Sunday, July 01, 2012

സരസ്വതീവ്രതം

Photo: വിദ്യാ ദേവതയാണ് സരസ്വതി സരസ്വതീ പ്രീതിക്കായി കുംഭ മാസത്തിലെ ശുക്ലപക്ഷ പഞ്ചമിയില്‍ ആണ് സരസ്വതീവ്രതം അനുഷ്ടിക്കുന്നത്. അന്നേദിവസം അതിരാവിലെ എഴുന്നേറ്റ് സരസ്വതീ ദേവിയെ ധ്യാനിച്ചു സനാനം ചെയ്യണം. പിന്നീട് മംഗളകലശം തയ്യാറാക്കി അതില്‍ ശുദ്ധജലം നിറച്ച് മാവില കൊത്തുകള്‍ മുകളില്‍ നിരത്തി ഒരു നാളികേരവും വച്ച് ശുദ്ധമായ സ്ഥലത്ത് കലശം സ്ഥാപിക്കണം.

അതിനുശേഷം ദേവിയെ മംഗളകലശത്തിലേക്ക് ആവാഹിക്കണം.

സരസ്വതീം ശുക്ലവര്ണ്ണാം
സുസ്മിതാം സുമനോഹരാം
കോടിചന്ദ്രപ്രഭാമുഷ്ട പുഷ്ട
ശ്രീയുക്തവിഗ്രഹാം
വഹ്നി ശുദ്ധാം ശുകാധാനാം വീണാ
പുസ്തകധാരിണീം
രത്നസാരേന്ദ്രനിര്‍മ്മാണ നവഭൂ
ഷണ ഭൂഷിതാം
സുപൂജിതാം സുഗണൈര്‍ബ്രഹ്മവി
ഷ്ണുശിവാദിഭി:
വന്ദേ ഭക്ത്യാവന്ദിതാഞ്ച മുനീന്ദ്ര
മനുമാനവൈ:

ഇത് ചൊല്ലി ആവാഹിച്ചശേഷം പതിനാറു ഉപചാരങ്ങളോടെ ദേവിയെ പൂജിക്കണം. 'ശ്രീം ഹ്രീം സരസ്വത്യൈ സ്വാഹ' എന്ന അഷ്ടാക്ഷരമന്ത്രം ജപിച്ചു പൂജിക്കണം. ഇതാണ് സരസ്വതിയുടെ മൂല മന്ത്രം. ഇതിന്റെ ഫലമായി ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും സര്‍വ്വവിദ്യകളും നേടാന്‍ കഴിയുകയുംചെയ്യും. 

സരസ്വതീവ്രതം

വിദ്യാ ദേവതയാണ് സരസ്വതി     സരസ്വതീ പ്രീതിക്കായി കുംഭ മാസത്തിലെ ശുക്ലപക്ഷ പഞ്ചമിയില്‍ ആണ് സരസ്വതീവ്രതം അനുഷ്ടിക്കുന്നത്. അന്നേദിവസം അതിരാവിലെ എഴുന്നേറ്റ് സരസ്വതീ ദേവിയെ ധ്യാനിച്ചു സനാനം ചെയ്യണം. പിന്നീട് മംഗളകലശം തയ്യാറാക്കി അതില്‍ ശുദ്ധജലം നിറച്ച് മാവില കൊത്തുകള്‍ മുകളില്‍ നിരത്തി ഒരു നാളികേരവും വച്ച് ശുദ്ധമായ സ്ഥലത്ത് കലശം സ്ഥാപിക്കണം.

അതിനുശേഷം ദേവിയെ മംഗളകലശത്തിലേക്ക് ആവാഹിക്കണം.

സരസ്വതീം ശുക്ലവര്ണ്ണാം
സുസ്മിതാം സുമനോഹരാം
കോടിചന്ദ്രപ്രഭാമുഷ്ട പുഷ്ട
ശ്രീയുക്തവിഗ്രഹാം
വഹ്നി ശുദ്ധാം ശുകാധാനാം വീണാ
പുസ്തകധാരിണീം
രത്നസാരേന്ദ്രനിര്‍മ്മാണ നവഭൂ
ഷണ ഭൂഷിതാം
സുപൂജിതാം സുഗണൈര്‍ബ്രഹ്മവി
ഷ്ണുശിവാദിഭി:
വന്ദേ ഭക്ത്യാവന്ദിതാഞ്ച മുനീന്ദ്ര
മനുമാനവൈ:

ഇത് ചൊല്ലി ആവാഹിച്ചശേഷം പതിനാറു ഉപചാരങ്ങളോടെ ദേവിയെ പൂജിക്കണം. 'ശ്രീം ഹ്രീം സരസ്വത്യൈ സ്വാഹ' എന്ന അഷ്ടാക്ഷരമന്ത്രം ജപിച്ചു പൂജിക്കണം. ഇതാണ് സരസ്വതിയുടെ മൂല മന്ത്രം. ഇതിന്റെ ഫലമായി ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും സര്‍വ്വവിദ്യകളും നേടാന്‍ കഴിയുകയുംചെയ്യും.

================
  Related Post:
=========================

No comments:

Post a Comment