ക്ഷേത്ര ദര്‍ശനം എന്തിനു വേണ്ടി ?
മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങളെയും
അസാന്മര്‍ഗ്ഗികമായ വിഷയങ്ങളില്‍ നിന്നും സന്മാര്‍ഗ്ഗത്തിലേക്ക്
നയിക്കുവാനുള്ള വളരെ ശാസ്ത്രീയമായ ഒരു മാര്‍ഗ്ഗമാണ് ക്ഷേത്ര ദര്‍ശനം.
അമ്പലത്തിലെ
തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കണം. വലതു കൈ ഇടതു കൈ കൊണ്ട്
പിടിച്ചുവേണം തീര്‍ത്ഥം സ്വീകരിക്കേണ്ടത്. അവ സേവിക്കുകയും ബാക്കി തലയിലും
ശരീരത്തും തളിക്കുകയും വേണം.ക്ഷേത്ര പ്രസാദത്തിനോടൊപ്പം തരുന്ന പൂവും
ചന്ദനവും തീര്‍ത്ഥവും ഈശ്വരന് അര്‍പ്പിച്ചതാകയാല്‍ ദൈവിക ചൈതന്യം
ഉള്‍കൊള്ളുന്നതായിരിക്കും. തീര്‍ത്ഥം പാപഹാരിയാണ്. അവ ഭക്തിയോടെ
സ്വീകരിക്കണം.
ക്ഷേത്ര ദര്‍ശനം എന്തിനു വേണ്ടി ? ഏവരും
അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍... ,,,!
നമുക്ക് ചുറ്റുമുള്ള പലരും പലപ്പോഴും പറയുന്നത് കേള്‍ക്കാം;
ക്ഷേത്രങ്ങളില്‍ പോകേണ്ട ആവശ്യം എന്താണ് ? ഈശ്വരന്‍ സര്‍വ്വവ്യാപിയല്ലേ ?
ഈശ്വരന്‍ നമ്മില്‍ തന്നെ ഉണ്ടല്ലോ; പിന്നെ എന്തിനു വേണ്ടി നാം
ക്ഷേത്രദര്‍ശനം നടത്തണം ? സത്യമറിയാതെ ഇപ്രകാരം വെറുതെ ജല്‍പ്പിക്കുന്നവര്‍
ക്ഷേത്ര ദര്‍ശനം ആവശ്യമാണോ എന്ന് താഴെ പറയുന്ന കാരണങ്ങള്‍
വായിച്ചറിഞ്ഞതിന് ശേഷം സ്വയം തീരുമാനിക്കുക..
ജീവികളെ
മോഹിപ്പിച്ച് അപകടങ്ങളിലേക്കും ദുര്‍മ്മാര്‍ഗ്ഗങ്ങളിലേക്കും നയിച്ച് അവയെ
സര്‍വ്വനാശത്തില്‍ എത്തിക്കുന്നത് കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക്
മുതലായ പഞ്ചേന്ദ്രിയങ്ങള്‍ ആണ് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അതിനു
ഉദാഹരണമായി ശ്രീമദ് ഭാഗവതത്തില്‍ അഞ്ചു ജീവികളെക്കുറിച്ച്
വര്‍ണ്ണിക്കുന്നു. കണ്ണ് മൂലം ഇയ്യാംപാറ്റയും, ചെവി മൂലം മാനും, നാക്ക്
മൂലം മത്സ്യവും, മൂക്ക് മൂലം വണ്ടും, ത്വക്ക് മൂലം ആനയും
അപകടത്തില്‍പ്പെട്ടു നശിക്കുന്നു. കേവലം സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്ക്
ഇക്കാര്യം ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ.
മനസ്സും
ബുദ്ധിയും എപ്പോഴും പിന്തുടരുന്നത് ഈ ഇന്ദ്രിയങ്ങളെ ആണ് എന്നതിനാല്‍
മനുഷ്യന്‍ എത്രത്തോളം അപകടങ്ങളിലൂടെയും ദുര്‍മാര്‍ഗ്ഗങ്ങളിലൂടെയും ആണ്
ദിവസവും സഞ്ചരിക്കുന്നത് ? എന്തെങ്കിലും ഒന്ന് കണ്ടാല്‍; ഒരു ശബ്ദം
കേട്ടാല്‍; ഒരു ഗന്ധം ലഭിച്ചാല്‍ അത് നല്ലതോ ചീത്തയോ എന്തുമാകട്ടെ ; ഉടനെ
തന്നെ മനസ്സ് അങ്ങോട്ട് തിരിയുന്നു. നാക്കിനു രുചിയുള്ള ഭക്ഷണം തേടി അവന്‍
എല്ലാ രോഗങ്ങളും വരുത്തി വെക്കുന്നു. സ്പര്‍ശ സുഖം തേടി അലയുന്ന മനുഷ്യര്‍
വ്യഭിചാരികളായി നശിക്കുന്നു. ഇതെല്ലാം നാം കാണുന്നതും നിത്യവും
അനുഭവിക്കുന്നതും അല്ലെ ?
