ഇവിടെ വിദ്യയുടെയും പാരമ്പര്യത്തിന്റെയും നീണ്ട ഇതിഹാസം തന്നെ നമ്മുടെ മുമ്പിലുണ്ട്.
ലോകം എക്കാലത്തും വാഴ്ത്തിയത് അറിവിനെയാണെന്നും നിന്ദിച്ചത്
അറിവില്ലായ്മയെയാണെന്നും യാസ്‌കമുനി വിളിച്ചുപറയുകയുണ്ടായി. ('ജ്ഞാനപ്രശംസാ
ഭവതി അജ്ഞാനാ നിന്ദാ ച' എന്ന വാക്യത്തിലൂടെ -നിരുക്തവിവൃതി 1.6.22, പുറം
85) വിദ്യയ്ക്ക് ജാതിയില്ല, മതമില്ല; അതുണ്ടെന്ന് പറയുന്നത് യുക്തിഹീനമാണ്.
പക്ഷേ, ഒഴിവാക്കാനാവാത്ത മറ്റു ഘടകങ്ങള്‍ അതിനുണ്ട്.വിദ്യയുടെ പോക്ക്
അവിദ്യയിലേക്കാണോ എന്ന് യാസ്‌കമുനിവരന്‍ സംശയിച്ചുപോയിട്ടുണ്ടെന്ന്
തോന്നുന്നു. ഇവിടെ അറിവിന്റെ സ്ഥാനത്ത് അവിവില്ലായ്മ വേരോടരുത് എന്ന് കരുതി
ആ ജ്ഞാനധനന്‍ ആദേശിച്ച ഒരു കാര്യം ഇവിടെ കുറിക്കട്ടെ. (അദ്ദേഹം
ജീവിച്ചിരുന്നത് 2000 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു എന്നുകൂടി നാം
ഓര്‍ക്കേണ്ടതുണ്ട്.) യാസ്‌കന്‍ പറഞ്ഞത് 'യാസ്‌കീയം' എന്നു
മൂന്നക്ഷരങ്ങളില്‍ വിശേഷിപ്പിക്കാവുന്നതേയുള്ളൂ. പക്ഷേ, ആ പദം മനഃപൂര്‍വം
ഒഴിവാക്കിയിരിക്കുകയാണ്. റഷ്യയുമായി ബന്ധമുള്ള വല്ലതുമാണ് 'യാസ്‌കീയം'
എന്ന് വായനക്കാരില്‍ ഭൂരിഭാഗവും തെറ്റിദ്ധരിക്കാനിടയുണ്ട് എന്നതാണ് കാരണം.
അത്രയ്ക്കുമാത്രം പാരമ്പര്യ വിസ്മൃതിയിലാണ്ട് നാം
പുരോഗമിച്ചുകൊണ്ടിരിക്കുകയാണല്ലോ. പിന്നാക്കത്തെ മുന്നാക്കമായി എണ്ണി,
അതില്‍ ഊറ്റംകൊള്ളുന്ന സംസ്‌കാരം ജനത്തെ സര്‍വത്ര
സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ദശാസന്ധിയില്‍, രണ്ടായിരം
വര്‍ഷങ്ങള്‍ക്ക് ശേഷം വിദ്യ ഇന്ന് ഏറെ 'അഭിവൃദ്ധി'പ്പെട്ടിട്ടുണ്ടെന്നും
പറവാന്‍ ആരും നിര്‍ബന്ധിതരായേക്കും.
ഇതാ യാസ്‌കമുനി പറഞ്ഞ കഥ:
'വിദ്യാ ഹ വൈ ബ്രാഹ്മണമാജഗാമ' (വിദ്യ കാമരൂപിണിയുടെ വേഷംപൂണ്ട്, ഒരു ബ്രാഹ്മണനെ സമീപിച്ച് ഇങ്ങനെ മൊഴിഞ്ഞു.)
'കാമരൂപിണി' എന്ന് വിദ്യയെ വിശേഷിപ്പിച്ചത് വ്യാഖ്യാതാവായ മുകുന്ദശര്‍മയാണ്. മാത്രവുമല്ല, 'വാഗധിഷ്ഠാത്രദേവതാ' എന്നുകൂടി അദ്ദേഹം ആ വിശേഷണത്തോടു ചേര്‍ത്തു.
