Tuesday, December 09, 2014

ദശാകാലം കണ്ടുപിടിക്കാം

ദശാകാലം കണ്ടുപിടിക്കാം

           മനുഷ്യായുസ്സ് 120 വര്‍ഷമാണ്‌. ഇതിനെ 9 ദാശാകാലങ്ങളായി ഭാഗിച്ചിരിക്കുന്നു. ഒരു ശിശു ഏതു നക്ഷത്രത്തിലാണോ ജനിക്കുന്നത് ആ നക്ഷത്രത്തിന്റെ ദശ മുതലാണ്‌ അനുഭവിച്ച് തുടങ്ങുന്നത്. ഓരോ നക്ഷത്രത്തിന്റെയും ദശയും അതിന്റെ കാലയളവും താഴെ ചേര്‍ക്കുന്നു.

     നക്ഷത്രങ്ങള്‍                                                        ദശ               വര്‍ഷം
അശ്വതി - മകം - മൂലം                                              കേതു                 7

ഭരണി - പൂരം - പൂരാടം                                              ശുക്രന്‍             20

കാര്‍ത്തിക - ഉത്രം  - ഉത്രാടം                                    സൂര്യന്‍              6

രോഹിണി - അത്തം - തിരുവോണം                        ചന്ദ്രന്‍              10

മകീര്യം - ചിത്ര - അവിട്ടം                                           ചൊവ്വ               7

തിരുവാതിര - ചോതി  - ചതയം                                രാഹു                 18

പുണര്‍തം - വിശാഖം - പുരോരുട്ടാതി                       വ്യാഴം                16

പൂയ്യം   - അനിഴം -  ഉത്രട്ടാതി                                    ശനി                  19

ആയില്യം - തൃക്കേട്ട - രേവതി                                   ബുധന്‍              17



            ഒരാളുടെ ഇപ്പോഴത്തെ ദശാകാലം ഏതെന്ന് മേല്‍ പട്ടിക നോക്കി കണ്ടുപിടിക്കാന്‍ കഴിയും. ഇങ്ങനെ കണ്ടുപിടിക്കുന്ന ദശാകാലം കൃത്യമായിരിക്കില്ല. കൃത്യമായറിയാന്‍ ജനിച്ച സമയവും ജ്യോതിഷവും അറിഞ്ഞിരിക്കണം. പട്ടിക നോക്കി കണ്ടുപിടിക്കുന്ന ദശാകാലം ഏറെകുറെ ശരിയായിരിക്കുകയും ചെയ്യും.

           അശ്വതി, മകം, മൂലം നക്ഷത്രങ്ങളില്‍ ജനിക്കുന്നവരുടെ ജനന ദശാകാലം കേതുവാണ്. ഭരണി, പൂരം, പൂരാടം നക്ഷത്രങ്ങളില്‍ ജനിക്കുന്നവരുടെ ജനനദശ ശുക്രനാണ്. ഇങ്ങനെ ആയില്യം, തൃക്കേട്ട, രേവതി വരെ ജനന ദശാകാലം മനസ്സിലാക്കുക. ജനന ദശാകാലം എത്ര വര്‍ഷമെന്നാണറിയേണ്ടത്. അതിന് ജന്മനക്ഷത്രത്തിന്റെ ഏതു പാദത്തിലാണ് ജനിച്ചതെന്നറിഞ്ഞു കണക്കുകൂട്ടി കാലനിര്‍ണയണം നടത്തണം. അതിന് ജ്യോതിഷപരിജ്ഞാനം കൂടിയേ തീരു. പരിജ്ഞാനമില്ലത്തവര്‍ക്ക് ചെയ്യാവുന്നത് ജനന ദശാകാലം എത്രയോ അതിന്റെ പകുതിവെച്ച് കണക്കാക്കി തുടര്‍ന്നുള്ള ദശാകാലം കണ്ടുപിടിക്കുക എന്നതാണ്. അശ്വതി, മകം, മൂലം നക്ഷത്രത്തില്‍ ജനിച്ചവരുടെ ജനന ദാശാകലത്തിന്റെ പകുതി, അതായത് ഏഴിന്റെ പകുതി മൂന്നരയെടുത്ത് ശിശുവിന് മൂന്നര വയസ്സുവരെ കേതുദശ, മൂന്നരവസ്സുമുതല്‍ അടുത്ത ദശയായ ശുക്രദശ 20 വര്‍ഷക്കാലം, അതായത് ഇരുപത്തിമൂന്നരവയസ്സുവരെ ശുക്രദശ. ഇരുപത്തിമൂന്നരവയസ്സുമുതല്‍ ആറു വര്‍ഷക്കാലം ആദിത്യദശ. ഇങ്ങനെ തുടര്‍ന്നുള്ള ദാശാകാലങ്ങള്‍ കണ്ടുപിടിക്കാം. ഇപ്രകാരം ജന്മനാള്‍വച്ച് അവരവരുടെ ദശാകാലം ഏറെകുറെ കണ്ടുപിടിക്കാവുന്നതാണ്. ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് എട്ടര വയസ്സുവരെ ബുധദശയെന്നു കാണുക. തുടര്‍ന്ന് പതിനഞ്ചര വയസ്സുവരെ കേതുദശ, ശേഷം മുപ്പത്തഞ്ചരവയസ്സ് വരെ ശുക്രന്‍, നാല്പത്തിയൊന്നരവയസ്സുവരെ ആദിത്യന്‍ ഇങ്ങനെ തുടര്‍ന്ന് കാണുക.

    ജാതകത്തില്‍ ഇഷ്ടസ്ഥാനത്ത് നില്‍ക്കുന്ന ഗ്രഹത്തിന്റെ ദാശാകാലത്ത് നല്ല ഫലങ്ങളും, അനിഷ്ടസ്ഥാനത്തു നില്‍ക്കുന്ന ഗ്രഹങ്ങളുടെ ദാശാകാലത്ത് അനിഷ്ട ഫലങ്ങളുമാണ് (ശുഭഗ്രഹങ്ങളായാലും പാപഗ്രഹങ്ങളായാലും) അനുഭവപ്പെടുക്ക . ഏതു ദശയുടെയും ആരംഭകാലവും അവസാനകാലവും ദോഷപ്രദമായിരിക്കും.  ഇത്തരം കാര്യങ്ങള്‍ അറിയാന്‍ ജ്യോതിഷ പരിജ്ഞാനം കൂടിയേ തീരു.

No comments:

Post a Comment