Saturday, July 23, 2016

ഗണേശാരാധന

ഗണേശാരാധന

നിത്യേന രാവിലെ സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റ് ദേഹശുദ്ധിവരുത്തി, ഈറനോ വെളുത്തതോ ആയ വസ്ത്രം ധരിച്ച് ഗണേശാരാധന തുടങ്ങാം. ഗണേശവിഗ്രഹമോ, ചിത്രമോ വെച്ച് അതിനു മുന്നിലെ നിലവിളക്കില്‍ നെയ്യോ, എണ്ണയോ ഒഴിച്ച് ദീപം തെളിയിക്കുക. വിഘ്‌നാദികളെ അകറ്റുന്ന ഗണേശനെ മനസ്സില്‍ ധ്യാനിച്ച് ശ്രീഗണേശസൂക്തങ്ങള്‍, ഗണേശസഹസ്രനാമം എന്നിവ ഭക്തിപൂര്‍വം ഉരുവിടുക. സാധാരണക്കാര്‍ക്ക് എളുപ്പം ചെയ്യാവുന്നതും അനുഭവം ഉണ്ടാക്കുന്നതും ആയ വിനായക ഉപാസന ഇതുതന്നെ.

വെള്ളിയാഴ്ചകളിലെ ഗണപതി ക്ഷേത്രദര്‍ശനം കൂടുതല്‍ ഫലം തരുമെന്നാണ് പറയപ്പെടുന്നത്. കറുകമാല ഗണപതിക്ക് പ്രിയങ്കരവും, അപ്പം, അട, മോദകം തുടങ്ങിയവ വളരെ ഇഷ്ടവുമാണ്. കേതുര്‍ദശയിലും കേതു അപഹാരങ്ങളിലും കഴിയുന്നവരുടെ ദുരിതങ്ങള്‍ ഒഴിവാക്കി കിട്ടുവാന്‍ വിനായക ചതുര്‍ത്ഥിദിനത്തില്‍ ഗൃഹത്തില്‍ ഗണപതിഹോമം നടത്തുന്നത് അതിശ്രേഷ്ഠമാണ്.

ആത്മീയചൈതന്യത്തിന്റെ കേന്ദ്രബിന്ദുവുമായ മൂലാധാരചക്രത്തിന്റെ അടിസ്ഥാനദേവതയാണ് ശ്രീ മഹാഗണപതി. നമ്മളില്‍ കുടികൊണ്ട് ശക്തിയും ബുദ്ധിയും പ്രവഹിപ്പിക്കുന്ന ശ്രീ മഹാഗണപതിയെ പ്രീതിപ്പെടുത്തി സര്‍വ്വവിഘ്‌നങ്ങളും അകറ്റി അഭീഷ്ടസിദ്ധി കൈവരിക്കുവാനുള്ള മഹാപുണ്യദിനം കൂടിയാണ് വിനായകചതുര്‍ത്ഥി. തുലാമാസത്തിലെ തിരുവോണം, മീനമാസത്തിലെ പൂരവും ശ്രീമഹാഗണപതിക്ക് പ്രധാനപ്പെട്ടദിനങ്ങളാണ്.

Saturday, July 16, 2016

രാമായണ മാസാചാരണം,

രാമായണ മാസാചാരണം

 ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!

വിണ്ടും ഒരു കര്‍ക്കിടക മാസം കു‌ടി
---------------------------------------
ര്‍ക്കിടകം - വറുതിപിടിമുറുക്കുന്ന ആടി മാസം - ഹൈന്ദവരെ സംബന്ധിച്ച് ഇത് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ മാസമായി ആചരിക്കുന്നു. ഇടമുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടക മാസം പൊതുവെ ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ്. കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നില്‍ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം. ദക്ഷിണായനം ദേവന്മാരുടെ രാശിയാണ്. ആധ്യാതിമകമായ അര്‍ത്ഥത്തില്‍ ദേവന്‍ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യമാണ്. ദേവന്മാര്‍ ദക്ഷിണായനത്തില്‍ നിദ്ര കൊള്ളുന്നു എന്നതുകൊണ്ട് ജീവജാലങ്ങളിലെ ചൈതന്യത്തിന് ലോപം സംഭവിക്കുന്നു.

രണ്ടാമതായി ജലരാശിയായ കര്‍ക്കിടകത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാ‍ലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് രാമായണ പരായാണം വിധിച്ചിരിക്കുന്നത്. കര്‍ക്കിടകം ഒന്നു മുതല്‍ രാമാ‍യണം വായന തുടങ്ങി അവസാനിക്കുമ്പോഴേക്കും തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. പഴയകാലത്ത് കര്‍ക്കിടകത്തിലെ ആദ്യത്തെ ആഴ്ച കൊണ്ടുതന്നെ രാമായണം പൂര്‍ണ്ണമായും പാരായണം ചെയ്തിരുന്നു. ഇതിന് സാധിക്കാത്തവര്‍ ഒരു മാസം കൊണ്ടു തന്നെ പാരായണം പൂര്‍ത്തിയാക്കിയിരിക്കണം. കര്‍ക്കിടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കുവാന്‍ രാമായണ പാരായണം മാത്രം മതിയെന്നാണ് വിശ്വാസം. മറ്റെല്ലാ ഹൈന്ദവാചാരങ്ങളിലുമെന്നപോലെ സ്നാനം, ഭസ്മധാരണം, ചന്ദനം തൊടല്‍ മുതലായവ ചെയ്ത ശേഷം ഏകാഗ്ര ചിത്തനായി ഇരുന്ന് രാമായണ പാരായണം ആരംഭിക്കാം. കേരളത്തിന്റെ വടക്ക് പ്രതേകിച്ച് മലബാറില്‍ രാവിലെ ദശപുഷ്പങ്ങള്‍ വച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്ന ചടങ്ങും ഈ മാസം നടക്കുന്നു. രാവിലെ കുളിച്ച്‌ വീടു വൃത്തിയാക്കി വിളക്കു കൊളുത്തി,കിണ്ടിയില്‍ വെള്ളവും തുളസിക്കരും, താലത്തില്‍ ദശപുഷങ്ങളും വാല്‍ക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വയ്ക്കുന്നു. വൈകീട്ടേ ഇത്‌ എടുത്തു മാറ്റൂ. കര്‍ക്കിടകത്തിലെ എല്ലാദിവസവും ഇത്‌ തുടരുകയും രാമയണം വായന പൂര്‍ത്തിയാവുന്നതോടെ സമാപിക്കുകയും ചെയ്യുന്നു. കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കിടകം.സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പ്. കര്‍ക്കടകത്തില്‍ മിതമായ ആഹാരവും ആയുര്‍വേദ മരുന്നുകളും കഴിച്ച് ദേഹ ശുദ്ധി വരുത്താറുണ്ട്. ചിലര്‍ ഉഴിച്ചിലും പിഴിച്ചിലും നടത്തി ശരീരം അരോഗദൃഢമാക്കും. ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്‍പിച്ചത്. അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.

രാമന്‍ എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്‍റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്കരിക്കുന്നത്.
രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യസംസ്കാരചരിത്രത്തിലുണ്ടായിട്ടില്ല എന്നാണ് വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞത്. കര്‍ക്കിടകം പഞ്ഞമാസം എന്നപോലെ രോഗങ്ങളുടേയും അസ്വസ്ഥതകളുടേയും മാസമാണ്.

കൊടും വേനലില്‍ നിന്ന് പെട്ടന്ന് മഴക്കാലത്തിലേക്ക് കടക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ ശരീരത്തിന് കഴിയാതെ പോവുന്നു. അതുകൊണ്ട് വേനല്‍ കഴിഞ്ഞ ശേഷമുള്ള മൂന്നു മാസം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ക്ഷയിക്കുന്നു. രോഗങ്ങള്‍ ശരീരത്തെ ആക്രമിക്കുകയും ശക്തി കുറഞ്ഞ ശരീരം അതിന് അടിപ്പെടുകയും സ്വാഭാവികമാണ്. മഴക്കാലം തുടങ്ങുമ്പോള്‍ രോഗാണുക്കള്‍ പെരുകിത്തുടങ്ങുകയും ചെയ്യും. ഈയൊരു അവസ്ഥയിലാണ് സുഖ ചികിത്സ പ്രസക്തമാവുന്നത്.

കര്‍ക്കിടകത്തില്‍ മരുന്നു സേവിച്ചാല്‍ കല്‍പ്പാന്തം സസുഖം എന്നതാണ് ആയുര്‍ വേദത്തിന്‍റെ ശാന്തിമന്ത്രം.ആയുര്‍ വേദത്തിന്‍റെ മഹിമയും ആചാര സൂക്തങ്ങളുടെ കുളിര്‍മയും ഔഷധ സേവയിലൂടെയും ചികിത്സയിലൂടെയും അനുഭവവേദ്യമാവുന്നത് കര്‍ക്കിടക മാസത്തിലാണ്. ഈ കാലത്തെ ആയുര്‍ വേദത്തില്‍ വിസര്‍ഗ്ഗ കാലമായാണ് കണക്കാക്കുന്നത്. സൂര്യന്‍ തന്‍റെ ശക്തി പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന കാലമാണിതെന്നാണ് വിശ്വാസം. അതുകൊണ്ട് ഇക്കാലത്തു വേണം
ആരോഗ്യപാലനത്തിനുള്ള സ്വസ്ഥ ചികിത്സ അല്ലെങ്കില്‍ സുഖ ചികിത്സ നടത്താന്‍ .

=---==-=-=--==--=-=-==-=-=--=-=-==-=-==

വീണ്ടും ഒരു രാമായയണ മാസം കൂടി വരവായി , ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം .രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു.അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു.ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാൽമീകീ രാമായണത്തിൽ നിന്ന് ലഭിക്കുന്നത്. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം.ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ ഉറഞ്ഞുക്കൂടിയ വികാരം. "മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം"

എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തിൽ തന്നെ ശ്രീരാമന്റെ‍ ജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു.

ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തിൽ അദ്ദേഹം എഴുതിത്തീർത്തു. അഞ്ഞൂറ് അദ്ധ്യായങ്ങൾ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്.എല്ലവര്‍ക്കും ഈ പുണ്യമാസ അനുഗ്രഹം ഉണ്ടാവട്ടെ
=---==-=-=--==--=-=-==-=-=--=-=-==-=-==
കൊല്ലവര്‍ഷം ചിങ്ങം ഒന്നാം തിയ്യതി ആരംഭിച്ച് കര്‍ക്കടകം 30 തിയ്യതിയാണ് അവസാനിക്കുന്നത്. മീനചൂട് കഴിഞ്ഞ് വരുന്ന ഇടവപ്പാതിയിലെ കാലവര്‍ഷത്തെ എല്ലാവരും ആദരിക്കുമെങ്കിലും അതിന്റെ പ്രശ്‌നങ്ങള്‍ പലപ്പോഴും വിഷമങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇങ്ങനെയുള്ള വര്‍ഷകാലത്തിന്റെ വിഷമങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടി കര്‍ക്കിടകത്തില്‍ കൃഷിക്കാര്‍ക്കും മറ്റും ജോലിക്ക് പോവാന്‍ സാധ്യമല്ലാത്തതുകൊണ്ടാണ് കര്‍ക്കടകമാസത്തെ പഞ്ഞമാസം എന്ന് വിളിക്കുന്നത്. അങ്ങനെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വേട്ടയാടുന്ന കര്‍ക്കടക മാസത്തില്‍ മാനസികമായ സ്വസ്ഥ്യത്തിനും ഈശ്വരസാധനയിലൂടെ ശുഭാപ്ത വിശ്വാസം സൃഷ്ടിക്കുവാനും ആണ് നാം രാമായണം പാരയണം ചെയ്യുന്നത്.

