Wednesday, July 13, 2016

ദശാകാലം കണ്ടുപിടിക്കാം

ദശാകാലം കണ്ടുപിടിക്കാം

           മനുഷ്യായുസ്സ് 120 വര്‍ഷമാണ്‌. ഇതിനെ 9 ദാശാകാലങ്ങളായി ഭാഗിച്ചിരിക്കുന്നു. ഒരു ശിശു ഏതു നക്ഷത്രത്തിലാണോ ജനിക്കുന്നത് ആ നക്ഷത്രത്തിന്റെ ദശ മുതലാണ്‌ അനുഭവിച്ച് തുടങ്ങുന്നത്. ഓരോ നക്ഷത്രത്തിന്റെയും ദശയും അതിന്റെ കാലയളവും താഴെ ചേര്‍ക്കുന്നു.
     നക്ഷത്രങ്ങള്‍                                              ദശ               വര്‍ഷം

അശ്വതി - മകം - മൂലം                                     കേതു                 7

ഭരണി - പൂരം - പൂരാടം                                   ശുക്രന്‍             20 

കാര്‍ത്തിക - ഉത്രം  - ഉത്രാടം                          സൂര്യന്‍              6

രോഹിണി - അത്തം - തിരുവോണം             ചന്ദ്രന്‍              10

മകീര്യം - ചിത്ര - അവിട്ടം                              ചൊവ്വ               7

തിരുവാതിര - ചോതി  - ചതയം                  രാഹു                 18

പുണര്‍തം - വിശാഖം - പുരോരുട്ടാതി           വ്യാഴം                16

പൂയ്യം   - അനിഴം -  ഉത്രട്ടാതി                       ശനി                  19

ആയില്യം - തൃക്കേട്ട - രേവ                         ബുധന്‍              17



            ഒരാളുടെ ഇപ്പോഴത്തെ ദശാകാലം ഏതെന്ന് മേല്‍ പട്ടിക നോക്കി കണ്ടുപിടിക്കാന്‍ കഴിയും. ഇങ്ങനെ കണ്ടുപിടിക്കുന്ന ദശാകാലം കൃത്യമായിരിക്കില്ല. കൃത്യമായറിയാന്‍ ജനിച്ച സമയവും ജ്യോതിഷവും അറിഞ്ഞിരിക്കണം. പട്ടിക നോക്കി കണ്ടുപിടിക്കുന്ന ദശാകാലം ഏറെകുറെ ശരിയായിരിക്കുകയും ചെയ്യും.

           അശ്വതി, മകം, മൂലം നക്ഷത്രങ്ങളില്‍ ജനിക്കുന്നവരുടെ ജനന ദശാകാലം കേതുവാണ്. ഭരണി, പൂരം, പൂരാടം നക്ഷത്രങ്ങളില്‍ ജനിക്കുന്നവരുടെ ജനനദശ ശുക്രനാണ്. ഇങ്ങനെ ആയില്യം, തൃക്കേട്ട, രേവതി വരെ ജനന ദശാകാലം മനസ്സിലാക്കുക. ജനന ദശാകാലം എത്ര വര്‍ഷമെന്നാണറിയേണ്ടത്. അതിന് ജന്മനക്ഷത്രത്തിന്റെ ഏതു പാദത്തിലാണ് ജനിച്ചതെന്നറിഞ്ഞു കണക്കുകൂട്ടി കാലനിര്‍ണയണം നടത്തണം. അതിന് ജ്യോതിഷപരിജ്ഞാനം കൂടിയേ തീരു. പരിജ്ഞാനമില്ലത്തവര്‍ക്ക് ചെയ്യാവുന്നത് ജനന ദശാകാലം എത്രയോ അതിന്റെ പകുതിവെച്ച് കണക്കാക്കി തുടര്‍ന്നുള്ള ദശാകാലം കണ്ടുപിടിക്കുക എന്നതാണ്. അശ്വതി, മകം, മൂലം നക്ഷത്രത്തില്‍ ജനിച്ചവരുടെ ജനന ദാശാകലത്തിന്റെ പകുതി, അതായത് ഏഴിന്റെ പകുതി മൂന്നരയെടുത്ത് ശിശുവിന് മൂന്നര വയസ്സുവരെ കേതുദശ, മൂന്നരവസ്സുമുതല്‍ അടുത്ത ദശയായ ശുക്രദശ 20 വര്‍ഷക്കാലം, അതായത് ഇരുപത്തിമൂന്നരവയസ്സുവരെ ശുക്രദശ. ഇരുപത്തിമൂന്നരവയസ്സുമുതല്‍ ആറു വര്‍ഷക്കാലം ആദിത്യദശ. ഇങ്ങനെ തുടര്‍ന്നുള്ള ദാശാകാലങ്ങള്‍ കണ്ടുപിടിക്കാം. ഇപ്രകാരം ജന്മനാള്‍വച്ച് അവരവരുടെ ദശാകാലം ഏറെകുറെ കണ്ടുപിടിക്കാവുന്നതാണ്. ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് എട്ടര വയസ്സുവരെ ബുധദശയെന്നു കാണുക. തുടര്‍ന്ന് പതിനഞ്ചര വയസ്സുവരെ കേതുദശ, ശേഷം മുപ്പത്തഞ്ചരവയസ്സ് വരെ ശുക്രന്‍, നാല്പത്തിയൊന്നരവയസ്സുവരെ ആദിത്യന്‍ ഇങ്ങനെ തുടര്‍ന്ന് കാണുക.

