ക്ഷേത്ര ദർശനം എങ്ങനെ ?
ക്ഷേത്രാചാര പ്രകാരവും ,തന്ത്ര വിധി പ്രകാരവും ,ഉപാസന വിധി പ്രകാരവും , ക്ഷേത്ര നടയിൽ നിന്ന് തൊഴുമ്പോൾ ഒരു കാരണവശാലും കണ്ണടച്ച് പ്രാർത്ഥിക്കരുത് , കണ്ണ് തുറന്നു വേണം പ്രാർത്ഥിക്കാൻ കാരണം ദേവന്റെ അനുഗ്രഹം അങ്ങനെയാണ് ഭക്തനിലേക്കെത്തുന്നത്. ഗുരുവായൂർ പോലുള്ള പല പ്രമുഖക്ഷേത്രങ്ങളിലും ദേവനെ ദർശിക്കാൻ അല്പം സമയമേ നമുക്ക് കിട്ടുകയുള്ളൂ , അവിടെ നാം കണ്ണടച്ച് ധ്യാനിക്കാൻ നിന്നാൽ ദേവദർശനം ലഭ്യമാകില്ല . എന്നാൽ 4 വരി സ്തോത്രമെങ്കിലും ഭക്തിയോടെ ജപിക്കാൻ സമയം കിട്ടുന്ന ക്ഷേത്രങ്ങളിൽ ദേവനെ / ദേവിയോ കണ്‍കുളിർക്കെ കണ്ട ശേഷം എത്ര നേരം വേണമെങ്കിലും കണ്ണടച്ച് ധ്യാനിക്കാവുന്നതാണ്. കൂടാതെ ക്ഷേത്രദർശനം പൂർത്തിയാക്കാതെ ശ്രീകോവിലിൽ വച്ച് ഒരു കാര്യവും സംസാരിക്കാനും പാടില്ല. വീട്ടുവിശേഷം പങ്കിടുന്ന പലരെയും ഞാൻ ക്ഷേത്രത്തിൽ കണ്ടിട്ടുണ്ട്. ചിലർ ക്ഷേത്രത്തിലേക്ക് പോകുന്നതും കാണാം 1 മിനിറ്റ് കഴിഞ്ഞു അതേ പോലെ തിരിച്ചു വരുന്നതും കാണാം. ഞാൻ അമ്പലത്തിൽ പോകുന്ന ആളാണ് എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ആകരുത് ക്ഷേത്ര ദർശനം. ഉപദേവതകളെ ദർശിച്ചു അവസാനം മാത്രമേ ശ്രീകോവിലിൽ പ്രവേശിക്കാവൂ. ദേവനെ / ദേവിയെ ദർശിക്കുന്നതിനു മുന്നേ നാം കൊണ്ടു വന്ന തിരുമുൽക്കാഴ്ച സമർപ്പിക്കണം. പുഷ്പങ്ങൾ , എണ്ണ , കർപ്പൂരം , ചന്ദനത്തിരി , നാണയങ്ങൾ അങ്ങനെ എന്താണോ നാം കൊണ്ടു വന്നത് അതു സമർപ്പിച്ച ശേഷം മാത്രം പ്രാർത്ഥിക്കുക. വെറും കയ്യോടെ ക്ഷേത്ര ദർശനം അരുത് . ചന്ദനം ശ്രീകോവിലിനു വെളിയിൽ കടന്നതിനു ശേഷം മാത്രം നെറ്റിയിൽ ചാർത്തുക. ചിലർ ശ്രീകോവിലിൽ വച്ച് തന്നെ ചന്ദനം ചാർത്തിയ ശേഷം ബാക്കി ചന്ദനം അവിടുള്ള കരിങ്കൽ തൂണിൽ തേച്ചു മടങ്ങുന്നതും കാണാം.

ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ഭക്തജനങ്ങളുടെ ശ്രദ്ധക്ക്
.
ബലിക്കല്ലില് ചവുട്ടുന്നത് വലിയ തെറ്റായിരിക്കെ അതില് വീണ്ടും കൈ കൊണ്ട് തൊട്ട് ശിരസ്സില് വയ്ക്കുന്നത് അതിലും വലിയ തെറ്റും പാപവുമാണ്

. അറിയാതെ ബലിക്കല്ലില് ചവുട്ടിപ്പോയാല് പ്രായശ്ചിത്തമായി താഴെക്കാണുന്ന മന്ത്രം മൂന്നുപ്രാവശ്യം ജപിക്കണം.
"കരചരണകൃതം വാ കായജം കര്മ്മജം വാ
ശ്രവണ നയനജം വാ, മാനസം വ്യാപരാധം
വിഹിതമവിഹിതം വാ സര്വ്വമേതത്ക്ഷമസ്വ...
ശിവശിവ കരുണാബ്ധേ ശ്രീ മഹാദേവശംഭോ"
ഈ മന്ത്രം ജപിച്ചാല് അറിയാതെ ചെയ്ത അപരാധം നീങ്ങുമെന്നാണ് വിശ്വാസം
ദേവചൈതന്യത്തിന്റെ വികാരങ്ങളുടെ മൂര്ത്തികളായാണ് ശ്രീകോവിലിനു ചുറ്റും സ്ഥാപിച്ചിരിക്കുന്ന ബലിക്കല്ലുകളെ സങ്കല്പ്പിക്കുന്നത്. ഒരു കല്ലില് നിന്നും ശക്തി മറ്റൊരു ബലിക്കല്ലിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കും. ഇത്തരത്തില് ദേവവിഗ്രഹത്തിനെ ചുറ്റിക്കൊണ്ടിരിക്കുന്ന ശക്തി മുറിയാന് ഒരിക്കലും ഇടവരാന് പാടില്ല. എന്നാല് നടവഴിയിലൂടെ ഭക്തര്ക്ക് സഞ്ചരിക്കാം. കാരണം നടവഴിയിലൂടെ ദേവചൈതന്യപ്രവാഹം നിരന്തരം പുറത്തേക്ക് പ്രസരിച്ചുകൊണ്ടിരിക്കുന്നുണ്ട്

puthuparambtemple.blogspot.in|puthuparambtemple മുഖേന