'ഗോപായ മാം' (എന്നെ രക്ഷിക്കൂ.)
അവിടുന്നാരാണെന്ന ബ്രാഹ്മണന്റെ ചോദ്യത്തിന് ദേവത ഇങ്ങനെ മറുപടി നല്‍കി:
''ശേവധിഷേ്ടഹമസ്മി'' (ഞാന്‍ താങ്കള്‍ക്ക് ഒരു നിധിയായിത്തീരും; ഞാന്‍ വാഗേ്ദവിയാണ്.)എങ്ങനെയാണ് അവിടത്തെ രക്ഷിക്കേണ്ടത് എന്നായി ബ്രാഹ്മണന്‍. ദേവത തുടര്‍ന്നു:
അസൂയകായനൃജവേള യതായ ന മാബ്രൂയാഃ (പരാപവാദശീലമുള്ളവന്‍,കുടിലവൃത്തി കൈക്കൊണ്ടവന്‍, ഇന്ദ്രിയങ്ങളെ ഒതുക്കാത്തവന്‍ എന്നിവരോട് എന്നെപ്പറ്റി പറയരുത്.)
ഇപ്രകാരം ചെയ്താല്‍ എന്തുണ്ടാകുമെന്ന് ബ്രാഹ്മണന്റെ അവസാന ചോദ്യത്തിന് വരവര്‍ണിനി ഇങ്ങനെ ഉത്തരം നല്‍കി:
'വീര്യവതീ തഥാ സ്യാം' (എങ്കില്‍ ഞാന്‍ നിഗ്രഹാനുഗ്രഹസാമര്‍ഥ്യത്തോടുകൂടിയവളാകും.)
നിരുക്തലഘുവിവൃതി 2-2-1 മുതല്‍ 5 വരെയുള്ള വാക്യങ്ങള്‍,പുറം 123, 124.)
വിദ്യ കൈയിലുള്ള ആരും വീര്യവാനോ വീര്യവതിയോ ആകുമെന്ന് തീര്‍ച്ച. പക്ഷേ, ആ വിദ്യയെ പ്രദാനം ചെയ്യുന്ന ബ്രാഹ്മണന്‍ എങ്ങനെയിരിക്കണം? യാസ്‌കമുനിയുടെ ഹൃദയംകണ്ട മുകുന്ദശര്‍മ വിദ്യാദായകനായ ബ്രാഹ്മണനെ, 'സംയതാത്മാ, വിദിത വേദാംഗവേദാര്‍ഥഃ' (സംയതാത്മവും വേദാംഗങ്ങളും വേദാര്‍ഥവും അറിഞ്ഞവനും) എന്ന് വിശേഷിപ്പിക്കുകയുണ്ടായി. വിദ്യയുടെ വിശുദ്ധി നിലനില്ക്കുമാറാകണം എന്നു ധ്യാനിച്ചുകൊണ്ടുതന്നെയാണ് യാസ്‌കമുനി ആദേശിച്ചിരിക്കുക. 'വിദ്യയോതുന്ന വിദ്വാന്‍ ഇന്ദ്രിയങ്ങളെ ഒതുക്കിയവനും വേദപ്പൊരുള്‍ അറിഞ്ഞവനുമായിരിക്കണ'മെന്ന്. പൊന്നിന്‍ നാരായം കൊണ്ട് നാവില്‍ അക്ഷരം കുറിക്കുന്നവര്‍ തന്നെയും ഇന്ദ്രിയങ്ങളെ ഒതുക്കിയവരും വിശുദ്ധിയാര്‍ന്ന വിദ്യ സ്വായത്തമാക്കിയവരുമായിരിക്കണം എന്നു പോലും ചിന്തിപ്പിക്കുവാന്‍ പ്രേരണ നല്കുന്നുണ്ട് യാസ്‌കവാക്യത്തിന്റെ അര്‍ഥവ്യാപ്തി. യാസ്‌കമുനിയുടെ പദം തന്നെ സ്വീകരിച്ചുകൊണ്ടു പറഞ്ഞാല്‍, 'വീര്യവാന്മാര'ല്ലാത്തവരുടെ നാരായസ്പര്‍ശം നാവിലേറ്റാല്‍ കുട്ടികള്‍ വീര്യവാന്മാരായിത്തീരുന്നതെങ്ങനെ?
