിക്കണം.
വ്രതം അവസാനിക്കുന്നത് വരെ  ക്ഷൗരം പാടില്ല. 
യാതൊരു വിധ  ലഹരിവസ്തുക്കളും ഉപയോഗിക്കരുത്. 

മത്സ്യ മാംസാദികള്‍ സംപൂര്‍ണ്ണമായി  ത്യജിക്കണം. 

തലേന്ന്  പാകം ചെയ്ത  ഭക്ഷണം കഴിക്കാന്‍ പാടില്ല. 

സാത്വിക സ്വഭാവമുള്ള ഭക്ഷണം ശീലമാക്കുക.
കോപം,ഹിംസ,അസത്യംപറയല്‍,കലഹം,പരിഹാസം  എന്നിവ പാടില്ല.
സമ്പൂര്‍ണ്ണ ബ്രഹ്മചര്യം പലിക്കണം.
സംസ്കാര കര്‍മം,ജാതകര്‍മം മുതലായ കര്‍മങ്ങളില്‍ നിന്ന്  ഒഴിഞ്ഞു നില്‍ക്കണം.
തത്വമസി എന്ന സങ്കല്‍പം എല്ലാ അര്‍ഥത്തിലും മനസ്സില്‍ പ്രതിഷ്ടിക്കുക.
ഗുരു സ്വാമിയുടെ ഉപദേശം അനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുക.

Wednesday, November 11, 2015

മണ്ഡലം ചിറപ്പ് മഹോത്സവം 2015


പുതപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രം തലവടി
മണ്ഡലം ചിറപ്പ് മഹോത്സവം 2015 
നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെ
(1191  വ്യശ്ചികം1 മുതല്‍ ധനു 1  വരെ)

 
ഭക്തജനങ്ങളെ
പുണ്യ പുരാതനമായ പുതപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തിലെ മണ്ഡലം ചിറപ്പ് മഹോത്സവം നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെ (119
1  വ്യശ്ചികം1 മുതല്‍ ധനു 11 വരെ) തിയതികളില്‍ ഭക്തിനിര്‍ഭരമായ വിപുലമായ പൂജ കര്‍മ്മങ്ങളാലും വിശേഷാല്‍ വഴിപാടുകളോടും കൂടി പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഭക്തജനങ്ങളുടെ വഴിപാടായി ദിവസവും പൂജയും ഭജനയും നടത്തുന്നു.
മണ്ഡലപൂജ ആരംഭം മുതൽ കുടുബ യോഗ  യുണിറ്റ്  വനിതാ  അംഗങ്ങളുടെ  വിശേഷാൽ ഭജന ഉണ്ട് .പങ്കെടുത്ത്  ആഗ്രഹ  അഭിലാഷ പുര്ത്തീക രണത്തിന് പാത്രി ഭുതരാകണമെന്ന്  പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു 
                                  എന്ന്
                                             സെക്രട്ടറി*** സുജീന്ദ്രബാബു 9446323744

ക്ഷേത്രചടങ്ങുകള്‍ എല്ലാദിവസവും 
  രാവിലെ5.00ന്: പള്ളിഉണര്‍ത്തല്‍,
              നടതുറപ്പ്
        5.30ന്: നിര്‍മ്മാല്യദര്‍ശനം
       5 .4 5 ന്: ഗണപതിഹോമം
       6.1 5 ന്:  മലര്‍നിവേദ്യം,
             അഭിക്ഷേകം
       7.15ന്: ഉഷപൂജ
      10.00ന്: ഉച്ചപൂജ
വൈകിട്ട് 5.00ന്: നടതുറപ്പ്
       6.1 5ന്:ദീപാരാധന
     6 .30മുതൽ : ഭജന  
         അവതരണം ;   കുടുബ യോഗ  യുണിറ്റ്  ഗായക  സംഘം 
      7.15ന്: അത്താഴപൂജ
 വിശേഷ ദിന  പരിപാടികൽ 
 മണ്ഡല പൂജ ആരംഭം ; 2015 നവംബർ 17  ചൊവ്വാ 
സ്ക് ന്ദ ഷഷ്ടി              ; 2015 നവംബർ 17  ചൊവ്വാ 
തൃക്കാര്ത്തിക          ;2015 നവംബർ 25 ബുധൻ
               വൈകിട്ട് 6 .00ന്: ദീപകാഴ്ച

