Wednesday, October 24, 2012

വിദ്യാരംഭം, 2012

അറ്റമില്ലാത്ത അറിവിന്റെ വിസ്മയമേഖലയിലേക്കുള്ള ആദ്യകവാടം തുറക്കുന്ന പുണ്യദിനമാണ് 'വിദ്യാരംഭം'. ഭാരതത്തിന്റെ നാനാ ഭാഗത്തും അനന്തലക്ഷം ഓമനക്കിടാങ്ങള്‍ അക്ഷരവിദ്യയുടെ മാസ്മരലോകത്തില്‍ ആദ്യത്തെ കാല്‍വെപ്പിനൊരുങ്ങുന്ന സന്മുഹൂര്‍ത്തത്തിന്പ്രാധാന്യം ഏറെയുണ്ട്. എന്തെല്ലാം ആശകള്‍ അകതാരില്‍ കുടിയിരുത്തിക്കൊണ്ടാണ് ആയിരമായിരം അമ്മമാരും അച്ഛന്മാരും താന്താങ്ങളുടെ പിഞ്ചുകിടാങ്ങളെ ഇന്ന് എഴുത്തിനിരുത്തുന്നത്!





""സരസ്വതീ! നമസ്‌തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതു മേസദാ.....""

ആദ്യാക്ഷരത്തിന്‍റെ നോവും അരിമണിയില്‍ തീര്‍ത്ത അക്ഷര വിസ്മയവും തൊട്ടറിഞ്ഞതിന്‍റെ ഒരമ്മ ചിന്തുകള്‍ ഉണരുന്ന നിമിഷങ്ങള്‍


അക്ഷരലോകത്തേക്ക് കുരുന്നുകളെ പിച്ച വയ്കിപ്പികുന്ന വിദ്യാരംഭത്തിനു
വിദ്യാരംഭം ഭാരതീയരുടെ പരിപാവനമായ ചടങ്ങാണ്.

വിജയദശമി ദിവസമായ ബുധനാഴ്ച രാവിലെ നടക്കുന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കന്നിമാസത്തിലെ ദശമി ദിനത്തിലാണ് ഇത് നടത്തുന്നത്. കേരളത്തില
െ പല ക്ഷേത്രങ്ങളിലും ആ ദിവസം വിദ്യരംഭം നടത്താറുണ്ട്.

മൂന്നു വയസ്സിനും അഞ്ചുവയസ്സിനും ഇടയില് പ്രായമുള്ള കുട്ടികളെ ഗുരുവിന്റെയോ ഗുരുസ്ഥാനീയന്റെയോ മടിയിലോ അടുത്തോ ഇരുത്തി ഹരിഃ ശ്രീ ഗണപതയെ നമഃ എന്ന് എഴുതി തുടര്ന്ന് അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ക്രമമായി എഴുതിയ്ക്കുന്നതാണ് എഴുത്തിനിരുത്ത് അഥവാ വിദ്യാരംഭം.

കുട്ടിയുടെ നാക്കില് സ്വര്ണ്ണംകൊണ്ട് ഹരിഃ ശ്രീ ഗണപതയെ നമഃ എന്നോ ഹരിഃ ശ്രീ എന്നോ ഗുരു എഴുതിക്കുന്നതാണ് ആദ്യത്തെ ചടങ്ങ്. ഓട്ടുരുളിയിലോ തളികയിലോ നാക്കിലയിലോ വച്ചിട്ടുള്ള ഉണക്കലരിയില് കുട്ടിയുടെ മോതിരവിരല്കൊണ്ട് എഴുതിക്കുന്നതാണ് അടുത്ത ചടങ്ങ്. അതോടൊപ്പം ഗുരുദക്ഷിണ കൊടുക്കലും മധുര പലഹാര വിതരണവും ഈ ചടങ്ങിന്റെ ഒഴിച്ചുകൂടാനാവാത്ത അനുഷ്ഠാനങ്ങളാണ്.

No comments:

Post a Comment