ഇതില്‍ നിന്നും ഒരു കാര്യം സംശയമന്യേ
സ്പഷ്ടമാകുന്നു. മുകളില്‍ വിവരിച്ച അഞ്ച് ഇന്ദ്രിയങ്ങളെയും നമുക്ക്
തിന്മയില്‍ നിന്നും നന്മയിലേക്ക് നയിക്കാന്‍ കഴിഞ്ഞാല്‍ മനസ്സും ബുദ്ധിയും ആ
മാര്‍ഗ്ഗം പിന്തുടരുകയും കാലക്രമേണ മനുഷ്യന് ഇന്ദ്രിയ വിഷയങ്ങളില്‍
നിന്നും മുക്തി നേടി യോഗയുക്തന്‍ ആകുവാന്‍ കഴിയുകയും ചെയ്യും. പക്ഷെ അതിനു
എന്താണ് ഒരു മാര്‍ഗ്ഗം ?
മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങളെയും
അസാന്മര്‍ഗ്ഗികമായ വിഷയങ്ങളില്‍ നിന്നും സന്മാര്‍ഗ്ഗത്തിലേക്ക്
നയിക്കുവാനുള്ള വളരെ ശാസ്ത്രീയമായ ഒരു മാര്‍ഗ്ഗമാണ് ക്ഷേത്ര ദര്‍ശനം.
നമ്മുടെ പൂര്‍വ്വികരും ഗുരുക്കന്മാരും അതിനുവേണ്ട എല്ലാം തന്നെ
ക്ഷേത്രങ്ങളില്‍ ഒരുക്കി വച്ചിരിക്കുന്നു.
1) ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം മുതലായവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും..
2) ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും..
3) പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും..
4) ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം മുതലായവ നമ്മുടെ ചെവികളെയും..
5) ചന്ദനം, ഭസ്മം, തീര്‍ത്ഥം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും...
ലൌകിക, അസന്മാര്‍ഗ്ഗിക വിഷയങ്ങളില്‍ നിന്നും താല്‍കാലികമായി എങ്കിലും
പിന്തിരിപ്പിച്ച് ഈശ്വര സങ്കല്‍പ്പത്തില്‍ ലയിപ്പിക്കുന്നു. കാലം
ചെല്ലുമ്പോള്‍ ക്ഷേത്രദര്‍ശനം കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും
വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രമല്ലാതെ
സര്‍വ ചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ
ഈശ്വരന്റെ വിശ്വരൂപം ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു.
ഈശ്വരന്‍ സര്‍വ്വവ്യാപിയാണ്; അതിനാല്‍ ക്ഷേത്രത്തില്‍ പോകേണ്ട ആവശ്യം ഇല്ല
എന്ന് പറയുന്നവര്‍ അവരുടെ അഞ്ചു ഇന്ദ്രിയങ്ങളും സാത്വിക വിഷയങ്ങളില്‍
തന്നെയാണോ എപ്പോഴും രമിക്കുന്നത് എന്ന് ഒരു ആത്മപരിശോദന നടത്തുക. അതിനു
ശേഷം ക്ഷേത്ര ദര്‍ശനം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. അഞ്ച്
ഇന്ദ്രിയങ്ങളും സര്‍വ്വദാ സാത്വിക വിഷയങ്ങളില്‍ രമിക്കും വരെ ഓരോ
വ്യക്തിയും ക്ഷേത്ര ദര്‍ശനം തുടരുക തന്നെ വേണം. ഇക്കാരണങ്ങള്‍ കൊണ്ടാണ്
ജഗത്ഗുരു ആദി ശങ്കരാചാര്യര്‍, ശ്രീ നാരായണ ഗുരുദേവന്‍ മുതലായ
അദ്വൈതജ്ഞാനികളായ മഹാഗുരുക്കന്മാര്‍ പോലും അജ്ഞാനികളായ മനുഷ്യര്‍ക്ക്
വേണ്ടി ക്ഷേത്ര പ്രതിഷ്ഠകളും പൂജാ വിധികളും കല്‍പ്പിച്ചു കൊടുത്തത്,
അല്ലാതെ അവര്‍ക്ക് സ്വയം ആരാധിക്കുവാന്‍ വേണ്ടി ആയിരുന്നില്ല എന്നറിയുക.
ശരീരത്തിന്റെ ഒരു പ്രതീകം തന്നെയാണ് ക്ഷേത്രം. ശരീരത്തില്‍ എപ്രകാരം
ഈശ്വരന്‍ ആത്മാവായി കുടികൊള്ളുന്നുവോ; അതുപോലെ ക്ഷേത്രം എന്ന ദേവ
ശരീരത്തില്‍ പ്രതിഷ്ഠയായി ഈശ്വര ചൈതന്യത്തെ ഭക്തന്മാരും ജ്ഞാനികളും
സങ്കല്‍പ്പിച്ചു ദര്‍ശിക്കുന്നു.
