Tuesday, August 16, 2016

ചിങ്ങം 1 , ആവണിപ്പിറപ്പ്


119 ചിങ്ങം 1 , ആവണിപ്പിറപ്പ്
 *****************************
ഹൃദയം നിറഞ്ഞ പുതുവല്‍‌സരാശംസകള്‍ !!!! വറുതികള്‍ക്ക് വിട നല്കി ചിങ്ങപ്പുലരി ആഗതമായി. ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ ഷത്തെ വരവേല്ക്കാല്‍ മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു . കറുത്തിരുണ്ട കര്‍ക്കടക രാവുകള്‍ക്കപ്പുറം ചിങ്ങനിലാവില്‍ നാളുകളിലേക്ക് ഇനി കടക്കാം. ഓണത്തുമ്പികളുടെയും കൊയ്ത്തു പാട്ടിന്റെയും വരവറിയിച്ചു കൊണ്ടാണ് ചിങ്ങമാസത്തിന്റെ വരവ് . നന്മയുടെ പൂവിതളുകള്‍ പറിച്ചു സ്നേഹത്തിന്റെ പൂക്കളമെഴുതാല്‍ മനസും മുറ്റവും നമുക്ക് ഒരുക്കി വയ്ക്കാം . ... പൊന്നോണ മാസം എന്നതിന് ഉപരി ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്. ചിങ്ങം ഒന്ന് കര്‍ഷക ദിനം ആയും നാം ആചരിക്കുന്നു . മലയാളിയ്ക്ക് അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്ത്താന്ന് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. വര്‍ഷം മുഴുവന്‍ സുഖവും സമ്പര്‍ സമൃദ്ധിയും കിട്ടാന്‍ വിശ്വാസികളൊക്കെ ആരാധനാലയങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന ദിവസമാണ് ചിങ്ങം ഒന്ന്. പ്രത്യേകിച്ചും ഹിന്ദുക്കള്‍. എല്ലാ ഹിന്ദു ദേവാലയങ്ങളിലും പ്രത്യേക പൂജകളും ഉത്സവവും ഈ ദിവസം ഉണ്ടാവും. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ പുതുവല്‍‌സരാശംസകള്‍ !!!!


No comments:

Post a Comment