Tuesday, January 06, 2015

ദേശവലത്ത് ഐതീഹ്യം



ദേശവലത്ത് ഐതീഹ്യം



നമ്മുടെദേശത്ത് മാരകമായ വസുരി രോഗം പടരുന്ന കാലം.വസുരിരോഗത്തില്‍ മിക്കവീടുകളും അടിമപ്പെട്ടതോടെ ജനം ഭീതിയിലായി.ഇതിനൊരു പരിഹാരമായി പുതുപ്പറമ്പിലമ്മയെ ശരണം പ്രാപിക്കുകയെഉള്ളു എന്നു മനസ്സിലാക്കിയ  ഭക്തജനങ്ങള്‍ ദേവി ചൈതന്യത്തിന്‍റെ മുര്‍ത്തീഭാവമായ അമ്മയുടെ സന്നിധിയിലെത്തി വസുരി രോഗത്തില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേയെന്ന്‍ കേണഅപേഷിച്ചു.ഇതേതുടര്‍ന്നു ശ്രീകോവില്‍നിന്നുള്ള അരുളപ്പാടനുസരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവി ചൈതന്യം ആവാഹിച്ച ഉടവാള്‍ നട്ടിലുടനീളം എഴുന്നുള്ളിക്കുകയും ഇതിനെ തുടര്‍ന്ന്‍ വസുരി രോഗം നാട്ടില്‍നിന്ന്‍ തുടച്ചുനീക്കപ്പെട്ടൂ എന്നും മാണ് ഐതീഹ്യം. പിന്നീട് എല്ലാ വര്‍ഷവും നിര്‍വിഘ്നം നടത്തിവരുന്ന ആചാരമാണ് ദേശവലത്ത്

ആചാരദേശവലത്ത്

ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാടും പരിവാരങ്ങളും മേളത്തിന്‍റെ അകമ്പടിയോടെ ഗ്രാമ സന്ദര്‍ശനം നടത്തുന്നു.മക്കളുടെ ഇല്ലായ്മയും വല്ലായ്മയും നേരിട്ട് കാണുന്നു. ഭവനത്തില്‍ എത്തുന്ന ദേവിയെ ജനങ്ങള്‍ നിലവിക്ക് കൊളുത്തിവെച്ചും നിറപറ നല്‍കിയും സ്വീകരിക്കും വെളിച്ചപ്പാടിനൊപ്പമെത്തുന്ന പരിവരങ്ങള്‍ക്ക് അന്നദാനം നല്‍കുകയും ച്ചെയ്യുന്നു. അമ്മയുടെ തിരുപ്പുറപ്പാട് മക്കള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ദിവസങ്ങള്‍ നീളുന്ന ഗ്രാമ സന്ദര്‍ശനം കഴിഞ്ഞു അമ്മ ക്ഷേത്രത്തില്‍ എത്തുന്നു

No comments:

Post a Comment