Origin & History



പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം തലവടി


മനംനൊന്തു വിളിക്കുന്ന ഏതുഭക്തന്റെയും ആഗ്രഹാഭിലാഷങ്ങൾ സാധിച്ചുകൊടുക്കുന്ന അമ്മയാണ് പുതുപ്പറമ്പിലമ്മ. കഷ്ടതകളിൽപ്പെട്ടുഴലുന്ന തന്റെ മക്കൾക്ക് രക്ഷയും അഭീഷ്ടവരങ്ങളുംപ്രദാനം ചെയ്യുന്ന ആശ്രിതവത്സലയായ പുതുപ്പറമ്പിലമ്മയുടെ ശക്തിചൈതന്യം നാനാദേശങ്ങളിലും വ്യാപിച്ചു കഴിഞ്ഞതായി ജനലക്ഷങ്ങൾ സാക്ഷ്യം വഹിക്കുന്നു

ഭക്തവത്സലയും അഷ്‌ടൈശ്വര്യ പ്രദായിനിയുമാണു പുതുപ്പറമ്പിലമ്മ .എണ്ണമറ്റ ഭക്തരുടെ അഭയസ്ഥാനമാണ് ഇവിടം. മനവും തനുവും ഏകാഗ്രമാക്കിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് അനുഗ്രഹ വര്‍ഷത്തിന്റെ പുണ്യം ചൊരിയുന്ന ക്ഷേത്രം.. ശ്രീകോവിലിലെ ദേവീചൈതന്യം എല്ലാവര്‍ക്കും അമ്മയാണ്....... ദുരിതപര്‍വത്തിന്റെയും പുണ്യപാപങ്ങളുടെയും ചുമടുകള്‍ ഭക്തര്‍ ഇറക്കിവെയ്ക്കുന്നത് ദേവിയുടെ തിരുനടയില്‍. ദേവീരൂപം ദര്‍ശിച്ച് അനുഗ്രഹവര്‍ഷം ഏറ്റുവാങ്ങി ഭക്തര്‍ മടങ്ങുന്നത് മന:ശാന്തിയുടെ പുണ്യവുമായി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ മഹാ ക്ഷേത്രത്തിന്റെ അടിത്തറ ഭക്തരുടെ വിശ്വാസവും പ്രാര്‍ത്ഥനയുമാണ്. അപൂര്‍വ ചൈതന്യത്തിന്റെ കേദാരമായ ക്ഷേത്രത്തിന്റെ ഉത്ഭവത്തിനു ഐതിഹ്യത്തിന്റെ പിന്‍ബലമുണ്ട്.

ഐതിഹ്യം
തലവടിയില്‍പ്രശസ്തമായ ഇഴവ തറവാട്ടിൽ ദേവിഭക്തനായ ഒരുകാരണവ ര്‍   ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് തൃശ്ശൂർജില്ലയിലെ  കൊടുങ്ങല്ലൂര്‍ക്ഷേത്രത്തിൽ നിത്യവും കുളിച്ചു തൊഴൽപതിവുണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍ക്ഷേത്രത്തിൽ പോയി ഭഗവതിസേവ നടത്തി ദേവിപ്രീതി സമ്പാതിച്ചു.

 വാർദ്ധക്യസഹജമായ അസുഖം മൂലം തന്റെ കുളിച്ചു തൊഴൽമുടങ്ങും എന്ന ഭയപ്പാടോടെ അദ്ദേഹം ഒരു ഉപായത്തിനായി ദേവിയോട്പ്രാർത്ഥിച്ചുപോന്നു. ദേവിയോട് അദ്ദേഹം "തന്റെ ദേശത്തു വന്നു കുടുംബപരദേവതയായി കുടിയിരിക്കാൻ അപേക്ഷിച്ചു". ഒരിക്കൽ പ്രാർത്ഥനകഴിഞ്ഞു മടങ്ങിയ കാരണവരുടെ വള്ളത്തിൽ കയറി വന്ന ദേവി യാണ് ഇവിടെ കുടികൊള്ളുന്നതെന്നാണ് പ്രശസ്തമായ ഐതിഹ്യം .