    ജാതകത്തില്‍ ഇഷ്ടസ്ഥാനത്ത് നില്‍ക്കുന്ന ഗ്രഹത്തിന്റെ ദാശാകാലത്ത് നല്ല ഫലങ്ങളും, അനിഷ്ടസ്ഥാനത്തു നില്‍ക്കുന്ന ഗ്രഹങ്ങളുടെ ദാശാകാലത്ത് അനിഷ്ട ഫലങ്ങളുമാണ് (ശുഭഗ്രഹങ്ങളായാലും പാപഗ്രഹങ്ങളായാലും) അനുഭവപ്പെടുക്ക . ഏതു ദശയുടെയും ആരംഭകാലവും അവസാനകാലവും ദോഷപ്രദമായിരിക്കും.  ഇത്തരം കാര്യങ്ങള്‍ അറിയാന്‍ ജ്യോതിഷ പരിജ്ഞാനം കൂടിയേ തീ
രു.

Sunday, July 03, 2016

ശ്രീമദ്‌ ഭാഗവത സപ്താഹയജ്ഞം 2016



ദേവി ശരണം അമ്മേ ശരണം

പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രം തലവടി

ശ്രീമദ്‌ ഭാഗവത സപ്താഹയജ്ഞം

201ജൂലൈ 24  മുതല്‍ 31 വരെ 






2016 ജൂലൈ 24  മുതല്‍ 31  വരെ (1191  കര്‍ക്കിടകം 09 -16 )..















ജൂലൈ 24  ഞായറ്ച് പകല്‍ 2 മണി വിഗ്രഹഘോഷയാത്ര ഒട്ടിയാറ ശ്രീ  പ്രീജിത്തി ന്റെ  വസതിയില്‍ നിന്ന്‍ആരംഭി ച്ചു കരകം ,പൂത്താലം ,  ശിങ്കാരി മേളം എന്നിവയുടെ  അകമ്പടിയേടെ  അലങ്കരിച്ച  വാഹനത്തിണല്‍ വിഗ്രഹം വഹിച്ചു  ഭക്തജനങ്ങളുടെ  നാമജപത്തോടെ   ക്ഷേത്രത്തില്‍  എത്തിച്ചേരുന്നു 


 വിഗ്രഹഘോഷയാത്ര ,,,,,,,,,,,,,,,,,,,,,,,,,,,,,ജൂലൈ 24പകല്‍ 2 മണി
ഉണ്ണിയൂട്ട്,തൊട്ടിലാട്ട് ---------------------------; ജൂലൈ27 
വിദ്യാഗോപാല മന്ത്ര സമൂഹാര്‍ച്ചന--------...: ജൂലൈ
28 
സര്‍വ്വൈശ്വാര്യ പൂജ,രുഗ്മിണി സ്വയംവരം --:
ജൂലൈ 29 
 മഹാമ്യത്യൂജ്ഞയ ഹോമം ------------------------: ജൂലൈ 30 
  ശ്രീകുചേല സദ്ഗതി ------------------------------:ജൂലൈ 30    
ശ്രീകൃഷ്ണഭഗവാന്‍റെ സ്വര്‍ഗ്ഗാരോഹണ------:ജൂലൈ 31  
അവഭ്യതസ്നാനം ----------------------------------:
ജൂലൈ 31 
എല്ലാദിവസവം അഹസ്സ്പൂജ മഹാഗണപതിഹോമം അര്‍ച്ചനകള്‍ നിറപറ വിശേഷാല്‍ പൂജ, ഹോമം ആദിയായ വഴിപാടുകള്‍.

ഭക്തജനങ്ങളെ

പുന്ന്യ പുരാതനമായ പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ 36  -മത് ശ്രീമദ്‌ ഭാഗവത സപ്താഹയജ്ഞം 2 4  -07-2016   ആരഭിക്കുന്നു
യജ്ഞശാലയില്‍ നടത്തുന്ന വിശേഷ പൂജ അയ അഹസ്സ് -ഉദയം മുതല്‍ അസ്തമയം വരെ കുടുംബ ഐശ്വര്യത്തിനും ധനധാന്യാദി വര്‍ദ്ധനവിനും ദോഷനിവാരണത്തിനുമായി യജ്ഞശാലയില്‍ നടത്തുന്ന വിശേഷ വഴിപാട് .എല്ലാ ഭക്തജനങ്ങള്‍ക്കും എല്ലാ യജ്ഞദിവസവും പങ്കാളിയാകാവുന്നതാന്ന് സംപൂര്‍ണ്ണ  അഹസ്സ്(Rs .1001), അര്‍ദ്ധ അഹസ്സ് (Rs.501) ,പാദ അഹസ്സ്(Rs 251), എന്നി വിഭാഗങ്ങളില്‍ ചെയ്യാവുന്നതാന്ന്.മുന്‍കുട്ടി ബുക്ക് ചെയ്യുക .എല്ലാവരുടെയും പങ്കാളിത്തം   ഉണ്ടാകന്‍  അദ്യര്‍ത്ഥികുന്നു   