മിഥുനമാസത്തിന്റെ അവസാനത്തിലാണ് കര്‍ക്കടക സംക്രാന്തി ആചരിക്കുന്നത്. നമ്മുടെ വീടുകളിലെ മാറാലയും പൊടിയും എല്ലാം അടിച്ചുവാരി വൃത്തിയാക്കി ചേട്ടയെ പുറത്താക്കി, ശ്രീ ഭഗവതിയെ അകത്ത് പ്രതിഷ്ഠിക്കുന്നു. ഈ ആചാരം എല്ലാ ഗൃഹങ്ങളിലും .മുഖമുദ്രയാണ്. തുടര്‍ന്ന് നടത്തുന്ന ഭക്തിപാരായണമാണ് രാമായണ വായന.

കര്‍ക്കടക മാസത്തില്‍ ആഴ്ചയില്‍ 2 ദിവസമെങ്കിലും (ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും) ഇലക്കറികള്‍ കൊണ്ടുമാത്രം കറിയും ഉപ്പേരിയും ഉണ്ടാക്കി കഴിക്കുന്നത് നമ്മുടെ നാട്ടിലെ പഴയ കര്‍ക്കടകമാസ ആചാരമാണ്.
ത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമായ കാര്യമാണ്. ഇതില്‍ കര്‍ക്കടകമാസത്തില്‍ നാം പ്രത്യേക സ്ഥാനം തന്നെ നല്‍കിയിട്ടുണ്ട്. ചികിത്സയ്ക്ക് പറ്റിയ മാസമാണ് കര്‍ക്കടക മാസം എന്ന് പൊതുവെ അംഗകരിക്കപ്പെട്ടിട്ടുണ്ട്. ധാരാളം വിറ്റാമിന്‍ അടങ്ങിയ തവിടപ്പം ഈ മാസത്തില്‍ കഴിക്കാറുണ്ട്. ഇത്തരം ചികിത്സകളുടെ കൂടെ ധ്യാനവും യോഗയും അഭ്യസിക്കാറുണ്ട്. ”കര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു” എന്നാണ് പഴമൊഴി. കര്‍ക്കിടക മാസം ദുരിതങ്ങളുടെയും രോഗങ്ങളുടെയും ദാരിദ്ര്യത്തിന്റെയും മാസമായി നാം പണ്ടുമുതല്‍ വിശ്വസിച്ചുവരുന്നു.

പാലാഴി മഥന സമയത്ത് അമൃതകുംഭവുമായി ഉയര്‍ന്നുവന്ന വിഷ്ണു തേജസ്സായ ധന്വന്തരി ഭഗവാന്‍ ദേവന്മാര്‍ക്ക് അമരത്വം ലഭിക്കാനായി അമൃതം നല്‍കി. ദേവന്മാര്‍ അമൃതം സേവിച്ച ദിനത്തിന്റെ ഓര്‍മ്മയില്‍ നാം കര്‍ക്കിടക മാസത്തില്‍ വിശേഷാല്‍ ഔഷധ കൂട്ടുകളാല്‍ മരുന്ന് തയ്യാറാക്കി വിഷ്ണു ഭഗവാന് നിവേദിച്ച് അത് സേവിക്കുന്നു. പ്രസ്തുത ഔഷധ സേവ ആയുരാരോഗ്യങ്ങളെ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സര്‍വ്വ ദേവപ്രീതിയും ഉണ്ടാകുമെന്ന് പൂര്‍വ്വസൂരികള്‍ പറയുന്നു.
കര്‍ക്കിടകമാസത്തില്‍ രാമായണ പാരായണം, ക്ഷേത്രദര്‍ശനം, ഔഷധസേവ, നാമപാരായണം മുതലായവയിലൂടെ നാം മോക്ഷപ്രാപ്തി കൈവരിക്കുവാന്‍ ശ്രമിക്കേണ്ടതാണ്. കര്‍ക്കിടകം ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നാളുകളായാണ് കരുതപ്പെടുന്നത്. ദാരിദ്ര്യവും രോഗങ്ങളും മരണങ്ങളും കൂടുതലായി കാണപ്പെടുന്ന കര്‍ക്കിടകത്തിലാണ് രാമായണ മാസം ആചരിക്കപ്പെടുന്നത്. നാം അനുഭവിക്കുന്ന അദ്ധ്യാത്മികവും അധിഭൗതികവും അധിദൈവികവുമായ ദുഖങ്ങള്‍ക്ക് കാരണം വ്യക്തിയിലും സമൂഹത്തിലും സംഭവിക്കുന്ന ധര്‍മ്മലോപമാണെന്നും ധര്‍മ്മാചരണത്തിലൂടെ മാത്രമേ ശാശ്വത ദുഃഖവിമുക്തി സംഭവിക്കുകയുള്ളൂ എന്നും ആദ്ധ്യാത്മിക ആചാര്യന്മാരും ശാസ്ത്രങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ധര്‍മ്മ മൂര്‍ത്തിയായ രാമന്റെ കഥയായ രാമായണം പാരായണം ചെയ്ത് ധര്‍മ്മതത്വങ്ങള്‍ ഉള്‍ക്കൊണ്ട് ധര്‍മ്മപരരായിത്തീരുവാന്‍ നാം കര്‍ക്കിടകമാസം തെരഞ്ഞെടുത്തതും

വൈദ്യശാസ്ത്രത്തിന്റെ ദേവതയാണ് ധന്വന്തരി മൂര്‍ത്തി. ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമായ ധന്വന്തരിമൂര്‍ത്തി പാലാഴിമഥനത്തിന്റെ അന്ത്യത്തില്‍ ദേവന്മാരുടെ ജരാനരകള്‍ മാറ്റുവാനുള്ള അമൃതകുംഭവുമായി പാലാഴിയില്‍നിന്നും ഉയര്‍ന്നുവന്നു എന്നാണ് ഐതിഹ്യം. ധന്വന്തരി മൂര്‍ത്തിയുടെ അനുഗ്രഹാശിസ്സുകളിലൂടെ സര്‍വ്വ വ്യാധി പ്രശമനത്തിനും ദീര്‍ഘായുസ്സിനും വേണ്ടി ധന്വന്തരി ഹോമം ശാസ്ത്രങ്ങളാല്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. നൂറ്റിയെട്ട് ദുര്‍ലഭങ്ങളും ഔഷധവീര്യമാര്‍ന്നവയുമായ സസ്യങ്ങള്‍ ഹോമിക്കപ്പെടുന്ന ഈ സവിശേഷ ഹോമത്താല്‍ ചുറ്റപാടുമുള്ള പ്രദേശമാകെ രോഗാണുവിമുക്തമാക്കപ്പെടുന്നു. ഹോമധൂമം ശ്വസിക്കുന്നത് സര്‍വ്വരോഗ സംഹാരിയായ ഔഷധസേവയ്ക്ക് തുല്യമാണെന്ന് പറയപ്പെടുന്നു.

ഇതിന്റെയെല്ലാം ഒരു കാതലായ ഒരു ഭാഗമാണ് രാമായണ പാരായണം. ജ്യോതിശാസ്ത്രമനുസരിച്ച് കര്‍ക്കടകം ചികിത്സയ്ക്ക് പറ്റിയ മാസമാണ് കാരണം ഔഷധാരനായ ചന്ദ്രന്റെ സ്വക്ഷേത്രം കര്‍ക്കടകം എന്നതാണ് ഇതിന്റെ കാരണം. മേല്‍പറഞ്ഞ കാരണങ്ങള്‍ക്ക് പുറമെ ഈ ദുര്‍ഘട സമയത്തെ ധ്യാനത്തിന്റെയും ഭക്തിയുടെയും മാസമായി നാം വളരെക്കാലമായി അംഗകരിച്ചിട്ടുണ്ട്. അതനുസരിച്ച് നാം നടത്തുന്ന പല ആചാരങ്ങളും ഇതാണ് കാണിക്കുന്നത്. അതില്‍ പ്രധാനമായത് കര്‍ക്കടകത്തില്‍ അമാവാസി വ്രതം അനുഷ്ഠിക്കുന്നതും വായുബലി നടത്തുന്നതും പഞ്ചമഹായജ്ഞങ്ങളില്‍ ബ്രഹ്മയജ്ഞം, ദേവയജ്ഞം. പിതൃയജ്ഞം, ഭൂതയജ്ഞം, മനുഷ്യയജ്ഞം എന്നിവ നടത്തുന്നു. കര്‍ഷകരുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കുന്നതിനാണ് നാം ഇല്ലംനിറ നടത്താറുള്ളത്. ഔഷധസേവയുടെ ഭാഗമായി മുക്കുടി സേവിക്കലും കര്‍ക്കടക കഞ്ഞി കഴിക്കലും എല്ലാംതന്നെ കര്‍ക്കടകമാസത്തില്‍ നടത്തുന്ന ആചാരങ്ങളാണ്. ഇതില്‍ മാനസികാരോഗ്യത്തിനും ഏറ്റവും അത്യാവശ്യമാണ് രാമായണ പാരായണം.

രാമായണം ദേവസാരമാണ്. രാമായണത്തിലെ -ര- എന്ന ശബ്ദം പ്രതിനിധാനം ചെയ്യുന്നത് ഋഗ്വേദത്വത്തെയാണ്. -മ- സ്വാമത്തേയും -യ- യജുര്‍വേദത്തെയും -ണ-അഥര്‍വ്വവേദത്തെയും പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ടാണ് വേദസാരമാണ് -ചതുര്‍വേദസാരമാണ് രാമായണം എന്ന് പറയുന്നത്. അയോധ്യാധിപതനായ ദശരഥന്റെ മൂത്തപുത്രന്‍ ശ്രീരാമന്റെ ജീവിത കഥ നാരദന്റെ ഉപദേശപ്രകാരമാണ് വാല്മീകി രാമായണം രചിച്ചത്.

=---==-=-=--==--=-=-==-=-=--=-=-==-=-==
സുഖചികിത്സയും ഔഷധക്കഞ്ഞിയും; എന്ത് ? എന്തിന് ? എങ്ങനെ ?

പഞ്ഞക്കര്‍ക്കിടകം, കള്ളക്കര്‍ക്കിടകം എന്നൊക്കെയാണ് കര്‍ക്കിടകത്തെ പഴമക്കാര്‍ വിളിച്ചിരുന്നത്. എങ്കിലും രാമായണ മാസമായ കര്‍ക്കിടകത്തിന് അതിന്റേതായ പവിത്രതയും ആത്മചൈതന്യവുമുണ്ട്.