ഇതിന് ഒരു മറുവശം കൂടിയുണ്ട്. 'വിപരീതാഃഭവിഷ്യന്തി കലൗ യുഗേ' (കലിയുഗത്തില്‍ വിപരീതമായിട്ടേ എല്ലാം സംഭവിക്കൂ എന്ന് വ്യാസമഹര്‍ഷി) മഹാഭാരതത്തില്‍ നിബന്ധിച്ചിട്ടുണ്ട്. കലികാലം ഏറെ ചെല്ലുമ്പോള്‍ ധര്‍മങ്ങളില്‍ പലതിനും വഴിമാറിക്കൊടുക്കേണ്ടിവരുമത്രെ. അതു യുഗം തന്നെ വരുത്തിവെക്കുന്ന വിനയാണ്. അത് യുഗസ്വഭാവമാണ്. അതിന് കടിഞ്ഞാണിടാന്‍ മഹാത്മാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിഞ്ഞെന്നുവരില്ല. കാലപ്രവാഹത്തില്‍ മനുഷ്യനില്‍ സംഭവിക്കാവുന്ന മാറ്റം മൂലം അധര്‍മം ധര്‍മ്മത്തെ കീഴ്‌പ്പെടുത്തുമെന്ന് ജഗദ്ഗുരു ശ്രീശങ്കരനും ആദേശിച്ചിട്ടുണ്ട്. ആ നിലയ്ക്ക് സമാശ്വസിക്കാന്‍ ഒരേ ഒരു മാര്‍ഗമേയുള്ളൂ. അപാകതകള്‍ കഴിയുന്നത്ര കുറയ്ക്കാന്‍ യത്‌നിക്കുക, ബാക്കി കാലത്തിനു വിട്ടുകൊടുക്കുക എന്നതു മാത്രമാണ് അത്.
ഇനി നമ്മുടെ പാരമ്പര്യം എന്താണെന്നല്ലേ: രാജര്‍ഷി ജനകനെക്കുറിച്ചു നാം ഏറെ കേട്ടിട്ടും പഠിച്ചിട്ടുമുണ്ട്. ആത്മവേദിയാകാന്‍ കൊതിച്ച അദ്ദേഹം ജിത്വാവ്, ഉദങ്കന്‍, ബര്‍ക്കു, ഗര്‍ദ്ദഭീവിപീതന്‍, സത്യകാമന്‍, വിദഗ്ധന്‍ എന്നീ ആറു വിജ്ഞാനനിധികളെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയും സംശയനിവൃത്തി കൈവരുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ആത്യന്തികനിവൃത്തി കൈവന്നത് ഏഴാമതു വന്ന യാജ്ഞവല്‍ക്യ മുനിപ്രവരനിലൂടെയാണ് (ബൃഹദാരണ്യകം കഢ, 127). മഹാഭാരതത്തിലെ നിത്യവിസ്മയമായ ശ്രീകൃഷ്ണന്‍ അറിവിന്റെ ആദ്യകിരണങ്ങള്‍ ഏറ്റുവാങ്ങിയത് സാന്ദീപനി മഹര്‍ഷിയില്‍ നിന്നാണെങ്കിലും ആത്മവിദ്യയുടെ അവസാനവാക്ക് ഗ്രഹിക്കുന്നത് ഘോര അംഗിരസ് മഹര്‍ഷിയില്‍ നിന്നാണ് (ഛാന്ദോഗ്യം കകക, 176) എന്നാല്‍ അഥര്‍വ ശിഷ്യനായ അംഗിരസ്സിനെയാണ് ശൗനകന്‍ ആത്മവിദ്യ ഗ്രഹിക്കുന്നതിനായി സമീപിച്ചത്. (മുണ്ഡകം 1-3). സുകേശന്‍, ശൈബ്യന്‍, ഗാര്‍ഗ്യന്‍, കൗസല്യന്‍, ഭാര്‍ഗവന്‍, കാത്യായനന്‍ എന്നീ വിദ്യ കൈയിലുള്ള ആരും വീര്യവാനോ വീര്യവതിയോ ആകും. ആ വിദ്യ പ്രദാനം ചെയ്യുന്ന വ്യക്തി