Sunday, October 06, 2013

നവരാത്രിയുടെ പ്രാധാന്യം

Puthuparamb Temple Thalavady's photo.നവരാത്രിയുടെ പ്രാധാന്യം "സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ" ഗ്രന്ഥപൂജയുടെയും ആയുധപൂജയുടെയും സമയമാണു നവരാത്രി. നവരാത്രി പൂജാവിധിയെക്കുറിച്ച്‌ ദേവീഭാഗവതം പഞ്ചമസ്കന്ധത്തില്‍ ഇങ്ങനെ വിവരിക്കുന്നു. "ശുഭത്തെ ആഗ്രഹിക്കുന്ന ദേവീഭക്തര്‍ നവരാത്രിവ്രതം അനുഷ്ഠിക്കേണ്ടത്‌ ഏറ്റവും ഉത്തമമാകുന്നു" അശ്വനി മാസത്തിലും ചൈത്രമാസത്തിലുമായി നവരാത്രി കൊല്ലത്തില്‍ രണ്ടു പ്രാവശ്യം വരുന്നുണ്ട്‌.കന്നിമാസത്തിലെ കറുത്തവാവ്‌ കഴിഞ്ഞ്‌ വരുന്ന ഒന്‍പത്‌ ദിവസം അശ്വനീ നവരാത്രിയും മീനമാസത്തിലെ കറുത്തവാവ്‌ കഴിഞ്ഞ്‌ വരുന്ന ഒന്‍പത്‌ ദിവ്സം ചൈത്ര നവരാത്രിയും നവരാത്രിയുടെ ആദ്യത്തെ മൂന്ന്‌ ദിവസം ശക്തിരൂപിണിയായ ദുര്‍ഗ്ഗാദേവിയേയും അടുത്ത മൂന്ന്‌ ദിവസം ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയേയും ഒടുവിലുത്തെ മൂന്ന്‌ ദിവസം വിദ്യാദേവതയായ സരസ്വതീ ദേവിയേയാണു പൂജിക്കുന്നതു. സരസ്വതീ പ്രധാനമായ അവസാനത്തെ മൂന്ന്‌ ദിവസങ്ങള്‍ ദുര്‍ഗ്ഗഷ്ടമി ,മഹാനവമി , വിജയദശമി എന്ന പേരുകളില്‍ അറിയപ്പേടുന്നു. (പൂജവെയ്പ്പ്‌ ,ആയുധപൂജ ,വിദ്യാരംഭം ഈ ദിവസങ്ങളില്‍ പ്രാധാന്യം ഏറുന്നു) ഇച്ഛാശക്തി ,ജ്ഞാനശക്തി , ക്രിയാശക്തി ഇവയുടെ ഒരു സമ്മേളനമാണു ഇതിലൂടെ കാണുന്നത്‌. സ്വന്തം അമ്മയായി ദേവിയെ സങ്കല്‍പിക്കുകയാണു ഈ ഉപാസനയിലൂടെ ചെയ്യുന്നത്‌. അമ്മയുടെ മടിയില്‍ കുട്ടികള്‍ സുരക്ഷിതരാകുന്നത്‌ പോലെ ദേവിയുടെ തണലില്‍ മനുഷ്യര്‍ക്കും സുരക്ഷിതമാകാന്‍ സഹായിക്കുകയാണു ഈ ഉപാസനാവിധികള്‍ എല്ലാം ശ്രീരാമന്‍ നടത്തിയ നവരാത്രി പൂജയെക്കുറിച്ച്‌ ദേവീഭാഗവതം ത്രിതീയ സ്കന്ധത്തില്‍ വ്യക്തമാക്കുന്നുണ്ട്‌. നാരദമഹര്‍ഷിയുടെ ഉപദേശപ്രകാരം നവരാത്രിപൂജ നടത്തിയ ശ്രീരാമന്‍ ദേവിയുടെ അനുഗ്രഹം ലഭിക്കുകയും രാവണനെ വധിച്ച്‌ ധര്‍മ്മം സംസ്ഥാപീക്കുകയും ചെയ്തു. അഹന്തയുടെയും അജ്ഞാനത്തിണ്റ്റെയും പ്രതിരൂപമായ മഹിഷാസുരനെ ആദിപരാശക്തി വധിച്ച്‌ വിജയം കൈവരിച്ച മുഹൂര്‍ത്തത്തിണ്റ്റെ സ്മരണയാണു നവരാത്രി ആഘോഷമായി നിലനില്‍ക്കുന്നതെന്നാണു പുരാണമതം..