 
മഹാഗണപതിഹോമം,ഉണ്ണിഊട്ട് ,സര്‍വ്വൈശ്വര്യപൂജ, യജ്ഞശാലയില്‍ നടത്തുന്ന വിശേഷാല്‍ പൂജ,അര്‍ച്ചന, ഹോമം ആദിയായ വഴിപാടുകള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ 
മുന്‍കുട്ടി ബുക്ക്  ചെയ്‌തു      ആഫിസില്‍ പണമടച്ച് രസീത് വാങ്ങേണ്ടതാണെന്ന്‍ അറിയിച്ചുകൊള്ളുന്നു.യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
****സെക്രട്ടറി***  ****Office 0477-2215460




 



ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം2016

ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം2016









പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തിലെ
36-ാം മത് 
ശ്രീമദ്ഭാഗവത സപ്തസപ്താഹയജഞം
2016ജൂലൈ 24 മുത
ല്‍ 
ജൂലൈ 31വരെ
⚛⚛⚛⚛⚛⚛
ഭക്തജനങ്ങളെ,

പുണൃപുരാതനമായപുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ 36-ാം മത് ശ്രീ മദ് ഭാഗവത സപ്താഹയജഞം
24-07-2016   (1191 ക
ര്‍ക്കടകം 9) ഞായറഴ്ച ആരംഭിക്കുന്നതാണ്. ഭക്തിനിര്‍ ഭരമയാ വിപുലമായ പൂജഹോമാദികര്‍മ്മങ്ങളാലും വിശേഷാല്‍ വഴിപാടുകളോടുംകൂടി പൂര്‍വ്വാധികംഭംഗിയായിനടത്തുവാന്‍  തീരുമാനിച്ചവിവരം സസന്തോഷം അറിയിക്കുന്നു ഭാഗവത പാരായണം ,
പൂജാദിക
ര്‍
മ്മങ്ങള്‍ ,സമൂഹസദ്യ ,അഹസ്സ് പൂജ ,മഹാഗന്ന പതി ഹോമം ,ഉണ്ണി ഊട്ട് ,സര്‍വ്വൈശ്വര്യ പൂജ ,യജ്ഞശാലയില്‍ നടത്തുന്ന വിശേഷ പൂജ,അര്‍ച്ച, ഹോമം , ആദിയായ വഴിപാടുകള്‍ നടത്തുവാലന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ 10-7-2016 നു മുന്‍പായി പണമടച്ച് രസീത് വാങ്ങേണ്ടതാണ് . വഴിപാടകള്‍ ബുക്ക് ചെയ്യുന്നതിന് കമ്മറ്റിക്കാര്‍ 20-6- 2016 മുതല്‍ ഭവന സന്ദര്‍ശനം നടത്തി സ്വികരിക്കുന്നു
ഫോ
ന്‍ സെക്രട്ടറി മനോജ് - 9947574154
ആഫീസ് - 0477 2215460
ക്ലാ
ര്‍ക്ക് - 98477242 17
,9747148563
🏵🍯🍯🍯

യഥാശക്തി വഴിപാടുക
ള്‍ നs ത്തി .ഈ സദ് ഉദ്യമത്തിന് അകമഴിഞ്ഞ സഹായ സഹകരണം ഉണ്ടാകണമെന്ന് പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു
വിധേയ
ന്‍
സെക്രട്ടറി മനോജ് ചിറപ്പറമ്പ്
പുതുപ്പറമ്പ്: 17 -6-16
🍔 അറിയിപ്പ് :🍔
,,,,,,,,,,,,,,,,,,,,,,
🕉
അഹസ്സ് പൂജ:
🕉
♎.........................♎
ഉദയം മുത
ല്‍  അസ്തമയം വരെ കുടുംബ ഐശ്വര്യത്തിനും ധനധാന്യാദി വര്‍ദ്ധ വിനും ദോഷനി വാരണത്തിനുമായി യജ്ഞശാലയിൽ നടത്തുന്ന വിശേഷ വഴിപാടാണ് .എല്ലാഭക്തജനങ്ങള്‍ക്കും എല്ലാദിവസവും പങ്കാളിയാകാവുന്നതാണ് .
🔯സമ്പൂ
ര്‍ണ്ണ അഹസ്സ് പൂജ - 1001 രുപ, 
✡അര്‍ദ്ധഅഹസ്സ് പൂജ-501 രൂപ
🔯പാദഅഹസ്സ് പൂജ -251രുപ



