Sunday, October 06, 2013

വിദ്യാരംഭം, പൂജ വയ്പ്പ്: ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

















വിദ്യാരംഭം, പൂജ വയ്പ്പ്: ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍: ********************************************
പൂജാകര്‍മ്മങ്ങള്‍അറിയുന്നവര്‍പൂജാമുറിയുണ്ടെങ്കില്‍ ആപൂജാമുറിയിലും, അല്ലാത്തവര്‍

ക്ഷേത്രത്തിലും പൂജവെക്കാം. ക്ഷേത്രത്തില്‍ വിദ്യാരംഭദിവസം വിദ്യാരംഭംനടത്തുമ്പോള്‍ പ്രത്യേകിച്ച് മുഹൂര്‍ത്തം നോക്കേണ്ടതില്ല. എന്നാല്‍, മറ്റ് ദിവസങ്ങളില്‍ എഴുത്തിന് ഇരുത്തിയാല്‍ മുഹൂര്‍ത്തം നോക്കുകയും ചെയ്യണം. വിദ്യാരംഭദിവസം ക്ഷേത്രത്തില്‍ വെച്ചല്ല,വീട്ടില്‍വെച്ച്നടത്തുന്നവിദ്യാരംഭത്തിനും മുഹൂര്‍ത്തം നോക്കേണ്ടതാകുന്നു

(
പൂജാദികര്‍മ്മങ്ങള്‍ നടത്തുന്നില്ലെങ്കില്‍).,). വിദ്യാരംഭത്തിന് ജന്മനക്ഷത്രം കൊള്ളാമോ?
*****************************************
ക്ഷേത്രത്തില്‍വെച്ച്,സകലപൂജാദികര്‍മ്മങ്ങളും ചെയ്തുകൊണ്ടുള്ള വിദ്യാരംഭത്തിന് കുഞ്ഞിന്‍റെ ജന്മനക്ഷത്രം വര്‍ജ്ജ്യമല്ല. ആകയാല്‍ ക്ഷേത്രത്തിലെ ചടങ്ങില്‍ ഈ വര്‍ഷം അവിട്ടം നക്ഷത്രക്കാര്‍ക്കും വിദ്യ ആരംഭിക്കാം.
പൂജാരീതി:
 **********
ഒരു പീഠത്തില്‍ പട്ടുവിരിച്ച് ദേവിയുടെ ഒരു ചിത്രം വെക്കണം. അതിനുമുമ്പില്‍ മദ്ധ്യത്തില്‍ അഷ്ടദളവും വശങ്ങളില്‍ വലത് രണ്ട്, ഇടത് രണ്ട് എന്ന രീതിയില്‍ നാല് സ്വസ്തികവും ഇടണം (വ്യത്യസ്ഥമായി ചെയ്യുന്നവരുമുണ്ട്). നടുക്ക് സരസ്വതീദേവിയ്ക്കും, വടക്കുഭാഗത്ത് ഗുരുവിനും വേദവ്യാസനും, തെക്കുഭാഗത്ത് ഗണപതിയ്ക്കും ദക്ഷിണാമൂര്‍ത്തിയ്ക്കും പൂജിക്കണം. പൂജ പൂര്‍ത്തിയായാല്‍ പുസ്തകങ്ങള്‍ പത്മത്തില്‍ സമര്‍പ്പിക്കാം. 

ഈ വര്‍ഷത്തെ പൂജവയ്പ്പ്‌ ഒക്ടോബര്‍ 11, വെള്ളിയാഴ്ചയാണ്. അന്ന് വൈകിട്ട് പൂജവെക്കാം. പൂജ എടുക്കുന്നത് ഒക്ടോബര്‍ 14 , തിങ്കളാഴ്ചയാണ്. അന്നാണ് വിദ്യാരംഭവും. അന്ന് പൂജ വെച്ചിരിക്കുന്ന ക്ഷേത്രത്തില്‍ പൂക്കളുമായെത്തി പൂജയിലും പുഷ്പാഞ്ജലിയും പങ്കുകൊണ്ട്, പ്രസാദവും പുസ്തകങ്ങളും യഥാശക്തി ദക്ഷിണ നല്‍കി വാങ്ങണം. തുടര്‍ന്ന്ക്ഷേത്രത്തില്‍ ഇരുന്ന്‍ മണ്ണിലോ അറിയിലോ ഹരി ശ്രീ ഗ ണ പ ത യെ ന മ: അവിഘ്നമസ്തു എന്നും അക്ഷരമാലയും എഴുതണം. സരസ്വതീദേവിയെ ധ്യാനിക്കണം, ഭജിക്കണം. തുടര്‍ന്ന്‍, ദേവിയുടെ അനുവാദവും ആശീര്‍വാദവും വാങ്ങി വീടുകളിലേക്ക്‌ മടങ്ങണം. ദേവിയുടെ വലിയ മന്ത്രങ്ങള്‍ അറിയാത്തവര്‍ ഈ ദിവസങ്ങളില്‍ ഗായത്രീമന്ത്രം ജപിക്കുന്നതായിരിക്കും അത്യുത്തമം. 108 വീതം രാവിലെയും വൈകിട്ടും (കുളി കഴിഞ്ഞ്) ഭക്തിയോടെ ഗായത്രീമന്ത്രം ജപിക്കാം.
ഗായത്രീമന്ത്രം:
************
"
ഓം ഭൂര്‍ ഭുവ സ്വ: തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോ യോന: പ്രചോദയാത്" (ഗായത്രീമന്ത്രം വിജയദശമിക്കാലത്ത്‌ മാത്രമല്ല, നിത്യവും ജപിക്കാവുന്ന അതിശക്തമായതും പവിത്രവുമായ മന്ത്രമാകുന്നു. ആകയാല്‍ ഗായത്രീമന്ത്രജപം ശീലമാക്കുന്നത് അത്യുത്തമം ആയിരിക്കും).
വിദ്യാമന്ത്രം:
********** '
വിദ്യേ വിദ്യാമായിനി ചന്ദ്രിണി ചന്ദ്രമുഖി സ്വാഹാ" എന്ന മന്ത്രവും ഭക്തിയോടെ ജപിക്കാവുന്നതാണ്.
സരസ്വതീഗായത്രി:
****************
"
ഓം സരസ്വത്യെ വിദ്മഹേ ബ്രഹ്മപുത്ര്യെ ധീമഹി തന്വോ സരസ്വതി പ്രചോദയാത്" എന്ന ഗായത്രിയും ഭക്തിയോടെ ജപിക്കാവുന്നതാണ്.
*************************************
തിങ്കളാഴ്ച രാവിലെ 8.27 ന് മുമ്പ് തുലാം രാശിയിലും വിദ്യാരംഭം നടത്തുന്നത് ഉത്തമം ആകുന്നു. കന്നി, തുലാം രാശികള്‍ വിദ്യാരംഭത്തിന് അത്യുത്തമം.

