വിവാഹദിവസങ്ങൾ
വിവാഹത്തിനു എല്ലാ ദിവസങ്ങളും ശുഭമെന്നുണ്ട്. എന്നിരുന്നാലും ഞായറും, ചൊവ്വയും ശനിയും വിവാഹത്തിനു ശോഭനമല്ല. ശുഭാശുഭപ്രധാനങ്ങളാണ്.തിങ്കളും, ബുധനും, വ്യാഴവും, വെള്ളിയും വിവാഹത്തിനു അത്ത്യുത്തമങ്ങളാണ്. വിവാഹം രാത്രികാലത്താണെങ്കിൽ വാരദോഷം (ദിവസദോഷം) ചിന്തനീയമല്ല.
വാരാശ്ച സകലാശ്ശസ്താ വിവാഹെ പരികീർത്തിതാഃ
എന്നും
വർജ്യാഃ പാപാംശവാരാദ്യാഃ പൂജ്യാസൗമ്യാംശവാസരാഃ
എന്നും
അർക്കാരമന്ദവാരേഷു ക്രിയതെ നാദിശോഭനഃ
എന്നും
രാത്രൗ വാരഫലം നാസ്തിസർവ്വേഷു ശുഭകർമ്മസു
എന്നും ശാസ്ത്രവിധികളുണ്ട്.
No comments:
Post a Comment