ഇനിയും, ക്ഷേത്ര ദര്‍ശനത്തില്‍
നിങ്ങള്ക്ക് ഒട്ടും താല്പര്യമോ; നിങ്ങള്‍ താമസിക്കുന്ന രാജ്യത്ത് അതിനുള്ള
സൗകര്യമോ ഇല്ല എങ്കില്‍, പഞ്ചേന്ദ്രിയങ്ങളെ ഉദ്ദീപിപ്പിക്കുവാന്‍ കഴിയുന്ന
ക്ഷേത്ര സമാനമായ ഒരു അന്തരീക്ഷം മുകളില്‍ വിവരിച്ചത് പോലെ സ്വന്തം
ഗൃഹത്തില്‍ തന്നെ ഒരുക്കാവുന്നതാണ്. അങ്ങിനെ ആയാല്‍ നിങ്ങളുടെ ഗൃഹം തന്നെ
അങ്ങേയറ്റം പരിശുദ്ധി ഉള്ളതായിത്തീരും. പക്ഷെ അതിനു വേണ്ടി മത്സ്യ
മാംസാദികള്‍ മുതലായ നികൃഷ്ടമായ ആഹാരാദികള്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കുക
തന്നെ വേണം. ഒരു കാരണവശാലും ഇവ വീട്ടില്‍ കയറ്റുവാന്‍ ഇടയാവരുത്. "മരിച്ച
വീട്ടില്‍ പോയാല്‍ തിരിച്ച് സ്വന്തം വീട്ടില്‍ കയറും മുന്‍പേ കുളിക്കണം;
അപ്പോള്‍ ശവം തിന്നാലോ ?" എന്നാണ് മാംസം കഴിച്ച് തന്നെ കാണാന്‍ വന്ന ഒരു
ഭക്തനോട് ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്‍ ചോദിച്ചത്. പ്രാണവേദനയോടെ
പിടഞ്ഞു വീണു മരിക്കുന്ന ജീവികളുടെ ശാപം, ആ മാംസം കഴിക്കുന്ന
മനുഷ്യര്‍ക്ക് ലഭിക്കുന്നു. ആ ശാപം പിന്നീട് അവരില്‍ മാറാ രോഗങ്ങള്‍ ആയി
പ്രത്യക്ഷപ്പെടുന്നു എന്നതിനാല്‍ മത്സ്യ മാംസാദികള്‍ ഏറ്റവും നികൃഷ്ടവും
പാപദായകവുമാണ് എന്നറിയുക. ഇക്കാരണത്താലാണ് മത്സ്യ മാംസാദികള്‍ കഴിച്ച്
ക്ഷേത്ര ദര്‍ശനം നടത്തരുത് എന്ന് പറയുന്നത്. ഈശ്വരാനുഗ്രഹവും ഐശ്വര്യവും
നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍; ഗൃഹവും പരിസരവും ക്ഷേത്രത്തിനു സമാനം
പരിശുദ്ധി ഉള്ളതായി സൂക്ഷിക്കുക...! അങ്ങിനെ ആയാല്‍ ഈശ്വര ചൈതന്യം
ജീവിതത്തില്‍ സദാ അനുഭവിക്കാന്‍ സാധിക്കും.
ഇതിനെല്ലാം പുറമേ
വിഗ്രഹത്തില്‍ ഈശ്വര ചൈതന്യം ഉണ്ട് എന്ന് ചിലര്‍ വിശ്വസിക്കുന്നു, അതിനു
ശാസ്ത്രീയമായ വാദഗതികളും നിരത്തുന്നു. അങ്ങിനെ വിശ്വസിക്കുന്നതില്‍ ഒരു
തെറ്റുമില്ല. ഇഷ്ടമുള്ളത് പോലെ വിശ്വസിക്കുവാന്‍ എല്ലാവര്ക്കും അവകാശം
ഉണ്ട്. പക്ഷെ അത് വിശ്വസിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ വിശ്വസിക്കേണ്ട
ആവശ്യവും ഇല്ല. അതാണ് സനാതന ധര്‍മ്മത്തിന്റെ മഹത്വവും. ഒന്നും കണ്ണുമടച്ച്
വിശ്വസിച്ച് അന്ധവിശ്വാസി ആകുവാന്‍ സനാതന ധര്‍മ്മം ആരെയും
പഠിപ്പിക്കുന്നില്ല. പക്ഷെ മനുഷ്യനെ അന്ധവിശ്വാസത്തില്‍ തളച്ചിട്ട്, അവരെ
ചൂഷണം ചെയ്തു നശിപ്പിക്കുന്ന ഒരുപാട് കച്ചവട സ്ഥാപനങ്ങള്‍ ഇന്ന് ക്ഷേത്രം,
ദേവസ്ഥാനം മുതലായ പേരുകളില്‍ ഉണ്ടാകുന്നു എന്നതിനാല്‍, അങ്ങിനെയുള്ള
സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞ് ഒഴിഞ്ഞ് മാറുന്നതാകും ഏവര്ക്കും നല്ലത്. പണം
നല്കിയാന്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാം എന്നൊക്കെപ്പറഞ്ഞ്
പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും പരസ്യം നല്‍കുന്നവര്‍ മിക്കവാറും എല്ലാം
ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ തന്നെയാണ്. പണം വാങ്ങി നിങ്ങളുടെ കാര്യം
സാധിപ്പിക്കാന്‍ ഈശ്വരന്‍ നിങ്ങളുടെ "വാടക ഗുണ്ട" അല്ല എന്ന് ആദ്യം തന്നെ
മനസ്സിലാക്കുക. സനാതന ധര്‍മ്മത്തെ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന
രാക്ഷസ ബുദ്ധികളായ ഇക്കൂട്ടരില്‍നിന്നും ഏതു വിധേനയും അകലം പാലിക്കുക.