എന്നിവിഭാഗത്തിൽ അഹസ്സ് പൂജ വഴിപാട് ചെയ്യാവുന്നതാണ് 🕎🕎🕎🕎♋♋ന്‍  ള്‍ ല്‍  ര്‍

ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം2016

ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം2016









പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തിലെ
36-ാംമത് ശ്രീമദ്ഭാഗവത സപ്തസപ്താഹയജഞം
2016ജൂലൈ 24 മുതൽ ജൂലൈ31വരെ
⚛⚛⚛⚛⚛⚛
ഭക്തജനങ്ങളെ,പുണൃപുരാതനമായപുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ 36-ാം മത് ശ്രീ മദ് ഭാഗവത സപ്താഹയജഞം
24-07-2016 (1191 കർക്കടകം 9) ഞായറഴ്ച ആരംഭിക്കുന്നതാണ്. ഭക്തിനിർഭരമയാ വിപുലമായ പൂജഹോമാദികർമ്മങ്ങളാലും വിശേഷാല്‍ വഴിപാടുകളോടുംകൂടി പൂർവ്വാധികംഭംഗിയായിനടത്തുവാൻ തീരുമാനിച്ചവിവരം സസന്തോഷം അറിയിക്കുന്നു
ഭാഗവത പാരായണം ,
പൂജാദികർമ്മങ്ങൾ,സമൂഹസദ്യ ,അഹസ്സ് പൂജ ,മഹാഗന്ന പതി ഹോമം ,ഉണ്ണി ഊട്ട് ,സർവ്വൈശ്വര്യ പൂജ ,യജ്ഞശാലയിൽ നടത്തുന്ന വിശേഷ പൂജ,അർച്ച,
ഹോമം , ആദിയായ വഴിപാടുകൾ
നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ 10-7-2016 നു മുൻപായി പണമടച്ച് രസീത് വാങ്ങേണ്ടതാണ് . വഴിപാടകൾ ബുക്ക് ചെയ്യുന്നതിന് കമ്മറ്റിക്കാർ 20-6- 2016 മുതൽ ഭവന സന്ദർശനം നടത്തി സ്വികരിക്കുന്നു
ഫോൺ സെക്രട്ടറി മനോജ് - 9947574154
ആഫീസ് - 0477 2215460
ക്ലാർക്ക് - 98477242 17
,9747148563
🏵🍯🍯🍯

യഥാശക്തി വഴിപാടുകൾ നs ത്തി .ഈ സദ് ഉദ്യമത്തിന് അകമഴിഞ്ഞ സഹായ സഹകരണം ഉണ്ടാകണമെന്ന് പുതുപ്പറമ്പിലമ്മയുടെ നാമത്തിൽ അഭ്യർത്ഥിക്കുന്നു
വിധേയൻ
സെക്രട്ടറി മനോജ് ചിറപ്പറമ്പ്
പുതുപ്പറമ്പ്: 17 -6-16
🍔 അറിയിപ്പ് :🍔
,,,,,,,,,,,,,,,,,,,,,,
🕉അഹസ്സ് പൂജ:🕉
♎.........................♎
ഉദയം മുതൽ അസ്തമയം വരെ കുടുംബ ഐശ്വര്യത്തിനും ധനധാന്യാദി വർദ്ധ വിനും
ദോഷനി വാരണത്തിനുമായി യജ്ഞശാലയിൽ നടത്തുന്ന വിശേഷ വഴിപാടാണ് .എല്ലാഭക്തജനങ്ങൾക്കും എല്ലാദിവസവും പങ്കാളിയാകാവുന്നതാണ് .
🔯സമ്പൂർണ്ണ അഹസ്സ് പൂജ - 1001 രുപ,
✡അർദ്ധഅഹസ്സ് പൂജ
-501 രൂപ
🔯പാദഅഹസ്സ് പൂജ -251രുപ
എന്നിവിഭാഗത്തിൽ അഹസ്സ് പൂജ വഴിപാട് ചെയ്യാവുന്നതാണ് 🕎🕎🕎🕎♋♋


ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം2016

ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം2016
പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തിലെ
36-ാംമത് ശ്രീമദ്ഭാഗവത സപ്തസപ്താഹയജഞം
2016ജൂലൈ 24 മുതൽ ജൂലൈ31വരെ
⚛⚛⚛⚛⚛⚛
ഭക്തജനങ്ങളെ,പുണൃപുരാതനമായപുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ 36-ാം മത് ശ്രീ മദ് ഭാഗവത സപ്താഹയജഞം
24-07-2016 (1191 കർക്കടകം 9) ഞായറഴ്ച ആരംഭിക്കുന്നതാണ്. ഭക്തിനിർഭരമയാ വിപുലമായ പൂജഹോമാദികർമ്മങ്ങളാലും വിശേഷാല്‍ വഴിപാടുകളോടുംകൂടി പൂർവ്വാധികംഭംഗിയായിനടത്തുവാൻ തീരുമാനിച്ചവിവരം സസന്തോഷം അറിയിക്കുന്നു
ഭാഗവത പാരായണം ,
പൂജാദികർമ്മങ്ങൾ,സമൂഹസദ്യ ,അഹസ്സ് പൂജ ,മഹാഗന്ന പതി ഹോമം ,ഉണ്ണി ഊട്ട് ,സർവ്വൈശ്വര്യ പൂജ ,യജ്ഞശാലയിൽ നടത്തുന്ന വിശേഷ പൂജ,അർച്ച,
ഹോമം , ആദിയായ വഴിപാടുകൾ
നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ 10-7-2016 നു മുൻപായി പണമടച്ച് രസീത് വാങ്ങേണ്ടതാണ് . വഴിപാടകൾ ബുക്ക് ചെയ്യുന്നതിന് കമ്മറ്റിക്കാർ 20-6- 2016 മുതൽ ഭവന സന്ദർശനം നടത്തി സ്വികരിക്കുന്നു
ഫോൺ സെക്രട്ടറി മനോജ് - 9947574154
ആഫീസ് - 0477 2215460
ക്ലാർക്ക് - 98477242 17
,9747148563
🏵🍯🍯🍯

