എല്ലാ കൂട്ടുകാർക്കും ഹാപ്പി ന്യൂ ഇയർ ആശംസകൾ!
ഫേസ്ബുക്കിൽ
ഒരുപാട് നല്ല സുഹൃത്തുക്കളെ എനിക്കു സമ്മാനിച്ചു കടന്നുപോയ 2015 ന് ഞാൻ
എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. അതുപോലെ ഞാൻ 2015 ൽ
ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ എന്നോട് ക്ഷമിക്കണം. 2016
നമുക്കെല്ലാവർക്കും സമാധാനവും, സന്തോഷവും, സമൃദ്ധിയും പ്രദാനം ചെയ്യട്ടെ
എന്നു ഞാൻ മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു.
നല്ലതും ചീത്തയും ദേഷ്യവും സന്തോഷവും സുഖവും ദുഖവും എല്ലാം ഈ ജീവിതത്തിന്‍റെ ഭാഗമാണെന്നും അര്‍ഹതപ്പെട്ടത് അതിന്‍റെ ശരിയായ
സമയത്ത് വന്നു ചേരേണമേ എന്നും നമുക്ക് പ്രാർത്ഥിക്കാം. അകാരണമായി ആരെയും
ദ്രോഹിക്കാതെ സ്വന്തം ഇഷ്ടപ്രകാരം സ്വതന്ത്രമായി ജീവിക്കുക; പ്രകൃതിയെയും
സഹജീവികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, പ്രപഞ്ച സത്യം
ശാസ്ത്രീയമായി സ്വയം അന്വേഷിച്ചറിയാന്‍ ശ്രമിക്കുക. നമ്മള്‍ ജീവിക്കുന്ന
പോലെയോ അതിനെക്കാള്‍ നന്നായിട്ടോ മറ്റുള്ളവരും ജീവിക്കട്ടെ ..
തെറ്റുകുറ്റങ്ങൾ ഒന്നുമില്ലാത്ത സുഹൃത്തുക്കളെയാണ് നമ്മൾ
പ്രതീക്ഷിക്കുന്നതെങ്കിൽ നമുക്കൊരിക്കലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു
വരും ... അതുകൊണ്ട് കൂട്ടുകാരുടെ ചെറിയ തെറ്റുകൾ പൊറുക്കാൻ നാമും നമ്മുടെ
തെറ്റുകൾ പൊറുക്കാൻ അവർക്കും കഴിഞ്ഞാൽ ആ സൗഹൃദം എന്നെന്നും നിലനില്ക്കും.
ലോകാസമസ്താ സുഖിനോ ഭവന്തു ....
പുതുവത്സര ആശംസകള്‍..
LIVE AND LET LIVE..
WISHING YOU A HAPPY AND PROSPEROUS NEW YEAR MY FRIENDS
Admin
പുതുവത്സര ആശംസകള്‍..
LIVE AND LET LIVE..
WISHING YOU A HAPPY AND PROSPEROUS NEW YEAR MY FRIENDS
Admin
No comments:
Post a Comment