Sunday, October 06, 2013

നവരാത്രി മഹോത്സവം 2013


ദേവി ശരണം   അമ്മേ ശരണം
]pXp-¸d-¼v {io `-Kh-Xn t£{Xw X-ehSn



നവരാത്രി മഹോത്സവം

2013 ഒക്ടോബര്‍ 11 മുതല്‍ 14 വരെ


 പുണ്യപുരാതനമായ പുതപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തിലെ ഈവര്‍ഷത്തെ നവരാത്രി മഹോത്സവം 2013 ഒക്ടോബര്‍ 11(1189കന്നി25) വെള്ളിയാഴ്ച ദുര്‍ഗ്ഗാഷ്ടമി, ഒക്ടോബര്‍ 13(കന്നി27)ഞായറാഴ്ച മഹാനവമി, ഒക്ടോബര്‍ 14(1189കന്നി28) തിങ്കളാഴ്ച വിജയദശമി ദിനങ്ങള്‍ ഭക്തിനിര്‍ഭരമായ അതിവിപുലമായ ചടങ്ങുകളോടുകുടി പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍  നിശ്ചയിച്ചിരിക്കുകയാണ്.ദേവിയ്ക്ക് ഏറ്റവും പ്രധാന്യമുള്ള ഈ ദിവസങ്ങളില്‍
വഴിപാടുകള്‍ നടത്തുന്നവര്‍ക്ക് ക്ഷിപ്രഫലദായകമാണ്.ക്ഷേത്രമേല്‍ശാന്തിയുടെ  മുഖ്യകാര്‍മ്മികത്യത്തില്‍ എഴുത്തിനിരുത്തല്‍ (വിദ്യാരംഭം) 14-10-2013 രാവിലെ 8 മുതല്‍ നടത്തപ്പെടുന്നു.എല്ലാ ഭക്തജനങ്ങളുടെയും  നിറഞ്ഞ സാന്നിദ്ധ്യവും പൂജവിശേഷാല്‍ വഴിപാടുകള്‍ നടത്തി എല്ലാ ചടങ്ങുകളിലും പങ്കെടുത്ത് വന്‍വിജയമാക്കുവാന്‍

പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. സെക്രട്ടറി. വി.പി.സുജീന്രബാബു.9446323744.
ആഫീസ്:0477-2215460 ,9847724217(Clerk)


ക്ഷേത്രചടങ്ങുകള്‍ എല്ലാദിവസവും 
രാവിലെ5.00ന്:പള്ളിഉണര്‍ത്തല്‍,
            നടതുറപ്പ്
       5.30ന്:നിര്‍മ്മാല്യദര്‍ശനം
       6.00ന്: ഗണപതിഹോമം
       6.30ന്: മലര്‍നിവേദ്യം,
            അഭിക്ഷേകം
       7.15ന്: ഉഷപൂജ
      10.00ന്:ഉച്ചപൂജ
വൈകിട്ട് 5.00ന്: നടതുറപ്പ്
       6.45ന്:ദീപാരാധന
       7.30ന്:ഭഗവതിസേവ

ദുര്‍ഗ്ഗാഷ്ടമി: 11-10-2013വെള്ളിയാഴ്ച വൈകിട്ട് 6.30ന്: പൂജവയ്പ്പ്

മഹാനവമി:13-10-2013 ഞായറാഴ്ച വൈകിട്ട് 6.00ന്: ആയുധപൂജ
വിജയദശമി:14-10-2013 തിങ്കളാഴ്ച
രാവിലെ6.30-8.30ന് :പൂജയെടുപ്പ് രാവിലെ6.30-8.30ന് :വിദ്യാരംഭം
തുടര്‍ന്ന്‍-സരസ്വതിപൂജ
    മേധാസുക്തമന്ത്രപുഷ്പാഞ്ജലി,
സരസ്വതിസാരസ്വതസുക്തപുഷ്പാഞ്ജലി,
ലളിതസഹസ്രനാമപുഷ്പാഞ്ജലി
================================
ക്ഷേത്രചുറ്റമ്പല നിര്‍മ്മാണ പണികള്‍ പുനരാരംഭിച്ചു.
*****************************************
പുന്ന്യ പുരാതനമായ പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിന്‍റെ ചുറ്റമ്പല നിര്‍മ്മാണ പണികള്‍ പുനരാരംഭിച്ചു. ഉത്രാടദിനം15-09-2013 രാവിലെ 8 മണിക്ക് പ്രാര്‍ത്ഥനയോടെയുംപൂജയോടെയും ആരംഭിച്ചു. ശ്രീ. ജീ.രാജീവ്‌, ഗോപിനിവാസ്,കൃഷ്ണപുരം,കായംകുളം ആണ് പണികള്‍ കോണ്ടാക്റ്റ് പിടിച്ചിരിക്കുന്നത്. ഒന്നാം ഘട്ടമായി തടിപണികള്‍ ഒഴിചുള്ള എല്ലാപണികളും പുര്‍ത്തികരിക്കുന്നതിന് (Rs.1135000.00 ) പതിനൊന്നു ലക്ഷത്തി മുപ്പത്തിഅയ്യായിരം രൂപ സമ്മതിച്ചു രണ്ടു ലക്ഷം രൂപ അഡ്വാന്‍സ്‌ നല്‍കി അഞ്ചുമാസകാലാവധിക്കുളില്‍ തീര്‍ത്തു തരുന്ന കരാറില്‍ എര്‍പ്പെട്ടു. ആയതിലേക്ക് ക്ഷേത്രഭരണസമിതി സംഭാവനകള്‍ സ്വികരിച്ചു തുടങ്ങി. യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു .എല്ലാ ക്ഷേത്രവിശ്വാസികളും അവരവരുടെ കഴിവിനനുസരിച്ചു സംഭാവനകള്‍ നല്‍കണമെന്ന്‍ ദേവിനാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
സെക്രട്ടറി. വി.പി.സുജീന്രബാബു.9446323744. 
ആഫീസ്;0477-2215460

No comments:

Post a Comment