അതോടൊപ്പം തന്നെ ദുര്‍ഗ്ഗമന്‍ എന്ന അസുരനെ നിഗ്രഹിക്കുന്നതിനു വേണ്ടി ദുര്‍ഗ്ഗഷ്ടമി ദിവസം ദേവന്‍മാരുടെ പ്രര്‍ത്ഥനയാല്‍ ദേവന്‍മാരുടെ മുന്‍പില്‍ പ്രത്യക്ഷമാകുകയും മഹാനവമി ദിവസം ദുര്‍ഗ്ഗമനെ വധിക്കുകയും വിജയദശമി ദിവസം ദേവിയെ ദുര്‍ഗ്ഗയായി ആരാധിച്ച്‌ ദേവന്‍മാര്‍ വിജയാഘോഷം കൊണ്ടാടുക ചെയ്തതായും ഒരു പുരാണ മതമുണ്ടു. നവരാത്രി ദിവസങ്ങളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ്‌ ദേഹശുദ്ധി വരുത്തി ദേവിയെ ദര്‍ശനം ചെയ്ത്‌ ബ്രഹ്മചര്യത്തോടെ മത്സ്യമാംസാദികള്‍ വര്‍ജ്ജിച്ച്‌ ,ഒരു നേരം മാത്ര അരി ആഹാരം ഉണ്ട്‌ നവരാത്രി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക്‌ ദാരിദ്ര്യ ദുഖ മോചനം ,രോഗശമനം, മംഗല്യഭാഗ്യം, ഇഷ്ടസന്താന ലബ്ധി, വിദ്യാലാഭം തുടങ്ങിയ ഗുണാനുഭവങ്ങള്‍ കൈവരുമെന്നാണു ആചാര്യമതം. എല്ലാദിവസവും നവരാത്രി പൂജ ചെയ്യാന്‍ കഴിയാത്തവര്‍ സപ്തമി ,അഷ്ടമി, നവമി ദിവസങ്ങളില്‍ ഉപവസിച്ച്‌ പൂജ ചെയ്യണം ദേവീമാഹാത്മ്യം ,ലളിതാസഹസ്രനാമം, സൌന്ദര്യലഹരി, ദേവീപുരാണം, ദേവീഭാഗവതം ഇവയുടെ പാരായണം ഈ കാലയളവില്‍ ഉത്തമം ആണു. കന്യകാപൂജ, സുമംഗലീപൂജ, സരസ്വതീ പൂജ തുടങ്ങിയവ നവരാത്രിയിലെ പ്രധാന പൂജകളാണു. കുമാരി, ത്രിമൂര്‍ത്തി, കല്ല്യാണി, രോഹിണി, കാളിക, ചണ്ഡിക ,ശാംഭവി, ദുര്‍ഗ്ഗ ,സുഭദ്ര എന്നി നവകന്യകമാരെയാണു പൂജിക്കേണ്ടതെന്നു ദേവീഭഗവതം വ്യക്തമാക്കുന്നു .വിദ്യാവിജയത്തിനും ബുദ്ധിവികാസത്തിനും സാരസ്വതഘ്രതം സേവിക്കുന്നതിനും വിജയദശമി ഉത്തമമാണു. മൂന്നു വയസ്സ്‌ മുതലുള്ള കുട്ടികളെ എഴുത്തിനിരുത്തുന്നതിനും. വിജയദശമി ദിനം ഉത്തമം തന്നെ. കൊല്ലൂറ്‍ മൂകാംബികാ ക്ഷേത്രത്തോടൊപ്പം, കേരളത്തില്‍ പനച്ചിക്കട്‌ സരസ്വതീ ക്ഷേത്രം, വടക്കന്‍ പറവൂറ്‍ ദക്ഷിണമൂകാംബികാ ക്ഷേത്രം, നെടുമ്പാശ്ശേരി ആവണം കോട്‌ സരസ്വതീ ക്ഷേത്രം ഈ ക്ഷേത്രങ്ങള്‍ ആണു സരസ്വതീ പൂജക്കു പ്രധാന്യം ഉള്ള ക്ഷേത്രങ്ങള്‍. വീട്ടില്‍ പൂജ വെക്കുന്ന വിധം അഷ്ടമ സന്ധ്യദിവസം പൂജാമുറിയിലോ ശുദ്ധിയുള്ള സ്ഥലത്തൊ വേണം പൂജ വെക്കാന്‍. കിഴക്കോട്ടൊ പടിഞ്ഞാറോട്ടൊ അഭിമുഖമായി സരസ്വതി ദേവിയുടെ ചിത്രം പീഠത്തിലോ അല്ലങ്കില്‍ പട്ട്‌ വിരിച്ചൊ വെക്കുക. ചിത്രത്തിനു മുമ്പില്‍ സരസ്വതി ദേവിയെ സങ്കല്‍പിച്ച്‌ ഒരു വിളക്ക്‌ നെയ്യോ ,നല്ലെണ്ണയൊ ഒഴിച്ച്‌ , വിളക്കില്‍ അഞ്ചോ ഏഴോ തിരിയിട്ട്‌ കത്തിക്കുക. അഞ്ച്‌ തിരി ആണ്‍ ഇടുന്നതെങ്കില്‍ കിഴക്ക്‌ ,തെക്ക്‌, പടിഞ്ഞാറു,വടക്ക്‌ എന്നി നാലു ദിക്കുകളിലും വടക്ക്‌ കിഴ്ക്കേ മൂലക്കും ആണ്‍ തിരി തെളിയിക്കേണ്ടത്‌. വിളക്കിനു മുമ്പില്‍ തുശനിലയില്‍ നിറപറവെക്കുക കൂടാതെ ഒരു തളികയില്‍ ഒരു പുതിയ വസ്ത്രം വാല്‍ക്കണ്ണാടി ഗ്രന്ഥം എന്നിവ വെക്കുക. ഗുരു ,ഗണപതി, വേദവ്യാസന്‍, ദക്ഷിണാമൂര്‍ത്തി ഇവര്‍ക്കായി പ്രത്യേകം വിളക്ക്‌ കത്തിച്ച്‌ സരസ്വതിക്ക്‌ ഉള്‍പ്പടെ അഞ്ച്‌ ഇലയില്‍ മലരു, ശര്‍ക്കര, കദളിപ്പഴം, കല്‍ക്കണ്ടം മുന്തിരി, നെയ്യ്‌ തുടങ്ങിയവ യഥശക്തി ദ്രവ്യങ്ങളെ ചേര്‍ത്ത്‌ ഒരുക്കുക. ഇതിനു ശേഷം ചിത്രത്തിന്‍ മുമ്പിലും വശങ്ങളിലുമായി പട്ടിലോ വാഴയിലയിലെൊ പൂജക്കു വെക്കേണ്ടുന്ന പുസ്തകങ്ങളും മറ്റും വെക്കുക. പൂക്കളും ഹാരവും ചന്ദനതിരിയും കൊണ്ട്‌ പൂജാസ്ഥലം അലങ്കരിക്കുക. വാഗ് ദേവതയാണ് സരസ്വതി, വാക്കിന്റെ , സംസാരത്തിന്റെ ഉറവിടമായ ജിഹ്വയില്‍ എല്ലാം ദേവചൈതന്യം കുടികൊള്ളുന്നു എന്നാണു സങ്കല്‍പം. സര്‍വ്വതിനെയും ആകര്‍ഷിക്കാനും സ്നേഹിക്കനും ശത്രുവാക്കാനും സംഹരിക്കനും കഴിവുള്ളതാണു നാവ്‌. വേദശാസ്ത്രാദി വിദ്യകളുടെയും ഭൌതികവിഷയങ്ങളുടെയും ഗ്രഹണ വിനിമയ കര്‍മ്മങ്ങള്‍ക്കും പ്രധാനഘടകം നാവാണു. ജീവിതത്തില്‍ സരസ്വതീകടാക്ഷത്തിണ്റ്റെ പ്രാധാന്യം അനിര്‍വചനീയം തന്നെയാണ് —

No comments:

Post a Comment