പ്രകൃതിയും ഈശ്വരനും തമ്മില്‍ താദാത്മ്യം പ്രാപിച്ചുണ്ടാകുന്ന പുണ്യമാണ് കര്‍ക്കിടകത്തിന്റെ രാപകലുകള്‍ സമ്മാനിക്കുന്നത്. രാമായണപാരായണത്തിന്റെ ധന്യത പകലിരവുകളെ ഭക്തിസാന്ദ്രമാക്കുന്നു. പ്രകൃതിയാവട്ടെ എങ്ങും പച്ചപിടിച്ച് തളിരണിഞ്ഞും കാണപ്പെടുന്നു. തളിരിലകളുടെ മൃദുലതയാണ് കര്‍ക്കിടകത്തിന്റെ പ്രത്യേകത.

ഋതുക്കള്‍ മാറി വരുന്നതിനനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍, കര്‍ക്കിടകത്തിന് മാത്രമായുള്ള ഋതുചര്യകള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. കര്‍ക്കിടകം ആരോഗ്യ സംരക്ഷണത്തിന് ഉത്തമ കാലമാണെന്നാണ് പൈതൃകമായി കണക്കാക്കപ്പെടുന്നത്. സുഖചികിത്സയും എണ്ണപുരട്ടിയുള്ള കുളിയും ഉഴിച്ചിലും മരുന്നുകഞ്ഞിയുമെല്ലാം ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.

കൃഷികൊണ്ട് മാത്രം ജീവിച്ചിരുന്ന ഒരു പഴയ കാലമുണ്ടായിരുന്നു നമുക്ക്. പാടം ഒരുക്കല്‍ മുതല്‍ കൊയ്ത്തും മെതിയുമെല്ലാം ഉള്‍പ്പെടുന്ന അത്യധ്വാനമുള്ള പണികള്‍ക്ക് ഒരു അവസാനമുണ്ടാകുന്നത് ഏതാണ്ട് കര്‍ക്കിടകത്തോടെയാണ്. ഇടവം വരെയുള്ള തുടര്‍ച്ചയായ ദേഹാധ്വാനത്തിനു ശേഷം ഐശ്വര്യപൂര്‍ണമായ ചിങ്ങമാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് ഇത്തിരി വിശ്രമം. ശരീരത്തെയും മനസിനെയും ഒന്നു പാകമാക്കിയെടുക്കല്‍. സുഖ ചികിത്സയുടെയും മരുന്നുകഞ്ഞിയുടെയും പഴയകാല പ്രസക്തി ഇതായിരുന്നു.

കാര്‍ഷിക സംസ്‌കൃതിയുടെ കാലഘട്ടം ഏതാണ്ട് അവസാനിച്ചെങ്കിലും വിശ്രമമില്ലാത്ത പല ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്ന പുതിയ തലമുറയും കര്‍ക്കിടകകാലത്തെ ചിട്ടകള്‍ ഏറെക്കുറേ അനുവര്‍ത്തിക്കേണ്ടതാണ്. ആയൂര്‍വേദത്തോട് വിദേശികള്‍ കാട്ടിയ താല്പര്യം നമ്മുടെ നാട്ടുകാരും തിരിച്ചറിഞ്ഞ് കര്‍ക്കിടകത്തില്‍ സുഖചികിത്‌സാകേന്ദ്രങ്ങളില്‍ ധാരാളമായി എത്തുന്നു.

വിശ്വസനീയ കേന്ദ്രങ്ങളും കളളനാണയങ്ങളും ഈ രംഗത്തുളളതിനാല്‍ മത്സരം വര്‍ധിക്കാറുമുണ്ട്. അതിനാല്‍ കര്‍ക്കിടകം ആയുര്‍വേദ ചികിത്‌സാ കേന്ദ്രങ്ങള്‍ക്ക് പഞ്ഞകാലമല്ല, മറിച്ച് കൊയ്ത്തുകാലമാണ്. നമുക്ക് കര്‍ക്കിടകത്തിലെ നന്മയുളള ചികിത്‌സയെക്കുറിച്ച് കൂടുതലറിയാന്‍ ശ്രമിക്കാം. അതാകും ആരോഗ്യത്തിന് ഗുണപ്രദം.

രോഗമില്ലാത്ത അവസ്ഥയ്ക്കാണ് ആരോഗ്യം എന്നു പറയുന്നത്. ആരോഗ്യം ശരീരത്തിന്റെ ശുദ്ധി മാത്രമല്ല, മനസ്സിന്റെ പ്രസന്നത കൂടിയാണ്. ശരീരത്തിന്റെ കോശങ്ങള്‍ അനുനിമിഷം നശിച്ചുകൊണ്ടിരിക്കുന്നു, ഒപ്പം പുതിയവ ഉണ്ടാവുകയും ചെയ്യുന്നു. ഈ പ്രക്രിയ അനസ്യൂതം തുടരുന്നതിനാല്‍ ശരീരകോശങ്ങളില്‍ ജൈവമാലിന്യങ്ങള്‍ അടിഞ്ഞുകൂടും. രോഗാവസ്ഥമൂലവും മാലിന്യം ഉണ്ടാവാം. ഈ മാലിന്യങ്ങള്‍ ശരീരത്തിന്റെ സ്വഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു. ശരീരകോശങ്ങളെ ഇത്തരം മാലിന്യങ്ങളില്‍ നിന്ന് മുക്തമായി നിലനിര്‍ത്തേണ്ടത് ആരോഗ്യസംരക്ഷണത്തിന് അത്യാവശ്യമാണ്. ഈ മാലിന്യനിര്‍മ്മാര്‍ജനം മുന്നില്‍ കണ്ടാണ് ആയുര്‍വേദത്തില്‍ ദിനചര്യയും ഋതുചര്യയും സുഖചികിത്സയും ചിട്ടപ്പെടുത്തിയിട്ടുള്ളത്.

സുഖചികിത്സ

അനുഭവ സമ്പത്തുള്ള ആയുര്‍വേദ ആചാര്യന്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സുഖചികിത്സ വര്‍ഷം മുഴുവനും ഉന്മേഷം പ്രദാനം ചെയ്യുന്നു. പഥ്യം നിര്‍ബന്ധമായും പാലിക്കണം. ഉച്ചത്തിലുള്ള സംസാരം, ക്ഷോഭം, വിരുദ്ധാഹാരം, ലൈംഗികബന്ധം എന്നിവപോലും അനുവദനീയമല്ല. സുഖചികിത്സ നവോന്മേഷവും പ്രസരിപ്പും സൗന്ദര്യവും പ്രദാനം ചെയ്യുന്നു.

ഋതുക്കള്‍ മാറിവരുമ്പോള്‍ കാലാവസ്ഥയുടെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍ ഓരോ ഋതുസന്ധിയിലും ഋതുചര്യ ഉപദേശിക്കുന്നു. ഇതില്‍ നിന്നാണ് സുഖചികിത്സ എന്ന ആശയത്തിന്റെ ഉത്ഭവം. കര്‍ക്കിടകം മുതല്‍ കന്നി പകുതി വരെ സുഖചികിത്സ നടത്താം. വേനല്‍ക്കാലത്തും മഞ്ഞുകാലത്തും സുഖചികിത്സ നടത്താറില്ല.

സാധാരണയായി ഏഴ്/പതിനാല്/ഇരുപത്തിയൊന്ന് ദിവസങ്ങള്‍ ആണ് സുഖചികിത്സയ്ക്കു വേണ്ടിവരുന്ന കാലഘട്ടം. തിരക്കുപിടിച്ച് രണ്ടും മൂന്നും ദിവസംകൊണ്ട് ചികിത്സ ചെയ്തു തീര്‍ക്കുന്നവരുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സുഖചികിത്സയുടെ ഭാഗമായി വരുന്നില്ലെങ്കിലും പിഴിച്ചില്‍, ധാര, ഉഴിച്ചല്‍, കിഴി, ശിരോവസ്തി തുടങ്ങിയ കേരളത്തിന്റെ സംസ്‌കാരവുമായി ബന്ധമുള്ള കേരളീയ ചികിത്സകളും ഇതോടൊപ്പം ചെയ്തുവരാറുണ്ട്. വിദഗ്ധനായ ഒരു ആയുര്‍വേദ ചികിത്സകന്റെ മേല്‍നോട്ടത്തില്‍ മാത്രമേ ചികിത്സ നടത്താവൂ.

തേച്ചുകുളി

കര്‍ക്കിടകത്തില്‍ തേച്ചുകുളിക്ക് വലിയ പ്രാധാന്യമുണ്ട്. സുഗന്ധ തൈലം, ഔഷധങ്ങള്‍, എന്നിവ ചേര്‍ത്തു കാച്ചിയ എണ്ണ നെറുക മുതല്‍ കാലിനടിയില്‍ വരെ തേച്ചുപിടിപ്പിക്കണം. ഇത് ക്ഷീണം അകറ്റി, ബലം വര്‍ദ്ധിപ്പിച്ച് ദേഹം പുഷ്ടിപ്പെടുത്തുന്നു. ചൂടുവെള്ളം ഉപയോഗിച്ച് കുളിക്കാം. പക്ഷേ തല ചൂടുവെള്ളത്തില്‍ കഴുകരുത്. ഇവകൂടാതെ പിഴിച്ചില്‍, ധാര, ഉഴിച്ചില്‍, കിഴി, ശിരോവസ്തി, പഞ്ചകര്‍മ്മ തുടങ്ങിയവയെല്ലാം കര്‍ക്കിടക ചികിത്സയില്‍ പ്രാധാന്യമുള്ളതാണ്. രക്തയോട്ടം കൂട്ടാനും ഉണര്‍വ്വുണ്ടാകാനും ശരീരബലം വര്‍ദ്ധിപ്പിക്കുവാനും ഇത് നല്ലതാണ്. ആരോഗ്യരക്ഷയ്ക്ക് അത്യന്തം മേന്‍മയേറിയ കര്‍ക്കിടക ചികിത്സ ശരീര ദൃഢത മാത്രമല്ല മനസിന്റെ പ്രസരിപ്പും പ്രസന്നതയും വീണ്ടെടുത്ത് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സൗഖ്യമേകുകയും ചെയ്യും.
ഔഷധക്കഞ്ഞി
കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധക്കഞ്ഞിക്കാണ്. പച്ചിലമരുന്നുകള്‍ ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് അതില്‍ പൊടിയരിയിട്ടു വേവിച്ചുണ്ടാക്കുന്ന മരുന്നുകഞ്ഞിയാണ് ഈ സമയത്ത് ഉത്തമം. കീഴാര്‍നെല്ലി, നിലപ്പന, തഴുതാമ, കറുക, തിരുതാളി, തൊട്ടാവാടി ഇവയെല്ലാം മരുന്നുകഞ്ഞിക്ക് ഉപയോഗിക്കാറുണ്ട്.

മരുന്നുകഞ്ഞി സുഖചികിത്സയുടെ ഭാഗമായല്ലാതെയും സേവിക്കാം. തഴുതാമക്കഷായത്തിലും ഞെരിഞ്ഞില്‍ക്കഷായത്തിലും കഞ്ഞി വേവിക്കാറുണ്ട്.