യഥാശക്തി വഴിപാടുകൾ നs ത്തി .ഈ സദ് ഉദ്യമത്തിന് അകമഴിഞ്ഞ സഹായ സഹകരണം ഉണ്ടാകണമെന്ന് പുതുപ്പറമ്പിലമ്മയുടെ നാമത്തിൽ അഭ്യർത്ഥിക്കുന്നു
വിധേയൻ
സെക്രട്ടറി മനോജ് ചിറപ്പറമ്പ്
പുതുപ്പറമ്പ്: 17 -6-16
🍔 അറിയിപ്പ് :🍔
,,,,,,,,,,,,,,,,,,,,,,
🕉അഹസ്സ് പൂജ:🕉
♎.........................♎
ഉദയം മുതൽ അസ്തമയം വരെ കുടുംബ ഐശ്വര്യത്തിനും ധനധാന്യാദി വർദ്ധ വിനും
ദോഷനി വാരണത്തിനുമായി യജ്ഞശാലയിൽ നടത്തുന്ന വിശേഷ വഴിപാടാണ് .എല്ലാഭക്തജനങ്ങൾക്കും എല്ലാദിവസവും പങ്കാളിയാകാവുന്നതാണ് .
🔯സമ്പൂർണ്ണ അഹസ്സ് പൂജ - 1001 രുപ,
✡അർദ്ധഅഹസ്സ് പൂജ
-501 രൂപ
🔯പാദഅഹസ്സ് പൂജ -251രുപ
എന്നിവിഭാഗത്തിൽ അഹസ്സ് പൂജ വഴിപാട് ചെയ്യാവുന്നതാണ് 🕎🕎🕎🕎♋♋


Friday, May 06, 2016

 വാര്‍ത്ത » പ്രാദേശികം » ആലപ്പുഴ » 

നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങി പ്രധാനമന്ത്രി എട്ടിന് കുട്ടനാട്ടില്‍
May 5, 2016


ആലപ്പുഴ: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ചരിത്രവിജയം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എട്ടിന് കുട്ടനാട്ടിലെത്തുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ അവസാനഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളുടെഭാഗമായാണ് നരേന്ദ്രമോദിയുടെ സന്ദര്‍ശനം. എട്ടിന് ഉച്ചയ്ക്ക് 12.45ന് പ്രധാനമന്ത്രി എടത്വ, പച്ച ലൂര്‍ദ്മാതാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്തെത്തും.
തുടര്‍ന്ന് 1.05ന് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. ജില്ലയിലെ ഒന്‍പതു മണ്ഡലങ്ങളില്‍ നിന്നുമായി എന്‍ഡിഎയുടെ രണ്ടുലക്ഷം പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ജി. സുരേഷ്ബാബു എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.
കുട്ടനാട്ടില്‍ നിന്നുമാത്രമായി അമ്പതിനായിരത്തിലേറെ പേരെ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളാണ് എന്‍ഡിഎ തയ്യാറാക്കിയിട്ടുള്ളത്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ക്ക് എന്‍ഡിഎ പ്രവര്‍ത്തകര്‍ നേരിട്ട് ക്ഷണക്കത്ത് നല്‍കിയാവും പരിപാടിയിലേക്ക് ക്ഷണിക്കുക. ജില്ലയിലെ മുഴുവന്‍ ബൂത്തുതലങ്ങളിലും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ആവശ്യാനുസരണം നല്‍കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി. അഞ്ചുലക്ഷം ബോട്ടില്‍ കുടിവെള്ളമാണ് ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാക്കും.
ക്ഷണിക്കപ്പെടുന്ന അതിഥികള്‍ക്കും എന്‍ഡിഎ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടമാണ് തയ്യാറാക്കുന്നത്. കര്‍ശന സുരക്ഷയാണ് ഒരുക്കുന്നത്. പ്രധാനമന്ത്രിക്കുപുറമെ ജില്ലയിലെ പ്രചാരണത്തിനായി കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അനന്ദകുമാര്‍, ജെ.പി. നദ്ദ എന്നിവരും എത്തുന്നുണ്ട്.
പ്രധാനമന്ത്രിയുടെ പരിപാടിയില്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍ഡിഎയുടെ സംസ്ഥാന നേതാക്കളും വേദി പങ്കിടും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ജില്ലയിലെ എന്‍ഡിഎ പ്രവര്‍ത്തകരിലും അനുഭാവികളിലും വോട്ടര്‍മാരിലും വന്‍ ആവേശമാണ് ഉയര്‍ത്തിയിട്ടുള്ളത്.
ആലപ്പുഴ ജില്ലയില്‍ ആദ്യമായി എത്തുന്ന നരേന്ദ്രമോദിയുടെ സന്ദര്‍ശനം അവിസ്മരണീയമാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ഏവരും.