 പന്ത്രണ്ട് വിളക്ക്  ; 2015 നവംബർ 28 ശനി
 
 മണ്ഡല  പൂജ സമാപനം  ;ഡിസം ബർ 27 ഞായർ

കുടുബ യോഗ  യുണിറ്റ്  വനിതാ  അംഗങ്ങളുടെ  വിശേഷാൽ ഭജന 
 മണ്ഡല പൂജ ആരംഭം ; 
 2015 നവംബർ 17  ചൊവ്വാ -ഒന്നാം ദിവസം -എല്ലാ    കുടുബ യോഗ  യുണിറ്റ്  അംഗങ്ങളും
2015 നവംബർ 18 -24 -7 ദിവസം -TK മാധവൻ കുടുബ യോഗ  യുണിറ്റ്  ,പുതുപ്പ്രറമ്പ് വടക്ക്‌ -കിഴക്ക്‌ 
നാവംബർ 25 മുതൾ -ഡിസംബർ 1വരെ  -7 ദിവസം സഹോദരനയ്യ പ്പൻ കുടുബ യോഗ  യുണിറ്റ്  പുതുപ്പ്രറമ്പ്  തെക്ക്  
 ഡിസംബർ2മുതൾ  -8 വരെ  -7 ദിവസം -അരുവിപ്പുറം  കുടുബ യോഗ  യുണിറ്റ്  പുതുപ്പ്രറമ്പ് വടക്ക് -പടിഞ്ഞാറ 
 ഡിസംബർ9 മുതൾ  -14  വരെ  -6  ദിവസം -ഗുരുദീപം   കുടുബ യോഗ  യുണിറ്റ്  കോടമ്പനാടി 
 ഡിസംബർ15  മുതൾ  -  20 വരെ  -6  ദിവസം -ഗുരുകുലം   കുടുബ യോഗ  യുണിറ്റ്   പരേത്തോട് കിഴക്ക് 
 ഡിസംബർ21  മുതൾ  - 26  വരെ  -6  ദിവസം -ഗുരുധര്മ്മം  കുടുബ യോഗ  യുണിറ്റ്  പരേത്തോട് തെക്ക് 
 മണ്ഡല  പൂജ സമാപനം  
ഡിസം ബർ 27 ഞായർ  41 -നല്പ്ത്തി ഒന്നാം ദിവസം -എല്ലാ    കുടുബ യോഗ  യുണിറ്റ്  അംഗങ്ങളും
 മണ്ഡല  പൂജ വഴിപാട്  സമപ്പണം
ഒന്നാം  ദിവസം -17 -11 -2015  -സന്തോഷ്‌  ചിറയിൽ
രണ്ടാം  ദിവസം -18 -11 -2015 -ബിജു  കൊച്ചുപുറക്കൽ
മുന്നാം  ദിവസം -19 -11 -2015 -സുരേന്ദ്രൻ  ദരശന ,ഏറണാകുളം
നാലാം  ദിവസം -20 -11 -2015 -ധന്യ  തറയിൽ താഴെ
അഞ്ചാം ദിവസം -21 -11 -2015 -വിലാസിനി തക്കപ്പൻ ആറ്റുക കടവിൽ
ആറാം  ദിവസം -22 -11 -2015 -പ്രിനു  ആറ്റുക കടവിൽ
ഏഴാം  ദിവസം -23 -11 -2015 -പ്രസാദ്  നലംവേലിൽ
എട്ടാം  ദിവസം -24 -11 -2015 -ബൈജു  തുണ്ടിയിൽ
ഒന്പതാം  ദിവസം -25 -11 -2015 -ക്ഷേത്ര  ജിവനക്കാർ ,പുതുപ്പറമ്പ്  ക്ഷേത്രം
പത്താം ദിവസം -26 -11 -2015 -നിഖിൽ  നിഖിൽ നിവാസ്
പിതിനൊന്നാം ദിവസം -27 -11 -2015 -വിനയൻ  കണിയാം മടക്കൽ
പന്ത്രണ്ടാം  ദിവസം -28 -11 -2015 -ഗോപി  കൊച്ചു പുര ക്കൾ
പതിമു ന്നാം  ദിവസം -29-11 -2015 -അജിത്ത്  കാണിട്ട്
പതിനാലാം  ദിവസം -30-11 -2015 ദേവ നന്ദന   ദേവ നന്ദനം
പതിനച്ചാം  ദിവാസം -01 -12  -2015 -നിഷ യഷ്  നാലാം വേലിൽ
പതിനാറം  ദിവാസം -02 -12 -2015 -സജി  മട്ടമ്മേൽ
