Saturday, November 29, 2014

ഹിന്ദു വിജ്ഞാനം - 1

ഹിന്ദു വിജ്ഞാനം - 1


1. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത്?

    ഓംകാരം
2. ഓംകാരത്തിന്‍റെ മറ്റൊരു പേരെന്ത്?
    പ്രണവം
3. ഓംകാരത്തില്‍ എത്ര അക്ഷരങ്ങള്‍ അടങ്ങിയിട്ടുണ്ട്?
    മൂന്ന്
4. ഓംകാരത്തില്‍ അടങ്ങിയിരിക്കുന്ന അക്ഷരങ്ങള്‍ ഏതെല്ലാം?

    അ, ഉ, മ്


5. ഓംകാരത്തിലെ ഏതെല്ലാം അക്ഷരങ്ങളില്‍ ഏതേതെല്ലാം ദേവന്‍മാരെ ഉദ്ദിഷ്ടരായിരിക്കുന്നു.

    അ - വിഷ്ണു
    ഉ - മഹേശ്വരന്‍ (ശിവന്‍)

    അ - ബ്രഹ്മാവ്‌ ഭൂതം
    മ - ശിവന്‍ - സുഷുപ്ത്യാവസ്ഥ - ഭാവി ഇങ്ങനെയും അ൪ത്ഥം കാണുന്നുണ്ട്.
   " അ "എന്നതിന്‌ വിഷ്ണു, ശിവന്‍, പാ൪വ്വതി എന്ന് അ൪ത്ഥം പറയുന്ന മറ്റൊരു അഭിപ്രായവും കാണുന്നു.


   യഥാക്രമം വൈഷ്ണവ ശൈവ - ദേവ്യുപാസകരുടേതാണ് ഹിന്ദു മതം (മതം = അഭിപ്രായം)

6. " ഹരിഃ " എന്ന പദത്തിന്‍റെ അ൪ത്ഥം എന്ത്?



    ഈശ്വരന്‍ -  വിഷ്ണു

7. ഹരി എന്ന പേരു കിട്ടാന്‍ എന്താണ് കാരണം?

    പാപങ്ങള്‍ ഇല്ലാതാക്കുന്നതിനാല്‍  (" ഹരന്‍ ഹരതി പാപാനി " എന്ന് പ്രമാണം)




8. വിഷ്ണു എന്ന വാക്കിന്‍റെ അ൪ത്ഥം എന്ത്?

    ലോകമെങ്ങും നിറഞ്ഞവന്‍ - വ്യാപനശീലന്
9. ത്രിമൂ൪ത്തികള്‍ ആരെല്ലാം?

    ബ്രഹ്മാവ്‌, വിഷ്ണു, മഹേശ്വരന്‍
10. ത്രിലോകങ്ങള്‍ ഏതെല്ലാം?

      സ്വ൪ഗ്ഗം, ഭൂമി, പാതാളം

11. ത്രിഗുണങ്ങള്‍ ഏതെല്ലാം?

      സത്വഗുണം, രജോഗുണം, തമോഗുണം

12. ത്രിക൪മ്മങ്ങള്‍ ഏതെല്ലാം?

      സൃഷ്ടി, സ്ഥിതി, സംഹാരം

13. മൂന്നവസ്ഥകളേതെല്ലാം?

      ഉത്ഭവം, വള൪ച്ച, നാശം (സുഷുപ്തി, സ്വപ്നം, ജാഗ്രത്ത്)

14. ത്രികരണങ്ങള്‍ ഏതെല്ലാം?

      മനസ്സ്, വാക്ക്, ശരീരം

15. ത്രിദശന്മാ൪ ആര്?

      ദേവന്മാ൪




16. ദേവന്മാ൪ക്ക് ത്രിദശന്മാ൪ എന്ന പേര് എങ്ങിനെ ലഭിച്ചു?

      ബാല്യം, കൗമാരം, യൗവനം ഈ മൂന്നു അവസ്ഥകള്‍ മാത്രം ദേവന്മാ൪ക്ക് മാത്രമുള്ളതിനാല്‍.

17. ത്രിസന്ധ്യകള്‍ ഏതെല്ലാം?

      പ്രാഹ്നം, മദ്ധ്യാഹ്നം, അപരാഹ്നം (പ്രഭാതം, മധ്യാഹ്നം, പ്രദോഷം)
18. ത്രിനയനന്‍ ആര്?

      ശിവന്‍


19. ശിവന്‍റെ മൂന്ന് പര്യായപദങ്ങള്‍ പറയുക?

      ശംഭു, ശങ്കരന്‍, മഹാദേവന്‍


20. ത്രിനയനങ്ങള്‍ ഏതെല്ലാമാണ്?

      സൂര്യന്‍, ചന്ദ്രന്‍, അഗ്നി എന്നീ തേജ്ജസ്സുകളാണ് നയനങ്ങള്‍

No comments:

Post a Comment