ജന്മഭൂമി: http://www.janmabhumidaily.com/news410705#ixzz


Thursday, April 14, 2016

വിഷു സമഭാവനയുടെ ദിനം2016

വിഷു സമഭാവനയുടെ ദിനം2016




വിഷു സമഭാവനയുടെ ദിനം
*************************
കൈകളിലൂടെ ഹൃദയങ്ങള്‍ പരസ്പരം തൊടുന്ന വിഷു കൈനീട്ടം.
രാവും പകലും തുല്യമാകുന്ന വിഷു സംക്രാന്തി സമഭാവനയുടെ സന്ദേശം കൂടിയാണ്.
ഏപ്രില്‍ 14 - വിഷു, ഏതൊരു മലയാളിയുടെ മനസ്സിലും ശുഭ കാമനയുടെ സുന്ദരഭാവങ്ങള്‍ തൊട്ടുണര്‍ത്തുന്ന ദിനം. പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് ആദ്യം കാണുന്ന കാഴ്ച അനുസരിച്ചായിരിക്കും അന്നത്തെ ഫലം എന്നു വിശ്വസിക്കുന്നവര്‍ ഈ ശാസ്ത്രയുഗത്തിലും ധാരാളമുണ്ട്. അതെ, ഇത് പ്രതീക്ഷകളുടെ ദിനം. വരാനിരിക്കുന്ന നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളുടെ

പൊന്‍കണി. പാവപ്പെട്ടവനു കണ്‍നിറയെ സ്വര്‍ണ്ണം കാണാന്‍ പൂത്തുലുഞ്ഞ കൊന്നമരങ്ങള്‍. മനസ്സില്‍ പൂത്ത സ്നേഹകൊന്നകള്‍ കണികണ്ടുണരുന്ന വിഷുപുലരി. മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും, കൃഷിയിറക്കിന്‍റെ പ്രതീക്ഷയും ഒരുപോലെ നിറുഞ്ഞ ഉത്സവമാണ് വിഷു, ഐശ്വര്യത്തിന്‍റെ-സമ്പല്‍സമൃദ്ധിയുടെ-പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യന്‍-പുതിയ പ്രദക്ഷിണ വഴിയിലേക്ക്-നടന്നു നീങ്ങുന്നു. വസന്തകാലത്തിന്‍റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടികൊണ്ട് വിദൂരതയില്‍നിന്നും പറന്നെത്തുന്ന വിഷുപക്ഷികള്‍. നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം കണികണുന്നത് ഐശ്വര്യദായകം മാത്രമല്ല, കണ്ണിനും, കരളിനും കുളിരുപകരുന്നതുമാണ്. കുലകുലയായി വിരിഞ്ഞ് തൂങ്ങി കിടക്കുന്ന സ്വര്‍ണ്ണപൂക്കള്‍.