വാതരോഗങ്ങള്‍ക്കും പിത്താശയരോഗങ്ങള്‍ക്കും ഗര്‍ഭാശയരോഗങ്ങള്‍ക്കും ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍ക്കും ഉലുവക്കഞ്ഞി നല്ലതാണ്. പത്തു ദിവസം വരെ മരുന്നു കഞ്ഞി സേവിക്കാം. വാതം, പിത്തം, വായു, വിശപ്പില്ലായ്മ, മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം മരുന്നു കഞ്ഞി സിദ്ധൗഷധമാണ്.

മഴക്കാലത്തോടെ മന്ദഗതിയിലാകുന്ന ദഹനപ്രക്രിയയ്ക്ക് ഏറ്റവും യോജിച്ചതാണ് ഔഷധക്കഞ്ഞി. മഴക്കാലത്ത് പൊതുവെ "അഗ്‌നിദീപ്തി" കുറവായതിനാല്‍ വലിച്ചുവാരി ഭക്ഷണം കഴിയ്ക്കുന്നത് ദഹനമില്ലായ്മ ഉണ്ടാക്കുകയും പലവിധ അസുഖങ്ങള്‍ക്കു വഴിവെക്കുകയും ചെയ്യും. അതുകൊണ്ട് ദഹിക്കാന്‍ എളുപ്പമുള്ളതും അതേസമയം പോഷക ഗുണമുള്ളതുമായ ലഘുഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടത്. പൂര്‍വ്വിക ദാനമായി കിട്ടിയ കര്‍ക്കിടക കഞ്ഞി ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. പൊടിയരി, നവരയരി എന്നിവയെല്ലാം കഞ്ഞിവെയ്ക്കാന്‍ ഉപയോഗിക്കാം. പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് ഔഷധക്കഞ്ഞി. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. കര്‍ക്കിടകക്കഞ്ഞിയുടെ ചേരുവ അനുസരിച്ച് അതിന്റെ ഔഷധഗുണവും വ്യത്യാസപ്പെടുന്നു.

രാമായണ മാസാചാരണം,

രാമായണ മാസാചാരണം

 ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!

വിണ്ടും ഒരു കര്‍ക്കിടക മാസം കു‌ടി
---------------------------------------
ര്‍ക്കിടകം - വറുതിപിടിമുറുക്കുന്ന ആടി മാസം - ഹൈന്ദവരെ സംബന്ധിച്ച് ഇത് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ മാസമായി ആചരിക്കുന്നു. ഇടമുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടക മാസം പൊതുവെ ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ്. കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നില്‍ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം. ദക്ഷിണായനം ദേവന്മാരുടെ രാശിയാണ്. ആധ്യാതിമകമായ അര്‍ത്ഥത്തില്‍ ദേവന്‍ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യമാണ്. ദേവന്മാര്‍ ദക്ഷിണായനത്തില്‍ നിദ്ര കൊള്ളുന്നു എന്നതുകൊണ്ട് ജീവജാലങ്ങളിലെ ചൈതന്യത്തിന് ലോപം സംഭവിക്കുന്നു.

രണ്ടാമതായി ജലരാശിയായ കര്‍ക്കിടകത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാ‍ലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് രാമായണ പരായാണം വിധിച്ചിരിക്കുന്നത്. കര്‍ക്കിടകം ഒന്നു മുതല്‍ രാമാ‍യണം വായന തുടങ്ങി അവസാനിക്കുമ്പോഴേക്കും തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. പഴയകാലത്ത് കര്‍ക്കിടകത്തിലെ ആദ്യത്തെ ആഴ്ച കൊണ്ടുതന്നെ രാമായണം പൂര്‍ണ്ണമായും പാരായണം ചെയ്തിരുന്നു. ഇതിന് സാധിക്കാത്തവര്‍ ഒരു മാസം കൊണ്ടു തന്നെ പാരായണം പൂര്‍ത്തിയാക്കിയിരിക്കണം.
കര്‍ക്കിടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കുവാന്‍ രാമായണ പാരായണം മാത്രം മതിയെന്നാണ് വിശ്വാസം. മറ്റെല്ലാ ഹൈന്ദവാചാരങ്ങളിലുമെന്നപോലെ സ്നാനം, ഭസ്മധാരണം, ചന്ദനം തൊടല്‍ മുതലായവ ചെയ്ത ശേഷം ഏകാഗ്ര ചിത്തനായി ഇരുന്ന് രാമായണ പാരായണം ആരംഭിക്കാം. കേരളത്തിന്റെ വടക്ക് പ്രതേകിച്ച് മലബാറില്‍ രാവിലെ ദശപുഷ്പങ്ങള്‍ വച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്ന ചടങ്ങും ഈ മാസം നടക്കുന്നു. രാവിലെ കുളിച്ച്‌ വീടു വൃത്തിയാക്കി വിളക്കു കൊളുത്തി,കിണ്ടിയില്‍ വെള്ളവും തുളസിക്കരും, താലത്തില്‍ ദശപുഷങ്ങളും വാല്‍ക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വയ്ക്കുന്നു. വൈകീട്ടേ ഇത്‌ എടുത്തു മാറ്റൂ. കര്‍ക്കിടകത്തിലെ എല്ലാദിവസവും ഇത്‌ തുടരുകയും രാമയണം വായന പൂര്‍ത്തിയാവുന്നതോടെ സമാപിക്കുകയും ചെയ്യുന്നു.
കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കിടകം.സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പ്. കര്‍ക്കടകത്തില്‍ മിതമായ ആഹാരവും ആയുര്‍വേദ മരുന്നുകളും കഴിച്ച് ദേഹ ശുദ്ധി വരുത്താറുണ്ട്. ചിലര്‍ ഉഴിച്ചിലും പിഴിച്ചിലും നടത്തി ശരീരം അരോഗദൃഢമാക്കും. ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്‍പിച്ചത്. അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.

കര്‍ക്കിടകം - വറുതിപിടിമുറുക്കുന്ന ആടി മാസം - ഹൈന്ദവരെ സംബന്ധിച്ച് ഇത് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ മാസമായി ആചരിക്കുന്നു. ഇടമുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടക മാസം പൊതുവെ ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ്. കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നില്‍ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം. ദക്ഷിണായനം ദേവന്മാരുടെ രാശിയാണ്. ആധ്യാതിമകമായ അര്‍ത്ഥത്തില്‍ ദേവന്‍ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യമാണ്. ദേവന്മാര്‍ ദക്ഷിണായനത്തില്‍ നിദ്ര കൊള്ളുന്നു എന്നതുകൊണ്ട് ജീവജാലങ്ങളിലെ ചൈതന്യത്തിന് ലോപം സംഭവിക്കുന്നു.

രണ്ടാമതായി ജലരാശിയായ കര്‍ക്കിടകത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാ‍ലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് രാമായണ പരായാണം വിധിച്ചിരിക്കുന്നത്. കര്‍ക്കിടകം ഒന്നു മുതല്‍ രാമാ‍യണം വായന തുടങ്ങി അവസാനിക്കുമ്പോഴേക്കും തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. പഴയകാലത്ത് കര്‍ക്കിടകത്തിലെ ആദ്യത്തെ ആഴ്ച കൊണ്ടുതന്നെ രാമായണം പൂര്‍ണ്ണമായും പാരായണം ചെയ്തിരുന്നു. ഇതിന് സാധിക്കാത്തവര്‍ ഒരു മാസം കൊണ്ടു തന്നെ പാരായണം പൂര്‍ത്തിയാക്കിയിരിക്കണം.

കര്‍ക്കിടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കുവാന്‍ രാമായണ പാരായണം മാത്രം മതിയെന്നാണ് വിശ്വാസം. മറ്റെല്ലാ ഹൈന്ദവാചാരങ്ങളിലുമെന്നപോലെ സ്നാനം, ഭസ്മധാരണം, ചന്ദനം തൊടല്‍ മുതലായവ ചെയ്ത ശേഷം ഏകാഗ്ര ചിത്തനായി ഇരുന്ന് രാമായണ പാരായണം ആരംഭിക്കാം. കേരളത്തിന്റെ വടക്ക് പ്രതേകിച്ച് മലബാറില്‍ രാവിലെ ദശപുഷ്പങ്ങള്‍ വച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്ന ചടങ്ങും ഈ മാസം നടക്കുന്നു. രാവിലെ കുളിച്ച്‌ വീടു വൃത്തിയാക്കി വിളക്കു കൊളുത്തി,കിണ്ടിയില്‍ വെള്ളവും തുളസിക്കരും, താലത്തില്‍ ദശപുഷങ്ങളും വാല്‍ക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വയ്ക്കുന്നു. വൈകീട്ടേ ഇത്‌ എടുത്തു മാറ്റൂ. കര്‍ക്കിടകത്തിലെ എല്ലാദിവസവും ഇത്‌ തുടരുകയും രാമയണം വായന പൂര്‍ത്തിയാവുന്നതോടെ സമാപിക്കുകയും ചെയ്യുന്നു.

കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കിടകം.സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പ്. കര്‍ക്കടകത്തില്‍ മിതമായ ആഹാരവും ആയുര്‍വേദ മരുന്നുകളും കഴിച്ച് ദേഹ ശുദ്ധി വരുത്താറുണ്ട്. ചിലര്‍ ഉഴിച്ചിലും പിഴിച്ചിലും നടത്തി ശരീരം അരോഗദൃഢമാക്കും. ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്‍റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്‍പിച്ചത്. അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.

രാമന്‍ എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്‍റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്കരിക്കുന്നത്. രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യസംസ്കാരചരിത്രത്തിലുണ്ടായിട്ടില്ല എന്നാണ് വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞത്. കര്‍ക്കിടകം പഞ്ഞമാസം എന്നപോലെ രോഗങ്ങളുടേയും അസ്വസ്ഥതകളുടേയും മാസമാണ്.

കൊടും വേനലില്‍ നിന്ന് പെട്ടന്ന് മഴക്കാലത്തിലേക്ക് കടക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ ശരീരത്തിന് കഴിയാതെ പോവുന്നു. അതുകൊണ്ട് വേനല്‍ കഴിഞ്ഞ ശേഷമുള്ള മൂന്നു മാസം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ക്ഷയിക്കുന്നു. രോഗങ്ങള്‍ ശരീരത്തെ ആക്രമിക്കുകയും ശക്തി കുറഞ്ഞ ശരീരം അതിന് അടിപ്പെടുകയും സ്വാഭാവികമാണ്. മഴക്കാലം തുടങ്ങുമ്പോള്‍ രോഗാണുക്കള്‍ പെരുകിത്തുടങ്ങുകയും ചെയ്യും. ഈയൊരു അവസ്ഥയിലാണ് സുഖ ചികിത്സ പ്രസക്തമാവുന്നത്.

കര്‍ക്കിടകത്തില്‍ മരുന്നു സേവിച്ചാല്‍ കല്‍പ്പാന്തം സസുഖം എന്നതാണ് ആയുര്‍ വേദത്തിന്‍റെ ശാന്തിമന്ത്രം.ആയുര്‍ വേദത്തിന്‍റെ മഹിമയും ആചാര സൂക്തങ്ങളുടെ കുളിര്‍മയും ഔഷധ സേവയിലൂടെയും ചികിത്സയിലൂടെയും അനുഭവവേദ്യമാവുന്നത് കര്‍ക്കിടക മാസത്തിലാണ്. ഈ കാലത്തെ ആയുര്‍ വേദത്തില്‍ വിസര്‍ഗ്ഗ കാലമായാണ് കണക്കാക്കുന്നത്. സൂര്യന്‍ തന്‍റെ ശക്തി പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന കാലമാണിതെന്നാണ് വിശ്വാസം. അതുകൊണ്ട് ഇക്കാലത്തു വേണം ആരോഗ്യപാലനത്തിനുള്ള സ്വസ്ഥ ചികിത്സ അല്ലെങ്കില്‍ സുഖ ചികിത്സ നടത്താന്‍ .

