Tuesday, February 16, 2016

കൊടി വഴിപാട്


പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം തലവടി
കൊടി വഴിപാട്
കുട്ടികളുംഅമ്മമാരും കൊടി വഴിപാട്  സമര്‍ പ്പിക്കുന്നു
  കുട്ടികള്‍
ക്ക് ഉണ്ടാകുന്ന രാപ്പനി, ദുഃസ്വപ്നം കണ്ട് പേടിച്ച് കരച്ചില്‍ , വിട്ടുമാറാത്ത ബാലരോഗങ്ങള്‍  തുടങ്ങിയ ബാലപീഡകള്‍  മാറുന്നതിനു വേണ്ടി കുട്ടികളും സുഖപ്രസവത്തിനു അമ്മമാരും കൊടി വഴിപാടാണ് സമര്‍പ്പിക്കുന്നത് ഇവിടെ മാത്രം കണ്ടു വരുന്നവിശേഷപ്പെട്ട വഴിപാടാണ്. കുട്ടികള്‍ ക്കുണ്ടാകുന്ന അസുഖങ്ങളെ ദേവിഅത്ഭുതകരമായി ശമിപ്പിക്കുന്നു. കൊടി നടയ്ക്ക വച്ച് പ്രാര്‍ ഥിച്ച് പ്രസാദം വാങ്ങി കുട്ടികള്‍ ക്ക് കൊടുത്താല്‍  പിന്നീടൊരിക്കലും ആ അസുഖം ഉണ്ടാകാറില്ല

മനംനൊന്തു വിളിക്കുന്ന ഏതുഭക്തന്റെയും ആഗ്രഹാഭിലാഷങ്ങള്‍  സാധിച്ചുകൊടുക്കുന്ന അമ്മയാണ് പുതുപ്പറമ്പിലമ്മ. കഷ്ടതകളില്‍ പ്പെട്ടുഴലുന്ന തന്റെ മക്കള്‍ ക്ക് രക്ഷയും അഭീഷ്ടവരങ്ങളുംപ്രദാനം ചെയ്യുന്ന ആശ്രിതവത്സലയായ പുതുപ്പറമ്പിലമ്മയുടെ ശക്തിചൈതന്യം നാനാദേശങ്ങളിലും വ്യാപിച്ചു കഴിഞ്ഞതായി ജനലക്ഷങ്ങള്‍ സാക്ഷ്യം വഹിക്കുന്നു
 
 
 

No comments:

Post a Comment