ഉര്‍വ്വരതയുമായി ബന്ധപ്പെട്ട ഈ വിശേഷദിനം പ്രകൃതീശ്വരീ പൂജയ്ക്കുള്ള ദിവസം കൂടിയാണ്. കാര്‍ഷിക വിഭവങ്ങളും, കണിക്കൊന്നപൂക്കളും ഈ വിശേഷദിനത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. വിശ്വാസികള്‍ക്കു വിഷുഫലം സുഖദുഃഖങ്ങളുടെ സൂചനയാണ്. കര്‍ഷകര്‍ക്കാകട്ടെ, വരാനിരിക്കുന്ന സമൃദ്ധിയുടെ നാന്ദിയും കുറിക്കുന്ന ദിനം. ജീവിതചൂടില്‍ ഉരുകിയൊലിക്കുമ്പോഴും സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു
വറുതികളും, കൊടുതികളും ചവിട്ടിമെതിച്ച മണ്ണിലേക്കും, മനസ്സിലേക്കുമാണ് നാം മലയാളികളുടെ ആഘോഷങ്ങളെത്തുന്നത്. പ്രതീക്ഷയുടെ പൂത്താലവും, ഓര്‍മ്മകളുടെ താലപ്പൊലിയുമായി. പിന്നിടുന്ന സംവത്സരങ്ങളുടെ നെറുകയില്‍ അവ ചന്ദനകുളിരാകുന്നു. തീര്‍ത്ഥ ജല സ്പര്‍ശമാകുന്നു. അനന്തമായ പിതൃപരമ്പരയില്‍ നിന്നും കൈവന്ന കൈവല്യസ്മരണകള്‍. മലയാളികളുടെ മനസ്സ് സമ്പന്നമാകുന്നത് ആഘോഷങ്ങളുടെ സമൃദ്ധിയിലാണ്. മണ്ണിനെയും, വിണ്ണിനെയും മനുഷ്യമനസ്സില്‍ കോര്‍ത്തിടുന്ന അനുഭൂതികളിലാണ്. അങ്ങനെ പ്രകൃതിയുടെ പിറന്നാളുകള്‍ പോലെ ഓണവും, വിഷുവും നാം ആഘോഷിക്കുന്നു. ശകവര്‍ഷത്തിന്‍റെയും, തമിഴ് വര്‍ഷത്തിന്‍റെയും, പുതുവര്‍ഷാരംഭം കൂടിയാണ് വിഷു. സൂര്യന്‍ ഭൂമദ്ധ്യരേഖയില്‍ വരുന്നതിനാല്‍ പകലും, രാവും തുല്യമായ ദിനമാണിത്. നിറദീപങ്ങളുടെ നടുവില്‍ ഉരുളിയില്‍ അരി, കൊന്നപ്പൂവ്, വെള്ളരിക്ക, നാളികേരം, അഷ്ടമംഗല്യം എന്നിവ നിറച്ച് ഒരുക്കിവയ്ക്കുന്നു. വിഷുദിവസം രാവിലെ ഫലമൂലാദികളും, കണികൊന്നയും കണികണ്ടുണരുന്ന നാം, മലയാളികള്‍ മനതാരില്‍ വരാനിരിക്കുന്ന ദിനങ്ങളുടെ സുഖസുഷ്പ്തിയില്‍ ലയിക്കുന്നു. രാവിലെ കണി കണ്ടു കഴിഞ്ഞാല്‍ ഒരു വീട്ടിലെ മുതിര്‍ന്നയാള്‍ - കാരണവര്‍ മറ്റുള്ളവര്‍ക്ക് വിഷു കൈനീട്ടവും, പുടവയും വീണ്ടും കിട്ടുവാനും മറ്റുമായും നാം വിഷുദിനമാഘോഷിക്കുന്നു.കൈകളിലൂടെ ഹൃദയങ്ങള്‍ പരസ്പരം തൊടുന്ന വിഷു കൈനീട്ടം. കണിപ്പാത്രത്തിലെ പൂക്കളിലും, ഫലത്തിലും നാം ഒരാണ്ടിന്‍റെമുഖപ്രസാദം ദര്‍ശിക്കുന്നു. വിഷുദിനത്തിന്‍റെ കരസ്പര്‍ശമേറ്റ് അങ്ങനെ അനശ്വരമായിത്തീര്‍ന്ന എത്രയെത്ര പുണ്യങ്ങള്‍. സൂര്യന്‍ മീനരാശിയില്‍ നിന്നു മാറുന്ന ദിനമാണ് വിഷു. രാവും പകലും തുല്യമാകുന്ന വിഷു സംക്രാന്തി സമഭാവനയുടെ സന്ദേശം കൂടിയാണ്. ജീവിതച്ചൂടില്‍ ഉരുകിയൊലിക്കുമ്പോള്‍ സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു. പീഢാനുഭവങ്ങളുടെ മീനച്ചൂട് മനസ്സില്‍ കൊന്നപ്പൂക്കളായി വിരിയുന്നു. അറിവുറയ്ക്കാത്ത ബാല്യം മുതല്‍ ജീവിതാന്ത്യംവരെ വിഷു നമ്മോടൊപ്പമുണ്ട്. പൊന്നും, പൂവും കൊണ്ട് പ്രകൃതിയെഴുതുന്ന മധുര ഗീതം പോലെ.ഇനിയും മരിക്കാത്ത ഭൂമിയില്‍ വരും വിഷുവിനൊരുനല്‍ക്കണി കാണാന്‍ കണിക്കൊന്നയില്‍ ഒരു പൂവെങ്കിലും....., നമുക്കു കാത്തിരിക്കാം.... പ്രാര്‍ത്ഥനയോടെ.

Wednesday, March 30, 2016

വിഷു മഹോഝവം 2016


ദേവി ശരണം   അമ്മേ ശരണം
പുതുപ്പറമ്പ് ശ്രീഭഗവതി  ക്ഷേത്രം തലവടി




വിഷു മഹോഝവം 2016
 ഏപ്രില്‍,10,11,12,13,14,തിയതികള്‍
പ്രതിഷ്ഠാവാർഷികം ഏപ്രില്‍ 10 നും

പുതുപ്പറമ്പിലമ്മയുടെ വിഷുകൈനീട്ടം ഏപ്രില്‍ 14 
രാവിലെ 06.30 നും
പുതുപ്പറമ്പിലമ്മയ്ക്ക് നിറപറ 
ഏപ്രില്‍,12 ,13,തിയതികള്‍
.

സമൂഹസദ്യ  ഏപ്രില്‍,10 തിയതികള്‍
.
. 
 
















ഒന്നാംഉഝവം
2016  ഏപ്രില്‍10  ( 1191  മീനം 28 ) വെള്ളിയാഴ്ച്ച
------------------------------------------
പ്രതിഷ്ഠാവാർഷികം 
--------------------------------------------
വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
         വെളുപ്പിന് 5.30 ന് :  മഹാഗണപതി ഹോമം
   രാവിലെ 6 .00മുതല്‍വൈകിട്ട് 6.00 വരെ;അഖണ്ഡനാമജപം