=---==-=-=--==--=-=-==-=-=--=-=-==-=-==

വീണ്ടും ഒരു രാമായയണ മാസം കൂടി വരവായി , ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം .രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു.അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു.ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാൽമീകീ രാമായണത്തിൽ നിന്ന് ലഭിക്കുന്നത്. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം.ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ ഉറഞ്ഞുക്കൂടിയ വികാരം. "മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം"

എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തിൽ തന്നെ ശ്രീരാമന്റെ‍ ജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു.

ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തിൽ അദ്ദേഹം എഴുതിത്തീർത്തു. അഞ്ഞൂറ് അദ്ധ്യായങ്ങൾ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്.എല്ലവര്‍ക്കും ഈ പുണ്യമാസ അനുഗ്രഹം ഉണ്ടാവട്ടെ
=---==-=-=--==--=-=-==-=-=--=-=-==-=-==
കൊല്ലവര്‍ഷം ചിങ്ങം ഒന്നാം തിയ്യതി ആരംഭിച്ച് കര്‍ക്കടകം 30 തിയ്യതിയാണ് അവസാനിക്കുന്നത്. മീനചൂട് കഴിഞ്ഞ് വരുന്ന ഇടവപ്പാതിയിലെ കാലവര്‍ഷത്തെ എല്ലാവരും ആദരിക്കുമെങ്കിലും അതിന്റെ പ്രശ്‌നങ്ങള്‍ പലപ്പോഴും വിഷമങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇങ്ങനെയുള്ള വര്‍ഷകാലത്തിന്റെ വിഷമങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടി കര്‍ക്കിടകത്തില്‍ കൃഷിക്കാര്‍ക്കും മറ്റും ജോലിക്ക് പോവാന്‍ സാധ്യമല്ലാത്തതുകൊണ്ടാണ് കര്‍ക്കടകമാസത്തെ പഞ്ഞമാസം എന്ന് വിളിക്കുന്നത്. അങ്ങനെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വേട്ടയാടുന്ന കര്‍ക്കടക മാസത്തില്‍ മാനസികമായ സ്വസ്ഥ്യത്തിനും ഈശ്വരസാധനയിലൂടെ ശുഭാപ്ത വിശ്വാസം സൃഷ്ടിക്കുവാനും ആണ് നാം രാമായണം പാരയണം ചെയ്യുന്നത്.

മിഥുനമാസത്തിന്റെ അവസാനത്തിലാണ് കര്‍ക്കടക സംക്രാന്തി ആചരിക്കുന്നത്. നമ്മുടെ വീടുകളിലെ മാറാലയും പൊടിയും എല്ലാം അടിച്ചുവാരി വൃത്തിയാക്കി ചേട്ടയെ പുറത്താക്കി, ശ്രീ ഭഗവതിയെ അകത്ത് പ്രതിഷ്ഠിക്കുന്നു. ഈ ആചാരം എല്ലാ ഗൃഹങ്ങളിലും .മുഖമുദ്രയാണ്. തുടര്‍ന്ന് നടത്തുന്ന ഭക്തിപാരായണമാണ് രാമായണ വായന.
കര്‍ക്കടക മാസത്തില്‍ ആഴ്ചയില്‍ 2 ദിവസമെങ്കിലും (ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും) ഇലക്കറികള്‍ കൊണ്ടുമാത്രം കറിയും ഉപ്പേരിയും ഉണ്ടാക്കി കഴിക്കുന്നത് നമ്മുടെ നാട്ടിലെ പഴയ കര്‍ക്കടകമാസ ആചാരമാണ്. ത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമായ കാര്യമാണ്. ഇതില്‍ കര്‍ക്കടകമാസത്തില്‍ നാം പ്രത്യേക സ്ഥാനം തന്നെ നല്‍കിയിട്ടുണ്ട്. ചികിത്സയ്ക്ക് പറ്റിയ മാസമാണ് കര്‍ക്കടക മാസം എന്ന് പൊതുവെ അംഗകരിക്കപ്പെട്ടിട്ടുണ്ട്. ധാരാളം വിറ്റാമിന്‍ അടങ്ങിയ തവിടപ്പം ഈ മാസത്തില്‍ കഴിക്കാറുണ്ട്. ഇത്തരം ചികിത്സകളുടെ കൂടെ ധ്യാനവും യോഗയും അഭ്യസിക്കാറുണ്ട്. ”കര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു” എന്നാണ് പഴമൊഴി. കര്‍ക്കിടക മാസം ദുരിതങ്ങളുടെയും രോഗങ്ങളുടെയും ദാരിദ്ര്യത്തിന്റെയും മാസമായി നാം പണ്ടുമുതല്‍ വിശ്വസിച്ചുവരുന്നു.

പാലാഴി മഥന സമയത്ത് അമൃതകുംഭവുമായി ഉയര്‍ന്നുവന്ന വിഷ്ണു തേജസ്സായ ധന്വന്തരി ഭഗവാന്‍ ദേവന്മാര്‍ക്ക് അമരത്വം ലഭിക്കാനായി അമൃതം നല്‍കി. ദേവന്മാര്‍ അമൃതം സേവിച്ച ദിനത്തിന്റെ ഓര്‍മ്മയില്‍ നാം കര്‍ക്കിടക മാസത്തില്‍ വിശേഷാല്‍ ഔഷധ കൂട്ടുകളാല്‍ മരുന്ന് തയ്യാറാക്കി വിഷ്ണു ഭഗവാന് നിവേദിച്ച് അത് സേവിക്കുന്നു. പ്രസ്തുത ഔഷധ സേവ ആയുരാരോഗ്യങ്ങളെ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സര്‍വ്വ ദേവപ്രീതിയും ഉണ്ടാകുമെന്ന് പൂര്‍വ്വസൂരികള്‍ പറയുന്നു. കര്‍ക്കിടകമാസത്തില്‍ രാമായണ പാരായണം, ക്ഷേത്രദര്‍ശനം, ഔഷധസേവ, നാമപാരായണം മുതലായവയിലൂടെ നാം മോക്ഷപ്രാപ്തി കൈവരിക്കുവാന്‍ ശ്രമിക്കേണ്ടതാണ്. കര്‍ക്കിടകം ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നാളുകളായാണ് കരുതപ്പെടുന്നത്. ദാരിദ്ര്യവും രോഗങ്ങളും മരണങ്ങളും കൂടുതലായി കാണപ്പെടുന്ന കര്‍ക്കിടകത്തിലാണ് രാമായണ മാസം ആചരിക്കപ്പെടുന്നത്. നാം അനുഭവിക്കുന്ന അദ്ധ്യാത്മികവും അധിഭൗതികവും അധിദൈവികവുമായ ദുഖങ്ങള്‍ക്ക് കാരണം വ്യക്തിയിലും സമൂഹത്തിലും സംഭവിക്കുന്ന ധര്‍മ്മലോപമാണെന്നും ധര്‍മ്മാചരണത്തിലൂടെ മാത്രമേ ശാശ്വത ദുഃഖവിമുക്തി സംഭവിക്കുകയുള്ളൂ എന്നും ആദ്ധ്യാത്മിക ആചാര്യന്മാരും ശാസ്ത്രങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ധര്‍മ്മ മൂര്‍ത്തിയായ രാമന്റെ കഥയായ രാമായണം പാരായണം ചെയ്ത് ധര്‍മ്മതത്വങ്ങള്‍ ഉള്‍ക്കൊണ്ട് ധര്‍മ്മപരരായിത്തീരുവാന്‍ നാം കര്‍ക്കിടകമാസം തെരഞ്ഞെടുത്തതും

വൈദ്യശാസ്ത്രത്തിന്റെ ദേവതയാണ് ധന്വന്തരി മൂര്‍ത്തി. ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമായ ധന്വന്തരിമൂര്‍ത്തി പാലാഴിമഥനത്തിന്റെ അന്ത്യത്തില്‍ ദേവന്മാരുടെ ജരാനരകള്‍ മാറ്റുവാനുള്ള അമൃതകുംഭവുമായി പാലാഴിയില്‍നിന്നും ഉയര്‍ന്നുവന്നു എന്നാണ് ഐതിഹ്യം. ധന്വന്തരി മൂര്‍ത്തിയുടെ അനുഗ്രഹാശിസ്സുകളിലൂടെ സര്‍വ്വ വ്യാധി പ്രശമനത്തിനും ദീര്‍ഘായുസ്സിനും വേണ്ടി ധന്വന്തരി ഹോമം ശാസ്ത്രങ്ങളാല്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. നൂറ്റിയെട്ട് ദുര്‍ലഭങ്ങളും ഔഷധവീര്യമാര്‍ന്നവയുമായ സസ്യങ്ങള്‍ ഹോമിക്കപ്പെടുന്ന ഈ സവിശേഷ ഹോമത്താല്‍ ചുറ്റപാടുമുള്ള പ്രദേശമാകെ രോഗാണുവിമുക്തമാക്കപ്പെടുന്നു. ഹോമധൂമം ശ്വസിക്കുന്നത് സര്‍വ്വരോഗ സംഹാരിയായ ഔഷധസേവയ്ക്ക് തുല്യമാണെന്ന് പറയപ്പെടുന്നു.

ഇതിന്റെയെല്ലാം ഒരു കാതലായ ഒരു ഭാഗമാണ് രാമായണ പാരായണം. ജ്യോതിശാസ്ത്രമനുസരിച്ച് കര്‍ക്കടകം ചികിത്സയ്ക്ക് പറ്റിയ മാസമാണ് കാരണം ഔഷധാരനായ ചന്ദ്രന്റെ സ്വക്ഷേത്രം കര്‍ക്കടകം എന്നതാണ് ഇതിന്റെ കാരണം. മേല്‍പറഞ്ഞ കാരണങ്ങള്‍ക്ക് പുറമെ ഈ ദുര്‍ഘട സമയത്തെ ധ്യാനത്തിന്റെയും ഭക്തിയുടെയും മാസമായി നാം വളരെക്കാലമായി അംഗകരിച്ചിട്ടുണ്ട്. അതനുസരിച്ച് നാം നടത്തുന്ന പല ആചാരങ്ങളും ഇതാണ് കാണിക്കുന്നത്. അതില്‍ പ്രധാനമായത് കര്‍ക്കടകത്തില്‍ അമാവാസി വ്രതം അനുഷ്ഠിക്കുന്നതും വായുബലി നടത്തുന്നതും പഞ്ചമഹായജ്ഞങ്ങളില്‍ ബ്രഹ്മയജ്ഞം, ദേവയജ്ഞം. പിതൃയജ്ഞം, ഭൂതയജ്ഞം, മനുഷ്യയജ്ഞം എന്നിവ നടത്തുന്നു. കര്‍ഷകരുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കുന്നതിനാണ് നാം ഇല്ലംനിറ നടത്താറുള്ളത്. ഔഷധസേവയുടെ ഭാഗമായി മുക്കുടി സേവിക്കലും കര്‍ക്കടക കഞ്ഞി കഴിക്കലും എല്ലാംതന്നെ കര്‍ക്കടകമാസത്തില്‍ നടത്തുന്ന ആചാരങ്ങളാണ്. ഇതില്‍ മാനസികാരോഗ്യത്തിനും ഏറ്റവും അത്യാവശ്യമാണ് രാമായണ പാരായണം.