എങ്ങനെയുള്ളയാളാവണം. വിദ്യകൊണ്ട് കൈവരിക്കേണ്ട ഗുണമെന്ത്? -ചില ചിന്തകള്‍ ആറു ബ്രഹ്മചാരികള്‍ ആറു ചോദ്യങ്ങളായിട്ടാണ് പിപ്പലാദ മഹര്‍ഷിയെ സമീപിച്ചത്. ഇവര്‍ പിന്നീട് സംശയമറ്റവരായിട്ടാണ് തിരിച്ചുപോയത് (പ്രശേ്‌നാപനിഷത്ത്). @ക്ക് തൊട്ട് അഥര്‍വം വരെയും ഭൂതവിദ്യതൊട്ട് സര്‍പ്പവിദ്യ വരെയുമുള്ള അറിവിന്റെ 19 ശാഖകളില്‍ ആധിപത്യം സ്ഥാപിച്ച നാരദന്‍ അറിവിന്റെ അറിവെന്നു വിശേഷിപ്പിക്കപ്പെടുന്ന അവസാന വിദ്യ സനല്‍കുമാരനില്‍നിന്നാണ് വശമാക്കിയത് (ഛാന്ദോഗ്യം ഢകകക, 12). ചരിത്രകാല പരിധിയില്‍ വരുന്ന ജഗദ്ഗുരു ശ്രീശങ്കരന്‍ അറിവിന്റെ കാര്യത്തില്‍ പാരിടം പിന്നില്‍ മറച്ച യുഗാചാര്യനാണ്. ആ അറിവിന്റെ പൂര്‍ണപ്രകാശം അദ്ദേഹത്തിനു ലഭിച്ചത് ശ്രീ ഗോവിന്ദപാദരില്‍നിന്നുമാണ്. ഇവിടെ ചൂണ്ടിക്കാണിക്കപ്പെട്ട ഗുരുഭൂതരെല്ലാവരും തന്നെ മാതൃകാപുരഷന്മാരായിരുന്നു എന്നു പറയേണ്ടതായിട്ടില്ല.
മിന്നുന്നതിന്റെ പിന്നാലെ പോകുന്നതാണ് ലോകസ്വഭാവം എന്നു മനസ്സിലാക്കിയ ശ്രീ ആദിശങ്കരന്‍ അറിവിന്റെ പാതയിലേക്ക് അത്തരക്കാരെ ആകര്‍ഷിക്കുവാന്‍ ''സര്‍വേഷാം ഹി ശോഭമാനാനാം' 'ശോഭനതമാ വിദ്യാ' ശോഭായമാനമായവയില്‍ വെച്ച് ഏറ്റവും ശോഭയാര്‍ന്നത് വിദ്യയാണ് എന്ന് ഓര്‍മിപ്പിക്കുകയുണ്ടായി (കേനഭാഷ്യം 111-12) അറിവിന്റെ മാറ്റുരച്ചു കാണിപ്പാന്‍ ഇതിനേക്കാള്‍ ഫലപ്രദമായ മറ്റൊരുദാഹരണം കണ്ടെത്താനാകുമോ? വിദ്യ പ്രദാനം ചെയ്യുന്ന സുകൃതിക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ഒരു ഗുണം വേദപ്പൊരുളറിഞ്ഞിരിക്കുന്നതോടൊപ്പം ഇന്ദ്രിയദമനം സാധിക്കുക എന്നതാണെന്ന് യാസ്‌കമുനി നിഷ്‌കര്‍ഷിച്ചതുപോലെ ആചാര്യപാദരും മറ്റൊരു വിധത്തില്‍ അതേകാര്യം സൂചിപ്പിക്കുകയുണ്ടായി.-''ഗുണാധികൈഃ ഹി ഗൃഹീതഃ അനുഷ്ഠീയമാനഃ ച ധര്‍മഃ പ്രചയം ഗമിഷ്യതി.'' ഗുണാധിക്യമുള്ളവര്‍ ധര്‍മം ഗ്രഹിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുമ്പോഴാണ് അതിനു വ്യാപ്തി കൂടുന്നത് എന്ന് (ഗീതാഭാഷ്യം പുറം 14) ആചാര്യര്‍ തൊട്ടുകാട്ടിയ 'ഗുണാധിക്യ'മാണ് ഇവിടെ അധികമൊന്നും കാണാന്‍ കിട്ടാത്ത ഒരു വസ്തു.