മുകളില്‍ പറഞ്ഞതു പോലെ ആഗ്രഹ സഫലീകരണത്തിന് ഓരോരുത്തരും ജപിക്കേണ്ട
മന്ത്രങ്ങളും, സ്തോത്രങ്ങളും, പാലിക്കേണ്ട ജീവിത ചര്യകളും ഉണ്ട്. അവയെല്ലാം
പിന്തുടര്‍ന്നാല്‍ തന്നെ മതിയാകും. അതിനായി ജഗത്ഗുരു ശങ്കാരാചാര്യര്‍,
ശ്രീ നാരായണ ഗുരുദേവന്‍ മുതലായ വിശ്വഗുരുക്കന്മാരുടെ കൃതികള്‍ വായിക്കുക,
ശ്രീമദ് ഭഗവദ് ഗീത വായിച്ചു മനസ്സിലാക്കുക. നിങ്ങളുടെ എല്ലാ
പ്രശ്നങ്ങള്‍ക്കും ഉള്ള പരിഹാരം ഇവയില്‍നിന്നു തന്നെ ലഭിക്കും. ഇവയെല്ലാം
അറിഞ്ഞിരുന്നാല്‍ നിങ്ങളെ ചൂഷണം ചെയ്യുവാന്‍ ഈ ലോകത്തില്‍ ആര്‍ക്കും തന്നെ
സാധ്യമല്ല. നിങ്ങളുടെ അറിവില്ലായ്മ ആണ് ചൂഷണം ചെയ്യപ്പെടുന്നത് എന്നതിനാല്‍
അറിവ് നേടുക എന്നതാണ് മുക്തി ലഭിക്കുവാന്‍ ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗ്ഗം.
നിങ്ങള്‍ എന്തിനു ക്ഷേത്രത്തില്‍ പോകുന്നു; പ്രാര്‍ത്ഥിക്കുന്നു എന്നൊക്കെ
ചോദിക്കുവാനും വാദിക്കുവാനും വരുന്ന അന്യമതസ്ഥരോട് ഉടനെ തിരിച്ചു
ചോദിക്കുക; അവര്‍ എന്തുകൊണ്ട് ഏതോ ഒരു ദേശത്ത് കിടക്കുന്ന ആരാധനാലയത്തെ
ലക്ഷ്യമാക്കി ദിവസവും പലതവണ തലകുത്തി നിന്ന് പ്രാര്‍ഥിക്കുന്നു ? അവിടെ
പോകുന്നതും പ്രദക്ഷിണം ചെയ്യുന്നതും; കല്ലുകളില്‍ ചുംബിക്കുന്നതും
പുണ്യമായി കരുതുന്നു ? രൂപങ്ങള്‍ക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ച് വച്ച്
മുട്ട് കുത്തി നിന്ന് പ്രാര്‍ത്ഥിക്കുന്നു ? ഇതൊക്കെ സ്വയം ചെയ്തിട്ട്
എന്തിനീ വിഡ്ഢിച്ചോദ്യം മറ്റുള്ളവരോട് ചോദിക്കുന്നു ? നിങ്ങള്ക്ക്
അവയെല്ലാം ഒരു പ്രതീകം ആണെങ്കില്‍ ഞങ്ങള്‍ക്ക് ഇതൊരു പ്രതീകം ആണെന്നും;
നിങ്ങളുടെതിനേക്കാള്‍ ഞങ്ങള്‍ അനുഷ്ഠിക്കുന്നത് വളരെയധികം ശാസ്ത്രീയവും
ശ്രേഷ്ഠവുമായ രീതിയാണെന്നും മുകളില്‍ പറഞ്ഞ കാരണങ്ങള്‍ നിരത്തി വ്യക്തമായി
പറഞ്ഞു കൊടുക്കുക. ഇങ്ങിനെ പറയേണ്ടി വരുന്നത് അന്യമതസ്ഥരെ നിന്ദിക്കുവാണോ
കളിയാക്കുവാനോ അല്ല; മറിച്ച് ഇങ്ങനെ ചോദിക്കുന്ന ഒരുപാട് പേരെ
കണ്ടിട്ടുള്ളതുകൊണ്ടും, "മതപരിവര്‍ത്തനം എന്ന കാളകൂടവിഷം" ഉള്ളില്‍ കൊണ്ട്
നടക്കുന്ന "ആട്ടിന്‍ തോലിട്ട ചെന്നായകള്‍ " വിഹരിക്കുന്ന ഈ സമൂഹത്തില്‍
അവര്‍ക്ക് എങ്ങിനെ മറുപടി കൊടുക്കണം എന്ന് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത്
അത്യാവശ്യം ആയതുകൊണ്ടും മാത്രമാണ്.