രാമായണം ദേവസാരമാണ്. രാമായണത്തിലെ -ര- എന്ന ശബ്ദം പ്രതിനിധാനം ചെയ്യുന്നത് ഋഗ്വേദത്വത്തെയാണ്. -മ- സ്വാമത്തേയും -യ- യജുര്‍വേദത്തെയും -ണ-അഥര്‍വ്വവേദത്തെയും പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ടാണ് വേദസാരമാണ് -ചതുര്‍വേദസാരമാണ് രാമായണം എന്ന് പറയുന്നത്. അയോധ്യാധിപതനായ ദശരഥന്റെ മൂത്തപുത്രന്‍ ശ്രീരാമന്റെ ജീവിത കഥ നാരദന്റെ ഉപദേശപ്രകാരമാണ് വാല്മീകി രാമായണം രചിച്ചത്.

=---==-=-=--==--=-=-==-=-=--=-=-==-=-==
സുഖചികിത്സയും ഔഷധക്കഞ്ഞിയും; എന്ത് ? എന്തിന് ? എങ്ങനെ ?

പഞ്ഞക്കര്‍ക്കിടകം, കള്ളക്കര്‍ക്കിടകം എന്നൊക്കെയാണ് കര്‍ക്കിടകത്തെ പഴമക്കാര്‍ വിളിച്ചിരുന്നത്. എങ്കിലും രാമായണ മാസമായ കര്‍ക്കിടകത്തിന് അതിന്റേതായ പവിത്രതയും ആത്മചൈതന്യവുമുണ്ട്.

പ്രകൃതിയും ഈശ്വരനും തമ്മില്‍ താദാത്മ്യം പ്രാപിച്ചുണ്ടാകുന്ന പുണ്യമാണ് കര്‍ക്കിടകത്തിന്റെ രാപകലുകള്‍ സമ്മാനിക്കുന്നത്. രാമായണപാരായണത്തിന്റെ ധന്യത പകലിരവുകളെ ഭക്തിസാന്ദ്രമാക്കുന്നു. പ്രകൃതിയാവട്ടെ എങ്ങും പച്ചപിടിച്ച് തളിരണിഞ്ഞും കാണപ്പെടുന്നു. തളിരിലകളുടെ മൃദുലതയാണ് കര്‍ക്കിടകത്തിന്റെ പ്രത്യേകത.

ഋതുക്കള്‍ മാറി വരുന്നതിനനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍, കര്‍ക്കിടകത്തിന് മാത്രമായുള്ള ഋതുചര്യകള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. കര്‍ക്കിടകം ആരോഗ്യ സംരക്ഷണത്തിന് ഉത്തമ കാലമാണെന്നാണ് പൈതൃകമായി കണക്കാക്കപ്പെടുന്നത്. സുഖചികിത്സയും എണ്ണപുരട്ടിയുള്ള കുളിയും ഉഴിച്ചിലും മരുന്നുകഞ്ഞിയുമെല്ലാം ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.

കൃഷികൊണ്ട് മാത്രം ജീവിച്ചിരുന്ന ഒരു പഴയ കാലമുണ്ടായിരുന്നു നമുക്ക്. പാടം ഒരുക്കല്‍ മുതല്‍ കൊയ്ത്തും മെതിയുമെല്ലാം ഉള്‍പ്പെടുന്ന അത്യധ്വാനമുള്ള പണികള്‍ക്ക് ഒരു അവസാനമുണ്ടാകുന്നത് ഏതാണ്ട് കര്‍ക്കിടകത്തോടെയാണ്. ഇടവം വരെയുള്ള തുടര്‍ച്ചയായ ദേഹാധ്വാനത്തിനു ശേഷം ഐശ്വര്യപൂര്‍ണമായ ചിങ്ങമാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് ഇത്തിരി വിശ്രമം. ശരീരത്തെയും മനസിനെയും ഒന്നു പാകമാക്കിയെടുക്കല്‍. സുഖ ചികിത്സയുടെയും മരുന്നുകഞ്ഞിയുടെയും പഴയകാല പ്രസക്തി ഇതായിരുന്നു.

കാര്‍ഷിക സംസ്‌കൃതിയുടെ കാലഘട്ടം ഏതാണ്ട് അവസാനിച്ചെങ്കിലും വിശ്രമമില്ലാത്ത പല ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്ന പുതിയ തലമുറയും കര്‍ക്കിടകകാലത്തെ ചിട്ടകള്‍ ഏറെക്കുറേ അനുവര്‍ത്തിക്കേണ്ടതാണ്. ആയൂര്‍വേദത്തോട് വിദേശികള്‍ കാട്ടിയ താല്പര്യം നമ്മുടെ നാട്ടുകാരും തിരിച്ചറിഞ്ഞ് കര്‍ക്കിടകത്തില്‍ സുഖചികിത്‌സാകേന്ദ്രങ്ങളില്‍ ധാരാളമായി എത്തുന്നു.

വിശ്വസനീയ കേന്ദ്രങ്ങളും കളളനാണയങ്ങളും ഈ രംഗത്തുളളതിനാല്‍ മത്സരം വര്‍ധിക്കാറുമുണ്ട്. അതിനാല്‍ കര്‍ക്കിടകം ആയുര്‍വേദ ചികിത്‌സാ കേന്ദ്രങ്ങള്‍ക്ക് പഞ്ഞകാലമല്ല, മറിച്ച് കൊയ്ത്തുകാലമാണ്. നമുക്ക് കര്‍ക്കിടകത്തിലെ നന്മയുളള ചികിത്‌സയെക്കുറിച്ച് കൂടുതലറിയാന്‍ ശ്രമിക്കാം. അതാകും ആരോഗ്യത്തിന് ഗുണപ്രദം.

രോഗമില്ലാത്ത അവസ്ഥയ്ക്കാണ് ആരോഗ്യം എന്നു പറയുന്നത്. ആരോഗ്യം ശരീരത്തിന്റെ ശുദ്ധി മാത്രമല്ല, മനസ്സിന്റെ പ്രസന്നത കൂടിയാണ്. ശരീരത്തിന്റെ കോശങ്ങള്‍ അനുനിമിഷം നശിച്ചുകൊണ്ടിരിക്കുന്നു, ഒപ്പം പുതിയവ ഉണ്ടാവുകയും ചെയ്യുന്നു. ഈ പ്രക്രിയ അനസ്യൂതം തുടരുന്നതിനാല്‍ ശരീരകോശങ്ങളില്‍ ജൈവമാലിന്യങ്ങള്‍ അടിഞ്ഞുകൂടും. രോഗാവസ്ഥമൂലവും മാലിന്യം ഉണ്ടാവാം. ഈ മാലിന്യങ്ങള്‍ ശരീരത്തിന്റെ സ്വഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു. ശരീരകോശങ്ങളെ ഇത്തരം മാലിന്യങ്ങളില്‍ നിന്ന് മുക്തമായി നിലനിര്‍ത്തേണ്ടത് ആരോഗ്യസംരക്ഷണത്തിന് അത്യാവശ്യമാണ്. ഈ മാലിന്യനിര്‍മ്മാര്‍ജനം മുന്നില്‍ കണ്ടാണ് ആയുര്‍വേദത്തില്‍ ദിനചര്യയും ഋതുചര്യയും സുഖചികിത്സയും ചിട്ടപ്പെടുത്തിയിട്ടുള്ളത്.

സുഖചികിത്സ
അനുഭവ സമ്പത്തുള്ള ആയുര്‍വേദ ആചാര്യന്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സുഖചികിത്സ വര്‍ഷം മുഴുവനും ഉന്മേഷം പ്രദാനം ചെയ്യുന്നു. പഥ്യം നിര്‍ബന്ധമായും പാലിക്കണം. ഉച്ചത്തിലുള്ള സംസാരം, ക്ഷോഭം, വിരുദ്ധാഹാരം, ലൈംഗികബന്ധം എന്നിവപോലും അനുവദനീയമല്ല. സുഖചികിത്സ നവോന്മേഷവും പ്രസരിപ്പും സൗന്ദര്യവും പ്രദാനം ചെയ്യുന്നു.

ഋതുക്കള്‍ മാറിവരുമ്പോള്‍ കാലാവസ്ഥയുടെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍ ഓരോ ഋതുസന്ധിയിലും ഋതുചര്യ ഉപദേശിക്കുന്നു. ഇതില്‍ നിന്നാണ് സുഖചികിത്സ എന്ന ആശയത്തിന്റെ ഉത്ഭവം. കര്‍ക്കിടകം മുതല്‍ കന്നി പകുതി വരെ സുഖചികിത്സ നടത്താം. വേനല്‍ക്കാലത്തും മഞ്ഞുകാലത്തും സുഖചികിത്സ നടത്താറില്ല.

സാധാരണയായി ഏഴ്/പതിനാല്/ഇരുപത്തിയൊന്ന് ദിവസങ്ങള്‍ ആണ് സുഖചികിത്സയ്ക്കു വേണ്ടിവരുന്ന കാലഘട്ടം. തിരക്കുപിടിച്ച് രണ്ടും മൂന്നും ദിവസംകൊണ്ട് ചികിത്സ ചെയ്തു തീര്‍ക്കുന്നവരുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സുഖചികിത്സയുടെ ഭാഗമായി വരുന്നില്ലെങ്കിലും പിഴിച്ചില്‍, ധാര, ഉഴിച്ചല്‍, കിഴി, ശിരോവസ്തി തുടങ്ങിയ കേരളത്തിന്റെ സംസ്‌കാരവുമായി ബന്ധമുള്ള കേരളീയ ചികിത്സകളും ഇതോടൊപ്പം ചെയ്തുവരാറുണ്ട്. വിദഗ്ധനായ ഒരു ആയുര്‍വേദ ചികിത്സകന്റെ മേല്‍നോട്ടത്തില്‍ മാത്രമേ ചികിത്സ നടത്താവൂ.

