Thursday, May 21, 2015

വിവാഹമുഹൂർത്തലഗ്നം

വിവാഹമുഹൂർത്തലഗ്നം

വിവാഹമുഹൂർത്തത്തിന് മേടം രാശി ഒരിക്കലും ശുഭമല്ല. പ്രായശ്ചിത്തംചെയ്തും സ്വീകരിക്കാൻ കൊള്ളാവുന്നതല്ല. വൃശ്ചികം രാശി നിന്ദ്യമാണ്. ശേഷം പത്ത് രാശിയും വിവാഹമുഹൂർത്തലഗ്നത്തിന് സ്വീകരിക്കാം.

കന്നി, തുലാം, മിഥുനം എന്നീ രാശികൾ വിവാഹമുഹൂർത്തലഗ്നത്തിന് അത്യുത്തമമാണ്.



കർക്കിടകം, മീനം, ധനു, ഇടവം, എന്നീ രാശികൾ വിവാഹമുഹൂർത്തലഗ്നത്തിന് മധ്യമമാണ്. എന്നാൽ ശുഭഗ്രഹം നിൽക്കുന്നുണ്ടെങ്കിൽ കർക്കിടകം, മീനം, ധനു, ഇടവം, എന്നീ രാശികൾ  വിവാഹമുഹൂർത്തലഗ്നത്തിന് ഉത്തമം തന്നെ.


വ്യാഴം നിൽക്കുന്ന ചിങ്ങം രാശി സമയം വിവാഹമുഹൂർത്തലഗ്നത്തിന് ഉത്തമമാണ്.



മേൽപ്പറഞ്ഞ പ്രകാരം രാശികളുടെ ബലാബലം നോക്കി സമയത്തിനൊത്ത് മുഹൂർത്തലഗ്നം നിശ്ചയിക്കണം.



കന്ന്യാതുലാനൃ മിഥുനാ ന്യതി പൂജിതാനി

മധ്യാഃ കുളീര ഝഷ ചാപ വൃഷാവിവാഹെ

തേപ്യുത്തമാ ശുഭയുതാ സ്സഗുരും ച സിംഹഃ

കുംഭം ഝഷം ച സ സിതം ശുഭമാഹുരന്യേ


എന്നും

രാശയാ സ്സകലാശസ്താഃ ശുഭയോഗെ ശുഭേക്ഷണെ

അതീവ വർജിതാമേഷൊ വൃശ്ചികോപ്യത്രനിന്ദിതെ

ഗുരുദായേ വിശേഷേണ ശസ്താ മേഷോ ന ഗ്രഹ്യതെ

കീടോ ജീവാതിയുക്തോപി വർജ്യയേ വ കരഗ്രഹെ


എന്നും ശാസ്ത്രവിധിയുണ്ട്.

No comments:

Post a Comment