Wednesday, January 07, 2015

കൊടി വഴിപാട്

പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം തലവടി
മനംനൊന്തു വിളിക്കുന്ന ഏതുഭക്തന്റെയും ആഗ്രഹാഭിലാഷങ്ങൾ സാധിച്ചുകൊടുക്കുന്ന അമ്മയാണ് പുതുപ്പറമ്പിലമ്മ. കഷ്ടതകളിൽപ്പെട്ടുഴലുന്ന തന്റെ മക്കൾക്ക് രക്ഷയും അഭീഷ്ടവരങ്ങളുംപ്രദാനം ചെയ്യുന്ന ആശ്രിതവത്സലയായ പുതുപ്പറമ്പിലമ്മയുടെ ശക്തിചൈതന്യം നാനാദേശങ്ങളിലും വ്യാപിച്ചു കഴിഞ്ഞതായി ജനലക്ഷങ്ങൾ സാക്ഷ്യം വഹിക്കുന്നു

കൊടി വഴിപാട്

***********************
കുട്ടികളുംഅമ്മമാരും കൊടി വഴിപാട്
സമർപ്പിക്കുന്നു
  കുട്ടികൾക്ക് ഉണ്ടാകുന്ന രാപ്പനി, ദുഃസ്വപ്നം കണ്ട് പേടിച്ച് കരച്ചിൽ, വിട്ടുമാറാത്ത ബാലരോഗങ്ങൾ തുടങ്ങിയ ബാലപീഡകൾ മാറുന്നതിനു വേണ്ടി കുട്ടികളും സുഖപ്രസവത്തിനു അമ്മമാരും കൊടി വഴിപാടാണ് സമർപ്പിക്കുന്നത് ഇവിടെ മാത്രം കണ്ടു വരുന്ന വിശേഷപ്പെട്ട വഴിപാടാണ്. കുട്ടികൾക്കുണ്ടാകുന്ന അസുഖങ്ങളെ ദേവിഅത്ഭുതകരമായി ശമിപ്പിക്കുന്നു. കൊടി നടയ്ക്കൽ വച്ച് പ്രാർഥിച്ച് പ്രസാദം വാങ്ങി കുട്ടികൾക്ക് കൊടുത്താൽ പിന്നീടൊരിക്കലും ആ അസുഖം ഉണ്ടാകാറില്ല

No comments:

Post a Comment