തേച്ചുകുളി
കര്‍ക്കിടകത്തില്‍ തേച്ചുകുളിക്ക് വലിയ പ്രാധാന്യമുണ്ട്. സുഗന്ധ തൈലം, ഔഷധങ്ങള്‍, എന്നിവ ചേര്‍ത്തു കാച്ചിയ എണ്ണ നെറുക മുതല്‍ കാലിനടിയില്‍ വരെ തേച്ചുപിടിപ്പിക്കണം. ഇത് ക്ഷീണം അകറ്റി, ബലം വര്‍ദ്ധിപ്പിച്ച് ദേഹം പുഷ്ടിപ്പെടുത്തുന്നു. ചൂടുവെള്ളം ഉപയോഗിച്ച് കുളിക്കാം. പക്ഷേ തല ചൂടുവെള്ളത്തില്‍ കഴുകരുത്. ഇവകൂടാതെ പിഴിച്ചില്‍, ധാര, ഉഴിച്ചില്‍, കിഴി, ശിരോവസ്തി, പഞ്ചകര്‍മ്മ തുടങ്ങിയവയെല്ലാം കര്‍ക്കിടക ചികിത്സയില്‍ പ്രാധാന്യമുള്ളതാണ്. രക്തയോട്ടം കൂട്ടാനും ഉണര്‍വ്വുണ്ടാകാനും ശരീരബലം വര്‍ദ്ധിപ്പിക്കുവാനും ഇത് നല്ലതാണ്. ആരോഗ്യരക്ഷയ്ക്ക് അത്യന്തം മേന്‍മയേറിയ കര്‍ക്കിടക ചികിത്സ ശരീര ദൃഢത മാത്രമല്ല മനസിന്റെ പ്രസരിപ്പും പ്രസന്നതയും വീണ്ടെടുത്ത് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സൗഖ്യമേകുകയും ചെയ്യും.

ഔഷധക്കഞ്ഞി
കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധക്കഞ്ഞിക്കാണ്. പച്ചിലമരുന്നുകള്‍ ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് അതില്‍ പൊടിയരിയിട്ടു വേവിച്ചുണ്ടാക്കുന്ന മരുന്നുകഞ്ഞിയാണ് ഈ സമയത്ത് ഉത്തമം. കീഴാര്‍നെല്ലി, നിലപ്പന, തഴുതാമ, കറുക, തിരുതാളി, തൊട്ടാവാടി ഇവയെല്ലാം മരുന്നുകഞ്ഞിക്ക് ഉപയോഗിക്കാറുണ്ട്.

മരുന്നുകഞ്ഞി സുഖചികിത്സയുടെ ഭാഗമായല്ലാതെയും സേവിക്കാം. തഴുതാമക്കഷായത്തിലും ഞെരിഞ്ഞില്‍ക്കഷായത്തിലും കഞ്ഞി വേവിക്കാറുണ്ട്.

വാതരോഗങ്ങള്‍ക്കും പിത്താശയരോഗങ്ങള്‍ക്കും ഗര്‍ഭാശയരോഗങ്ങള്‍ക്കും ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍ക്കും ഉലുവക്കഞ്ഞി നല്ലതാണ്. പത്തു ദിവസം വരെ മരുന്നു കഞ്ഞി സേവിക്കാം. വാതം, പിത്തം, വായു, വിശപ്പില്ലായ്മ, മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം മരുന്നു കഞ്ഞി സിദ്ധൗഷധമാണ്.

മഴക്കാലത്തോടെ മന്ദഗതിയിലാകുന്ന ദഹനപ്രക്രിയയ്ക്ക് ഏറ്റവും യോജിച്ചതാണ് ഔഷധക്കഞ്ഞി. മഴക്കാലത്ത് പൊതുവെ "അഗ്‌നിദീപ്തി" കുറവായതിനാല്‍ വലിച്ചുവാരി ഭക്ഷണം കഴിയ്ക്കുന്നത് ദഹനമില്ലായ്മ ഉണ്ടാക്കുകയും പലവിധ അസുഖങ്ങള്‍ക്കു വഴിവെക്കുകയും ചെയ്യും. അതുകൊണ്ട് ദഹിക്കാന്‍ എളുപ്പമുള്ളതും അതേസമയം പോഷക ഗുണമുള്ളതുമായ ലഘുഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടത്. പൂര്‍വ്വിക ദാനമായി കിട്ടിയ കര്‍ക്കിടക കഞ്ഞി ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. പൊടിയരി, നവരയരി എന്നിവയെല്ലാം കഞ്ഞിവെയ്ക്കാന്‍ ഉപയോഗിക്കാം. പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് ഔഷധക്കഞ്ഞി. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. കര്‍ക്കിടകക്കഞ്ഞിയുടെ ചേരുവ അനുസരിച്ച് അതിന്റെ ഔഷധഗുണവും വ്യത്യാസപ്പെടുന്നു.

Wednesday, July 13, 2016

ദശാകാലം കണ്ടുപിടിക്കാം

ദശാകാലം കണ്ടുപിടിക്കാം

           മനുഷ്യായുസ്സ് 120 വര്‍ഷമാണ്‌. ഇതിനെ 9 ദാശാകാലങ്ങളായി ഭാഗിച്ചിരിക്കുന്നു. ഒരു ശിശു ഏതു നക്ഷത്രത്തിലാണോ ജനിക്കുന്നത് ആ നക്ഷത്രത്തിന്റെ ദശ മുതലാണ്‌ അനുഭവിച്ച് തുടങ്ങുന്നത്. ഓരോ നക്ഷത്രത്തിന്റെയും ദശയും അതിന്റെ കാലയളവും താഴെ ചേര്‍ക്കുന്നു.
     നക്ഷത്രങ്ങള്‍                                              ദശ               വര്‍ഷം

അശ്വതി - മകം - മൂലം                                     കേതു                 7

ഭരണി - പൂരം - പൂരാടം                                   ശുക്രന്‍             20 

കാര്‍ത്തിക - ഉത്രം  - ഉത്രാടം                          സൂര്യന്‍              6

രോഹിണി - അത്തം - തിരുവോണം             ചന്ദ്രന്‍              10

മകീര്യം - ചിത്ര - അവിട്ടം                              ചൊവ്വ               7

തിരുവാതിര - ചോതി  - ചതയം                  രാഹു                 18

പുണര്‍തം - വിശാഖം - പുരോരുട്ടാതി           വ്യാഴം                16

പൂയ്യം   - അനിഴം -  ഉത്രട്ടാതി                       ശനി                  19

ആയില്യം - തൃക്കേട്ട - രേവ                         ബുധന്‍              17

            ഒരാളുടെ ഇപ്പോഴത്തെ ദശാകാലം ഏതെന്ന് മേല്‍ പട്ടിക നോക്കി കണ്ടുപിടിക്കാന്‍ കഴിയും. ഇങ്ങനെ കണ്ടുപിടിക്കുന്ന ദശാകാലം കൃത്യമായിരിക്കില്ല. കൃത്യമായറിയാന്‍ ജനിച്ച സമയവും ജ്യോതിഷവും അറിഞ്ഞിരിക്കണം. പട്ടിക നോക്കി കണ്ടുപിടിക്കുന്ന ദശാകാലം ഏറെകുറെ ശരിയായിരിക്കുകയും ചെയ്യും.

           അശ്വതി, മകം, മൂലം നക്ഷത്രങ്ങളില്‍ ജനിക്കുന്നവരുടെ ജനന ദശാകാലം കേതുവാണ്. ഭരണി, പൂരം, പൂരാടം നക്ഷത്രങ്ങളില്‍ ജനിക്കുന്നവരുടെ ജനനദശ ശുക്രനാണ്. ഇങ്ങനെ ആയില്യം, തൃക്കേട്ട, രേവതി വരെ ജനന ദശാകാലം മനസ്സിലാക്കുക. ജനന ദശാകാലം എത്ര വര്‍ഷമെന്നാണറിയേണ്ടത്. അതിന് ജന്മനക്ഷത്രത്തിന്റെ ഏതു പാദത്തിലാണ് ജനിച്ചതെന്നറിഞ്ഞു കണക്കുകൂട്ടി കാലനിര്‍ണയണം നടത്തണം. അതിന് ജ്യോതിഷപരിജ്ഞാനം കൂടിയേ തീരു. പരിജ്ഞാനമില്ലത്തവര്‍ക്ക് ചെയ്യാവുന്നത് ജനന ദശാകാലം എത്രയോ അതിന്റെ പകുതിവെച്ച് കണക്കാക്കി തുടര്‍ന്നുള്ള ദശാകാലം കണ്ടുപിടിക്കുക എന്നതാണ്. അശ്വതി, മകം, മൂലം നക്ഷത്രത്തില്‍ ജനിച്ചവരുടെ ജനന ദാശാകലത്തിന്റെ പകുതി, അതായത് ഏഴിന്റെ പകുതി മൂന്നരയെടുത്ത് ശിശുവിന് മൂന്നര വയസ്സുവരെ കേതുദശ, മൂന്നരവസ്സുമുതല്‍ അടുത്ത ദശയായ ശുക്രദശ 20 വര്‍ഷക്കാലം, അതായത് ഇരുപത്തിമൂന്നരവയസ്സുവരെ ശുക്രദശ. ഇരുപത്തിമൂന്നരവയസ്സുമുതല്‍ ആറു വര്‍ഷക്കാലം ആദിത്യദശ. ഇങ്ങനെ തുടര്‍ന്നുള്ള ദാശാകാലങ്ങള്‍ കണ്ടുപിടിക്കാം. ഇപ്രകാരം ജന്മനാള്‍വച്ച് അവരവരുടെ ദശാകാലം ഏറെകുറെ കണ്ടുപിടിക്കാവുന്നതാണ്. ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് എട്ടര വയസ്സുവരെ ബുധദശയെന്നു കാണുക. തുടര്‍ന്ന് പതിനഞ്ചര വയസ്സുവരെ കേതുദശ, ശേഷം മുപ്പത്തഞ്ചരവയസ്സ് വരെ ശുക്രന്‍, നാല്പത്തിയൊന്നരവയസ്സുവരെ ആദിത്യന്‍ ഇങ്ങനെ തുടര്‍ന്ന് കാണുക.

    ജാതകത്തില്‍ ഇഷ്ടസ്ഥാനത്ത് നില്‍ക്കുന്ന ഗ്രഹത്തിന്റെ ദാശാകാലത്ത് നല്ല ഫലങ്ങളും, അനിഷ്ടസ്ഥാനത്തു നില്‍ക്കുന്ന ഗ്രഹങ്ങളുടെ ദാശാകാലത്ത് അനിഷ്ട ഫലങ്ങളുമാണ് (ശുഭഗ്രഹങ്ങളായാലും പാപഗ്രഹങ്ങളായാലും) അനുഭവപ്പെടുക്ക . ഏതു ദശയുടെയും ആരംഭകാലവും അവസാനകാലവും ദോഷപ്രദമായിരിക്കും.  ഇത്തരം കാര്യങ്ങള്‍ അറിയാന്‍ ജ്യോതിഷ പരിജ്ഞാനം കൂടിയേ തീ
രു.

Sunday, July 03, 2016

ശ്രീമദ്‌ ഭാഗവത സപ്താഹയജ്ഞം 2016

ദേവി ശരണം അമ്മേ ശരണം

പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രം തലവടി

ശ്രീമദ്‌ ഭാഗവത സപ്താഹയജ്ഞം

201ജൂലൈ 24  മുതല്‍ 31 വരെ 

2016 ജൂലൈ 24  മുതല്‍ 31  വരെ (119 കര്‍ക്കിടകം 09 -16 )..