പതിനേഴാം  ദിവസം -03  -12 - 2015-ശ്രീ നിവാസൻ  ശ്രീനിവാസ്
പതിനെട്ടാം  ദിവസം -04 12  -2015 -അക്ഷര  ഷിബു കുമാർ കുന്നേൽ
പത്തൊന്പതാം ദിവസം -05 -12  -2015 -നിഹാ മോൾ നിതു മോൾ ജയനിഷ്  കളത്തിൽ
ഇരുപതാം  ദിവസം -06 -12  -2015 -നീഷ്മ്  നാലാം വേലിൽ
ഇരുപത്തി ഒന്നാം  ദിവസം -07 -12 -2015 -സുകു  പാക്കള്ളി ൽ
ഇരുപത്തി രണ്ടാം ദിവസം -08 -12  -2015 -മോഹനൻ  ആറ്റു കടവിൽ
ഇരുപത്തി  മുന്നാം  ദിവസം -09-12  -2015 -ബൈജു  പട്ടരു പറമ്പ്
ഇരുപത്തി  നാലാം  ദിവസം -10 -12  -2015 -പ്രസാദ്‌  പ്രസാദ് സദനം
ഇരുപത്തി  അഞ്ചാം ദിവസം -11 -12 -2015 -അഭിമന്യു  കണിയാംമടക്കൽ
ഇരുപത്തി  ആറാം  ദിവസം -12 -12 -2015 -അഷിത ,എസ്സ് . ബാബു  വളവുക്കൾ 
ഇരുപത്തി ഏഴാം  ദിവസം 13 -12 -2015 -വിനിഷ്  കണിയാം മടക്കൽ
ഇരുപത്തി  എട്ടാം  ദിവസം 14 -12 -2015 -രാജേഷ്‌  പുര്ണ്ണിമനിവാസ്
ഇരുപത്തി ഒന്പതാം  ദിവസം 15 -12 -2015 -സനു  പതിശ്ശേരിൽ
മുപ്പതാം  ദിവസം   -16 -12 -2015 -വിനിഷ് വിശ്വനാഥൻ നടുവത്ര 
മുപ്പത്തി ഒന്നാം ദിവസം -17 -12 -2015 -സജു പലകുന്നേൽ
മുപ്പത്തി രണ്ടാം ദിവസം -18 -12 -2015 -സുനിൽ നിഖിൽഭവനം  
മുപ്പത്തി  മുന്നാം  ദിവസം -19 -12 -2015 -മിഥുൻ പുതിയേടത്ത്
മുപ്പത്തി  നാലാം  ദിവസം -20 -12 -2015 -പ്രസന്നൻ ശാന്താനിലയം
മുപ്പത്തി  അഞ്ചാം  ദിവസം -21 -12 -2015 -അഭിലാഷ്  കണിയാം മടക്കൾ
മുപ്പത്തി  ആറാം  ദിവസം -22 -12 -2015 -വിനയമ്മ  ദർശന ,ഏറണാകുളം
മുപ്പത്തി  ഏഴാം  ദിവസം -23-12 -2015 -അഭിജിത്ത്  വളവുക്കൾ
മുപ്പത്തി എട്ടാം ദിവസം -24 -12 -2015 -ര ഷ്മി സുമേഷ്  കളത്തിൽ
മുപ്പത്തി ഒന്പതാം  ദിവസം -25 -12 -2015-നന്ദനൻ മാതതപ്പറമ്പ്
നാല്പതാം  ദിവസം  26-12-2015 -ബിനു  പലകുന്നേൽ
നല്പ്പത്തി ഒന്നാം ദിവസം -27 -12 -2015 -കുഞ്ഞു മോൻതുണ്ടിയിൽ 




ആയതിന് ബുക്കിംഗ് ആരംഭിച്ചു. വഴിപാടുകള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ ആഫിസില്‍ പണമടച്ച് രസീത് വാങ്ങേണ്ടതാണെന്ന്‍അറിയിച്ചുകൊള്ളുന്നു.യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
****സെക്രട്ടറി*** സുജീന്ദ്രബാബു 9446323744