Pullikkanakku Omanakkuttan Sapthaha Acharyan
ക്ഷേത്ര ദര്‍ശനം എന്തിനു വേണ്ടി ?
മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങളെയും
അസാന്മര്‍ഗ്ഗികമായ വിഷയങ്ങളില്‍ നിന്നും സന്മാര്‍ഗ്ഗത്തിലേക്ക്
നയിക്കുവാനുള്ള വളരെ ശാസ്ത്രീയമായ ഒരു മാര്‍ഗ്ഗമാണ് ക്ഷേത്ര ദര്‍ശനം.
നമുക്ക് ചുറ്റുമുള്ള പലരും പലപ്പോഴും പറയുന്നത് കേള്‍ക്കാം; ക്ഷേത്രങ്ങളില്‍ പോകേണ്ട ആവശ്യം എന്താണ് ? ഈശ്വരന്‍ സര്‍വ്വവ്യാപിയല്ലേ ? ഈശ്വരന്‍ നമ്മില്‍ തന്നെ ഉണ്ടല്ലോ; പിന്നെ എന്തിനു വേണ്ടി നാം ക്ഷേത്രദര്‍ശനം നടത്തണം ? സത്യമറിയാതെ ഇപ്രകാരം വെറുതെ ജല്‍പ്പിക്കുന്നവര്‍ ക്ഷേത്ര ദര്‍ശനം ആവശ്യമാണോ എന്ന് താഴെ പറയുന്ന കാരണങ്ങള്‍ വായിച്ചറിഞ്ഞതിന് ശേഷം സ്വയം തീരുമാനിക്കുക..
ജീവികളെ മോഹിപ്പിച്ച് അപകടങ്ങളിലേക്കും ദുര്‍മ്മാര്‍ഗ്ഗങ്ങളിലേക്കും നയിച്ച് അവയെ സര്‍വ്വനാശത്തില്‍ എത്തിക്കുന്നത് കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് മുതലായ പഞ്ചേന്ദ്രിയങ്ങള്‍ ആണ് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അതിനു ഉദാഹരണമായി ശ്രീമദ് ഭാഗവതത്തില്‍ അഞ്ചു ജീവികളെക്കുറിച്ച് വര്‍ണ്ണിക്കുന്നു. കണ്ണ് മൂലം ഇയ്യാംപാറ്റയും, ചെവി മൂലം മാനും, നാക്ക് മൂലം മത്സ്യവും, മൂക്ക് മൂലം വണ്ടും, ത്വക്ക് മൂലം ആനയും അപകടത്തില്‍പ്പെട്ടു നശിക്കുന്നു. കേവലം സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്ക് ഇക്കാര്യം ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ.
മനസ്സും ബുദ്ധിയും എപ്പോഴും പിന്തുടരുന്നത് ഈ ഇന്ദ്രിയങ്ങളെ ആണ് എന്നതിനാല്‍ മനുഷ്യന്‍ എത്രത്തോളം അപകടങ്ങളിലൂടെയും ദുര്‍മാര്‍ഗ്ഗങ്ങളിലൂടെയും ആണ് ദിവസവും സഞ്ചരിക്കുന്നത് ? എന്തെങ്കിലും ഒന്ന് കണ്ടാല്‍; ഒരു ശബ്ദം കേട്ടാല്‍; ഒരു ഗന്ധം ലഭിച്ചാല്‍ അത് നല്ലതോ ചീത്തയോ എന്തുമാകട്ടെ ; ഉടനെ തന്നെ മനസ്സ് അങ്ങോട്ട് തിരിയുന്നു. നാക്കിനു രുചിയുള്ള ഭക്ഷണം തേടി അവന്‍ എല്ലാ രോഗങ്ങളും വരുത്തി വെക്കുന്നു. സ്പര്‍ശ സുഖം തേടി അലയുന്ന മനുഷ്യര്‍ വ്യഭിചാരികളായി നശിക്കുന്നു. ഇതെല്ലാം നാം കാണുന്നതും നിത്യവും അനുഭവിക്കുന്നതും അല്ലെ ?
ഇതില്‍ നിന്നും ഒരു കാര്യം സംശയമന്യേ സ്പഷ്ടമാകുന്നു. മുകളില്‍ വിവരിച്ച അഞ്ച് ഇന്ദ്രിയങ്ങളെയും നമുക്ക് തിന്മയില്‍ നിന്നും നന്മയിലേക്ക് നയിക്കാന്‍ കഴിഞ്ഞാല്‍ മനസ്സും ബുദ്ധിയും ആ മാര്‍ഗ്ഗം പിന്തുടരുകയും കാലക്രമേണ മനുഷ്യന് ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും മുക്തി നേടി യോഗയുക്തന്‍ ആകുവാന്‍ കഴിയുകയും ചെയ്യും. പക്ഷെ അതിനു എന്താണ് ഒരു മാര്‍ഗ്ഗം ?
മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങളെയും അസാന്മര്‍ഗ്ഗികമായ വിഷയങ്ങളില്‍ നിന്നും സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാനുള്ള വളരെ ശാസ്ത്രീയമായ ഒരു മാര്‍ഗ്ഗമാണ് ക്ഷേത്ര ദര്‍ശനം. നമ്മുടെ പൂര്‍വ്വികരും ഗുരുക്കന്മാരും അതിനുവേണ്ട എല്ലാം തന്നെ ക്ഷേത്രങ്ങളില്‍ ഒരുക്കി വച്ചിരിക്കുന്നു.
1) ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം മുതലായവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും..
2) ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും..
3) പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും..
4) ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം മുതലായവ നമ്മുടെ ചെവികളെയും..
5) ചന്ദനം, ഭസ്മം, തീര്‍ത്ഥം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും...
ലൌകിക, അസന്മാര്‍ഗ്ഗിക വിഷയങ്ങളില്‍ നിന്നും താല്‍കാലികമായി എങ്കിലും പിന്തിരിപ്പിച്ച് ഈശ്വര സങ്കല്‍പ്പത്തില്‍ ലയിപ്പിക്കുന്നു. കാലം ചെല്ലുമ്പോള്‍ ക്ഷേത്രദര്‍ശനം കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രമല്ലാതെ സര്‍വ ചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ ഈശ്വരന്റെ വിശ്വരൂപം ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു.
ഈശ്വരന്‍ സര്‍വ്വവ്യാപിയാണ്; അതിനാല്‍ ക്ഷേത്രത്തില്‍ പോകേണ്ട ആവശ്യം ഇല്ല എന്ന് പറയുന്നവര്‍ അവരുടെ അഞ്ചു ഇന്ദ്രിയങ്ങളും സാത്വിക വിഷയങ്ങളില്‍ തന്നെയാണോ എപ്പോഴും രമിക്കുന്നത് എന്ന് ഒരു ആത്മപരിശോദന നടത്തുക. അതിനു ശേഷം ക്ഷേത്ര ദര്‍ശനം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. അഞ്ച് ഇന്ദ്രിയങ്ങളും സര്‍വ്വദാ സാത്വിക വിഷയങ്ങളില്‍ രമിക്കും വരെ ഓരോ വ്യക്തിയും ക്ഷേത്ര ദര്‍ശനം തുടരുക തന്നെ വേണം. ഇക്കാരണങ്ങള്‍ കൊണ്ടാണ് ജഗത്ഗുരു ആദി ശങ്കരാചാര്യര്‍, ശ്രീ നാരായണ ഗുരുദേവന്‍ മുതലായ അദ്വൈതജ്ഞാനികളായ മഹാഗുരുക്കന്മാര്‍ പോലും അജ്ഞാനികളായ മനുഷ്യര്‍ക്ക് വേണ്ടി ക്ഷേത്ര പ്രതിഷ്ഠകളും പൂജാ വിധികളും കല്‍പ്പിച്ചു കൊടുത്തത്, അല്ലാതെ അവര്‍ക്ക് സ്വയം ആരാധിക്കുവാന്‍ വേണ്ടി ആയിരുന്നില്ല എന്നറിയുക. ശരീരത്തിന്റെ ഒരു പ്രതീകം തന്നെയാണ് ക്ഷേത്രം. ശരീരത്തില്‍ എപ്രകാരം ഈശ്വരന്‍ ആത്മാവായി കുടികൊള്ളുന്നുവോ; അതുപോലെ ക്ഷേത്രം എന്ന ദേവ ശരീരത്തില്‍ പ്രതിഷ്ഠയായി ഈശ്വര ചൈതന്യത്തെ ഭക്തന്മാരും ജ്ഞാനികളും സങ്കല്‍പ്പിച്ചു ദര്‍ശിക്കുന്നു.