ജൂലൈ 24  ഞായറ്ച് പകല്‍ 2 മണി വിഗ്രഹഘോഷയാത്ര ഒട്ടിയാറ ശ്രീ  പ്രീജിത്തി ന്റെ  വസതിയില്‍ നിന്ന്‍ആരംഭി ച്ചു കരകം ,പൂത്താലം ,  ശിങ്കാരി മേളം എന്നിവയുടെ  അകമ്പടിയേടെ  അലങ്കരിച്ച  വാഹനത്തിണല്‍ വിഗ്രഹം വഹിച്ചു  ഭക്തജനങ്ങളുടെ  നാമജപത്തോടെ   ക്ഷേത്രത്തില്‍  എത്തിച്ചേരുന്നു 

 വിഗ്രഹഘോഷയാത്ര ,,,,,,,,,,,,,,,,,,,,,,,,,,,,,ജൂലൈ 24പകല്‍ 2 മണി
ഉണ്ണിയൂട്ട്,തൊട്ടിലാട്ട് ---------------------------; ജൂലൈ27 
വിദ്യാഗോപാല മന്ത്ര സമൂഹാര്‍ച്ചന--------...: ജൂലൈ
28 
സര്‍വ്വൈശ്വാര്യ പൂജ,രുഗ്മിണി സ്വയംവരം --:
ജൂലൈ 29 
 ഹാമ്യത്യൂജ്ഞയ ഹോമം ------------------------: ജൂലൈ 30 
  ശ്രീകുചേല സദ്ഗതി ------------------------------:ജൂലൈ 30    
ശ്രീകൃഷ്ണഭഗവാന്‍റെ സ്വര്‍ഗ്ഗാരോഹണ------:ജൂലൈ 31  
അവഭ്യതസ്നാനം ----------------------------------:
ജൂലൈ 31 
എല്ലാദിവസവം അഹസ്സ്പൂജ മഹാഗണപതിഹോമം അര്‍ച്ചനകള്‍ നിറപറ വിശേഷാല്‍ പൂജ, ഹോമം ആദിയായ വഴിപാടുകള്‍.

ഭക്തജനങ്ങളെ

പുന്ന്യ പുരാതനമായ പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ 3 -മത് ശ്രീമദ്‌ ഭാഗവത സപ്താഹയജ്ഞം 2 -07-201  ആരഭിക്കുന്നു
യജ്ഞശാലയില്‍ നടത്തുന്ന വിശേഷ പൂജ അയ അഹസ്സ് -ഉദയം മുതല്‍ അസ്തമയം വരെ കുടുംബ ഐശ്വര്യത്തിനും ധനധാന്യാദി വര്‍ദ്ധനവിനും ദോഷനിവാരണത്തിനുമായി യജ്ഞശാലയില്‍ നടത്തുന്ന വിശേഷ വഴിപാട് .എല്ലാ ഭക്തജനങ്ങള്‍ക്കും എല്ലാ യജ്ഞദിവസവും പങ്കാളിയാകാവുന്നതാന്ന് സംപൂര്‍ണ്ണ  അഹസ്സ്(Rs .1001), അര്‍ദ്ധ അഹസ്സ് (Rs.501) ,പാദ അഹസ്സ്(Rs 251), എന്നി വിഭാഗങ്ങളില്‍ ചെയ്യാവുന്നതാന്ന്.മുന്‍കുട്ടി ബുക്ക് ചെയ്യുക .എല്ലാവരുടെയും പങ്കാളിത്തം   ഉണ്ടാകന്‍  അദ്യര്‍ത്ഥികുന്നു   

മഹാഗണപതിഹോമം,ഉണ്ണിഊട്ട് ,സര്‍വ്വൈശ്വര്യപൂജ, യജ്ഞശാലയില്‍ നടത്തുന്ന വിശേഷാല്‍ പൂജ,അര്‍ച്ചന, ഹോമം ആദിയായ വഴിപാടുകള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ 
മുന്‍കുട്ടി ബുക്ക്  ചെയ്‌തു      ആഫിസില്‍ പണമടച്ച് രസീത് വാങ്ങേണ്ടതാണെന്ന്‍ അറിയിച്ചുകൊള്ളുന്നു.യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
****സെക്രട്ടറി***  ****Office 0477-2215460

ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം2016

ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം2016

പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തിലെ
36-ാം മത് 
ശ്രീമദ്ഭാഗവത സപ്തസപ്താഹയജഞം
2016ജൂലൈ 24 മുത
ല്‍ 
ജൂലൈ 31വരെ

ഭക്തജനങ്ങളെ,

പുണൃപുരാതനമായപുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ 36-ാം മത് ശ്രീ മദ് ഭാഗവത സപ്താഹയജഞം
24-07-2016   (1191 ക
ര്‍ക്കടകം 9) ഞായറഴ്ച ആരംഭിക്കുന്നതാണ്. ഭക്തിനിര്‍ ഭരമയാ വിപുലമായ പൂജഹോമാദികര്‍മ്മങ്ങളാലും വിശേഷാല്‍ വഴിപാടുകളോടുംകൂടി പൂര്‍വ്വാധികംഭംഗിയായിനടത്തുവാന്‍  തീരുമാനിച്ചവിവരം സസന്തോഷം അറിയിക്കുന്നു ഭാഗവത പാരായണം ,
പൂജാദിക
ര്‍
മ്മങ്ങള്‍ ,സമൂഹസദ്യ ,അഹസ്സ് പൂജ ,മഹാഗന്ന പതി ഹോമം ,ഉണ്ണി ഊട്ട് ,ര്‍വ്വൈശ്വര്യ പൂജ ,യജ്ഞശാലയില്‍ നടത്തുന്ന വിശേഷ പൂജ,അര്‍ച്ച, ഹോമം , ആദിയായ വഴിപാടുകള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ 10-7-2016 നു മുന്‍പായി പണമടച്ച് രസീത് വാങ്ങേണ്ടതാണ് . വഴിപാടകള്‍ ബുക്ക് ചെയ്യുന്നതിന് കമ്മറ്റിക്കാര്‍ 20-6- 2016 മുതല്‍ ഭവന സന്ദര്‍ശനം നടത്തി സ്വികരിക്കുന്നു
ഫോ
ന്‍ സെക്രട്ടറി മനോജ് - 9947574154
ആഫീസ് - 0477 2215460
ക്ലാ
ര്‍ക്ക് - 98477242 17
,9747148563
🏵🍯🍯🍯

യഥാശക്തി വഴിപാടുക
ള്‍ നs ത്തി .ഈ സദ് ഉദ്യമത്തിന് അകമഴിഞ്ഞ സഹായ സഹകരണം ഉണ്ടാകണമെന്ന് പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
വിധേയ
ന്‍
സെക്രട്ടറി മനോജ് ചിറപ്പറമ്പ്
പുതുപ്പറമ്പ്: 17 -6-16
🍔 അറിയിപ്പ് :🍔
,,,,,,,,,,,,,,,,,,,,,,
🕉
അഹസ്സ് പൂജ:
🕉
.........................
ഉദയം മുത
ല്‍  അസ്തമയം വരെ കുടുംബ ഐശ്വര്യത്തിനും ധനധാന്യാദി വര്‍ദ്ധ വിനും ദോഷനി വാരണത്തിനുമായി യജ്ഞശാലയിൽ നടത്തുന്ന വിശേഷ വഴിപാടാണ് .എല്ലാഭക്തജനങ്ങള്‍ക്കും എല്ലാദിവസവും പങ്കാളിയാകാവുന്നതാണ് .
🔯സമ്പൂ
ര്‍ണ്ണ അഹസ്സ് പൂജ - 1001 രുപ, 
ര്‍ദ്ധഅഹസ്സ് പൂജ-501 രൂപ
🔯പാദഅഹസ്സ് പൂജ -251രുപ

എന്നിവിഭാഗത്തിൽ അഹസ്സ് പൂജ വഴിപാട് ചെയ്യാവുന്നതാണ് 🕎🕎🕎🕎ന്‍  ള്‍ ല്‍  ര്‍

ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം2016

ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം2016

പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തിലെ
36-ാംമത് ശ്രീമദ്ഭാഗവത സപ്തസപ്താഹയജഞം
2016ജൂലൈ 24 മുതൽ ജൂലൈ31വരെ

ഭക്തജനങ്ങളെ,പുണൃപുരാതനമായപുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ 36-ാം മത് ശ്രീ മദ് ഭാഗവത സപ്താഹയജഞം
24-07-2016 (1191 കർക്കടകം 9) ഞായറഴ്ച ആരംഭിക്കുന്നതാണ്. ഭക്തിനിർഭരമയാ വിപുലമായ പൂജഹോമാദികർമ്മങ്ങളാലും വിശേഷാല്‍ വഴിപാടുകളോടുംകൂടി പൂർവ്വാധികംഭംഗിയായിനടത്തുവാൻ തീരുമാനിച്ചവിവരം സസന്തോഷം അറിയിക്കുന്നു
ഭാഗവത പാരായണം ,
പൂജാദികർമ്മങ്ങൾ,സമൂഹസദ്യ ,അഹസ്സ് പൂജ ,മഹാഗന്ന പതി ഹോമം ,ഉണ്ണി ഊട്ട് ,സർവ്വൈശ്വര്യ പൂജ ,യജ്ഞശാലയിൽ നടത്തുന്ന വിശേഷ പൂജ,അർച്ച,
ഹോമം , ആദിയായ വഴിപാടുകൾ
നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ 10-7-2016 നു മുൻപായി പണമടച്ച് രസീത് വാങ്ങേണ്ടതാണ് . വഴിപാടകൾ ബുക്ക് ചെയ്യുന്നതിന് കമ്മറ്റിക്കാർ 20-6- 2016 മുതൽ ഭവന സന്ദർശനം നടത്തി സ്വികരിക്കുന്നു
ഫോൺ സെക്രട്ടറി മനോജ് - 9947574154
ആഫീസ് - 0477 2215460
ക്ലാർക്ക് - 98477242 17
,9747148563
🏵🍯🍯🍯

യഥാശക്തി വഴിപാടുകൾ നs ത്തി .ഈ സദ് ഉദ്യമത്തിന് അകമഴിഞ്ഞ സഹായ സഹകരണം ഉണ്ടാകണമെന്ന് പുതുപ്പറമ്പിലമ്മയുടെ നാമത്തിൽ അഭ്യർത്ഥിക്കുന്നു
വിധേയൻ
സെക്രട്ടറി മനോജ് ചിറപ്പറമ്പ്
പുതുപ്പറമ്പ്: 17 -6-16
🍔 അറിയിപ്പ് :🍔
,,,,,,,,,,,,,,,,,,,,,,
🕉അഹസ്സ് പൂജ:🕉
.........................
ഉദയം മുതൽ അസ്തമയം വരെ കുടുംബ ഐശ്വര്യത്തിനും ധനധാന്യാദി വർദ്ധ വിനും
ദോഷനി വാരണത്തിനുമായി യജ്ഞശാലയിൽ നടത്തുന്ന വിശേഷ വഴിപാടാണ് .എല്ലാഭക്തജനങ്ങൾക്കും എല്ലാദിവസവും പങ്കാളിയാകാവുന്നതാണ് .
🔯സമ്പൂർണ്ണ അഹസ്സ് പൂജ - 1001 രുപ,
അർദ്ധഅഹസ്സ് പൂജ
-501 രൂപ
🔯പാദഅഹസ്സ് പൂജ -251രുപ
എന്നിവിഭാഗത്തിൽ അഹസ്സ് പൂജ വഴിപാട് ചെയ്യാവുന്നതാണ് 🕎🕎🕎🕎