അവതരണം :സ്വാമി ഭജനസമിതി,നെടുമ്പ്രം

                                    രാവിലെ 7.00ന് :ഉഷപൂജ  
                                            7.30 ന് :പ്രഭാതഭേരി
                                                 10.30 ന്.: ഉച്ചപൂജ കലശാഭിശേകം    
  1.00 ന് : സമൂഹസദ്യ
                                  വൈകിട്ട് 6.00 ന്:ദീപാരാധന   
                                                     7.30ന്:അത്താഴ പൂജ
*****************************************
      രണ്ടാംഉഝവം
2015 ഏപ്രില്‍ 11 (1190 മീനം 28 )ശനിയാഴ്ച്ച
----------------------------
               വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
                         5.30 ന് : മഹാഗണപതി ഹോമം
  


                                        7.00ന് :ഉഷപൂ‍ജ
                                     7.30 ന് :പ്രഭാതഭേരി
                                 


                              
          വൈകിട്ട് 6.30ന് : ദീപാരാധന,
                     7.30ന് : അത്താഴ പൂജ
              


************************************************
മൂന്നാംഉഝവം
2015 ഏപ്രില്‍ 12 (1190 മീനം 29) ഞായറാഴ്ച്ച
---------------------------------------------------------
   വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
             5.30 ന്: മഹാഗണപതി ഹോമം
  
             7.00ന് :ഉഷപൂ‍ജ


        വൈകിട്ട് 6.30: ദീപാരാധന‍
                  7.30: അത്താഴ പൂജ
             
8.00 ന് :ഗാനമേള

             

  അവതരണം: വൈഹരി  ഒര്കസ്ട്ര  ആലപുഴ 

************************************************
നാലാംഉഝവം
2015 ഏപ്രില്‍ 13 ( 1190 മീനം 30 ) തിങ്കള്‍
  വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
            5.10 ന് : നിര്‍മ്മാല്യദര്‍ശനം
           5.30 ന് :മഹാഗണപതി ഹോമം
           7.00ന് :ഉഷപൂ‍ജ
           8.00മുതല്‍:പുതുപ്പറമ്പിലമ്മയ്ക്ക് നിറപറ
          10.00ന് :ഉച്ചപൂജ
     10.30 മുതല്‍ :ഭാഗവത പരായണം  
1.00 ന് : സമൂഹസദ്യ
വൈകിട്ട് 5.00 മുതല്‍ :കൊടിവഴിപാട് വരവ്
          6.30 ന് :ദീപാരാധന‍
            7.30ന്: അത്താഴ പൂജ
           7.30മുതല്‍ : താലപ്പൊലി വരവ്
രാത്രി 9.00 മുതല്‍ :കൊലംതുള്ളല്‍
**********************
അഞ്ചാംഉഝവം
2015ഏപ്രില്‍ 14 (1190മീനം 31))ചൊവ്വാഴ്ച
--------------------------------------------------------------
  വെളുപ്പിന് 5.00ന് :പള്ളിയുണര്‍ത്തല്‍
            5.10 ന് :നിര്‍മ്മാല്യദര്‍ശനം
            5.30 ന് :മഹാഗണപതി ഹോമം
             7.00ന് :ഉഷപൂ‍ജ
             8.00ന്:പുതുപ്പറമ്പിലമ്മയ്ക്ക് നിറപറ
             10.30 ന്.: ഉച്ചപൂജ,
                          കലശാഭിശേകം
          കുങ്കുമാഭിക്ഷേകം
       10.30 മുതല്‍ :ഭാഗവത പരായണം
1.00 ന് : സമൂഹസദ്യ
  വൈകിട്ട് 5.00 ന് :കൊടിവഴി പാട് വരവ്
              6.30 ന്: ദീപാരാധന‍         


7.00 ന് :ന്യത്തന്യത്ത്യങ്ങള്‍
         

അവതരണം:ശ്രീഭഭ്രാകലാനിലയം പരേത്തോട് ,തലവടി
   7.30ന് : അത്താഴ പൂജ
              7.30 ന്: താലപ്പൊലി വരവ്
    രാത്രി 9.00 മുതല്‍ :കൊലംതുള്ളല്‍ 

*******************************************
ആറാംഉഝവം
2015 ഏപ്രില്‍ 15(1190 മേടം1  )ബുധൻ
-------------------------------------------------------------------------------------

വെളുപ്പിന് 4.30ന് -പള്ളിയുണര്‍ത്തല്‍
5.00 ന് - നിര്‍മ്മാല്യദര്‍ശനം
                  കണികാണിക്കൽ  
5.30 ന്- മഹാഗണപതി ഹോമം
7.00ന് .ഉഷപൂ‍ജ
6.30ന്പുതുപ്പറമ്പിലമ്മയുടെ വിഷുകൈനീട്ടം 
10.30 ന്.: ഉച്ചപൂജ 
                               കലശാഭിശേകം 
           കുങ്കുമാഭിക്ഷേകം
  10.30 മുതല്‍ :ഭാഗവത പരായണം

  വൈകിട്ട് 5.00 ന്: കരത്താലം( കൊടംബനാടി  യിൽ നിന്ന്)
 വൈകിട്ട് 5.00 ന് :കൊടിവഴി പാട് വരവ്




              6.30 ന്: ദീപാരാധന‍,പൂമുടൽ 
              7.30ന് : അത്താഴ പൂജ
              7.30 ന്: താലപ്പൊലി വരവ്
            
    രാത്രി 9.00 മുതല്‍ :കൊലംതുള്ളല്‍