ഇനിയും, ക്ഷേത്ര ദര്‍ശനത്തില്‍ നിങ്ങള്ക്ക് ഒട്ടും താല്പര്യമോ; നിങ്ങള്‍ താമസിക്കുന്ന രാജ്യത്ത് അതിനുള്ള സൗകര്യമോ ഇല്ല എങ്കില്‍, പഞ്ചേന്ദ്രിയങ്ങളെ ഉദ്ദീപിപ്പിക്കുവാന്‍ കഴിയുന്ന ക്ഷേത്ര സമാനമായ ഒരു അന്തരീക്ഷം മുകളില്‍ വിവരിച്ചത് പോലെ സ്വന്തം ഗൃഹത്തില്‍ തന്നെ ഒരുക്കാവുന്നതാണ്. അങ്ങിനെ ആയാല്‍ നിങ്ങളുടെ ഗൃഹം തന്നെ അങ്ങേയറ്റം പരിശുദ്ധി ഉള്ളതായിത്തീരും. പക്ഷെ അതിനു വേണ്ടി മത്സ്യ മാംസാദികള്‍ മുതലായ നികൃഷ്ടമായ ആഹാരാദികള്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കുക തന്നെ വേണം. ഒരു കാരണവശാലും ഇവ വീട്ടില്‍ കയറ്റുവാന്‍ ഇടയാവരുത്. "മരിച്ച വീട്ടില്‍ പോയാല്‍ തിരിച്ച് സ്വന്തം വീട്ടില്‍ കയറും മുന്‍പേ കുളിക്കണം; അപ്പോള്‍ ശവം തിന്നാലോ ?" എന്നാണ് മാംസം കഴിച്ച് തന്നെ കാണാന്‍ വന്ന ഒരു ഭക്തനോട് ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്‍ ചോദിച്ചത്. പ്രാണവേദനയോടെ പിടഞ്ഞു വീണു മരിക്കുന്ന ജീവികളുടെ ശാപം, ആ മാംസം കഴിക്കുന്ന മനുഷ്യര്‍ക്ക് ലഭിക്കുന്നു. ആ ശാപം പിന്നീട് അവരില്‍ മാറാ രോഗങ്ങള്‍ ആയി പ്രത്യക്ഷപ്പെടുന്നു എന്നതിനാല്‍ മത്സ്യ മാംസാദികള്‍ ഏറ്റവും നികൃഷ്ടവും പാപദായകവുമാണ് എന്നറിയുക. ഇക്കാരണത്താലാണ് മത്സ്യ മാംസാദികള്‍ കഴിച്ച് ക്ഷേത്ര ദര്‍ശനം നടത്തരുത് എന്ന് പറയുന്നത്. ഈശ്വരാനുഗ്രഹവും ഐശ്വര്യവും നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍; ഗൃഹവും പരിസരവും ക്ഷേത്രത്തിനു സമാനം പരിശുദ്ധി ഉള്ളതായി സൂക്ഷിക്കുക...! അങ്ങിനെ ആയാല്‍ ഈശ്വര ചൈതന്യം ജീവിതത്തില്‍ സദാ അനുഭവിക്കാന്‍ സാധിക്കും.
ഇതിനെല്ലാം പുറമേ വിഗ്രഹത്തില്‍ ഈശ്വര ചൈതന്യം ഉണ്ട് എന്ന് ചിലര്‍ വിശ്വസിക്കുന്നു, അതിനു ശാസ്ത്രീയമായ വാദഗതികളും നിരത്തുന്നു. അങ്ങിനെ വിശ്വസിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഇഷ്ടമുള്ളത് പോലെ വിശ്വസിക്കുവാന്‍ എല്ലാവര്ക്കും അവകാശം ഉണ്ട്. പക്ഷെ അത് വിശ്വസിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ വിശ്വസിക്കേണ്ട ആവശ്യവും ഇല്ല. അതാണ് സനാതന ധര്‍മ്മത്തിന്റെ മഹത്വവും. ഒന്നും കണ്ണുമടച്ച് വിശ്വസിച്ച് അന്ധവിശ്വാസി ആകുവാന്‍ സനാതന ധര്‍മ്മം ആരെയും പഠിപ്പിക്കുന്നില്ല. പക്ഷെ മനുഷ്യനെ അന്ധവിശ്വാസത്തില്‍ തളച്ചിട്ട്, അവരെ ചൂഷണം ചെയ്തു നശിപ്പിക്കുന്ന ഒരുപാട് കച്ചവട സ്ഥാപനങ്ങള്‍ ഇന്ന് ക്ഷേത്രം, ദേവസ്ഥാനം മുതലായ പേരുകളില്‍ ഉണ്ടാകുന്നു എന്നതിനാല്‍, അങ്ങിനെയുള്ള സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞ് ഒഴിഞ്ഞ് മാറുന്നതാകും ഏവര്ക്കും നല്ലത്. പണം നല്കിയാന്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാം എന്നൊക്കെപ്പറഞ്ഞ് പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും പരസ്യം നല്‍കുന്നവര്‍ മിക്കവാറും എല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ തന്നെയാണ്. പണം വാങ്ങി നിങ്ങളുടെ കാര്യം സാധിപ്പിക്കാന്‍ ഈശ്വരന്‍ നിങ്ങളുടെ "വാടക ഗുണ്ട" അല്ല എന്ന് ആദ്യം തന്നെ മനസ്സിലാക്കുക. സനാതന ധര്‍മ്മത്തെ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന രാക്ഷസ ബുദ്ധികളായ ഇക്കൂട്ടരില്‍നിന്നും ഏതു വിധേനയും അകലം പാലിക്കുക.
