Thursday, March 03, 2016

പൊങ്കാല2016

പുതുപ്പറമ്പിലമ്മയ്ക്ക് പൊങ്കാല

2016  മാര്‍ച്ച്‌  7  രാവിലെ  9.30 ന് 

ഉദ് ഘാടനം .ശ്രീമതി  പ്രീതി  നടേശന്‍  വെള്ളാപ്പള്ളി

ഭദ്ര ദീപ  പ്രകാസനം 

 

കൂട്ട പ്രാര്‍ത്ഥന  : ആലാപനം - ഗുരു ദീ പം  കുടുംബയോഗ  യുണിറ്റ്‌ ,കോടംബനടി .

പണ്ടാര  പൊങ്കാ ല  അടുപ്പില്‍  അഗ്നി പകരുന്നത്   മേല്ശാന്തി  അയ്മനം  അരുണ്‍ ശാന്തി 

സ്ത്രീയായാല്‍ ദേവിക്കൊരു പൊങ്കാല അര്‍പ്പിക്കണം


കുംഭമാസത്തിലെ കുംഭഭാരണി മഹോത്സവം ഒന്നാം ദിവസം പുതുപ്പറമ്പിലമ്മയ്ക്ക് പൊങ്കാല- അര്‍പ്പിക്കുന്നു

 അന്നപൂര്‍ണ്ണേശ്വരിയും ആദിപരാശക്തിയുമായ ദേവിക്ക് ക്ഷേത്രസന്നിധിയില്‍വച്ച് വര്‍ഷംതോറും ആഘോഷത്തോടെ ഭക്തോത്തമകളായ സ്ത്രീജനങ്ങള്‍ സ്വന്തം കൈകൊണ്ട് പുത്തന്‍കളങ്ങളില്‍ പായസം വെള്ള നിവേദ്യം മുതലായ നൈവേദ്യങ്ങള്‍ കാലമാക്കുന്ന വഴിപാടാടണ് പൊങ്കാല  പൂജാരി ആ നൈവേദ്യം ദേവിക്ക് സമര്‍പ്പിക്കുന്നു.അതിനുശേഷം അതാതാളുകള്‍വിതരണം ചെയ്യുന്നു. ഭവനത്തില്‍ കൊണ്ടുപോകുകയും ചെയ്യുന്നു.

ഭക്തിപ്രകര്‍ഷത്താല്‍ദേവീ നാമങ്ങള്‍ഉരുവിട്ടാണ് ഭക്ത ജനങ്ങള്‍സ്ത്രി ദേവതകള്‍ക്ക് പൊങ്കാല നൈവേദ്യം അര്‍പ്പിക്കുന്നത്.ജഗത്മാതാവായ പരാശക്തിയെ പൂജിക്കുമ്പോള്‍അവയ്ക്കുമുന്നില്‍ആ സ്വരുപത്തെ സമര്‍പ്പിക്കുകയാണ് ഇതിലുടെ ഭക്തര്‍ചെയ്യുന്നത്. തമസ്സിനെ അകറ്റി വെളിച്ചത്തിനായി പ്രാരത്ഥിക്കുന്നതാണ് ഈ ചടങ്ങിനു പിന്നിലുള്ള സങ്കല്‍പ്പം. തങ്ങളുടെ ജയപരാജയങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും വിവരിച്ച് ആശ്വാസം കൊള്ളുകയാണ് പൊങ്കാലയിലുടെ ലഭിക്കുന്ന സായുജ്യം.

ഭയഭക്തിവിശ്വാസത്തോടെ സ്ത്രികള്‍പൊങ്കാലയിടുമ്പോള്‍ആ കലങ്ങളില്‍തി’ളച്ചുമറിയുന്നത് അഹം എന്ന ഭാവമാണ്. അഹം നശിച്ച് അവസാനം അത് നൈവേദ്യമായി മാറുന്നു. കടുത്തചുടും ശ്വാസംമുട്ടിക്കുന്ന പുകയും ശബ്ദമുഖരിതമായ അന്തരീക്ഷവും സ്ത്രികള്‍ക്ക് പരീക്ഷണങ്ങളേയും പ്രതിസന്ധികളേയും അതിജീവിക്കാനുള്ള പ്രപ്തിനല്‍കുന്നു

തീരാദുഃഖങ്ങള്‍ഇല്ലാതാക്കുകയും പരമമായശക്തിനല്‍കുകയും  ചെയ്യുന്നു.ഭക്തിപൂര്‍വ്വം ആര് എവിടെ നിന്ന് വിളിച്ചാലും അവരോടൊപ്പം ദേവി എപ്പോഴും ഉണ്ടാകും. അമ്മയും ഭക്തജനങ്ങളും ഒത്തോരുമിച്ച് തയ്യാറാക്കുന്ന നിവേദ്യമാണ് പുതുപ്പറമ്പിലമ്മയുടെ പൊങ്കാല. ഈ പൊങ്കാലയിടുമ്പോള്‍ആദിപരാശക്തിയായ അമ്മയും അവരിലൊരാളായി മാറുകയും അഷ്ടൈശ്യരി സ്വരുപിന്നിയായി കുടികൊണ്ട്,നരക ദുരിതയാതനകള്‍ മാറ്റുകയും മഹാ രോഗനിവരിന്നിയായം മംഗല്യവും, സന്താന സൗഭാഗ്യവും ,വിദ്യയും,ബുദ്ധിയും ഉദ്യോഗാദി സമ്യദ്ധിയും കുടുംബൈശ്വര്യവും തന്നനുഗ്രഹിക്കുകയും ചെയ്യുന്നു.

No comments:

Post a Comment