Friday, November 07, 2014

"ആത്മവിശ്വാസം "(ബി പോസിറ്റിവ്)

"ആത്മവിശ്വാസം "(ബി പോസിറ്റിവ്)

 · "ആത്മവിശ്വാസം "(ബി പോസിറ്റിവ്)
ആത്മ വിശ്വാസം എല്ലാവര്‍ക്കും അത്യന്താപേക്ഷിതമായ ഒരു കാര്യം തന്നെയാണ് . ചിലര് തങ്ങള്‍ക്ക് ആത്മവിശ്വാസം തീരെയില്ല എന്ന് കരുതി വിഷമിക്കുക പതിവാണ്. സത്യത്തില്‍ എല്ലാവര്‍ക്കും തങ്ങളില്‍ വിശ്വാസം ഉണ്ട്. എന്നാല്‍ പലപ്പോഴും അത് കൂടിയും കുറഞ്ഞും ഇരിക്കുന്നു എന്ന് മാത്രം. ആത്മ വിശ്വാസം കൂട്ടുവാന്‍ ഉള്ള ചില മാര്‍ഗ്ഗങ്ങള്‍ പറയട്ടെ.
ഏതു കാര്യവും വൃത്തിയായി ചെയ്യുവാന്‍ ശ്രമിക്കണം. ഉദാഹരണമായി നിങ്ങള്‍ ബ്ലോഗോ ഫേസ്ബുക്കോ ഉപയോഗിക്കുകയും അതില്‍ എഴുതുകയും ചെയ്യുന്ന ഒരാള്‍ ആണെന്ന് തന്നെ വിചാരിക്കുക. നിങ്ങളുടെ പോസ്റ്റുകള്‍ക്ക് എത്ര കമന്റു കിട്ടി അല്ലെങ്കില്‍ എത്രപേര്‍ അത് വായിച്ചു എന്ന് ചിന്തിച്ച് വിഷമിക്കുന്നതിന് പകരം അത് നിങ്ങള്‍ എത്ര നന്നായി എഴുതി എന്ന് ചിന്തിക്കുക. കാരണം നിങ്ങള്‍ ഏതു രംഗത്ത് നില നില്‍ക്കണം എങ്കിലും ചെയ്യുന്ന കാര്യങ്ങള്‍ വൃത്തിയായി ചെയ്‌തെങ്കില്‍ മാത്രമേ ആ രംഗത്ത് നിങ്ങള്ക്ക് നില നില്പ് ഉണ്ടാവുകയുള്ളൂ . എത്ര ബ്ലോഗറന്മാര്‍ വരുന്നു, താല്‍ക്കാലികമായി പ്രശസ്തരാവുന്നു , വന്നത് പോലെ തന്നെ മറവിയില്‍ മറയുന്നു ! വൃത്തിയായും വെടിപ്പായും എഴുതുന്നവര്‍ എന്നും നില നില്‍ക്കും. നല്ലതുപോലെ കാര്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധിച്ചാല്‍ ആത്മ വിശ്വാസം കൂടും എന്നതിന് ഒരു തര്‍ക്കവും ഇല്ല.
ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം വളരെ മനോഹരവും ഉന്നത നിലവാരമുള്ളതും ആവണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നതില്‍ അര്‍ത്ഥമില്ല. അത് ചിലപ്പോള്‍ നിരാശ ഉളവാക്കും. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ അത്ര ശരിയായില്ല എന്ന ഒരു തോന്നല്‍ ഉണ്ടെങ്കില്‍, വീണ്ടും ഇംപ്രൂവ് ചെയ്യുവാന്‍ നമുക്ക് ഇടമുണ്ട് എന്ന കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും . ഒരാള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും എപ്പോഴും പെര്‍ഫക്റ്റ് ആവണം എന്നില്ല.
ജീവിതത്തില്‍ വിജയം വരിച്ചു എന്ന് നിങ്ങള്‍ കരുതുന്ന വ്യക്തികള്‍ക്ക് പോലും എല്ലാ മേഖലകളിലും വിജയിച്ച ആളുകള്‍ ആയിരിക്കില്ല എന്ന് ഓര്‍ക്കുക. ജീവിതത്തില്‍ വിജയിച്ചു എന്ന് നിങ്ങള്‍ കരുതുന്ന ആളുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ട് അവര്‍ എല്ലാ കാര്യങ്ങളിലും വിജയിച്ചിട്ടുണ്ടോ എന്ന് ഇന്ന് തന്നെ വേണമെങ്കില്‍ പരിശോധന നടത്തി നോക്കുക. അതിനാല്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ നിങ്ങള്ക്ക് പരാജയം വന്നു എന്ന് കരുതി, ജീവിതത്തില്‍ നിങ്ങള്‍ ഒരിക്കലും ഒരു പരാജയം ആവുന്നില്ല.
എന്തെങ്കിലും ഒരു കാര്യം പരാജയപ്പെട്ടതിന് ശേഷം അതിന്റെ കാരണം മറ്റുള്ളവര്‍ ആണെന്ന് പറഞ്ഞ്, അന്യരെ ഒരിക്കലും പഴിചാരരുത്. ഇങ്ങിനെയുള്ള സമയങ്ങളില്‍ സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുകയും, ഭാവിയില്‍ അവ ആവര്‍ത്തിക്കാതെ ഇരിക്കുവാന്‍ ഉള്ള വഴികളെക്കുറിച്ച് ചിന്തിക്കുകയും ആണ് വേണ്ടത്. സ്വയം ആശ്വസിപ്പിക്കുവാനും, തന്നെത്തന്നെ സ്‌നേഹിക്കുവാനും ആണ് പരാജയ വേളകള്‍ ഉപയോഗിക്കേണ്ടത്.