''വിദ്യാ ദദാതി വിനയം'' എന്ന ഭട്ടനാരായണന്റെ ഉദ്‌ഘോഷണത്തില്‍ (ഹിതോപദേശം), ''പ്രഖ്യാപയ പ്രശ്രയം'' (വിനയത്തെ വിളംബരം ചെയ്യൂ) എന്ന ഭര്‍തൃഹരി വാക്യം (നീതിശതകം 69) മാറ്റൊലി തൂകിയിട്ടുണ്ട്. വിദ്യകൊണ്ടഹങ്കരിക്കരുത് എന്ന് വിബുധന്മാര്‍ ഓര്‍മിപ്പിച്ചിട്ടില്ലേ? വിദ്യകൊണ്ട് കൈവരിക്കേണ്ട മനോവികാസം ഇല്ലാതെ പോയാല്‍ വിദ്യയുണ്ടായിട്ടും മനുഷ്യന്‍ അഹങ്കരിച്ചെന്നു വരും. ഈ പറഞ്ഞത് ശരിയോ? നമുക്ക് പരിശോധിക്കാം. ''അന്തര്‍ മുഖാശക്തിരേവ വിദ്യാ'' (മനുഷ്യനിലെ ശക്തി അന്തര്‍മുഖമാകുമ്പോള്‍ അതില്‍നിന്നു ഉരുത്തിരിഞ്ഞുവരുന്നതാണ് വിദ്യ) എന്ന ആപ്തവചനത്തിനു യുഗങ്ങളുടെ പഴക്കമുണ്ട്. കഠോപനിഷത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ, സ്രഷ്ടാവ് ഇന്ദ്രിയങ്ങളെ പുറത്തേക്ക് വ്യാപരിക്കുമാറാണ് മനുഷ്യശരീരത്തില്‍ ഘടിപ്പിച്ചത്. എന്നാല്‍, കഠിന സാധനയിലൂടെ ഇന്ദ്രിയങ്ങളെ അന്തര്‍മുഖമാക്കാന്‍ കഴിഞ്ഞാല്‍ സാന്ദ്രശീതളവും പവിത്രവുമായ വിദ്യയുടെ കിരണങ്ങള്‍ ആ സാധകനില്‍ പ്രകാശിക്കുകയായി.
ഇനി ആംഗലഭാഷയുടെ കാര്യത്തിലും വിദ്യയ്ക്ക് ഇതല്ലാതെ മറ്റൊരര്‍ഥം കണ്ടെത്താനാവില്ല. ഋറൗരമശേീി എന്ന പദമാണല്ലോ ആംഗലത്തില്‍ വിദ്യയെ കുറിക്കുന്നത്. -Educo എന്ന ലാറ്റിന്‍ ധാതുവില്‍നിന്നാണ് ഈ പദത്തിന്റെ ഉദയം. ഈ ധാതുവിന് to educe എന്നും -to develop from within എന്നും അര്‍ഥം നല്കിക്കാണുന്നുണ്ട്. കാര്യം വ്യക്തം. എഡ്യുക്കേഷന്‍ എന്നു പറഞ്ഞാല്‍ ആന്തരികമായ വികാസംതന്നെ. ഇങ്ങനെ സംസ്‌കൃതത്തിലെ 'വിദ്യ'യും ആംഗലത്തിലെ 'എഡ്യുക്കേഷനും' സമാനാര്‍ഥത്തെ വിളംബരം ചെയ്യുന്നതായി കാണാം. 'മനുഷ്യനിലെ പൂര്‍ണതയുടെ പ്രകാശനമാണ് വിദ്യ' എന്ന സ്വാമി വിവേകാനന്ദന്റെ ഉദ്‌ബോധനം ശ്രദ്ധാര്‍ഹമാണ്. പൂര്‍ണത പ്രകാശം പരത്തുമ്പോള്‍ മനുഷ്യന്‍ വിനയാന്വിതനാകാതിരിക്കുന്നതെങ്ങനെ?

No comments:
Post a Comment