കാരണവര്‍ പതിവായ്  കൊടുങ്ങല്ലൂര്‍ക്ഷേത്ര ദര്‍ശനത്തിനു പോയിരുന്നത് വള്ളത്തില്‍ ആയിരുന്നു.അന്ന് കുട്ടനാട്ടില്‍ ജലഗതാഗതം മാത്രമേയുള്ളൂ, ഒരിക്കൽ പ്രാർത്ഥനകഴിഞ്ഞു മടങ്ങിയ കാരണവരുടെ വള്ളം തനിയെ നല്ലവേഗതയില്‍  സഞ്ചരിക്കുന്നു,മാറ്റ്ജോലിക്കാരോ കാരണവര്‍ വരോ വള്ളം തുഴയുകയോ ഊന്നുകയോ ചെയ്യാത് വള്ളം തനിയെ നല്ലവേഗതയില്‍ സഞ്ചരിക്കുന്നത് കണ്ടു മറ്റുവള്ളക്കാര്‍ അച്യരിപെട്ടുപോയി, വീട്ടിലെത്തി അകത്തു കടക്കാത്പടിവാതില്‍ നിന്ന്നു ഉറഞ്ഞു തുള്ളുന്നു കാരണവര്‍ ...അരമണിയില്ല...തിരുവായുധം ഇല്ല... ജനംഓടികുടി പിന്നീട് ഉറഞ്ഞുതുള്ളുന്ന കാരണവറിയിലൂടെ ദേവിതന്റെ അരുളപ്പാടുകള് കരക്കാരോട് വെട്ടിതുറന്ന് പറയുന്നു ..കൊടുങ്ങല്ലൂരില്‍

നിന്നും വരിക അന്ന്ന്നും..എനിക്ക് ഇരിപ്പടം വേന്നംമെന്നും അരുള്‍ചെയ്തു..ജനങ്ങള്‍ കൈകുപ്പി വണങ്ങി..കുരുംബ ഭഗവതിയെ ആവാഹിച്ചു കുരിലയില്‍ ഇരുത്തി.പുതുപ്പറമ്പ് പുരയിടം ക്രിസ്ത്യാനികളുടെ അധീനതയിലായിരുന്നു. ദേവി കോപത്താല്‍ മരണങ്ങള്‍
നടന്നപ്പോള്‍ ക്ഷേത്രം പണിയുവാന്‍ സ്ഥലം വിട്ടുകൊടുത്തു



!!!ചരിത്രം!!!
പതിനാലാം നൂറ്റാണ്ടില്‍ വച്ചാചരിപ്പിലുടെ ഉയര്‍ന്നുവന്ന വിശ്വാസം പതിനഞ്ചാം നുറ്റാണ്ട് ആരംഭത്തിലുള്ള ഒരു ഇടവ മാസത്തിലെ പ്രതിഷ്ഠയോടെ ക്ഷേത്രാരാധനയായി മാറിയെന്നും പല അത്ഭുതങ്ങളും കട്ടിയ ശക്തിയുള്ള ദേവിയായി നാട്ടില്‍ അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് വിരാജിക്കുന്നു.
ആദ്യകാലത്ത് രൂപം കൊണ്ട ക്ഷേത്രം 1090 മാണ്ട് (1915ല്‍) ശിവപ്രസാദ് സ്വാമികള്‍ ക്ഷേത്രം പൊളിച്ചു ആല്‍ ചുവട്ടില്‍ പ്രതിഷ്ഠ നടത്തി. 1090 മാണ്ട് (1915ല്‍) മിനമാസം 5 .തിയതി ഒരു പ്രമാണം മൂലം ക്ഷേത്രഭരണം ഒരു പൊതു സമിതിയില്‍ നിക്ഷിപ്ത മായി. 1092 മാണ്ട് (1917ല്‍) ശ്രീഭൂവനേശ്വരി വിലാസം ക്ഷേത്രയോഗം ക്ഷേത്രകാര്യങ്ങള്‍ നടത്തി പോന്നിരുന്നു. 1093 മകരമാസം ഒന്നാം തിയതി  (1928 ജനുവരി 14) മുതല്‍ ക്ഷേത്രം തലവടി 11 നമ്പര്‍  SNDP യോഗം ശാഖയുടെ വകയായി തുടര്‍ന്ന്‍ ശാഖഭരണത്തില്‍ ക്ഷേത്രകാര്യങ്ങള്‍ നടത്തി വരുന്നു. ശാഖഭരണത്തില്‍ ആദ്യകാലക്ഷേത്രം പുന;നിര്‍മ്മാണം 1110ല്‍(1935ല്‍)ആരംഭിച്ചു1112ല്‍(1937ല്‍) പൂര്‍ത്തികരിച്ചു.പുലിയൂര്‍ ബ്രപ്മശ്രീ പുരുക്ഷോത്തമന്‍ നമ്പൂതിരിയുടെ വിധിപ്രകാരം തന്ത്രിമുഖ്യന്‍ മൂലൂര്‍ അയത്തില്‍ ശേഖരപണിക്കര്‍ പുനപ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ചു.

