Thursday, May 21, 2015

വിവാഹമുഹൂർത്തഗ്രഹസ്ഥിതി

വിവാഹമുഹൂർത്തഗ്രഹസ്ഥിതി


വിവാഹമുഹൂർത്തലഗ്നത്തിൽ ചന്ദ്രനും;  എട്ടാം ഭാവത്തിൽ രാഹുവും ചൊവ്വയും നിൽക്കരുത്. ഏഴാം ഭാവത്തിൽ ഒരു ഗ്രഹവും ഉണ്ടാകാൻ പാടുള്ളതല്ല. ഏഴാം ഭാവം ശുദ്ധമായിരിക്കണം. നിത്യദോഷത്തിലും ഗ്രഹതിഥിദോഷത്തിലും ലഗ്നത്തിൽ സൂര്യൻ നിൽക്കുന്നത് വർജിക്കണമെന്നു പറഞ്ഞിട്ടുണ്ട്. അതും വിവാഹലഗ്നത്തിനു സ്വീകരിക്കണം.


ലഗ്നേ ചന്ദ്രോ മരണദൊ രാഹ്വാരൗ രന്ധ്രഗൗ തഥാ

സപ്തമേ ത്രഗ്രഹാൽ സർവ്വാൻ നിയമേന വിവർജയേൽ

എന്നാണ് മേൽപ്പറഞ്ഞതിനുള്ള ശാസ്ത്രം.

No comments:

Post a Comment