Saturday, January 24, 2015

ദേവികിര്‍ത്തനം



ദേവികിര്‍ത്തനം

ദേവീമയം സര്‍വ്വം ദേവീമയം എങ്ങും
ശക്തീമയം വിശ്വ ശക്തീമയം..

പാപ നിവാരണം തേടി
പരിതാപവിമോചനം തേടി
ധന്യേ നിന്‍ പാദത്തില്‍ വന്നുവീഴുന്നു ഞാന്‍
പുതുപ്പറമ്പിലമ്മേ..

ആറ്റുനോറ്റിന്നു ഞാന്‍ നിന്റെ നടയ്ക്കെത്തി
ആദിപരാശക്തിയമ്മേ....
കാട്ടിത്തരേണം എനിയ്ക്കൊരു മുന്‍‌വഴി
കാത്തുരക്ഷിക്കണം അമ്മേ..

ദിക്കായ ദിക്കെല്ലാം മിഥ്യാസുഖത്തിനായ്
ഇക്കാലമെല്ലാം അലഞ്ഞേ..
പുതുപ്പറമ്പില്‍ വാഴുന്ന ഭദ്രകാളീ നീ
ചേര്‍ക്കണം തൃക്കാലിലെന്നെ..

മുങ്ങിത്തളര്‍ന്നു ഞാന്‍ ജന്മദുഃഖങ്ങളില്‍
പുതുപ്പറമ്പിലമരും ജനനീ..
അമ്പലമുറ്റത്തു വന്നുവീഴുന്നു ഞാന്‍
അമ്മതന്‍ ദര്‍ശനം തേടി..

വിമോഹനോജ്ജ്വല വിഗ്രഹസഹിതേ
ഭുവനേശ്വരിയമ്മേ മഹാ മായേ..
കൃപാകടാക്ഷ തണലിതിലടിയനു
ഇടം തരണം വരദേ..

ഓര്‍ത്തു ഞാന്‍ നിന്‍രൂപം ഉള്‍ത്താരിന്‍ ക്ഷേത്രത്തില്‍
പേര്‍ത്തും പ്രതിഷ്ഠിച്ചു തായേ..
ചേതോഹരം നിന്‍രുപം ദേവീ
ആര്‍ത്തിയും അല്ലലും തീര്‍ത്തീടേണം..

മാറ്റിയെന്‍ മാനസ്സ വ്യാമോഹയവനിക
മറ്റിതരിക മായാ ഭദ്രേ..
ജന്മജന്മാന്തര ദുഃഖങ്ങളകന്നിതെന്‍
അമ്മ വിളയാടും സങ്കേതത്തില്‍..

കൊട്ടിത്തുറന്നുവല്ലോ കോവിലിന്‍ തിരുനട
കൊടി പുണ്ണ്യം തേടി ദേവീ
ഓടുങ്ങാത്തൊരാധിയും വ്യാധിയും മാറ്റുക

No comments:

Post a Comment