ആത്മ വിശ്വാസം എല്ലാവര്‍ക്കും അത്യന്താപേക്ഷിതമായ ഒരു കാര്യം തന്നെയാണ് . ചിലര് തങ്ങള്‍ക്ക് ആത്മവിശ്വാസം തീരെയില്ല എന്ന് കരുതി വിഷമിക്കുക പതിവാണ്. സത്യത്തില്‍ എല്ലാവര്‍ക്കും തങ്ങളില്‍ വിശ്വാസം ഉണ്ട്. എന്നാല്‍ പലപ്പോഴും അത് കൂടിയും കുറഞ്ഞും ഇരിക്കുന്നു എന്ന് മാത്രം. ആത്മ വിശ്വാസം കൂട്ടുവാന്‍ ഉള്ള ചില മാര്‍ഗ്ഗങ്ങള്‍ പറയട്ടെ.
ഏതു കാര്യവും വൃത്തിയായി ചെയ്യുവാന്‍ ശ്രമിക്കണം. ഉദാഹരണമായി നിങ്ങള്‍ ബ്ലോഗോ ഫേസ്ബുക്കോ ഉപയോഗിക്കുകയും അതില്‍ എഴുതുകയും ചെയ്യുന്ന
ഒരാള്‍ ആണെന്ന് തന്നെ വിചാരിക്കുക. നിങ്ങളുടെ പോസ്റ്റുകള്‍ക്ക് എത്ര കമന്റു കിട്ടി അല്ലെങ്കില്‍ എത്രപേര്‍ അത് വായിച്ചു എന്ന് ചിന്തിച്ച് വിഷമിക്കുന്നതിന് പകരം അത് നിങ്ങള്‍ എത്ര നന്നായി എഴുതി എന്ന് ചിന്തിക്കുക. കാരണം നിങ്ങള്‍ ഏതു രംഗത്ത് നില നില്‍ക്കണം എങ്കിലും ചെയ്യുന്ന കാര്യങ്ങള്‍ വൃത്തിയായി ചെയ്‌തെങ്കില്‍ മാത്രമേ ആ രംഗത്ത് നിങ്ങള്ക്ക് നില നില്പ് ഉണ്ടാവുകയുള്ളൂ . എത്ര ബ്ലോഗറന്മാര്‍ വരുന്നു, താല്‍ക്കാലികമായി പ്രശസ്തരാവുന്നു , വന്നത് പോലെ തന്നെ മറവിയില്‍ മറയുന്നു ! വൃത്തിയായും വെടിപ്പായും എഴുതുന്നവര്‍ എന്നും നില നില്‍ക്കും. നല്ലതുപോലെ കാര്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധിച്ചാല്‍ ആത്മ വിശ്വാസം കൂടും എന്നതിന് ഒരു തര്‍ക്കവും ഇല്ല.
ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം വളരെ മനോഹരവും ഉന്നത നിലവാരമുള്ളതും ആവണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നതില്‍ അര്‍ത്ഥമില്ല. അത് ചിലപ്പോള്‍ നിരാശ ഉളവാക്കും. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ അത്ര ശരിയായില്ല എന്ന ഒരു തോന്നല്‍ ഉണ്ടെങ്കില്‍, വീണ്ടും ഇംപ്രൂവ് ചെയ്യുവാന്‍ നമുക്ക് ഇടമുണ്ട് എന്ന കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും . ഒരാള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും എപ്പോഴും പെര്‍ഫക്റ്റ് ആവണം എന്നില്ല.
ജീവിതത്തില്‍ വിജയം വരിച്ചു എന്ന് നിങ്ങള്‍ കരുതുന്ന വ്യക്തികള്‍ക്ക് പോലും എല്ലാ മേഖലകളിലും വിജയിച്ച ആളുകള്‍ ആയിരിക്കില്ല എന്ന് ഓര്‍ക്കുക. ജീവിതത്തില്‍ വിജയിച്ചു എന്ന് നിങ്ങള്‍ കരുതുന്ന ആളുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ട് അവര്‍ എല്ലാ കാര്യങ്ങളിലും വിജയിച്ചിട്ടുണ്ടോ എന്ന് ഇന്ന് തന്നെ വേണമെങ്കില്‍ പരിശോധന നടത്തി നോക്കുക. അതിനാല്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ നിങ്ങള്ക്ക് പരാജയം വന്നു എന്ന് കരുതി, ജീവിതത്തില്‍ നിങ്ങള്‍ ഒരിക്കലും ഒരു പരാജയം ആവുന്നില്ല.
എന്തെങ്കിലും ഒരു കാര്യം പരാജയപ്പെട്ടതിന് ശേഷം അതിന്റെ കാരണം മറ്റുള്ളവര്‍ ആണെന്ന് പറഞ്ഞ്, അന്യരെ ഒരിക്കലും പഴിചാരരുത്. ഇങ്ങിനെയുള്ള സമയങ്ങളില്‍ സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുകയും, ഭാവിയില്‍ അവ ആവര്‍ത്തിക്കാതെ ഇരിക്കുവാന്‍ ഉള്ള വഴികളെക്കുറിച്ച് ചിന്തിക്കുകയും ആണ് വേണ്ടത്. സ്വയം ആശ്വസിപ്പിക്കുവാനും, തന്നെത്തന്നെ സ്‌നേഹിക്കുവാനും ആണ് പരാജയ വേളകള്‍ ഉപയോഗിക്കേണ്ടത്
.

No comments:

Post a Comment