വിദ്യാരംഭം - ഒരു ചെറിയ വിവരണം: *************************************
ക്ഷേത്രത്തില്‍ നടത്തുന്ന വിദ്യാരംഭം, പൂജാദികര്‍മ്മങ്ങള്‍ കൊണ്ട് പരമപവിത്രം ആകയാല്‍ ജന്മനക്ഷത്രം, കര്‍തൃദോഷം, എഴുതുന്നവരുടെയും എഴുതിക്കുന്നവരുടെയും അഷ്ടമരാശിക്കൂറുകള്‍ എന്നിത്യാദി മറ്റ് ദോഷങ്ങള്‍ സംഭവിക്കുന്നതല്ല. ആകയാല്‍ ഈ വര്‍ഷത്തെ വിദ്യാരംഭം അവിട്ടം നക്ഷത്രമുള്ള കുഞ്ഞുങ്ങള്‍ക്കും ക്ഷേത്രത്തില്‍ വെച്ച് അഭ്യസിക്കാവുന്നതാണ്. എന്നാല്‍, ക്ഷേത്രത്തില്‍ അല്ലാതെയുള്ള വിദ്യാരംഭം ആണെങ്കില്‍ സകലവിധ കര്‍തൃദോഷങ്ങള്‍ (കുജനിവാരങ്ങള്‍, ബുധമൌട്യം, അഷ്ടമത്തിലെ ചൊവ്വ, അഞ്ചിലും രണ്ടിലും പാപന്മാര്‍ നില്‍ക്കുന്ന രാശി, ഭരണി, കാര്‍ത്തിക, തിരുവാതിര, ആയില്യം, മകം, പൂരം, വിശാഖം, കേട്ട, മൂലം, പൂരാടം, പൂരുരുട്ടാതി, ജന്മനക്ഷത്രം, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം എന്നീ രാശികള്‍, ചൊവ്വാഴ്ചയും ശനിയാഴ്ചയും, ഇരുവരുടെയും അഷ്ടമരാശിക്കൂറുകള്‍ മുതലായവ ) ഒഴിവാക്കിയുള്ള ഒരു മുഹൂര്‍ത്തം എടുക്കുകയും ചെയ്യേണ്ടതാണ്

==================================== 

ക്ഷേത്രചുറ്റമ്പല നിര്‍മ്മാണ പണികള്‍ പുനരാരംഭിച്ചു.
*************************************************
പുന്ന്യ പുരാതനമായ പുതുപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിന്‍റെ ചുറ്റമ്പല നിര്‍മ്മാണ പണികള്‍ പുനരാരംഭിച്ചു. ഉത്രാടദിനം15-09-2013 രാവിലെ 8 മണിക്ക് പ്രാര്‍ത്ഥനയോടെയുംപൂജയോടെയും ആരംഭിച്ചു. ശ്രീ. ജീ.രാജീവ്‌, ഗോപിനിവാസ്,കൃഷ്ണപുരം,കായംകുളം ആണ് പണികള്‍ കോണ്ടാക്റ്റ് പിടിച്ചിരിക്കുന്നത്. ഒന്നാം ഘട്ടമായി തടിപണികള്‍ ഒഴിചുള്ള എല്ലാപണികളും പുര്‍ത്തികരിക്കുന്നതിന് (Rs.1135000.00 ) പതിനൊന്നു ലക്ഷത്തി മുപ്പത്തിഅയ്യായിരം രൂപ സമ്മതിച്ചു രണ്ടു ലക്ഷം രൂപ അഡ്വാന്‍സ്‌ നല്‍കി അഞ്ചുമാസകാലാവധിക്കുളില്‍ തീര്‍ത്തു തരുന്ന കരാറില്‍ എര്‍പ്പെട്ടു. ആയതിലേക്ക് ക്ഷേത്രഭരണസമിതി സംഭാവനകള്‍ സ്വികരിച്ചു തുടങ്ങി. യഥാശക്തി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണം ഈ സദ്ഉദ്യമത്തിന് ഉണ്ടാകണമെന്ന്‍ പുതുപ്പറമ്പിലമ്മയുടെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു .എല്ലാ ക്ഷേത്രവിശ്വാസികളും അവരവരുടെ കഴിവിനനുസരിച്ചു സംഭാവനകള്‍ നല്‍കണമെന്ന്‍ ദേവിനാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
സെക്രട്ടറി. വി.പി.സുജീന്രബാബു.9446323744.ആഫീസ്0477-2215460

No comments:

Post a Comment