മുകളില്‍ പറഞ്ഞതു പോലെ ആഗ്രഹ സഫലീകരണത്തിന് ഓരോരുത്തരും ജപിക്കേണ്ട മന്ത്രങ്ങളും, സ്തോത്രങ്ങളും, പാലിക്കേണ്ട ജീവിത ചര്യകളും ഉണ്ട്. അവയെല്ലാം പിന്തുടര്‍ന്നാല്‍ തന്നെ മതിയാകും. അതിനായി ജഗത്ഗുരു ശങ്കാരാചാര്യര്‍, ശ്രീ നാരായണ ഗുരുദേവന്‍ മുതലായ വിശ്വഗുരുക്കന്മാരുടെ കൃതികള്‍ വായിക്കുക, ശ്രീമദ് ഭഗവദ് ഗീത വായിച്ചു മനസ്സിലാക്കുക. നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉള്ള പരിഹാരം ഇവയില്‍നിന്നു തന്നെ ലഭിക്കും. ഇവയെല്ലാം അറിഞ്ഞിരുന്നാല്‍ നിങ്ങളെ ചൂഷണം ചെയ്യുവാന്‍ ഈ ലോകത്തില്‍ ആര്‍ക്കും തന്നെ സാധ്യമല്ല. നിങ്ങളുടെ അറിവില്ലായ്മ ആണ് ചൂഷണം ചെയ്യപ്പെടുന്നത് എന്നതിനാല്‍ അറിവ് നേടുക എന്നതാണ് മുക്തി ലഭിക്കുവാന്‍ ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗ്ഗം.
നിങ്ങള്‍ എന്തിനു ക്ഷേത്രത്തില്‍ പോകുന്നു; പ്രാര്‍ത്ഥിക്കുന്നു എന്നൊക്കെ ചോദിക്കുവാനും വാദിക്കുവാനും വരുന്ന അന്യമതസ്ഥരോട് ഉടനെ തിരിച്ചു ചോദിക്കുക; അവര്‍ എന്തുകൊണ്ട് ഏതോ ഒരു ദേശത്ത് കിടക്കുന്ന ആരാധനാലയത്തെ ലക്ഷ്യമാക്കി ദിവസവും പലതവണ തലകുത്തി നിന്ന് പ്രാര്‍ഥിക്കുന്നു ? അവിടെ പോകുന്നതും പ്രദക്ഷിണം ചെയ്യുന്നതും; കല്ലുകളില്‍ ചുംബിക്കുന്നതും പുണ്യമായി കരുതുന്നു ? രൂപങ്ങള്‍ക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ച് വച്ച് മുട്ട് കുത്തി നിന്ന് പ്രാര്‍ത്ഥിക്കുന്നു ? ഇതൊക്കെ സ്വയം ചെയ്തിട്ട് എന്തിനീ വിഡ്ഢിച്ചോദ്യം മറ്റുള്ളവരോട് ചോദിക്കുന്നു ? നിങ്ങള്ക്ക് അവയെല്ലാം ഒരു പ്രതീകം ആണെങ്കില്‍ ഞങ്ങള്‍ക്ക് ഇതൊരു പ്രതീകം ആണെന്നും; നിങ്ങളുടെതിനേക്കാള്‍ ഞങ്ങള്‍ അനുഷ്ഠിക്കുന്നത് വളരെയധികം ശാസ്ത്രീയവും ശ്രേഷ്ഠവുമായ രീതിയാണെന്നും മുകളില്‍ പറഞ്ഞ കാരണങ്ങള്‍ നിരത്തി വ്യക്തമായി പറഞ്ഞു കൊടുക്കുക. ഇങ്ങിനെ പറയേണ്ടി വരുന്നത് അന്യമതസ്ഥരെ നിന്ദിക്കുവാണോ കളിയാക്കുവാനോ അല്ല; മറിച്ച് ഇങ്ങനെ ചോദിക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുള്ളതുകൊണ്ടും, "മതപരിവര്‍ത്തനം എന്ന കാളകൂടവിഷം" ഉള്ളില്‍ കൊണ്ട് നടക്കുന്ന "ആട്ടിന്‍ തോലിട്ട ചെന്നായകള്‍ " വിഹരിക്കുന്ന ഈ സമൂഹത്തില്‍ അവര്‍ക്ക് എങ്ങിനെ മറുപടി കൊടുക്കണം എന്ന് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം ആയതുകൊണ്ടും മാത്രമാണ്.
അമ്പലത്തിലെ തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കണം. വലതു കൈ ഇടതു കൈ കൊണ്ട് പിടിച്ചുവേണം തീര്‍ത്ഥം സ്വീകരിക്കേണ്ടത്. അവ സേവിക്കുകയും ബാക്കി തലയിലും ശരീരത്തും തളിക്കുകയും വേണം.ക്ഷേത്ര പ്രസാദത്തിനോടൊപ്പം തരുന്ന പൂവും ചന്ദനവും തീര്‍ത്ഥവും ഈശ്വരന് അര്‍പ്പിച്ചതാകയാല്‍ ദൈവിക ചൈതന്യം ഉള്‍കൊള്ളുന്നതായിരിക്കും. തീര്‍ത്ഥം പാപഹാരിയാണ്. അവ ഭക്തിയോടെ സ്വീകരിക്കണം.

No comments:
Post a Comment