ഹിന്ദുമിഷന്‍റെ  പ്രവര്‍ത്തനത്തിന്  ദേവസ്വം ബോര്‍ഡില്‍നിന്നും നിയോഗിച്ചിരുന്ന  ശ്രീ ആര്യഭടസ്വാമികള്‍  ഈ ക്ഷേത്രം സന്ദര്‍ശിച്ചു മതപ്രസംഗം നടത്തി. കൊടുങ്ങല്ലൂര്‍ദേവി പ്രതിഷ്ഠയുടെ സമീപഭാവിയില്‍ തന്നെ പുതുപ്പറമ്പ് ക്ഷേത്രവും പ്രതിഷ്ഠിക്ക പ്പെട്ടതായി സമര്‍ത്ഥിച്ചു. ആര്യഭടസ്വാമികളുടെ ആത്മപ്രബോധനം നല്‍കിയ അമ്യതവര്‍ഷം ഭഗവതിയെ നീരാടിച്ചു ദേവി ചൈതന്യത്തിന്‍റെ മഹാത്മ്യം ജനഹ്യദയങ്ങളില്‍ ആത്മവിശ്വാസം ഉണര്‍ത്തി ക്ഷേത്രത്തില്‍ ഭക്ത ജനപ്രവാഹമായിമാറി.
1951 ജനിവരി മൂന്നാം തിയതി മുതല്‍ നിത്യപൂജ ആരംഭിച്ചു.
1952 ല്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ഗ്രാന്‍റ് ലഭിച്ചുതുടങ്ങി.ഗ്രാന്‍റ് അനുവദിക്കുനതിനു വേണ്ടിയുള്ള പരിശോധനയില്‍  ദേവസ്വം ബോര്‍ഡ് സൂപ്രണ്ട് 650 ആണ്ടുകളുടെ പുരാതനത്വം ഉണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു.
പ്രസിദ്ധ ജ്യോതിഷ പണ്ഡിതനായ ബ്രപ്മശ്രീ പറവൂര്‍ശ്രീധരന്‍ തന്ത്രികളുടെ മുഖ്യകര്‍മ്മികത്വത്തില്‍ 2003 മാര്‍ച്ച്‌ 27 നു(1178 മീനം 13) നടന്ന അഷ്ടമംഗലദേവപ്രശ്ന വിധി പ്രകാരം.തുലല്യപ്രാധാന്യത്തോടുകൂടി ഭക്താഭിഷ്ടപ്രദായിനിയും ആശ്രീത് വത്സലയുമായ
സാക്ഷാൽ ശ്രീഭദ്രകാളി ദേവിക്കും ശ്രീഭുവനേശ്വരിദേവിക്കും ഉപദേവതകള്‍ക്കും പ്രത്യേകം പ്രത്യേകം ക്ഷത്രം നിര്‍മ്മിച്ചു. 2005 ഏപ്രില്‍ 10 തിയതി(1180 മീനം 27) ക്ഷത്ര തന്ത്രി ബ്രപ്മശ്രീസുഗതന്‍തന്ത്രികള്‍ ശിവഗിരിമഠം പുന:പ്രതിഷ്ഠ നടത്തി. അതിമനോഹരവും  പ്രൌഡ ഗംഭീരവുമായ കേരളത്തിലെ മഹാക്ഷേത്രങ്ങളുടെ മാത്യകയില്‍ ഷഡാധാര പ്രതിഷ്ഠയോടുകൂടി മുഖ്യശ്രീകോവിലുകളും ഉപദേവതാക്ഷേത്രങ്ങളും പണിയിച്ചു.
 Related Post:

*ദേശവലത്ത് ഐതീഹ്യം

  *പുതുപ്പറമ്പിലമ്മയ്ക്ക് പൊങ്കാല

No comments:

Post a Comment