വിവാഹനക്ഷത്രം
അത്തം, മകീര്യം, രോഹിണി, മകം, ചോതി, രേവതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, മൂലം, അനിഴം എന്നീ പതിനൊന്ന് നക്ഷത്രങ്ങളും വിവാഹത്തിന് ഉത്തമമാണ്.രോഹിണി, മകീര്യം, ചോതി, ഉത്രം, എന്നീ നക്ഷത്രങ്ങൾ നാലും വിവാഹത്തിനു അത്യന്തം ഉത്തമങ്ങളാണ്.
മൂലം നക്ഷത്രത്തിന്റെയും മകം നക്ഷത്രത്തിന്റെയും ആദ്യപാദവും, രേവതി നക്ഷത്രത്തിന്റെ അന്ത്യപാദവും വിവാഹമുഹൂർത്തത്തിനു വർജിച്ചു ശിഷ്ടം സ്വീകരിക്കണം.
രോഹിണീ ദ്വയപിത്ര്യർക്ക സ്വാതീ നൈര്യതപൂഷണഃ
ഉത്തരാ മൈത്രമിത്യേതെ താരാശസ്താഃ കരഗ്രഹെ
പിത്ര്യസാദ്യ ചതുർഭാഗെ മൂലസ്യാദ്യെ തഥൈവ ച
രേവത്യന്തിമപാദേ ച വിവാഹഃ പ്രാണനാശദഃ
എന്ന് ശാസ്ത്രവിധിയുണ്ട്.
No comments:
Post a Comment